പ്രണയവും കല്യാണവും ആഘോഷമാക്കി, ജീവിതത്തിലേക്ക് പുതിയ അതിഥിയെയും വരവേറ്റ് പ്രിയതാരദമ്പതികൾ

പ്രേക്ഷകർക്ക് ഏറെയിഷ്‌ടമുള്ള താരദമ്പതികളാണ് സിദ്ധാർത്ഥ് മൽഹോത്രയും കിയാര അദ്വാനിയും. ഇരുവരുടേയും ആഡംബര വിവാഹവും അതിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ തീർത്ത ഓളം ചെറുതൊന്നുമല്ലായിരുന്നു. ഹിന്ദി സിനിമ താരങ്ങളാണെങ്കിലും ഇരുവർക്കും ഇങ്ങ് കേരളത്തിൽ വരെയുണ്ട് വലിയ ഫാൻബേസ്. ബോളിവുഡിന്റെ ഹോട്ട് ക്യൂട്ട് താരദമ്പതികളെന്ന ചെല്ലപ്പേരിലാണ് ഇരുവരും അറിയപ്പെടുന്നതു തന്നെ. രണ്ടുപേരും കരിയറിലും സ്വകാര്യ ജീവിതത്തിലും ഏറ്റവും മനോഹരമായ കാലയളവിലൂടെയാണ് കടന്നു പോകുന്നത്. കൈനിറയെ ചിത്രങ്ങളുമായി സിദ്ധാർത്ഥും കിയാരയും ബി-ടൌൺ നിറഞ്ഞാടുകയാണ്. സോഷ്യല്‍ മീഡിയയിലൂടെ എല്ലാ വിശേഷങ്ങളും ആരാധകരമായി പങ്കിടാനും താരങ്ങള്‍ ശ്രമിക്കാറുണ്ട്.

ഇപ്പോഴിതാ ഇരുവരുടേയും ജീവതത്തിലേക്ക് പുതിയൊരു അതിഥി കൂടി കടന്നുവന്നിരിക്കുകയാണ്. കല്യാണം കഴിഞ്ഞാൽ ഉടൻ മുതിർന്നവർ ചോദിച്ച് തുടങ്ങുന്ന കുട്ടികളായില്ലേ എന്ന ചോദ്യത്തിനുള്ള ഉത്തരമല്ല കേട്ടോ. ഇരുവരുടേയും യാത്രകൾക്കായി പുതിയൊരു ആഡംബര കാർ വീട്ടിലേക്ക് എത്തിയതാണ് സംഭവം. ഇരുവർക്കുമായി 125 കോടി രൂപയുടെ ആസ്‌തിയാണുള്ളതെന്നാണ് റിപ്പോർട്ടുകൾ. സിദ്ധാർത്ഥ് 6 മുതൽ 8 കോടി രൂപ വരെയാണ് ഒരുപടത്തിൽ അഭിനയിക്കുന്നതിന് വാങ്ങുന്ന പ്രതിഫലം.

Sidharth Malhotra and Kiara Advani Buys New Range Rover

അതേസമയം പ്രിയപത്നി കിയാര പരസ്യ ചിത്രങ്ങളിലൂടെ 1 മുതൽ 1.50 കോടി രൂപ വരെ സമ്പാദിക്കുമ്പോൾ സിനിമയിൽ അഭിനയിക്കുന്നതിന് 3 കോടി രൂപയോളമാണ് പ്രതിഫലം കൈപ്പറ്റുന്നത്. ഇത്രയും കോടികളിട്ട് അമ്മാനമാടുന്ന താരദമ്പതികൾ ഇപ്പോൾ വാങ്ങിയിരിക്കുന്നതാവട്ടെ ബോളിവുഡ് സെലിബ്രിറ്റികൾക്കിടയിൽ ട്രെൻഡായി നിൽക്കുന്ന ലാൻഡ് റോവർ റേഞ്ച് റോവർ എസ്‌യുവിയാണ്.

പുത്തൻ അതിഥിയോടൊപ്പം ഇരുവരും വീട്ടിലേക്ക് എത്തുന്ന വീഡിയോ പുറത്തുവന്നതോടെയാണ് കോടികൾ വിലമതിക്കുന്ന കാർ വാങ്ങിയ വിവരം പുറംലോകം അറിയുന്നത്. ഇൻസ്റ്റൻ്റ് ബോളിവുഡ് എന്ന ഇൻസ്റ്റഗ്രാം പേജാണ് സിദ്ധാർത്ഥ് മൽഹോത്രയുടെ പുതിയ റേഞ്ച് റോവർ കാണിക്കുന്ന ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ദമ്പതികളുടെ അപ്പാർട്ട്മെൻ്റ് കെട്ടിടത്തിൻ്റെ പ്രധാന ഗേറ്റിന് മുന്നിൽ ഇരുവരും വരുന്നതോടെയാണ് ഹ്രസ്വ വീഡിയോ ആരംഭിക്കുന്നത്.

Sidharth Malhotra and Kiara Advani Buys New Range Rover

സിദ്ധാർഥാണ് വാഹനം ഓടിക്കുന്നത്. മുൻവശത്തെ സീറ്റിൽ അദ്ദേഹത്തിനൊപ്പം കിയാര അദ്വാനിയും ഇരിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്. റേഞ്ച് റോവർ എസ്‌യുവിയുടെ ഓട്ടോബയോഗ്രഫി ലോംഗ് വീൽബേസ് വേരിയന്റാണ് ഇരുവരും തെരഞ്ഞെടുത്തിരിക്കുന്നത്. അടുത്തിടെ ലാൻഡ് റോവർ ഇന്ത്യയിൽ പ്രാദേശികമായി അസംബ്ലിംഗും ആരംഭിച്ചിരുന്നു. ഇക്കാരണത്താൽ മോഡലിന്റെ വിലയിൽ കാര്യമായ കുറവ് വന്നിരുന്നു.

ലാൻഡ് റോവർ റേഞ്ച് റോവറിന്റെ പ്രാദേശിക അസംബ്ലി തുടങ്ങിയതോടെ എസ്‌യുവിക്ക് 3.16 കോടി രൂപയിൽ നിന്നും എക്സ്ഷോറൂം വില 2.60 കോടി രൂപയായി കുറഞ്ഞിരുന്നു. എങ്കിലും ടാക്‌സും ഇൻഷുറൻസുമെല്ലാമായി ആഡംബര വാഹനത്തിന് ഏകദേശം 3.03 കോടി രൂപയോളം ഓൺറോഡ് വില വരും. സാധാരണവും എന്നാൽ റേഞ്ച് റോവർ ശ്രേണിയിലെ ഏറ്റവും മികച്ചതുമായ സാൻ്റോറിനി ബ്ലാക്ക് കളർ ഓപ്ഷനാണ് സിദ്ധാർത്ഥും കിയാരയും തെരഞ്ഞെടുത്തിരിക്കുന്നത്.

Sidharth Malhotra and Kiara Advani Buys New Range Rover

ലൈറ്റ് ടാൻ അല്ലെങ്കിൽ ബീജ് നിറമുള്ള ഇൻ്റീരിയറാണ് ഇരുവരുടേയും വാഹനത്തിനുള്ളത്. പുതിയ ആഡംബര എസ്‌യുവിക്കായി 1600 എന്ന വിഐപി രജിസ്ട്രേഷൻ നമ്പരും പ്രിയതാര ജോടികൾ സ്വന്തമാക്കിയിട്ടുണ്ട്. സിദ്ധാർത്ഥിന്റെ പഴയ റേഞ്ച് റോവർ വോഗിനും അദ്ദേഹത്തിൻ്റെ മെർസിഡീസ് ബെൻസ് ML-350 മോഡലിനും ഉണ്ടായിരുന്ന അതേ നമ്പറാണിത് എന്ന പ്രത്യേകതയും വീഡിയോയിൽ നിന്നും ലഭ്യമാണ്.

392 bhp കരുത്തിൽ 550 Nm torque ഉത്പാദിപ്പിക്കുന്ന 3.0 ലിറ്റർ 6-സിലിണ്ടർ പെട്രോൾ എഞ്ചിനാണ് ഈ വേരിയന്റിന് തുടിപ്പേകുന്നത്. അതുകൂടാതെ 345 bhp പവറിൽ പരമാവധി 700 Nm torque നൽകുന്ന 3.0 ലിറ്റർ ആറ് സിലിണ്ടർ ഡീസൽ എഞ്ചിനും ഈ കൂറ്റൻ എസ്‌യുവിയിൽ കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ റേഞ്ച് റോവറിന് പുറമെ താരത്തിന് 2.26 കോടി രൂപ വിലമതിക്കുന്ന റേഞ്ച് റോവർ വോഗ് എസ്‌യുവിയും സ്വന്തമായുണ്ട്.

66.97 ലക്ഷം രൂപ വിലമതിക്കുന്ന മെർസിഡീസ് ML-350 CDI ലക്ഷ്വറി കാറും സിദ്ധാർത്ഥിന്റെ പേരിലുണ്ട്. ഹാർലി-ഡേവിഡ്‌സൺ ഫാറ്റ് ബോബും ബോളിവുഡിലെ വിലപിടിപ്പുള്ള യുവതാരത്തിന്റെ വാഹനമാണ്. ഭാര്യ കിയാര അദ്വാനിയും ആകർഷകമായ കാർ ശേഖരമാണുള്ളത്. 2.69 കോടി രൂപ വിലമതിക്കുന്ന മെർസിഡീസ് മെയ്ബാക്ക് S580 അടുത്തിടെ നായിക വാങ്ങിയിരുന്നു. ഇതുകൂടാതെ ഔഡി M8, മെർസിഡീസ് ബെൻസ് ഇ-ക്ലാസ് എന്നിവയും അവർ സ്വന്തമാക്കിയിട്ടുണ്ട്.

More from DriveSpark

Article Published On: Thursday, September 5, 2024, 17:00 [IST]
English summary
Sidharth malhotra and kiara advani buys new range rover luxury suv worth rs 3 03 crore
കൂടുതല്‍... #auto news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X