ലൈഫ് സ്റ്റൈൽ മാറ്റാൻ പുത്തൻ എസ്‌യുവി, ഥാറിൽ ചെത്തിനടക്കാൻ ഷൈൻ ടോം ചാക്കോ

പലതലരം കുസൃതികളിലൂടെ മീഡിയയിൽ നിറഞ്ഞു നിൽക്കുന്ന സിനിമാ താരമാണ് ഷൈൻ ടോം ചാക്കോ (Shine Tom Chacko). അഭിനയിക്കുന്ന ചിത്രങ്ങളിൽ മാസ്‌മരിക അഭിനയവും താരത്തെ പ്രേക്ഷകരുടെ ഇഷ്‌ട നടനാക്കി മാറ്റിയിട്ടുമുണ്ട്. നായകനായും വില്ലനായും സഹനടനായും നമ്മെ വിസ്‌മയിപ്പിക്കാറുള്ള ഷൈൻ ഇന്റർവ്യൂകളിലൂടെ സോഷ്യൽ മീഡിയയിലും നിറഞ്ഞുനിൽക്കാറുണ്ട്.

ഇപ്പോഴിതാ ഷൈൻ ടോം ചാക്കോയുടെ ജീവിതത്തിലേക്ക് പുതിയൊരു സന്തോഷം കൂടിയെത്തിയിരിക്കുകയാണ്. തന്റെ ഇഷ്‌ട വാഹനം സ്വന്തമാക്കിയതാണീ വാർത്ത. പുതിയ യാത്രകൾക്കായി മഹീന്ദ്രയുടെ എക്കാലത്തേയും ജനപ്രിയമായ ലൈഫ് സ്റ്റൈൽ എസ്‌യുവിയായ ഥാറാണ് നടൻ തന്റെ ഗരാജിലേക്ക് എത്തിച്ചിരിക്കുന്ന ഏറ്റവും പുതിയ വാഹനം. ഷൈനിന്റെ സുഹൃത്തായ സാബി ക്രിസ്റ്റിയാണ് സാമൂഹിക മാധ്യമങ്ങളില്‍ ഥാർ താരം കൂടെക്കൂട്ടിയ പുതിയ കാറിന്റെ വീഡിയോയും വാർത്തകളും പങ്കുവെച്ചിരിക്കുന്നത്.

Shine Tom Chacko Added New Mahindra Thar

അച്ഛനും അമ്മയ്ക്കും സഹോദരനുമൊപ്പം കുടുംബസമേതം എത്തിയാണ് ഷൈൻ മഹീന്ദ്രയുടെ തട്ടുപൊളിപ്പൻ വണ്ടിയുടെ ഡെലിവറി ഏറ്റെടുത്തിരിക്കുന്നത്. വാഹനത്തിനടുത്ത് നിന്ന് പകർത്തിയ ചിത്രങ്ങളും കേക്ക് മുറിക്കുന്ന വീഡിയോയും സമൂഹമാധ്യമങ്ങളിൽ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്. നിരവധി പേർ അഭിനന്ദനവുമായി രംഗത്തെത്തുകയും ചെയ്‌തു. നിരവധി സിനിമാ താരങ്ങളുടെ പ്രിയപ്പെട്ട വാഹനങ്ങളിൽ ഒന്നാണ് ഥാർ. ഓൺ റോഡിലും ഓഫ്-റോഡിലും മിന്നും പ്രകടനം കാഴ്ച്ചവെക്കാൻ സാധിക്കുന്നതാണ് ഈ ലൈഫ് സ്റ്റൈൽ മോഡലിന്റെ ഏറ്റവും വലിയ പ്രത്യേകത.

2020-ൽ രണ്ടാംതലമുറ ആവർത്തനത്തിൽ വിപണിയിൽ എത്തിയതോടെയാണ് ഒരു ഫാമിലി വാഹനമായി മഹീന്ദ്ര ഥാർ ശ്രദ്ധനേടുന്നത്. ആദ്യതലമുറയിൽ പക്കാ ഓഫ്-റോഡറായി അരങ്ങുവാണെങ്കിലും യാത്ര സുഖത്തിന്റെ കാര്യത്തിലൊന്നും അത്ര കേമനല്ലായിരുന്നതിനാൽ പൂർണമായും ഓഫ്-റോഡിംഗ് ആവശ്യങ്ങൾക്കെല്ലാമാണ് ഇത് ഉപയോഗിച്ചിരുന്നത്. എന്നാൽ ഇന്ന് കഥയാകെ മാറി. അധികം വൈകാതെ തന്നെ എസ്‌യുവിയുടെ കൂടുതൽ പ്രായോഗികമായ 5-ഡോർ പതിപ്പ് ഇന്ത്യയിലേക്ക് എത്താനിരിക്കുകയാണ്.

Shine Tom Chacko Added New Mahindra Thar

റെഡ് നിറത്തിൽ അണിഞ്ഞൊരുങ്ങി എത്തുന്ന ഥാറിന്റെ ഹാർഡ് ടോപ്പ് പതിപ്പാണ് ഷൈൻ ഗരാജിലെത്തിച്ചിരിക്കുന്നത്. എന്നാൽ പെട്രോൾ മോഡലാണോ ഡീസൽ പതിപ്പാണോ സിനിമാ നടൻ സ്വന്തമാക്കിയതെന്ന് വ്യക്തമല്ല. ഡിസൈനിലേക്ക് നോക്കിയാൽ ശരിക്കും പരുക്കൻ ശൈലിയാണ് വാഹനം പിന്തുടർന്നിരിക്കുന്നത്. ഇന്ത്യയിൽ റിയർവീൽ ഡ്രൈവ് ഫോർവീൽ ഡ്രൈവ് ഓപ്ഷനുകളിൽ എസ്‌യുവി സ്വന്തമാക്കാനാവും.

2.0 ലിറ്റർ ടർബോ പെട്രോൾ, 2.2 ലിറ്റർ ഡീസൽ എഞ്ചിൻ ഓപ്ഷനുകളിലാണ് ഥാറിന്റെ 4X4 പതിപ്പ് വിപണിയിലെത്തുന്നത്. ഇതിലെ എംസ്റ്റാലിയൻ ടർബോ പെട്രോൾ എഞ്ചിന് 150 bhp കരുത്തിൽ പരമാവധി 320 Nm torque വരെ നൽകാൻ കഴിയും. അതേസമയം എംഹോക്ക് ഡീസലിന് 130 bhp പവറിൽ 300 Nm torque ഉത്പാദിപ്പിക്കാനുമാവും. രണ്ട് എഞ്ചിനുകൾക്കും 6 സ്പീഡ് മാനുവൽ അല്ലെങ്കിൽ 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷൻ ലഭിക്കുന്നുണ്ട്.

കരുത്തുറ്റ ഡ്രൈവ്ട്രെയിൻ, ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസ്, മെക്കാനിക്കൽ ലോക്കിംഗ് ഡിഫറൻഷ്യൽ, ഷിഫ്റ്റ്-ഓൺ-ദി-ഫ്ലൈ ട്രാൻസ്ഫർ കേസ് തുടങ്ങിയ നൂതന സവിശേഷതകളെല്ലാം മഹീന്ദ്ര ഥാറിന്റെ ഫോർവീൽ ഡ്രൈവ് പതിപ്പിനുണ്ട്. ഇനി RWD ഥാറിന്റെ കാര്യത്തിലേക്ക് വന്നാൽ XUV300, മറാസോ എംപിവി എന്നിവയിൽ കാണുന്ന ചെറിയ 1.5 ലിറ്റർ ഡീസൽ എഞ്ചിൻ ഓപ്ഷനാണ് കമ്പനി ഒരുക്കിയിരിക്കുന്നത്. D117 ഡീസൽ എഞ്ചിന് 117 bhp കരുത്തിൽ 300 Nm torque ഉത്പാദിപ്പിക്കാനാവും.

കൂടാതെ ഓട്ടോമാറ്റിക് ഗിയർബോക്സോടുകൂടിയ 2.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനും ഥാറിന്റെ RWD വകഭേദത്തിൽ തെരഞ്ഞെടുക്കാനാവും. 2020-ൽ പുത്തൻ ഥാർ ഇറക്കിയതു മുതൽ മഹീന്ദ്ര വാഹനങ്ങൾക്ക് പ്രത്യേക ഇമേജാണുള്ളത്. നിലവിൽ 9.99 ലക്ഷം മുതൽ 16.49 ലക്ഷം രൂപ വരെയാണ് എസ്‌യുവിയുടെ എക്സ്ഷോറൂം വില വരുന്നത്.

Shine Tom Chacko

ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കോംപാറ്റിബിലിറ്റിയുള്ള 7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, മൾട്ടിഫങ്ഷണൽ സ്റ്റിയറിംഗ്‌വീൽ, ക്രൂയിസ് കൺട്രോൾ, എൽഇഡി ഡിആർഎൽ, ഇലക്ട്രോണിക് അഡ്ജസ്റ്റബിൾ വിംഗ് മിററുകൾ, ഓട്ടോമാറ്റിക് സ്റ്റാർട്ട്/സ്റ്റോപ്പ്, സെമി-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ തുടങ്ങിയവ ഫീച്ചറുകളെല്ലാം ഈ വിലയിൽ ലഭ്യമാവും. 2021-ൽ കിയ കാർണിവൽ പ്രീമിയം എംപിവി വാങ്ങിയതിനു ശേഷം ഷൈൻ ഗരാജിലെത്തിക്കുന്ന രണ്ടാമത്തെ വാഹനമാണ് മഹീന്ദ്ര ഥാർ.

More from DriveSpark

Article Published On: Monday, July 3, 2023, 11:10 [IST]
English summary
Shine tom chacko added new mahindra thar suv to his garage image and video
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X