സേഫ്റ്റിയുടെ കാര്യം ഈ കൂട്ടുകാരൻ ഏറ്റു, 18.62 ലക്ഷത്തിന്റെ പുത്തൻ എസ്‌യുവിയുമായി മലയാളി ഗായിക
മലയാളികൾക്ക് ഏറെ സുപരിചിതായയ ഗായികയാണ് അഭയ ഹിരണ്‍മയി. ചലച്ചിത്ര പിന്നണിഗായിക, മോഡല്‍ തുടങ്ങി വിവിധ മേഖലകളിലൂടെ ശ്രദ്ധിക്കപ്പെടുന്ന താരം വേറിട്ട ശബ്ദംകൊണ്ട് ഗാനങ്ങള്‍ക്ക് ജീവനേകുന്നയാളാണ്. സോഷ്യൽ മീഡിയയിലും വളരെ സജീവമായ അഭയ തന്റെ മിക്ക വിശേഷങ്ങളും ആരാധകരുമായി പങ്കുവെക്കാറുമുണ്ട്. ഫോട്ടോഷൂട്ടുകളിലൂടെ വൈറലായി തിളങ്ങി നിൽക്കാനും ഈ ഗായികക്കാവുന്നുണ്ട്.
ഇപ്പോഴിതാ ജീവിതത്തിലേക്ക് പുത്തനൊരു അതിഥിയെ കൂടെക്കൂട്ടിയിരിക്കുകയാണ് അഭയ. ഇനിയുള്ള യാത്രകൾക്ക് കൂട്ടായി പുത്തനൊരു വാഹനം സ്വന്തമാക്കിയിരിക്കുന്ന വിശേഷമാണ് അഭയ ഹിരണ്‍മയിക്ക് പറയാനുള്ളത്. ഫോക്‌സ്‌വാഗണിന്റെ മിഡ്-സൈസ് എസ്‌യുവിയായ ടൈഗൂണാണ് താരം കൂടെക്കൂട്ടിയിരിക്കുന്നത്. സേഫ്റ്റിയുടെ അങ്ങേയറ്റം വാഗ്‌ദാനം ചെയ്യുന്ന ഇന്ത്യയിലെ ചുരുക്കം ചില മോഡലുകളിൽ ഒന്നാണിത് എന്നതും ശ്രദ്ധേയമാണ്.

കൊച്ചിയിലെ ഫോക്‌സ്‌വാഗണ്‍ വിതരണക്കാരായ ഇവിഎം ഫോക്‌സ്‌വാഗണില്‍ നിന്നാണ് അഭയ ഹിരണ്‍മയി ടൈഗൂൺ സ്വന്തമാക്കിയിരിക്കുന്നത്. ഇതിന്റെ വീഡിയോ ഡീലർഷിപ്പ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുകയും ചെയ്‌തിട്ടുണ്ട്. സന്തോഷകരമായ ഡ്രൈവിങ്ങ് അനുഭവം നേര്‍ന്ന് ആരാധകരും വീഡിയോയ്ക്ക് താഴെ കമന്റ് ബോക്‌സിലൂടെ അഭിനന്ദനം അറിയിക്കാൻ എത്തുകയും ചെയ്‌തിട്ടുണ്ട്.
ടൈഗൂണിന്റെ ടോപ്പ് എൻഡ് വേരിയന്റായ ഹൈലൈനിന്റെ 1.0 ലിറ്റര്‍ ടിഎസ്ഐ പെട്രോൾ എഞ്ചിനുള്ള ഓട്ടോമാറ്റിക് മോഡലാണ് അഭയ സ്വന്തമാക്കിയിരിക്കുന്നത്. 15.28 ലക്ഷം രൂപ എക്‌സ്‌ഷോറൂം വില വരുന്ന വാഹനത്തിന് ഇൻഷുറൻസും ടാക്‌സും എല്ലാമായി കൊച്ചിയിൽ ഓൺ-റോഡ് വിലയായി 18.62 ലക്ഷം രൂപയാണ് മുടക്കേണ്ടി വരുന്നത്. ഇയർ എൻഡിനോട് അനുബന്ധിച്ച് മികച്ച ഡിസ്‌കൌണ്ട് ഓഫറുകളും കമ്പനി വാഗ്‌ദാനം ചെയ്യുന്നതിനാൽ ഇതിലും കുറഞ്ഞ വിലയിൽ വാഹനം അഭയക്ക് സ്വന്തമാക്കാൻ സാധിച്ചിട്ടുണ്ടാവുമെന്നാണ് വിവരം.

ജർമൻ വാഹന നിർമാതാക്കളുടെ MQB AO IN പ്ലാറ്റ്ഫോമിലാണ് ഈ വാഹനം ഒരുങ്ങിയിരിക്കുന്നത്. മുമ്പ് പറഞ്ഞതുപോലെ സേഫ്റ്റിയുടെ കാര്യത്തിൽ ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റിൽ നിന്നും ഏറ്റവും കൂടുതൽ സേഫ്റ്റി റേറ്റിംഗ് സ്വന്തമാക്കായ ഇന്ത്യൻ എസ്‌യുവിയാണിത്. 6 എയര്‍ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ഓട്ടോണമസ് എമര്‍ജന്‍സി ബ്രേക്കിംഗ്, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, ഫ്രണ്ട് എയര്‍ബാഗുകള്‍, കര്‍ട്ടന്‍ എയര്‍ബാഗുകള്‍ എന്നീ സേഫ്റ്റി ഫീച്ചറുകളാണ് ടൈഗൂണിൽ ഒരുക്കിയിട്ടുള്ളത്.
കഴിഞ്ഞില്ല, ഇതിനു പുറമെ ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ഇലക്ട്രോണിക് ബ്രേക്ക് ഡിസ്ട്രിബ്യൂഷനോട് കൂടിയ ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (ABS), മള്‍ട്ടി കൊളീഷന്‍ ബ്രേക്കുകള്‍, ബ്രേക്ക് ഡിസ്‌ക് വൈപ്പിംഗ്, ബ്രേക്ക് അസിസ്റ്റ്, ആന്റ് സ്ലിപ്പ് റെഗുലേഷന്‍, ഇലക്ട്രോണിക് ഡിഫറന്‍ഷ്യല്‍ ലോക്ക് സിസ്റ്റം, ടയര്‍ പ്രഷര്‍ ഡീഫ്‌ലേഷന്‍ വാണിംഗ്, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍ എന്നിവയും ഫോക്‌സ്‌വാഗൺ എസ്‌യുവിയുടെ സേഫ്റ്റി കൂട്ടുന്ന സവിശേഷതകളാണ്.
ഇതോടൊപ്പം തന്നെ എർഗണോമിക് ഡിസൈനും സ്ഥിരതയുള്ള ഹൈ സ്പീഡ് പെർഫോമൻസും, സുഖകരവും സുരക്ഷിതവുമായ ഡ്രൈവിംഗ് അനുഭവം അഭയ ഹിരൺമയിയുടെ പുത്തൻ വണ്ടിയുടെ പ്രത്യേകതകളാണ്.ഒതുക്കമുള്ളതും എന്നാൽ വിശാലവുമായ ഇന്റീരിയർ, ഇന്ധനക്ഷമതയുള്ള ടിഎസ്ഐ എഞ്ചിൻ, സിറ്റിയിലും അതുപോലെ തന്നെ ദീർഘദൂര യാത്രകൾക്കും ഒരേപോലെ അടിപൊളിയാണ് ഈ വണ്ടി.
എൽഇഡി ഹെഡ്‌ലൈറ്റുകൾ, വലിയ ടച്ച്‌സ്‌ക്രീനും റിയർ പാർക്കിംഗ് സെൻസറുകൾ, ക്രൂയിസ് കൺട്രോൾ, ക്ലൈമറ്റ് കൺട്രോൾ, വെന്റിലേറ്റഡ് കാർ സീറ്റുകൾ, ആംബിയന്റ് ലൈറ്റിംഗ്, ഇലക്ട്രിക് സൺറൂഫ്, ഡിജിറ്റൽ ക്ലസ്റ്റർ തുടങ്ങിയ ഫാൻസി ഫീച്ചറുകളും വാഹനം സമ്പന്നമാണ്. അഭയയുടെ ടൈഗൂണിലെ 1.0 ലിറ്റർ ടിഎസ്ഐ ത്രീ സിലിണ്ടർ ടർബോ പെട്രോൾ എഞ്ചിന് പരമാവധി 115 bhp കരുത്തിൽ 175 Nm torque വരെ ഉത്പാദിപ്പിക്കാനാവും.

6 സ്പീഡ് മാനുവൽ, ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകളും ഇതിന്റെ ഭാഗമാണ്. ഇതുകൂടാതെ 148 bhp പവറും 250 Nm ടോര്‍ക്കും നൽകുന്ന 1.5 ലിറ്റര്‍ EVO ടിഎസ്ഐ പെട്രോള്‍ എഞ്ചിനും ഫോക്‌സ്‌വാഗൺ ടൈഗൂണിലുണ്ട്. ഇത് 6 സ്പീഡ് മാനുവല്‍, 7 സ്പീഡ് DSG ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ വാങ്ങാം. ഫോക്സ്‌വാഗണിന്റെ ചെറു എസ്‍യുവിയായി 2021 അവസാനമാണ് വിപണിയിലെത്തിയത്. ഇതിനുശേഷം ബ്രാൻഡിന്റെ ജനപ്രിയ മോഡലായി അതിവേഗം മാറാനും ടൈഗൂണിനായി.


Click it and Unblock the Notifications








