വർക്ക്‌ഷോപ്പിൽ പോവേണ്ട, കാറിന്റെ എഞ്ചിൻ ഓയിൽ ലെവൽ പരിശോധിക്കേണ്ടത് ഇങ്ങനെ

ഒരു കാറിന്റെ ഏറ്റവും അത്യന്താപേക്ഷിതമായ ഘടകമാണല്ലോ എഞ്ചിൻ. ആയതിനാൽ വണ്ടി വാങ്ങി ചുമ്മാതങ്ങ് കൊണ്ടുനടക്കാൻ പറ്റില്ല. കൃത്യമായ സമയത്ത് മെയിന്റനെൻസെല്ലാം ചെയ്‌ത് എഞ്ചിൻ ഓയിലെല്ലാം മാറേണ്ടത് വളരെ അത്യാവിശ്യമായ കാര്യമാണ്. എഞ്ചിന്‍ തുടിപ്പിലുണ്ടാകുന്ന ചെറിയ താളപ്പിഴവുകള്‍ പോലും കാറിന്റെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കും. കാര്‍ പ്രവര്‍ത്തിക്കാതിരിക്കുമ്പോഴായിരിക്കും മിക്കവരും എഞ്ചിന്‍ തകരാറിനെ കുറിച്ച് ചിന്തിക്കുക.

എഞ്ചിൻ തകരാർ സംഭവിക്കാൻ ചിലപ്പോൾ കാരണമാവുന്നത് കൃത്യമായ സമയത്ത് ഓയിൽ മാറാത്തതോ അല്ലെങ്കിൽ ഓയിൽ ലീക്കോ മറ്റോ പോലുള്ള കാരണങ്ങളാലാവും. എഞ്ചിൻ ഓയിൽ എഞ്ചിന്റെ ചലിക്കുന്ന ഭാഗങ്ങളെ ലൂബ്രിക്കേറ്റ് ചെയ്യുകയും തണുപ്പിക്കുകയും അഴുക്ക് അല്ലെങ്കിൽ അവശിഷ്ടങ്ങൾ നീക്കം ചെയ്യുകയും ചെയ്യുന്നു. ആയതിനാൽ കാറിന്റെ എഞ്ചിൻ സുഗമമായി പ്രവർത്തിക്കുന്നതിനും കേടുപാടുകൾ തടയുന്നതിനും എഞ്ചിൻ ഓയിൽ അത്യന്താപേക്ഷിതമാണ്.

Simple Steps To Check Engine Oil Level At Home

എഞ്ചിൻ ഓയിൽ ലെവൽ വളരെ കുറവാണെങ്കിൽ, എഞ്ചിൻ അമിതമായി ചൂടാകുകയും സമ്മർദ്ദത്തിലാവുകയും ചെയ്യും. ആധുനിക കാറുകൾക്ക് സാധാരണയായി ഓരോ 10,000 കിലോമീറ്ററോ അതിൽ കൂടുതലോ ആവുമ്പോഴാണ് എഞ്ചിൻ ഓയിൽ മാറ്റേണ്ടി വരിക. എങ്കിലും, സിറ്റി ട്രാഫിക്കും കുറഞ്ഞ ശരാശരി വേഗതയും എഞ്ചിനെ കൂടുതൽ നേരം പ്രവർത്തിപ്പിക്കാനും വേഗത്തിൽ ഓയിൽ തീരാനും പ്രേരിപ്പിക്കും.

അതിനാൽ, ഓരോ ആഴ്ചയിലും ഓയിൽ ലെവൽ പരിശോധിക്കുന്നത് പലരും ശുപാർശ ചെയ്യാറുള്ള കാര്യമാണ്. പക്ഷേ ഇതിനായി വർക്ക്‌ഷോപ്പിൽ പോവാൻ പലർക്കും സമയം കാണില്ല. എന്നാൽ ഇതിനായി മറ്റൊരാളുടെ സഹായമൊന്നും വേണ്ട, സ്വന്തമായി നമുക്ക് തന്നെ വീട്ടിൽ എഞ്ചിൻ ഓയിൽ ലെവൽ പരിശോധിക്കാനാവും. കാറിന്റെ എഞ്ചിൻ ഓയിൽ ലെവൽ ശരിയായി പരിശോധിക്കേണ്ടത് എങ്ങനെയെന്ന് മാത്രം അറിഞ്ഞിരുന്നാൽ മതി. അതെങ്ങനെയെന്ന് പറഞ്ഞുതരാം.

Simple Steps To Check Engine Oil Level At Home

എവിടെയെങ്കിലും പോയി വന്നുടൻ ഓയിൽ ലെവൽ പരിശോധിക്കാൻ നിക്കേണ്ട. എഞ്ചിൻ ചൂടാണെങ്കിൽ ഓയിൽ ലെവൽ കൃത്യമായി അറിയാനാവില്ല. എഞ്ചിൻ ഓഫാക്കിയതിന് ശേഷം കുറഞ്ഞത് 10 മിനിറ്റെങ്കിലും കാത്തിരിക്കാം. ഓയിൽ തണുക്കുകയും ഓയിൽ പാനിലേക്ക് തിരികെയെത്താൻ സമയം അനുവദിക്കുന്നതിനുമാണ് ഇങ്ങനെ ചെയ്യുന്നത്.
എഞ്ചിൻ ചൂടായിരിക്കുമ്പോൾ ഓയിൽ ലെവൽ പരിശോധിക്കുന്നത് കൃത്യമല്ലാത്ത റീഡിംഗ് നൽകും.

പക്ഷേ നേരെ തിരിച്ചുള്ള സാഹചര്യത്തിൽ ഓയിൽ ചെക്ക് ചെയ്യാൻ പറയുന്ന കമ്പനികളുമുണ്ട്. പക്ഷേ ഇത് വളരെ ചുരുക്കം മാത്രമായിരിക്കും. ഇക്കാര്യം ഉറപ്പു വരുത്താനായി കാറിന്റെ ഓണേഴ്‌സ് മാനുവൽ പരിശോധിച്ചാൽ മതിയാവും. ചില കമ്പനികൾ ഓയിൽ ലെവൽ പരിശോധിക്കാൻ എഞ്ചിൻ തണുത്ത സാഹചര്യമാണ് പറയുന്നതെങ്കിൽ ചില സന്ദർഭങ്ങളിൽ കമ്പനികൾ എഞ്ചിൻ ചൂടായിരിക്കുമ്പോൾ പരിശോധിക്കാനും ശുപാർശ ചെയ്യുന്നുണ്ട്.

Simple Steps To Check Engine Oil Level At Home

എഞ്ചിൻ ഓയിൽ ലെവൽ പരിശോധിക്കാനായി നിരപ്പായ ഒരു പ്രദേശത്ത് കാർ പാർക്ക് ചെയ്യാം. നിരപ്പായിടത്തല്ലെങ്കിൽ കാറിന്റെ ചെരിവ് എഞ്ചിൻ ഓയിൽ ലെവലിന്റെ കൃത്യമല്ലാത്ത റീഡിംഗായിരിക്കും നൽകുക. ആയതിനാൽ ഇക്കാര്യവും മനസിൽ കുറിക്കേണ്ടതുണ്ട്. അടുത്തതായി ചെയ്യേണ്ട ഘട്ടം കാറിന്റെ ബോണറ്റ് തുറന്ന് യെല്ലോ ഡിപ്സ്റ്റിക്ക് ക്യാപ്പ് കണ്ടെത്തുകയാണ്.

ഇത് സാധാരണയായി എഞ്ചിൻ കമ്പാർട്ട്മെന്റിന്റെ മധ്യഭാഗത്താണ് സ്ഥിതി ചെയ്യുന്നത്. ഡിപ്സ്റ്റിക്ക് ക്യാപ്പ് നീക്കം ചെയ്ത് ഉണങ്ങിയ തുണി ഉപയോഗിച്ച് തുടയ്ക്കുക. ഡിപ്സ്റ്റിക്ക് തുടയ്ക്കുന്നതിന് മുമ്പ് തുണി വൃത്തിയുള്ളതാണെന്ന് ഉറപ്പാക്കേണ്ടതും വളരെ അത്യാവിശ്യമാണ്. തുണിയിലെ ഏതെങ്കിലും അഴുക്കും ഈർപ്പവും എഞ്ചിന് പണിയാവുന്ന കാര്യമാണ്.

ഡിപ്സ്റ്റിക്ക് തുടച്ചുകഴിഞ്ഞതിനു ശേഷം അത് വീണ്ടും എഞ്ചിനിലേക്ക് കയറ്റിവിടണം. ഉടൻ തന്നെ വലിച്ചെടുക്കാതെ ഒരു നിമിഷം കാത്തിരിക്കുക. അതിനുശേഷം ഡിപ്സ്റ്റിക്ക് പുറത്തെടുത്ത് ഓയിൽ ലെവൽ പരിശോധിക്കുക. ഡിപ്സ്റ്റിക്കിലെ ഏറ്റവും കുറഞ്ഞതും കൂടിയതുമായ മാർക്കിംഗിന് ഇടയിലായിരിക്കണം ഓയിൽ ലെവൽ. ഡിപ്സ്റ്റിക്കിൽ സാധാരണയായി L/H (ലോ/ഹൈ) അല്ലെങ്കിൽ മിനിമം/മാക്‌സിമം അടയാളങ്ങൾ ഉണ്ടായിരിക്കും.

ഓയിൽ ലെവൽ കുറവാണെങ്കിൽ അത് "ഫുൾ" മാർക്കിൽ എത്തുന്നതുവരെ ഓയിൽ ഒഴിച്ചുകൊടുക്കണം. എപ്പോഴും ഒരേ ഗ്രേഡ് ഓയിൽ ഉപയോഗിക്കാൻ ശ്രദ്ധിക്കേണ്ടതും വളരെ അത്യാവിശ്യമായൊരു കാര്യമാണ്. കാർ ബ്രാൻഡ് നിഷ്‌കർഷിക്കുന്നതിൽ കവിഞ്ഞ് ഒരിക്കലും എഞ്ചിനിൽ ഓയിൽ നിറയ്ക്കരുത് എന്ന കാര്യവും ഉടമകൾ അറിഞ്ഞിരിക്കേണ്ട വസ്‌തുതയാണ്.

ഓയിൽ ടോപ്പ് അപ്പ് ചെയ്യുന്നതിനായി ഡിപ്സ്റ്റിക്ക് ക്യാപ്പിന് സമീപം സ്ഥിതിചെയ്യുന്ന ഓയിൽ ഫില്ലർ ക്യാപ്പ് തുറക്കുക. എഞ്ചിന്റെ മറ്റ് ഭാഗങ്ങളിൽ ഓയിൽ വീഴാകാതിരിക്കാനും ശ്രദ്ധിക്കുക. എഞ്ചിൻ ഓയിൽ ലെവൽ അടിക്കടി പരിശോധിക്കുന്നത് എഞ്ചിൻ കേടുപാടുകൾ തടയുന്നതിനുള്ള വേഗമേറിയതും എളുപ്പവുമായ മാർഗമാണ്. ഇതിന് കുറച്ച് മിനിറ്റുകൾ മാത്രമേ എടുക്കൂവെന്നതിനാൽ ആഴ്ച്ചയിൽ ഒരുതവണയെങ്കിലും ഇത് പരിശോധിക്കാൻ ശ്രമിക്കണം.

More from DriveSpark

Article Published On: Tuesday, June 13, 2023, 10:38 [IST]
English summary
Simple steps to check engine oil level at home details in malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X