ചേട്ടൻ ബാവ, അനിയൻ ബാവ; അൽകസാറും കാരെൻസും തമ്മിലുള്ള സമാനതകളും വ്യത്യാസങ്ങളും

ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കാളായ ഹ്യുണ്ടായിയും കിയയും സ്വതന്ത്രമായാണ് പ്രവർത്തിക്കുന്നതെങ്കിലും ഒരമ്മ പെറ്റമക്കളാണ് ഇരുവരും. പ്ലാറ്റ്ഫോമും എഞ്ചിനും എല്ലാം പങ്കിടുന്നതിനും കാരണവും ഇതുതന്നെയാണ്.

ചേട്ടൻ ബാവ, അനിയൻ ബാവ; അൽകസാറും കാരെൻസും തമ്മിലുള്ള സമാനതകളും വ്യത്യാസങ്ങളും

രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ വാഹന നിർമാതാക്കളായി ഹ്യുണ്ടായി മാറിയത് ചരിത്രമാണ്. ഏറെക്കാലത്തെ പാരമ്പര്യം ഇന്ത്യയിലുണ്ടെങ്കിലും കിയയുടെ കാര്യം നേരെ തിരിച്ചാണ്. ആഭ്യന്തര തലത്തിൽ എത്തിയിട്ട് കാലങ്ങളായില്ലെങ്കിലും ചുരുങ്ങിയ കാലത്തിനിടയിൽ ഇന്ത്യൻ വാഹന പ്രേമികളെ കൈയ്യിലെടുത്തവരാണ് കിയ മോട്ടോർസ്.

ചേട്ടൻ ബാവ, അനിയൻ ബാവ; അൽകസാറും കാരെൻസും തമ്മിലുള്ള സമാനതകളും വ്യത്യാസങ്ങളും

ആദ്യമെത്തിയ സെൽറ്റോസിലൂടെ ഇന്ത്യൻ എസ്‌യുവി വിപണി പിടിച്ചടക്കിയ കിയ പിന്നീട് ആഢംബര എംപിവി വിഭാഗത്തിൽ കാർണിവലുമായി കളംനിറഞ്ഞു. പിന്നീട് രാജ്യത്തെ ഏറ്റവും ജനപ്രിയമായ സബ്-4 മീറ്റർ എസ്‌യുവി ശ്രേണിയിൽ സോനെറ്റിനെ അവതരിപ്പിച്ച് ശക്തികേന്ദ്രമായി മാറി.

ചേട്ടൻ ബാവ, അനിയൻ ബാവ; അൽകസാറും കാരെൻസും തമ്മിലുള്ള സമാനതകളും വ്യത്യാസങ്ങളും

മൂന്ന് മോഡലുകളും ഹിറ്റായതിനു പിന്നാലെ കോംപാക്‌ട് എംപിവി സെഗ്മെന്റിലേക്ക് പുതിയ കാരെൻസ് എന്ന മോഡലിനെ കൂടി അടുത്തിടെ കമ്പനി അവതരിപ്പിക്കുകയുണ്ടായി. അടുത്ത വർഷമാദ്യം വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന ഈ 7 സീറ്റർ മോഡൽ മാരുതി എർട്ടിഗയ്ക്കും ടൊയോട്ട ഇന്നോവ ക്രിസ്റ്റയ്ക്കും ഇടയിലുള്ള മറ്റ് മൂന്ന്-വരി വാഹനങ്ങളുമായും മാറ്റുരയ്ക്കാൻ പ്രാപ്‌തമാണ്.

ചേട്ടൻ ബാവ, അനിയൻ ബാവ; അൽകസാറും കാരെൻസും തമ്മിലുള്ള സമാനതകളും വ്യത്യാസങ്ങളും

എന്നിരുന്നാലും കിയയുടെ ഏറ്റവും അടുത്ത എതിരാളി ഹ്യുണ്ടായി അൽകാസർ ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് ഇന്ത്യയിലെ കിയയുടെ നാലാമത്തെ മോഡലുമായി വളരെയധികം സാമ്യങ്ങൾ പങ്കിടുന്നുവെന്ന കാര്യവും ഏറെ കൗതുകമുണർത്തിയേക്കാവുന്ന വസ്‌തുതയാണ്.

ചേട്ടൻ ബാവ, അനിയൻ ബാവ; അൽകസാറും കാരെൻസും തമ്മിലുള്ള സമാനതകളും വ്യത്യാസങ്ങളും

അടുത്ത വർഷം ഔദ്യോഗിക വില പ്രഖ്യാപിക്കുന്നതു വരെ പുതിയ കാരെൻസിനെ കുറിച്ചുള്ള നിരവധി വിശദാംശങ്ങൾ കിയ ഇപ്പോഴും മറച്ചുവെച്ചിരിക്കുകയാണ്. എന്നിരുന്നാലും ഇതിനകം ഉള്ള വിശദാംശങ്ങളെ അടിസ്ഥാനമാക്കി സവിശേഷതകളും ഫീച്ചറുകളും മറ്റ് വിശദാംശങ്ങളും താരതമ്യപ്പെടുത്തുമ്പോൾ അൽകസാർ കാരെൻസുമായി കൂടുതൽ അടുക്കുന്നു എന്നു പറയാം.

ചേട്ടൻ ബാവ, അനിയൻ ബാവ; അൽകസാറും കാരെൻസും തമ്മിലുള്ള സമാനതകളും വ്യത്യാസങ്ങളും

അൽകസാർ ഹ്യുണ്ടായിയുടെ അഞ്ച് സീറ്റർ ക്രെറ്റ എസ്‌യുവിയെ അടിസ്ഥാനമാക്കിയുള്ളതാണെങ്കിലും ക്രെറ്റയുടെ എതിരാളികളായ സെൽറ്റോസ് എസ്‌യുവിയിൽ നിന്നാണ് കാരെൻസ് പ്രചോദനം ഉൾക്കൊണ്ടതെന്ന് കിയയും വ്യക്തമാക്കിയിട്ടുണ്ട്.

ചേട്ടൻ ബാവ, അനിയൻ ബാവ; അൽകസാറും കാരെൻസും തമ്മിലുള്ള സമാനതകളും വ്യത്യാസങ്ങളും

എന്നിരുന്നാലും, ഈ മിഡ്-സൈസ് എസ്‌യുവികളിൽ ഉപയോഗിക്കുന്ന സമാനമായ എഞ്ചിൻ ഓപ്ഷനുകൾ ഈ 7 സീറ്റർ മോഡലുകൾ വാഗ്ദാനം ചെയ്യുമ്പോൾ അഞ്ച് സീറ്റർ പതിപ്പുകളെ അപേക്ഷിച്ച് അൽകസാറും കാരെൻസും കൂടുതൽ ഫീച്ചർ ലോഡഡ് ആണ്.

ചേട്ടൻ ബാവ, അനിയൻ ബാവ; അൽകസാറും കാരെൻസും തമ്മിലുള്ള സമാനതകളും വ്യത്യാസങ്ങളും

ആദ്യം വലിപ്പത്തിൽ നിന്നു തന്നെ തുടങ്ങാം. ഇതുവരെ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ലാത്ത പുതിയ കാരെൻസിന്റെ അളവുകൾ അൽകസാറിന്റേതുമായി സാമ്യമുള്ളതായാണ് തോന്നുന്നത്. ഇതിന് 4,500 മില്ലിമീറ്റർ നീളവും 2,700 മില്ലിമീറ്ററിന് മുകളിലുള്ള വീൽബേസിലും ഉണ്ടാവാനാണ് സാധ്യത.

ചേട്ടൻ ബാവ, അനിയൻ ബാവ; അൽകസാറും കാരെൻസും തമ്മിലുള്ള സമാനതകളും വ്യത്യാസങ്ങളും

കാരെൻസിന്റെ വീതിയും അൽകസാറിന്റേതിന് സമാനമായി കാണപ്പെടുന്നുവെങ്കിലും ഉയരത്തിന്റെ കാര്യത്തിൽ കിയ മോഡൽ അൽപ്പം താഴ്ന്ന ശൈലിയാണ് സ്വീകരിച്ചിരിക്കുന്നത്. ഒരു എംപിവി എന്ന് ഇതുവരെ പ്രസ്താവിച്ചിട്ടില്ലെങ്കിലും അതിലേക്കുള്ള വിരൽ ചൂണ്ടലാണിതെന്നാണ് അനുമാനം.

ചേട്ടൻ ബാവ, അനിയൻ ബാവ; അൽകസാറും കാരെൻസും തമ്മിലുള്ള സമാനതകളും വ്യത്യാസങ്ങളും

കൂടാതെ കാരെൻസിൽ നിന്നുള്ള 16 ഇഞ്ച് അലോയ് വീലുകളുമായി താരതമ്യപ്പെടുത്തുമ്പോൾ അൽകസാർ 18 അല്ലെങ്കിൽ 17 ഇഞ്ച് വീലുകളിലാണ് നിരത്തിലെത്തുന്നത്. രണ്ട് തരം പെട്രോൾ എഞ്ചിനുകളും ഒരു ഡീസൽ എഞ്ചിനുമായാകും കാരെൻസ് വിപണിയിൽ എത്തുക. 1.5 ലിറ്റർ പെട്രോൾ, ഡീസൽ യൂണിറ്റ് സെൽറ്റോസ് എസ്‌യുവിക്ക് കരുത്ത് പകരുന്നതിൽ നിന്ന് നേരിട്ട് ലഭിക്കുന്നതാണ്.

ചേട്ടൻ ബാവ, അനിയൻ ബാവ; അൽകസാറും കാരെൻസും തമ്മിലുള്ള സമാനതകളും വ്യത്യാസങ്ങളും

എന്നിരുന്നാലും കാരെൻസിൽ 1.4 ലിറ്റർ ടർബോ പെട്രോൾ യൂണിറ്റിന്റെ ഒരു അധിക ഓപ്ഷൻ ഉണ്ടായിരിക്കുമെന്നതും ശ്രദ്ധേയമാണ്. ഇത് അൽകസാറിൽ നിന്ന് വേറിട്ടുനിൽക്കാനും ഏറെ സഹായകരമായിട്ടുണ്ടെന്നു വേണം പറയാൻ. 2.0 ലിറ്റർ പെട്രോൾ എഞ്ചിനും 1.5 ലിറ്റർ ഡീസൽ യൂണിറ്റുമാണ് ഹ്യുണ്ടായിയുടെ മൂന്നുവരി എസ്‌യുവിക്ക് തുടിപ്പേകുന്നത്.

ചേട്ടൻ ബാവ, അനിയൻ ബാവ; അൽകസാറും കാരെൻസും തമ്മിലുള്ള സമാനതകളും വ്യത്യാസങ്ങളും

ഫീച്ചറുകളെ സംബന്ധിച്ചിടത്തോളം ഡാഷ്‌ബോർഡിന്റെ മധ്യഭാഗത്തായി വലിയ 10.25 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സ്‌ക്രീൻ ഹൈലൈറ്റ് ചെയ്‌ത വിശാലമായ ക്യാബിനോടൊപ്പമാണ് കിയ കാരെൻസ് വരുന്നത്. ഒരു നീണ്ട സ്‌ക്രീനിൽ ഇൻഫോടെയ്ൻമെന്റ് യൂണിറ്റുമായി സംയോജിപ്പിച്ചിരിക്കുന്ന ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേയും ഇതിന് ലഭിക്കുന്നതും അതിമനോഹരമാണ്.

ചേട്ടൻ ബാവ, അനിയൻ ബാവ; അൽകസാറും കാരെൻസും തമ്മിലുള്ള സമാനതകളും വ്യത്യാസങ്ങളും

പനോരമിക് സൺറൂഫ്, ആംബിയന്റ് ലൈറ്റിംഗ്, എയർ പ്യൂരിഫയർ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, 8-സ്പീക്കർ ബോസ് സൗണ്ട് സിസ്റ്റം, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയും അതിലേറെയും ഫീച്ചറുകളുമായാണ് കാരെൻസ് വരുന്നത് എന്നതും കിയയ്ക്ക് മേൽകൈ നൽകിയേക്കാം.

ചേട്ടൻ ബാവ, അനിയൻ ബാവ; അൽകസാറും കാരെൻസും തമ്മിലുള്ള സമാനതകളും വ്യത്യാസങ്ങളും

ഹ്യുണ്ടായി അൽകസാറിനും ഈ സവിശേഷതകളെല്ലാം ഉണ്ട്. ഇൻഫോടെയ്ൻമെന്റിനുള്ള സ്‌ക്രീനും ഡ്രൈവർ ഡിസ്‌പ്ലേയും പ്രത്യേക യൂണിറ്റുകളാണെന്നു മാത്രം. കാരെൻസ് മൂന്ന് നിരകളുള്ള കാറായിരിക്കുമെങ്കിലും അവതരണ വേളയിൽ പ്രദർശിപ്പിച്ച ആറ് സീറ്റർ മോഡലിന് പുറമെ ഏഴ് സീറ്റർ വേരിയന്റും ഉണ്ടായിരിക്കുമോ എന്ന് കിയ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

ചേട്ടൻ ബാവ, അനിയൻ ബാവ; അൽകസാറും കാരെൻസും തമ്മിലുള്ള സമാനതകളും വ്യത്യാസങ്ങളും

എന്നാൽ മറുവശത്ത് ഹ്യുണ്ടായി അൽകസാർ ആറ്, ഏഴ് സീറ്റർ വേരിയന്റുകൾ വാഗ്ദാനം ചെയ്യുന്നുമുണ്ട്. മൂന്നാം നിര യാത്രക്കാർക്ക് അൽകാസറിനേക്കാൾ കൂടുതൽ സ്ഥലവും സവിശേഷതകളും കാരെൻസ് വാഗ്ദാനം ചെയ്യുമോ എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.

ചേട്ടൻ ബാവ, അനിയൻ ബാവ; അൽകസാറും കാരെൻസും തമ്മിലുള്ള സമാനതകളും വ്യത്യാസങ്ങളും

ലഗേജിനുള്ള സ്ഥലത്തിന്റെ കാര്യത്തിൽ ഹ്യുണ്ടായി അൽകസാർ മുന്നിട്ടുനിൽക്കാനാണ് സാധ്യത. അവസാന വരി മടക്കിക്കഴിയുമ്പോൾ 492 ലിറ്റർ സ്ഥലമാണ് കാരെൻസ് വാഗ്ദാനം ചെയ്യുന്നതെന്ന് കിയ അവകാശപ്പെടുന്നു. മൂന്നാം നിരയിൽ 579 ലിറ്റർ ബൂട്ട് സ്പേസ് ഹ്യുണ്ടായി എസ്‌യുവി വാഗ്ദാനം ചെയ്യുന്നുണ്ട്.

ചേട്ടൻ ബാവ, അനിയൻ ബാവ; അൽകസാറും കാരെൻസും തമ്മിലുള്ള സമാനതകളും വ്യത്യാസങ്ങളും

എല്ലാ സീറ്റുകളും ഉപയോഗിച്ചാലും അൽകസാറിന് ലഗേജുകൾക്കായി 180 ലിറ്റർ സ്ഥലം ശേഷിക്കുന്നു. എന്നിരുന്നാലും കാരെൻസ് മാന്യമായി 100 ലിറ്ററിൽ കൂടുതൽ ബുട്ട് സ്പേസ് തന്നെയായാരിക്കും വാഗ്‌ദാനം ചെയ്യുക.

ചേട്ടൻ ബാവ, അനിയൻ ബാവ; അൽകസാറും കാരെൻസും തമ്മിലുള്ള സമാനതകളും വ്യത്യാസങ്ങളും

സുരക്ഷയെ സംബന്ധിച്ചിടത്തോളം ആറ് എയർബാഗുകൾ സ്റ്റാൻഡേർഡായി കിയ കാരെൻസ് വാഗ്ദാനം ചെയ്യും. ഇലക്‌ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, വെഹിക്കിൾ സ്റ്റെബിലിറ്റി മാനേജ്‌മെന്റ്, ഹിൽ-സ്റ്റാർട്ട് അസിസ്റ്റ് കൺട്രോൾ, ഡൗൺഹിൽ ബ്രേക്ക് കൺട്രോൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, ഓൾ-വീൽ ഡിസ്‌ക് ബ്രേക്കുകൾ തുടങ്ങിയ മറ്റ് സുരക്ഷാ, ഡ്രൈവർ സഹായ സവിശേഷതകളും ഇതിലുണ്ട്.

ചേട്ടൻ ബാവ, അനിയൻ ബാവ; അൽകസാറും കാരെൻസും തമ്മിലുള്ള സമാനതകളും വ്യത്യാസങ്ങളും

മറുവശത്ത് ഹ്യുണ്ടായി അൽകസാർ സമാനമായ സുരക്ഷാ ഫീച്ചറുകളും ബ്ലൈൻഡ് വ്യൂ മോണിറ്ററുമാണ് ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുള്ളത്. അൽകസാർ എസ്‌യുവിയിലുള്ള ബ്ലൈൻഡ് സ്പോട്ട് ഡിറ്റക്ഷൻ ക്യാമറകൾ കാരെൻസ് നൽകുമോ എന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

Most Read Articles

Malayalam
English summary
Similarities and differences between the hyundai alcazar and kia carens
Story first published: Tuesday, December 21, 2021, 14:13 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X