ഇതാ ലോകത്തെ ഏറ്റവും ചെറിയ മാരുതി ജിപ്‌സി — വീഡിയോ

ഭീമാകാരമായ ആകൃതിയുള്ളവയാണ് മിക്ക ഓഫ് റോഡ് വാഹനങ്ങളും. ആര്‍എഫ്‌സി റാലിയോ മറ്റോ പരിശോധിച്ചാല്‍ നിങ്ങള്‍ക്കിത് മനസിലാക്കാന്‍ സാധിക്കുമെന്ന് മാത്രമല്ല, ഇവയുടെ വലിപ്പം കണ്ട് നിങ്ങള്‍ അമ്പരന്ന് പോയെന്നും വരാം.

ഇതാ ലോകത്തെ ഏറ്റവും ചെറിയ മാരുതി ജിപ്‌സി — വീഡിയോ

എന്നാല്‍ താരതമ്യേന വലിപ്പം കുറഞ്ഞ ഒരു ഓഫ് റോഡ് വാഹനമാണ് ഇന്ന് നിങ്ങള്‍ക്ക് മുന്നില്‍ പരിചയപ്പെടുത്തുന്നത്. സാക്കിര്‍ ഖാന്‍ എന്ന ബെംഗളൂരു സ്വദേശിയായ കാര്‍ മോഡിഫിക്കേഷന്‍ വിദഗ്ധന്‍, ഒരു മിനി ജിപ്‌സി നിര്‍മ്മിച്ചിരിക്കുകയാണിപ്പോള്‍.

ഇതാ ലോകത്തെ ഏറ്റവും ചെറിയ മാരുതി ജിപ്‌സി — വീഡിയോ

ഇന്ത്യന്‍ നിരത്തുകള്‍ക്ക് അനുയോജ്യമായ രീതിയില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ കുഞ്ഞന്‍ ജിപ്‌സിയുടെ സവിശേഷതകള്‍ നമുക്ക് നോക്കാം.

സിപാനി ഡോള്‍ഫിന്‍ കാറിന്റെ എഞ്ചിനാണ് നവീകരിച്ച മിനി ജിപ്‌സിയില്‍ ഉപയോഗിച്ചിരിക്കുന്നത്.

ഇതാ ലോകത്തെ ഏറ്റവും ചെറിയ മാരുതി ജിപ്‌സി — വീഡിയോ

ഒരുപക്ഷേ ഇന്നത്തെ തലമുറയ്ക്ക് അത്ര പരിചിതമില്ലാത്ത പേരായിരിക്കും സിപാനി ഡോള്‍ഫിന്‍ എന്നത്. ബ്രിട്ടീഷ് ഹാച്ച്ബാക്കായ റിലയന്റ് കിറ്റണിന്റെ ഇന്ത്യന്‍ പകര്‍പ്പായ സിപാനി ഡോള്‍ഫിന്‍, 1982 -ല്‍ ആണ് പുറത്തിറങ്ങിയത്.

Most Read: പുതിയ കാര്‍ വാങ്ങുമ്പോള്‍ പറ്റുന്ന കൈയ്യബദ്ധങ്ങള്‍

ഇതാ ലോകത്തെ ഏറ്റവും ചെറിയ മാരുതി ജിപ്‌സി — വീഡിയോ

രണ്ട് ഡോര്‍ വകഭേദമായിരുന്ന ഡോള്‍ഫിന് ഫൈബര്‍ഗ്ലാസ് ബോഡിയാണുണ്ടായിരുന്നത്. പക്ഷേ എന്തുകൊണ്ടോ സിപാനി ഡോള്‍ഫിന്‍ ഇന്ത്യന്‍ വിപണിയില്‍ അധികകാലം വാണില്ല. ഡോള്‍ഫിന് കരുത്ത് പകര്‍ന്ന എഞ്ചിനാണിപ്പോള്‍ മിനി ജിപ്‌സിയിലുള്ളത്.

ഇതാ ലോകത്തെ ഏറ്റവും ചെറിയ മാരുതി ജിപ്‌സി — വീഡിയോ

848 സിസി ശേഷിയുള്ള നാല് സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനായിരുന്നു സിപാനി ഡോള്‍ഫിനുണ്ടായിരുന്നത്. നാല് സ്പീഡായിരുന്നു ഗിയര്‍ബോക്‌സ്.

ഇതാ ലോകത്തെ ഏറ്റവും ചെറിയ മാരുതി ജിപ്‌സി — വീഡിയോ

മിനി ജിപ്‌സിയില്‍ ഉപയോഗിച്ചിട്ടുള്ള എഞ്ചിന്‍ പെട്ടെന്ന് ആക്‌സിലറേഷന്‍ ലഭ്യമാവുന്ന രീതിയില്‍ മോഡിഫൈ ചെയ്തിട്ടുണ്ടെന്ന് പറയപ്പെടുന്നുണ്ടെങ്കിലും യഥാര്‍ഥ മോഡിഫിക്കേഷന്‍ വിവരങ്ങള്‍ ഇതുവരെ ലഭിച്ചിട്ടില്ല.

ഇതാ ലോകത്തെ ഏറ്റവും ചെറിയ മാരുതി ജിപ്‌സി — വീഡിയോ

കസ്റ്റം നിര്‍മ്മിത എക്‌സ്‌ഹോസ്റ്റ് സംവിധാനമാണ് മിനി ജിപ്‌സിയില്‍ ഉപയോഗിച്ചിട്ടുള്ളതെന്ന് വീഡിയോ ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്.

മിനി ജിപ്‌സിയുടെ കൂടുതല്‍ വിശേഷങ്ങളിലേക്ക് ചെന്നാല്‍ ശ്രദ്ധയാകര്‍ഷിക്കുന്നത് ഇതിന്റെ ഉയരമായിരിക്കും.

ഇതാ ലോകത്തെ ഏറ്റവും ചെറിയ മാരുതി ജിപ്‌സി — വീഡിയോ

മൂന്നടി മാത്രം ഉയരമുള്ള മിനി ജിപ്‌സി പൊതുനിരത്തില്‍ ശ്രദ്ധാകേന്ദ്രമാകുമെന്നതില്‍ സംശയമില്ല. വാഹനത്തിന്റെ ഷാസി മുഴുവനായി കസ്റ്റമൈസ് ചെയ്തിട്ടുണ്ട് സാക്കിര്‍ ഖാന്‍. അത് കൊണ്ട് തന്നെ കൂടുതല്‍ ഭാരം വഹിക്കാന്‍ കെല്‍പ്പുള്ളതായിരിക്കും ഈ മിനി ജിപ്‌സി.

ഇതാ ലോകത്തെ ഏറ്റവും ചെറിയ മാരുതി ജിപ്‌സി — വീഡിയോ

നാല് സീറ്ററായ മിനി ജിപ്‌സിയുടെ ബോഡി ഡിസൈന്‍ ചെയ്തിരിക്കുന്നത് പിക്കപ്പ് ഫ്‌ളാറ്റ്‌ബെഡ് സ്റ്റൈലിലാണ്. രണ്ട് സീറ്റ് ക്യാബിനിനുള്ളിലും ബാക്കി രണ്ടെണ്ണം പുറകില്‍ ഫ്‌ളാറ്റ്‌ബെഡിലുമായാണ് നിര്‍മ്മിതി.

Most Read: 2019 ലാന്‍ഡ് റോവര്‍ ഡിസ്‌കവറി സ്‌പോര്‍ട് ലാന്‍ഡ്മാര്‍ക്ക് എഡിഷന്‍ ഇന്ത്യയില്‍

ഇതാ ലോകത്തെ ഏറ്റവും ചെറിയ മാരുതി ജിപ്‌സി — വീഡിയോ

ആവശ്യത്തിനനുസരിച്ച് പുറകിലെ സീറ്റ് വയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യാം.

മണിക്കൂറില്‍ 140 കിലോമീറ്ററാണ് മിനി ജിപ്‌സിയുടെ പരമാവധി വേഗം. അത്യാവശ്യം ചില ഓഫ്‌റോഡ് ഡ്രൈവുകള്‍ നടത്താനും മിനി ജിപ്‌സിയ്ക്ക് കഴിവുണ്ട്.

ഇതാ ലോകത്തെ ഏറ്റവും ചെറിയ മാരുതി ജിപ്‌സി — വീഡിയോ

4WD സംവിധാനം മിനി ജിപ്‌സിയില്‍ ഉണ്ടാവില്ല. കാഴ്ചയില്‍ തന്നെ ആരെയും ആകര്‍ഷിക്കുന്നതാണ് ഈ മിനി ജിപ്‌സി. കടും നിയോണ്‍ ഗ്രീന്‍ നിറമാണ് ജിപ്‌സിയ്ക്കുള്ളത്. വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പുകളും ഫ്രണ്ട് ഗ്രില്ലിലെ സുസുക്കി ലോഗോയുമുള്ള മിനി ജിപ്‌സി ഒരു മുതല്‍ക്കൂട്ടാണെന്ന് തന്നെ പറയാം.

ഡോള്‍ഫിന്‍ എഞ്ചിന്‍ കൊണ്ട് നിര്‍മ്മിച്ച ലോകത്തിലെ ഏറ്റവും ചെറിയ ജിപ്‌സിയെന്ന ഗിന്നസ് റെക്കോര്‍ഡും കാത്തിരിക്കുകയാണിപ്പോള്‍ സാക്കിര്‍ ഖാന്‍.

Source: cartoq

More from DriveSpark

Article Published On: Tuesday, January 29, 2019, 12:20 [IST]
English summary
here's the smallest maruti gypsy in the world: read in malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X