3 ദിവസത്തിൽ ഈ മലയാളി പയ്യൻ വാങ്ങിയത് 3 ആഡംബര കാറുകൾ, കക്ഷിയുടെ ശബ്‌ദം ചിലപ്പോൾ കേട്ടിട്ടുണ്ടാവും

സംഗീതം ആസ്വദിക്കാത്തെ മനുഷ്യൻമാർ പൊതുവേ കുറവായിരിക്കും അല്ലേ. യാത്രകളിലായാലും കല്യാണത്തിനായാലും വീട്ടിലിരിക്കുന്ന സമയങ്ങളിലായാലും പാട്ടുകൾ കേൾക്കുന്നവരാണ് മലയാളികൾ. യേശുദാസിനേയും ചിത്രച്ചേച്ചിയേയും മാത്രമല്ല, നല്ല പാട്ടുകാരെയെല്ലാം ഇരുകൈയും നീട്ടി സ്വീകരിക്കുന്നവരാണ് നാം എല്ലാവരും. മ്യൂസിക്കൽ റിയാലിറ്റി ഷോകൾക്കും കലോത്സവ വേദികൾക്കുമെല്ലാം കേരളത്തിലുള്ള അത്രയും പ്രാധാന്യം മറ്റേതെങ്കിലും സംസ്ഥാനത്തിനുണ്ടോയെന്ന് വരെ സംശയമാണ്. അത്തരത്തിൽ വ്യത്യസ്‌തമായ ആലാപന ശൈലിയിലൂടെ മലയാളികൾക്ക് പ്രിയങ്കരനായ ചെറുപ്പക്കാരനാണ് ബി മുരളീകൃഷ്ണ. കേരള സർവകലാശാല യുവജനോത്സവത്തിലെ ഹിന്ദുസ്ഥാനി ക്ലാസിക് സംഗീത മത്സരത്തിൽ വിജയം നേടിയാണ് പയ്യൻ ആദ്യം ശ്രദ്ധിക്കപ്പെടുന്നത്.

പിന്നീട് മാരുതി 800 ഹാച്ച്ബാക്കിന്റെ കഥ പറഞ്ഞ ആസിഫ് അലി ചിത്രം മഹേഷും മാരുതിയിലും ഗായകനായി മലയാളത്തിലെ പിന്നണി ഗാന രംഗത്തേക്കും ബി മുരളീകൃഷ്ണ ചുവടുവെക്കുകയുണ്ടായി. എആർ റഹ്മാന്റെ കടുത്ത ആരാധകനായ പയ്യൻ പിന്നീട് അദ്ദേഹത്തിന്റെ ഹിറ്റ് പാട്ടുകൾ കവർ സോംഗാക്കി പുറത്തിറക്കി സോഷ്യൽ മീഡിയയിലും വലിയ ആരാധകവൃന്ദം തന്നെയുണ്ടാക്കിയെടുത്തു.

Singer B Murali Krishna Buys 3 Luxury Cars In 3 Days

പാട്ടുപോലെ തന്നെ കക്ഷിക്ക് വാഹനങ്ങളോടും ഏറെ കമ്പമാണെന്ന് തെളിയിക്കുന്നതാണ് ഇൻസ്റ്റഗ്രാം പോസ്റ്റുകൾ. ഇക്കഴിഞ്ഞ 3 ദിവസത്തിൽ ഈ മലയാളി പയ്യൻ വാങ്ങിയത് 3 ആഡംബര കാറുകളായിരുന്നു. ഇതിന്റെ ചിത്രങ്ങൾ ഇൻസ്റ്റയിൽ ഫോളാവേഴ്സിലേക്ക് എത്തിക്കാനും പാട്ടുകാരന് സാധിച്ചിരുന്നു. ദേവീ ഫാർമ ഉടമ കെഎസ് ബാലഗോപാലിന്റെ മകൻ കൂടിയായ മുരളീകൃഷ്ണയുടെ പോർച്ചിലുള്ളത് എണ്ണം പറഞ്ഞ ആഡംബര കാറുകളാണ്.

ഇക്കഴിഞ്ഞ 3 ദിവസത്തിൽ മുരളീകൃഷ്ണയുടെ ഗരാജിലേക്ക് എത്തിയ വാഹനങ്ങളുടെ വിശേഷങ്ങളിലേക്ക് കടന്നാലോ. ആദ്യ ദിനം എത്തിയത് പുതുപുത്തൻ ഔഡി Q8 എസ്‌യുവിയായിരുന്നു. തുടർന്ന് രണ്ടാം ദിനം പോർഷ 718 ബോക്സ്റ്റർ സൂപ്പർകാറും എത്തിച്ച് പാട്ടുകാരൻ പയ്യൻ ഞെട്ടിച്ചു. ഇവിടെയൊന്നും തീർന്നില്ല കക്ഷിയുടെ കാർ ഭ്രാന്ത്. ഇന്നിപ്പോൾ ഒരു സെക്കൻഡ് ഹാൻഡ് മിനി കൂപ്പർ കൺട്രിമാൻ കൂടി ഗരാജിലെത്തിച്ചാതായും മുരളീകൃഷ്ണ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിട്ടുണ്ട്.

Singer B Murali Krishna Buys 3 Luxury Cars In 3 Days

ഇതെല്ലാം തനിക്ക് സ്വന്തമായി ഉപയോഗിക്കാൻ വാങ്ങിയതാണോയെന്ന് വ്യക്തമായിട്ടില്ല. മിക്കവാറും കുടുംബത്തിലെ പലർക്കുമായി ഉപയോഗിക്കാൻ എത്തിച്ചതുമാവും ഈ ആഡംബര വാഹനങ്ങൾ. എന്തായാലും പുതിയ വാഹനങ്ങൾക്കൊപ്പം മുരളയും അമ്മയും നിൽക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. പോർഷ 718 ബോക്സ്റ്ററും മിനി കൂപ്പർ കൺട്രിമാനും യൂസ്‌ഡ് കാർ ആയതിനാൽ ഇവയുടെ മൂല്യം കൃത്യമായി കണക്കാക്കാനാവില്ല.

അതേസമയം ഔഡി Q8 എസ്‌യുവിയുടെ കാര്യത്തിലേക്ക് വന്നാൽ 1.17 കോടി രൂപയാണ് ലക്ഷ്വറി സ്പോർട് യൂട്ടിലിറ്റി വാഹനത്തിന് ഇന്ത്യയിൽ വരുന്ന എക്സ്ഷോറൂം വില. റോഡ് ടാക്‌സും ഇൻഷുറൻസും മറ്റ് ചെലവുകളുമെല്ലാമായി വാഹനം നിരത്തിലിറക്കാൻ 1.50 കോടി രൂപയോളം ഓൺ-റോഡ് വില മുടക്കേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ. ഇക്കഴിഞ്ഞ ഓഗസ്റ്റ് മാസമാണ് മോഡലിന്റെ ഏറ്റവും പുതിയ പതിപ്പ് ഇന്ത്യൻ വിപണിയിലെത്തുന്നത്.

Singer B Murali Krishna Buys 3 Luxury Cars In 3 Days

ഡിസൈനിലേക്ക് നോക്കിയാൽ ആരും നോക്കിപ്പോവുന്ന കിടിലൻ രൂപമാണ് ഔഡി Q8 എസ്‌യുവിക്കുള്ളത്. കറുപ്പിൽ ഒരുങ്ങിയ ട്രപസോയിഡ് ആകൃതിയിലുള്ള ഗ്രിൽ, ട്വീക്ക് ചെയ്ത എൽഇഡി ഡിആർഎല്ലുകളുള്ള മാട്രിക്സ് എൽഇഡി ഹെഡ്‌ലാമ്പുകൾ, കിടിലൻ ഫ്രണ്ട് ആൻഡ് റിയർ ബമ്പറുകൾ, വിശാലമായ എയർ ഡാം, ഒഎൽഇഡി ടെയിൽ ലൈറ്റുകൾ, വലിയ അലേയ് വീലുകൾ എന്നിവയെല്ലാമാണ് ഔഡി കാറിന്റെ ഭംഗി വർധിപ്പിക്കുന്നത്.

അകത്തളത്തിലേക്ക് കയറിയാൽ ത്രീ-സ്‌പോക്ക് സ്റ്റിയറിംഗ് വീൽ, വെർച്വൽ കോക്ക്‌പിറ്റ്, ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റത്തിനും എസി കൺട്രോളുകൾക്കുമായുള്ള സെൻ്റർ കൺസോളിലെ ഡ്യുവൽ ടച്ച് പാനലുകൾ, പവർഡ്, വെൻ്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ADAS സ്യൂട്ട്, 360-ഡിഗ്രി എന്നിവയുണ്ട്. ക്യാമറ, B&O-സോഴ്‌സ്ഡ് മ്യൂസിക് സിസ്റ്റം, ആംബിയൻ്റ് ലൈറ്റിംഗ്, ഫോർ സോൺ ക്ലൈമറ്റ് കൺട്രോൾ എന്നീ ഫീച്ചറുകളെല്ലാം ലഭിക്കും.

48V മൈൽഡ് ഹൈബ്രിഡ് സിസ്റ്റവുമായി ജോടിയാക്കിയ 3.0 ലിറ്റർ TFSI പെട്രോൾ എഞ്ചിനാണ് ഏറ്റവും പുതിയ ഔഡി Q8 എസ്‌യുവിക്ക് തുടിപ്പേകാനായി എത്തിയിരിക്കുന്നത്. 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിരിക്കുന്ന എഞ്ചിന് 335 bhp കരുത്തിൽ പരമാവധി 500 Nm torque വരെ ഉത്പാദിപ്പിക്കാനാവുമെന്നാണ് ജർമൻ ആഡംബര വാഹന നിർമാതാക്കൾ പറയുന്നത്.

More from DriveSpark

Article Published On: Friday, January 10, 2025, 9:08 [IST]
English summary
Singer b murali krishna buys 3 luxury cars in 3 days
കൂടുതല്‍... #auto news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X