ഇവരെ യൂസ്‌ഡ് കാർ വിപണിയിൽ മാത്രമേ കണ്ടെത്താനാവൂ, പരിചയപ്പെടാം ആ മിടുക്കരെ

ഈ കഴിഞ്ഞ ദശകത്തിൽ പല വ്യത്യസ്‌ത കാരണങ്ങളാലും ഇന്ത്യൻ വിപണിയിൽ നിന്നും പടിയിറങ്ങിയത് കഴിവുറ്റ നിരവധി മോഡലുകളായിരുന്നു. പുതിയ മലീനീകരണ ചട്ടങ്ങളാലോ വേണ്ടത്ര വിൽപ്പന കണക്കുകൾ കൈവരിക്കാതിരുന്നതിനാലോ ആണ് ഇവയെല്ലാം പിൻവാങ്ങിയത്.

ഇവരെ യൂസ്‌ഡ് കാർ വിപണിയിൽ മാത്രമേ കണ്ടെത്താനാവൂ, പരിചയപ്പെടാം ആ മിടുക്കരെ

എന്നും വാങ്ങാനാഗ്രഹിച്ചിരുന്ന നിങ്ങളുടെ ആ സ്വപ്‌ന കാർ വിപണിയിൽ ഇല്ലെങ്കിൽ എന്തുകൊണ്ട് സെക്കൻഡ് ഹാൻഡ് ഓപ്ഷൻ നോക്കിക്കൂടാ... അടുത്തിടെയിറങ്ങിയ കാറുകൾ വരെ യൂസ്‌ഡ് കാർ വിപണിയിൽ സുലഭമായിക്കൊണ്ടിരിക്കുമ്പോൾ അൽപം പഴയൊരു വാഹനവും പല ക്വാളിറ്റിയിൽ കൈയിൽ ഒതുങ്ങുന്ന വിലയ്ക്ക് ലഭിക്കില്ലേ.

ഇവരെ യൂസ്‌ഡ് കാർ വിപണിയിൽ മാത്രമേ കണ്ടെത്താനാവൂ, പരിചയപ്പെടാം ആ മിടുക്കരെ

യൂസ്ഡ് കാർ വിപണിയിൽ മാത്രം കണ്ടെത്താനാവുന്ന ഒരു കാലത്ത് നിങ്ങളുടെ സ്വപ്‌ന വാഹനങ്ങളായിരുന്ന ചില കാറുകളെ നമുക്ക് ഒന്നു പരിചയപ്പെട്ടാലോ? തികച്ചും മൂല്യവത്തായ മോഡലുകളാണിവ എന്നതിൽ ആർക്കും ഒരു തർക്കവും കാണാനിടയില്ല താനും.

ഇവരെ യൂസ്‌ഡ് കാർ വിപണിയിൽ മാത്രമേ കണ്ടെത്താനാവൂ, പരിചയപ്പെടാം ആ മിടുക്കരെ

മാരുതി സുസുക്കി വിറ്റാര ബ്രെസ ഡീസൽ

വിറ്റാര ബ്രെസ വിപണിയിലെ ഏറ്റവും ജനപ്രിയമായ സബ്കോംപാക്‌ട് എസ്‌യുവികളിലൊന്നാണ്. മറ്റ് നിരവധി കാരണങ്ങളോടൊപ്പം കമ്പനിയുടെ 1.3 ലിറ്റർ DDIS എഞ്ചിനും ചേർന്നതോടെ വിജയത്തിനുള്ള മേമ്പൊടിയായി ഇത് കണക്കാക്കി. എന്നാൽ രാജ്യത്ത് ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങൾ നടപ്പിലാകുന്നതിനു മുന്നോടിയായാണ് ഡീസൽ വിറ്റാര ബ്രെസ വിപണി വിടുന്നത്.

ഇവരെ യൂസ്‌ഡ് കാർ വിപണിയിൽ മാത്രമേ കണ്ടെത്താനാവൂ, പരിചയപ്പെടാം ആ മിടുക്കരെ

ഇപ്പോൾ മാരുതി സുസുക്കി വിറ്റാര ബ്രെസ പെട്രോൾ എഞ്ചിൻ ഓപ്ഷനിൽ മാത്രമേ വിപണിയിൽ എത്തുന്നുള്ളൂ. ആയതിനാൽ എസ്‌യുവിയുടെ ഡീസൽ വേരിയന്റ് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ യൂസ്‌ഡ് കാർ വിപണിയിൽ ഒന്ന് നിങ്ങൾക്ക് കണ്ടെത്താനായേക്കും.

ഇവരെ യൂസ്‌ഡ് കാർ വിപണിയിൽ മാത്രമേ കണ്ടെത്താനാവൂ, പരിചയപ്പെടാം ആ മിടുക്കരെ

സെക്കൻഡ് ഹാൻഡ് കാർ വിപണിയിലെ ഏറ്റവും ഡിമാന്റുള്ള മോഡലുകളിലൊന്നാണ് വിറ്റാര ബ്രെസയെന്നത് മനസിൽ കുറിച്ചിട്ടോണം. അതിനാൽ എസ്‌യുവിയുടെ മോഡൽ വർഷവും കണ്ടീഷനും അനുസരിച്ച് ഏകദേശം 5.50 ലക്ഷം മുതൽ 9.50 ലക്ഷം രൂപ വരെയുള്ള വിലയിൽ മാരുതി സുസുക്കി വിറ്റാര ബ്രെസ ഡീസൽ പതിപ്പ് സ്വന്തമാക്കാനാവും.

ഇവരെ യൂസ്‌ഡ് കാർ വിപണിയിൽ മാത്രമേ കണ്ടെത്താനാവൂ, പരിചയപ്പെടാം ആ മിടുക്കരെ

ഫോക്‌സ്‌വാഗൺ പോളോ GT TSI (DSG)

ഒരു ചുരുങ്ങിയ ബഡ്ജറ്റിൽ പെർഫോമൻസ് കാർ തിരയുന്ന ഒരാൾക്ക് പോളോ GT TSI ഇപ്പോഴും മികച്ചൊരു ഓപ്ഷനായാണ് കണക്കാക്കപ്പെടുന്നത്. DSG ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷൻ ഉപയോഗിച്ച് വന്ന മുൻ പതിപ്പിൽ നിന്ന് വ്യത്യസ്തമായി പുതിയ മോഡൽ ഒരു ടോർക്ക് കൺവെർട്ടർ യൂണിറ്റുമായാണ് വന്നത്. ഇതും ഒരു നല്ല ഓപ്ഷനാണ്.

ഇവരെ യൂസ്‌ഡ് കാർ വിപണിയിൽ മാത്രമേ കണ്ടെത്താനാവൂ, പരിചയപ്പെടാം ആ മിടുക്കരെ

പോളോ GT TSI DSG വേരിയന്റ് തന്നെ വേണമെന്നാണെങ്കിൽ യൂസ്‌ഡ് കാർ വിപണിയിൽ അൽപം ബുദ്ധിമുട്ടിയാണെങ്കിലും കണ്ടെത്താനായേക്കും. DSG ഓട്ടോമാറ്റിക് ഗിയർബോക്‌സുള്ള 4 മുതൽ 5 വർഷം വരെ പഴക്കമുള്ള ഒരു പ്രീ-ഓൺഡ് പതിപ്പ് ഏകദേശം 6 ലക്ഷം മുതൽ 8 ലക്ഷം രൂപ വരെ വിലയിൽ ലഭ്യമാവും. എന്നാൽ ഈ കാറിന് മെയിന്റനെൻസ് ചെലവ് അൽപം കൂടുതലാണെന്ന് ഓർമിക്കേണ്ടതുണ്ട്.

ഇവരെ യൂസ്‌ഡ് കാർ വിപണിയിൽ മാത്രമേ കണ്ടെത്താനാവൂ, പരിചയപ്പെടാം ആ മിടുക്കരെ

ഹോണ്ട സിവിക്

പഴയതലമുറ ഹോണ്ട സിവിക് യൂസ്‌ഡ് കാർ വിപണിയിൽ ആവേശത്തോടെ തിരയുന്ന ഏറ്റവും ജനപ്രിയ മോഡലുകളിലൊന്നാണ്. കൂടാതെ സുലഭമായി ലഭ്യവുമായ ഈ എക്‌സിക്യൂട്ടീവ് സെഡാൻ ഹോണ്ട ഇന്ത്യയിൽ പുതിയ തലമുറ മോഡൽ അവതരിപ്പിച്ചപ്പോൾ ബ്രാൻഡിന്റെ പുതുക്കിയ ഉത്പാദന തന്ത്രം കാരണം ഈ വർഷമാദ്യം അതും നിർത്തലാക്കപ്പെടുകയായിരുന്നു.

ഇവരെ യൂസ്‌ഡ് കാർ വിപണിയിൽ മാത്രമേ കണ്ടെത്താനാവൂ, പരിചയപ്പെടാം ആ മിടുക്കരെ

2013 വരെ നിർമ്മാണത്തിലായിരുന്ന സിവിക്കാണ് ഏവരും കൂടുതൽ ഉറ്റുനോക്കുന്നത്. അതിനാൽ ആ കാലയളവിലുള്ള ഒരു മോഡൽ കണ്ടെത്തുന്നതാവും ഉചിതം. 3 ലക്ഷം മുതൽ 4 ലക്ഷം രൂപ വരെ വിലയിൽ ഇത് ലഭ്യമായേക്കും. കാറിന്റെ സ്‌പെയർ പാർട്‌സ് എളുപ്പത്തിൽ ലഭ്യമാകില്ലെന്നതും മെയിന്റനെൻസ് അൽപം കൂടുതലാണെന്നതും പ്രത്യേകം ഓർമിക്കേണ്ടതാണ്.

ഇവരെ യൂസ്‌ഡ് കാർ വിപണിയിൽ മാത്രമേ കണ്ടെത്താനാവൂ, പരിചയപ്പെടാം ആ മിടുക്കരെ

റെനോ ഡസ്റ്റർ ഡീസൽ

സെക്കൻഡ് ഹാൻഡ് വിപണിയിൽ മാത്രം കണ്ടെത്താനാവുന്ന കിടിലൻ വാഹനമാണ് റെനോ ഡസ്റ്റർ ഡീസൽ വേരിയന്റ്. 84 bhp, 104 bhp എന്നിങ്ങനെ വ്യത്യസ്‌ത ട്യൂണിലുള്ള മോഡലും എസ്‌യുവിക്കുണ്ട്. മികച്ച പെർഫോമൻസിനൊപ്പം കിടിലൻ ഡ്രൈവിബിലിറ്റിയും നൽകുന്ന വാഹനമാണിത്.

ഇവരെ യൂസ്‌ഡ് കാർ വിപണിയിൽ മാത്രമേ കണ്ടെത്താനാവൂ, പരിചയപ്പെടാം ആ മിടുക്കരെ

ഒപ്പം മോശം റോഡുകളും ഇടയ്‌ക്കിടെ കൈകാര്യം ചെയ്യാൻ കഴിവുള്ള സിറ്റി എസ്‌യുവിക്കായി തിരയുന്ന ആർക്കും ഇവനെ കണ്ണുംപൂട്ടി വാങ്ങാം. പുതിയ പെട്രോൾ മോഡലിൽ നിന്ന് വ്യത്യസ്തമായി ഇത് ഓപ്ഷണൽ AWD-യുമായി വരുന്നുവെന്നതും ശ്രദ്ധേയമാണ്. ഏകദേശം 4.4 ലക്ഷത്തിനും 7 ലക്ഷം രൂപയ്ക്കും ഇടയിൽ റെനോ ഡസ്റ്റർ ഡീസൽ സ്വന്തമാക്കാനാവും.

ഇവരെ യൂസ്‌ഡ് കാർ വിപണിയിൽ മാത്രമേ കണ്ടെത്താനാവൂ, പരിചയപ്പെടാം ആ മിടുക്കരെ

മാരുതി സുസുക്കി എസ്-ക്രോസ് 1.6

യഥാർഥ എസ്‌യുവി പ്രേമികൾക്ക് പ്രിയമില്ലെങ്കിലും ക്രോസ്ഓവർ വാഹനങ്ങളെ സ്നേഹിക്കുന്നവരുടെ മനംകവരുന്ന മോഡലാണ് മാരുതി സുസുക്കി എസ്-ക്രോസ്. മോഡലിന്റെ 1.6 ലിറ്റർ DDIS 320 ഡീസൽ പതിപ്പ് വളരെ അമൂല്യമായ മോഡലാണ്. ക്രോസ്ഓവറിന്റെ മികച്ച ഡ്രൈവബിലിറ്റിയുമായി ചേർന്ന് ശക്തമായ ഡീസൽ എഞ്ചിൻ എസ്-ക്രോസ് 1.6-നെ ഒരു മികച്ച പാക്കേജാക്കി മാറ്റി.

ഇവരെ യൂസ്‌ഡ് കാർ വിപണിയിൽ മാത്രമേ കണ്ടെത്താനാവൂ, പരിചയപ്പെടാം ആ മിടുക്കരെ

എന്നിരുന്നാലും കുറഞ്ഞ ഡിമാൻഡ് കാരണം കമ്പനിക്ക് എഞ്ചിൻ ഓപ്ഷൻ നിർത്തേണ്ടിവന്നുവെന്നതാണ് യാഥാർഥ്യം. കാര്യമായ ഡിമാന്റില്ലാതിരുന്നതിനാൽ പോക്കറ്റു കാലിയാക്കാതെ തന്നെ ഒരെണ്ണം വാങ്ങാനാവും. എങ്കിലും മാരുതി സുസുക്കി എസ്-ക്രോസ് 1.6 ഡീസൽ എഞ്ചിനുള്ള മോഡൽ കണ്ടെത്താൻ അൽപം പ്രയാസപ്പെട്ടേക്കുമെന്നതാണ് വസ്‌തുത. 5.50 ലക്ഷം മുതൽ 8.00 ലക്ഷം രൂപ വിലയായിരിക്കും ഇതിന് ഉടമ ചോദിക്കുക.

ഇവരെ യൂസ്‌ഡ് കാർ വിപണിയിൽ മാത്രമേ കണ്ടെത്താനാവൂ, പരിചയപ്പെടാം ആ മിടുക്കരെ

ടാറ്റ സഫാരി സ്റ്റോം 4x4

പുതിയ തലമുറ ടാറ്റ സഫാരി 4x4 ഡ്രൈവിംഗുമായി വരുന്നില്ല എന്നത് ഇന്ത്യയിലെ സഫാരി പ്രേമികളെ നിരാശപ്പെടുത്തുന്ന കാര്യമാണ്. എസ്‌യുവി അതിന്റെ 4x4 കഴിവുകൾക്ക് പേരുകേട്ടതാണ്. ഇതുതന്നെയാണ് രാജ്യത്തെ ഐക്കോണിക് വാഹനങ്ങളുടെ നിരയിൽ സഫാരിയെ ഇടംനേടികൊടുക്കുന്നതും.

ഇവരെ യൂസ്‌ഡ് കാർ വിപണിയിൽ മാത്രമേ കണ്ടെത്താനാവൂ, പരിചയപ്പെടാം ആ മിടുക്കരെ

സെക്കൻഡ് ഹാൻഡ് കാർ വിപണിയിൽ അധികം കേടുപാടുകൾ സംഭവിക്കാത്ത ഒരു ടാറ്റ സഫാരി സ്റ്റോം 4x4 കണ്ടെത്തിയാൽ കണ്ണുംപൂട്ടി വാങ്ങിക്കോളുക. ഇത് കൊണ്ടുനടക്കാനും അൽപ്പം എളുപ്പമാണ്. മോഡൽ വർഷവും അവസ്ഥയും അനുസരിച്ച് 4 ലക്ഷം മുതൽ 8 ലക്ഷം രൂപ വരെയുള്ള വിലയുടെ ഇടയിൽ എസ്‌യുവി സ്വന്തമാക്കാനായേക്കും.

More from DriveSpark

Article Published On: Tuesday, July 12, 2022, 11:00 [IST]
English summary
Six capable cars that you can find only in the used car market
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X