ട്രെയിനുകളിലെ 'ആമ'; ഇന്ത്യയിലെ ഏറ്റവും വേഗത കുറഞ്ഞ തീവണ്ടി ഏതെന്നറിയാമോ?

ഒരിക്കലും ഒരി‌ടത്തുനിന്നും മറ്റൊരി‌ടത്തേക്കുള്ള വെറും യാത്രകള്‍ മാത്രമല്ല ട്രെനുകൾ നമുക്ക് സമ്മാനിക്കാറുള്ളത്. തീവണ്ടി യാത്രകൾക്ക് എപ്പോഴും ഒരു ഗൃഹാതുരത്വം ഉണ്ട്. നമ്മുടെ രാജ്യത്തിന്റെ ഗതാഗത സംവിധാനത്തിന്റെ ജീവനാഡി എന്ന് പലപ്പോഴും വിളിക്കപ്പെടുന്ന റെയിൽവേ സാധാരണക്കാർക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഗതാഗത മാർഗങ്ങളിലൊന്നാണ്.

ട്രെയിനുകളിലെ 'ആമ'; ഇന്ത്യയിലെ ഏറ്റവും വേഗത കുറഞ്ഞ തീവണ്ടി ഏതെന്നറിയാമോ?

ഇന്ത്യൻ റെയിൽവേ ശൃംഖല 63,000 കിലോമീറ്റർ റെയിൽ റൂട്ടുകളിലും 6,800 സ്റ്റേഷനുകളിലും വ്യാപിച്ചുകിടക്കുന്നു. കുറഞ്ഞ ചെലവിൽ കൂടുതൽ ദൂരം യാത്ര ചെയ്യാനാവുമെന്നതാണ് ട്രെയിനുകളുടെ പ്രത്യേകതകൾ. ലോകത്തിലെ ഏറ്റവും വലിയ‌ മൂന്നാമത്തെ റെയിൽ‌വെയണ്‌ ഇന്ത്യയിലേത്. ഇന്ത്യൻ റെയിൽ‌വെ ദിവസവും പതിനാലായിരത്തിലേറെ തീവണ്ടികൾ ഓടുന്നുവെന്നാണ് കണക്കുകൾ.

ട്രെയിനുകളിലെ 'ആമ'; ഇന്ത്യയിലെ ഏറ്റവും വേഗത കുറഞ്ഞ തീവണ്ടി ഏതെന്നറിയാമോ?

ട്രെയിനുകളുടെ ഗുണനിലവാരം നിർണയിക്കുന്ന പ്രധാന ഘടകങ്ങളിലൊന്നാണ് വേഗത. കുറഞ്ഞ സമയം കൊണ്ട് കൂടുതൽ ദൂരത്തിൽ എത്താൻ ആഗ്രഹിക്കുന്നവരാണ് നമ്മളിൽ പലരും. ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ ട്രെയിനുകളെ ഏവർക്കും അറിയാമെങ്കിലും തീവണ്ടികളുടെ ആമ എന്നറിയപ്പെടുന്ന ട്രെയിൻ ഏതാണെന്ന് നിങ്ങൾക്കറിയാമോ?

ട്രെയിനുകളിലെ 'ആമ'; ഇന്ത്യയിലെ ഏറ്റവും വേഗത കുറഞ്ഞ തീവണ്ടി ഏതെന്നറിയാമോ?

അതെ, നമ്മുടെ രാജ്യത്തെ ഏറ്റവും വേഗത കുറഞ്ഞ ട്രെയിൻ യാത്ര ഏതെന്നാണ് ചോദ്യം. സർക്കാർ ഇപ്പോൾ സെമി-ഹൈ-സ്പീഡ് ട്രെയിനുകൾ അവതരിപ്പിക്കാൻ ഒരുങ്ങുന്നതിനിടയിൽ ഇന്ത്യയിലെ ഏറ്റവും വേഗത കുറഞ്ഞ ട്രെയിനിനെക്കുറിച്ച് എന്തിനാണ് പറയുന്നത് എന്ന് സംശയിക്കുന്നവരുണ്ടാവും. എന്നാൽ ഈ യാത്ര മറ്റെങ്ങും ലഭിക്കാത്തത്ര അനുഭവങ്ങളും അനുഭൂതികളുമായിരിക്കും നിങ്ങൾക്ക് സമ്മാനിക്കുക. മേട്ടുപ്പാളയം ഊട്ടി നീലഗിരി പാസഞ്ചർ ട്രെയിൻ്റെ കാര്യം തന്നെയാണേ ഈ പറയുന്നത്.

ട്രെയിനുകളിലെ 'ആമ'; ഇന്ത്യയിലെ ഏറ്റവും വേഗത കുറഞ്ഞ തീവണ്ടി ഏതെന്നറിയാമോ?

സർക്കാർ വെബ്‌സൈറ്റുകളിൽ ഒന്നായ ഇൻവെസ്റ്റ് ഇന്ത്യ പങ്കുവെക്കുന്ന ഡാറ്റകൾ പ്രകാരം, ഈ ട്രെയിൻ കടന്നുപോവുന്ന 46 കിലോമീറ്റർ ദൂരം താണ്ടാൻ വേണ്ടി വരുന്നത് ഏതാണ്ട് അഞ്ച് മണിക്കൂറോളമാണ്. ഈ 46 കിലോമീറ്റർ ദൂരം ശരാശരി 10 കിലോമീറ്റർ വേഗതയിലാണ് മേട്ടുപ്പാളയം ഊട്ടി നീലഗിരി പാസഞ്ചർ ട്രെയിൻ പിന്നിടുന്നത്. ഇത് ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ ട്രെയിനിനേക്കാൾ 16 മടങ്ങ് കുറവാണ്.

ട്രെയിനുകളിലെ 'ആമ'; ഇന്ത്യയിലെ ഏറ്റവും വേഗത കുറഞ്ഞ തീവണ്ടി ഏതെന്നറിയാമോ?

അതായത് മണിക്കൂറിൽ പത്തര കിലോമീറ്റർ മാത്രമാണ്‌ ഇതിന്റെ വേഗത. മലയോര മേഖലയിൽ ഓടുന്നതിനാൽ വേഗതയ്ക്ക് പരിമിതിയുണ്ട്. ഇന്ത്യയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് ടോയ് ട്രെയിനുകൾ. തമിഴ്നാട്ടിലെ നീലഗിരി മൗണ്ടൻ റെയിൽവേ ട്രെയിനാണ് ഇന്ത്യയിലെ ഏറ്റവും വേഗത കുറഞ്ഞ തീവണ്ടി. എന്നാൽ കുന്നുകൾക്കിടയിലൂടെയുള്ള മനോഹരമായ കാഴ്ച്ച തീവണ്ടിയുടെ വേഗത കൂട്ടുന്നു. ഡാർജിലിംഗ് ഹിമാലയൻ റെയിൽവേയുടെ വിപുലീകരണമായി യുനെസ്കോ ഈ തീവണ്ടിയെ ലോക പൈതൃകമായി പ്രഖ്യാപിച്ചിട്ട് വരെയുണ്ട്.

ട്രെയിനുകളിലെ 'ആമ'; ഇന്ത്യയിലെ ഏറ്റവും വേഗത കുറഞ്ഞ തീവണ്ടി ഏതെന്നറിയാമോ?

നീലഗിരി പാസഞ്ചർ മേട്ടുപ്പാളയം റെയിൽവേ സ്റ്റേഷനിൽ നിന്ന് യാത്ര ആരംഭിച്ച് ഊട്ടി സ്റ്റേഷനിൽ അവസാനിക്കും വിധമാണ് ഈ ട്രെയിൻ ക്രമീകരിച്ചിരിക്കുന്നത്. ചുമ്മാ പോയി ട്രെയിനിൽ കയറാനും പറ്റില്ല കേട്ടോ. ഇക്കാര്യങ്ങൾ വഴിയെ പറഞ്ഞു തരാം. ഇന്ത്യയിൽ ഏറ്റവും ഡിമാന്റുള്ള ട്രെയിൻ ഗതാഗതവും ഇതുതന്നെയാണ്. യുനെസ്കോയുടെ അഭിപ്രായത്തിൽ നീലഗിരി മൗണ്ടൻ റെയിൽവേയുടെ നിർമാണം ആദ്യമായി നിർദ്ദേശിച്ചത് 1854-ൽ ആണെന്നാണ്.

ട്രെയിനുകളിലെ 'ആമ'; ഇന്ത്യയിലെ ഏറ്റവും വേഗത കുറഞ്ഞ തീവണ്ടി ഏതെന്നറിയാമോ?

എന്നാൽ പർവത സ്ഥാനത്തിന്റെ ബുദ്ധിമുട്ട് കാരണം 1891-ൽ പണി ആരംഭിച്ച് 1908-ൽ പൂർത്തിയായി. IRCTC പ്രകാരം ഈ ടോയ് ട്രെയിൻ 46 കിലോമീറ്റർ ദൈർഘ്യമുള്ള യാത്രയിൽ നിരവധി തുരങ്കങ്ങളിലൂടെയും 100-ലധികം പാലങ്ങളിലൂടെയും കടന്നുപോകുന്നു.

ട്രെയിനുകളിലെ 'ആമ'; ഇന്ത്യയിലെ ഏറ്റവും വേഗത കുറഞ്ഞ തീവണ്ടി ഏതെന്നറിയാമോ?

പാറക്കെട്ടുകളും മലയിടുക്കുകളും തേയിലത്തോട്ടങ്ങളും നിബിഡ വനങ്ങളുള്ള കുന്നുകളും യാത്രയെ മനോഹരമാക്കുന്നുമുണ്ട്. മേട്ടുപ്പാളയം മുതൽ കൂനൂർ വരെയുള്ള ഭാഗത്താണ് ഏറ്റവും മനോഹരമായ പ്രകൃതിദൃശ്യങ്ങൾ കാണാനാവുന്നത്.

ട്രെയിനുകളിലെ 'ആമ'; ഇന്ത്യയിലെ ഏറ്റവും വേഗത കുറഞ്ഞ തീവണ്ടി ഏതെന്നറിയാമോ?

സീറ്റിംഗ് കപ്പാസിറ്റി

നീലഗിരി മൗണ്ടൻ റെയിൽവേയുടെ തീവണ്ടികൾ നീലയും ക്രീമും കലർന്ന നിറത്തിലാണ് ഒരുക്കിയിര്കകുന്നത്. സാധാരണ ട്രെയിനുകളുടെ ബോഡിയിൽ നിന്നും വ്യത്യസ്‌തമായി ഈ ടോയ് ട്രെയിൻ മരം കൊണ്ട് നിർമിച്ചതാണ്. കൂടാതെ നാല് കോച്ചുകൾ അടങ്ങുന്നതാണ് തീവണ്ടിയുടെ മൊത്തം വലിപ്പം.

ട്രെയിനുകളിലെ 'ആമ'; ഇന്ത്യയിലെ ഏറ്റവും വേഗത കുറഞ്ഞ തീവണ്ടി ഏതെന്നറിയാമോ?

യഥാക്രമം 72 ഉം 100 ഉം സീറ്റുകളുള്ള ഫസ്റ്റ് ക്ലാസും സെക്കൻഡ് ക്ലാസ് സീറ്റിംഗുമാണ് ഇത് വാഗ്ദാനം ചെയ്യുന്നു. ടൂറിസവും ഡിമാൻഡും വർധിച്ചതിനാൽ 2016-ൽ നാലാമത്തെ കോച്ച് ട്രെയിനിൽ ചേർക്കുകയും ചെയ്‌തിട്ടുണ്ട്.

ട്രെയിനുകളിലെ 'ആമ'; ഇന്ത്യയിലെ ഏറ്റവും വേഗത കുറഞ്ഞ തീവണ്ടി ഏതെന്നറിയാമോ?

ടിക്കറ്റുകൾ എങ്ങനെ ബുക്ക് ചെയ്യാം

നീലഗിരി മൗണ്ടൻ റെയിൽവേയിൽ ഒരു സവാരി ആസ്വദിക്കാൻ നിങ്ങൾക്ക് IRCTC വെബ്സൈറ്റ് വഴി ഓൺലൈനായി റിസർവേഷൻ നടത്താം. അവധി ദിവസങ്ങളിലും വാരാന്ത്യങ്ങളിലും വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വർധനവ് അനുഭവപ്പെടുന്നതിനാൽ ബുക്കിംഗ് മുൻകൂട്ടി നടത്തുന്നതാണ് നല്ലതാണ്.

Most Read Articles

Malayalam
English summary
Slowest train in india all the details about the mettupalayam ooty nilgiri passenger train
Story first published: Wednesday, January 18, 2023, 13:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X