പുതിയ കാര്‍ വാങ്ങുമ്പോള്‍ പറ്റുന്ന കൈയ്യബദ്ധങ്ങള്‍

ഒരു പുതിയ കാര്‍ വാങ്ങുകയെന്നത് പലര്‍ക്കും വലിയ ബുദ്ധിമുട്ടുള്ളൊരു കടമ്പയാണ്. ശരിയായ കാര്‍, ഡീലര്‍ഷിപ്പ് എന്നിവ തിരഞ്ഞെടുക്കുന്നതില്‍ തുടങ്ങി കാര്‍ നമ്മുടെ കയ്യിലെത്തുന്നവരെയുള്ള നടപടിക്രമങ്ങളാണ് പലരെയും വട്ടം ചുറ്റിക്കുന്ന കാര്യങ്ങള്‍.

പുതിയ കാര്‍ വാങ്ങുമ്പോള്‍ പറ്റുന്ന കൈയ്യബദ്ധങ്ങള്‍

എന്നാല്‍ വാഹനങ്ങളെക്കുറിച്ച് സാമാന്യബോധമുള്ള ഓതൊരാള്‍ക്കും ഈ കടമ്പകള്‍ അനായാസം മറികടക്കാവുന്നതാണ്. കാര്‍ വാങ്ങുമ്പോള്‍ അറിഞ്ഞോ അറിയാതെയോ നമ്മളില്‍ പലരും ചെയ്യുന്ന പത്ത് അബദ്ധങ്ങളാണ് താഴെ നല്‍കിയിരിക്കുന്നത്.

പുതിയ കാര്‍ വാങ്ങുമ്പോള്‍ പറ്റുന്ന കൈയ്യബദ്ധങ്ങള്‍

പ്രീ ഡെലിവറി ഇന്‍സ്‌പെക്ഷന്‍

പുത്തന്‍ കാര്‍ വാങ്ങമ്പോള്‍ മറന്ന് പോവരുതാത്ത ഒരു കാര്യമാണ് പ്രീ ഡെലിവറി ഇന്‍സ്‌പെക്ഷന്‍ അഥവാ പിഡിഐ എന്നത്. കാര്‍ വാങ്ങുന്നതിന് തൊട്ട് മുമ്പായി നടത്തുന്ന ആകെമൊത്ത കാര്‍ ചെക്കപ്പിനെയാണ് പിഡിഐ എന്ന് പറയുന്നത്.

പുതിയ കാര്‍ വാങ്ങുമ്പോള്‍ പറ്റുന്ന കൈയ്യബദ്ധങ്ങള്‍

പലപ്പോഴും ഡീലര്‍മാര്‍ ഇത് മനപ്പൂര്‍വ്വം ഒഴിവാക്കി പിഡിഐ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ ഉപഭോക്താക്കള്‍ക്ക് കാര്‍ കൈമാറാന്‍ ശ്രമിക്കാറുണ്ട്. എന്നാല്‍ പ്രീ ഡെലിവറി ഇന്‍സ്‌പെക്ഷന്റെ പ്രാധാന്യം വേണ്ടത്ര അറിയാത്തത് കൊണ്ടാണ് ഇത് അന്വേഷിക്കാന്‍ പലരും തയ്യാറാവാത്തത്. കാറിന് എന്തെങ്കിലും പിഴവ് ഉണ്ടെങ്കില്‍ പ്രീ ഡെലിവറി ഇന്‍സ്‌പെക്ഷനിലൂടെ നമുക്കത് മനസിലാക്കാവുന്നതാണ്.

Most Read: വലിയ സെഡാനുകളുമായി മത്സരിക്കാന്‍ ഹോണ്ട സിവിക്, മാര്‍ച്ചില്‍ വിപണിയില്‍

പുതിയ കാര്‍ വാങ്ങുമ്പോള്‍ പറ്റുന്ന കൈയ്യബദ്ധങ്ങള്‍

ഡീലര്‍ vs ഡീലര്‍ കാര്‍ഡ്

ഇതൊരു പഴയ ട്രിക്കാണ്. അത് കൊണ്ട് തന്നെ പലര്‍ക്കും ഇതിനെക്കുറിച്ച് വലിയ അറിവൊന്നും ഇല്ല. ഒരു കമ്പനിയുടെ തന്നെ വ്യത്യസ്ത ഡീലര്‍മാരെ സമീപിച്ച് ഇവര്‍ ഓഫര്‍ ചെയ്യുന്ന വില പരസ്പരം പറഞ്ഞ് ഡീലര്‍മാര്‍ക്കിടയിലൊരു മത്സരമുണ്ടാക്കി പരമാവധി ആകര്‍കമായ ഡിസ്‌കൗണ്ടുകളും വിലക്കിഴിവും നേടിയെടുക്കുന്ന രീതിയാണിത്. മിക്കപ്പോഴുമിത് വിജയിക്കാറുണ്ടെങ്കിലും ചില സമയത്ത് ഈ ട്രിക്ക് ഏല്‍ക്കാറില്ല.

പുതിയ കാര്‍ വാങ്ങുമ്പോള്‍ പറ്റുന്ന കൈയ്യബദ്ധങ്ങള്‍

റീ സെയില്‍ വില

ഒരു വാഹനം വാങ്ങുമ്പോള്‍ എപ്പോഴും മനസില്‍ വക്കേണ്ടൊരു കാര്യമാണ് അതിന്റെ റീ സെയില്‍ വിലയെന്നത്. കാര്‍ 8-10 വര്‍ഷം വരെ ഉപയോഗിക്കുന്നരെ ഇത് ബാധിക്കില്ലായിരിക്കും.

പുതിയ കാര്‍ വാങ്ങുമ്പോള്‍ പറ്റുന്ന കൈയ്യബദ്ധങ്ങള്‍

എന്നാല്‍ 3-5 വര്‍ഷം വരെ ഒരു കാര്‍ ഉപയോഗിക്കുന്നയാള്‍ തീര്‍ച്ചയായും റീ സെയില്‍ വില കണക്കാക്കി മാത്രമേ കാര്‍ വാങ്ങാവൂ. പ്രമുഖ ബ്രാന്‍ഡുകള്‍, ജനപ്രിയ നിറങ്ങളായ വൈറ്റ്, സില്‍വര്‍ എന്നീ ഘടകങ്ങളെല്ലാം തന്നെ നോക്കി പുതിയ കാര്‍ വാങ്ങുക.

പുതിയ കാര്‍ വാങ്ങുമ്പോള്‍ പറ്റുന്ന കൈയ്യബദ്ധങ്ങള്‍

കാര്‍ വാങ്ങുന്നതിനുള്ള ശരിയായ സമയം അറിയാതിരിക്കുന്നത്

പുത്തന്‍ കാര്‍ എപ്പോള്‍ വാങ്ങണമെന്നതാണ് ഇപ്പോഴും പലര്‍ക്കും പരിചിതമാവാത്തൊരു കാര്യം. വര്‍ഷാവസാന വില്‍പ്പനകള്‍, ഫെസ്റ്റിവ് സീസണുകള്‍, ,മറ്റ് വിശേഷ ദിനങ്ങള്‍ എന്നിവ ലക്ഷ്യമാക്കി വേണം കാര്‍ സ്വന്തമാക്കാന്‍. ഈ സമയങ്ങളില്‍ പരമാവധി ഡിസ്‌കൗണ്ടുകള്‍ നേടിയെടുക്കാന്‍ സാധിച്ചാല്‍ നല്ലൊരു തുക ലാഭിച്ചെടുക്കാം.

പുതിയ കാര്‍ വാങ്ങുമ്പോള്‍ പറ്റുന്ന കൈയ്യബദ്ധങ്ങള്‍

വില്‍പ്പനനാന്തര സേവനങ്ങള്‍

ഏറ്റലവും മികച്ച കാര്‍ വാങ്ങിയെന്നത് കൊണ്ട് മാത്രമായില്ല. മറിച്ച് നിങ്ങള്‍ ഏത് ഡീലറുടെ പക്കല്‍ നിന്നാണോ കാര്‍ വാങ്ങിയത് അവര്‍ അതിന് വില്‍പ്പനനാന്തര സേവനങ്ങളും നല്‍കുന്നുണ്ടോയെന്ന് ഉറപ്പുവരുത്തുക.

Most Read: ടിഗോര്‍, ടിയാഗൊ മോഡലുകള്‍ പുതുക്കി ടാറ്റ, എല്ലാ വകഭേദങ്ങള്‍ക്കും എബിഎസ്

പുതിയ കാര്‍ വാങ്ങുമ്പോള്‍ പറ്റുന്ന കൈയ്യബദ്ധങ്ങള്‍

ഇത് എന്തിനാണ് പറയുന്നതെന്നാല്‍ ചില ബ്രാന്‍ഡുകള്‍ക്ക് നഗരപരിധി 150 കിലോമീറ്റര്‍ കഴിഞ്ഞാല്‍ വില്‍പ്പനനാന്തര സേവനങ്ങള്‍ നല്‍കുന്ന സെന്ററുകള്‍ ഇല്ല. അതുകൊണ്ട് വില്‍പ്പനനാന്തര സേവനങ്ങള്‍ ലഭ്യമാവുന്ന കമ്പനിയുടെ കാറുകള്‍ മാത്രം തിരഞ്ഞടുക്കുക.

പുതിയ കാര്‍ വാങ്ങുമ്പോള്‍ പറ്റുന്ന കൈയ്യബദ്ധങ്ങള്‍

പെട്രോളോ ഡീസലോ?

മിക്ക ആളുകള്‍ക്കും ഉണ്ടാവുന്നൊരു കണ്‍ഫ്യൂഷനാണ് ഡീസല്‍ എഞ്ചിന്‍ കാര്‍ വേണോ അതോ പെട്രോള്‍ എഞ്ചിന്‍ കാര്‍ വേണോ എന്നത്. ആദ്യം തന്നെ പറയട്ടെ, നിങ്ങള്‍ ദീര്‍ഘദൂരം ഡ്രൈവ് ചെയ്യാത്ത ഒരാളാണെങ്കില്‍ ഡീസല്‍ എഞ്ചിന്‍ കാര്‍ വാങ്ങതിരിക്കുന്നതാണ് നല്ലത്. നഗരപ്രദേശങ്ങളിലും അത്യാവശ്യ കാര്യങ്ങള്‍ക്കും മാത്രമേ നിങ്ങള്‍ കാര്‍ ഉപയോഗിക്കുകയെങ്കില്‍ പെട്രോള്‍ കാറായിരിക്കും ഉത്തമം.

പുതിയ കാര്‍ വാങ്ങുമ്പോള്‍ പറ്റുന്ന കൈയ്യബദ്ധങ്ങള്‍

ടെസ്റ്റ് ഡ്രൈവ് നടത്താതെ കാര്‍ വാങ്ങരുത്

ടെസ്റ്റ് ഡ്രൈവില്ലാതെ പുത്തന്‍ കാറിന് ഓക്കെ പറയാം എന്ന ചിന്ത മനസില്‍ നിന്ന് തന്നെ എടുത്ത് കളഞ്ഞേക്കൂ. എന്തെന്നാല്‍, കാര്‍ വാങ്ങുന്നതിന് മുന്നോടിയായി മുഴുവന്‍ പരിശോധനയ്ക്കായിത്തന്നെ നമ്മുടെ കയ്യില്‍ കിട്ടുന്ന അവസരമാണിത്.

പുതിയ കാര്‍ വാങ്ങുമ്പോള്‍ പറ്റുന്ന കൈയ്യബദ്ധങ്ങള്‍

ടെസ്റ്റ് ഡ്രൈവ് പരമാവധി ഉപയോഗപ്പെടുത്തി കാറിന്റെ ഇന്റീരിയര്‍, എക്സ്റ്റീരിയര്‍ എന്നിവ മികച്ചതാണെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രം കാര്‍ വാങ്ങുക.

Most Read: എന്തു മൈലേജുണ്ട് പുതിയ ടാറ്റ ഹാരിയറിന്?

പുതിയ കാര്‍ വാങ്ങുമ്പോള്‍ പറ്റുന്ന കൈയ്യബദ്ധങ്ങള്‍

നല്ല ഡീലര്‍മാരെ തിരഞ്ഞെടുക്കുക

മുകളില്‍ പറഞ്ഞ ഘട്ടങ്ങളെല്ലാം പിന്നിട്ട് കഴിഞ്ഞാല്‍പ്പിന്നെ ശ്രദ്ധിക്കേണ്ടത് വിശ്വസ്തതയാര്‍ന്ന ഡീലര്‍ഷിപ്പ് തിരഞ്ഞെടുക്കുകയെന്നതാണ്. ചില ഡീലര്‍മാരുടെ പക്കല്‍ നിന്ന് പറ്റിക്കപ്പെടാതിരിക്കാനാണ് നിങ്ങള്‍ ശ്രദ്ധിക്കേണ്ടത്.

പുതിയ കാര്‍ വാങ്ങുമ്പോള്‍ പറ്റുന്ന കൈയ്യബദ്ധങ്ങള്‍

ടെഫ്‌ലോണ്‍ കോട്ടിംഗ്, ആന്റി കൊറോഷന്‍ ഫിനിഷ് എന്നിവ ചെയ്ത് തരാമെന്ന് പറഞ്ഞ് ഭീമമായ തുക ഇവര്‍ ഉപഭോക്താക്കളുടെ പക്കല്‍ നിന്ന് ഈടാക്കാറുണ്ട്. സത്യത്തില്‍ ഇതെല്ലാം ചെയ്ത് കഴിഞ്ഞാണ് നിര്‍മ്മാതാക്കള്‍ കാറുകള്‍ വില്‍പ്പനക്കെത്തിക്കുന്നത്.

പുതിയ കാര്‍ വാങ്ങുമ്പോള്‍ പറ്റുന്ന കൈയ്യബദ്ധങ്ങള്‍

ഹാന്‍ഡിലിംഗ് ചാര്‍ജിനോട് നോ പറയൂ

പലതരത്തിലുള്ള ചാര്‍ജുകള്‍ ഈടാക്കി ഉപഭോക്താക്കളെ ബുദ്ധിമുട്ടിക്കുന്നവരാണ് മിക്ക ഡീലര്‍മാരും. അത്തരത്തിലൊന്നാണ് ഹാന്‍ഡിലിംഗ് ചാര്‍ജ്. മൊത്ത ബില്‍ വിവരം എടുത്ത നോക്കിയാല്‍ നിങ്ങള്‍ക്കിത് കാണാന്‍ സാധിക്കും.

പുതിയ കാര്‍ വാങ്ങുമ്പോള്‍ പറ്റുന്ന കൈയ്യബദ്ധങ്ങള്‍

നിങ്ങള്‍ കാര്‍ വാങ്ങുമ്പോള്‍ ഇത് നിങ്ങളുടെ ബില്ലില്‍ കണ്ടാല്‍ ഉടനടി ഡീലറോട് ഇത് മാറ്റാന്‍ ആവശ്യപ്പെടുക. എന്തെന്നാല്‍ ഹാന്‍ഡിലിംഗ് ചാര്‍ജ് ഈടാക്കുന്നത് നിയമവിരുദ്ധമാണെന്ന് മാത്രമല്ല ഡീലര്‍ഷിപ്പിന് മേല്‍ നിയമ നടപടി വരാനും സാധ്യതയുണ്ട്.

Most Read: ഒടുവില്‍ ടാറ്റ പറഞ്ഞു, 'നാനോ നിര്‍ത്താന്‍ സമയമായി'

പുതിയ കാര്‍ വാങ്ങുമ്പോള്‍ പറ്റുന്ന കൈയ്യബദ്ധങ്ങള്‍

ഇന്‍ഷുറന്‍സ് പോളിസി

ഏറ്റവും അവസാനത്തേതും പ്രധാനപ്പെട്ടതുമായ ഒന്നാണ് ഇന്‍ഷുറന്‍സ് പോളിസി തിരഞ്ഞെടുക്കുക എന്നത്. ഇന്‍ഷുറന്‍സ് പോളിസിയെടുക്കാന്‍ നിങ്ങളുടെ ഡീലറെ തന്നെ സമീപിക്കണം എന്നില്ല.

പുതിയ കാര്‍ വാങ്ങുമ്പോള്‍ പറ്റുന്ന കൈയ്യബദ്ധങ്ങള്‍

മറിച്ച് ഏറ്റവും മികച്ച ഇന്‍ഷുറന്‍സ് പോളിസി അന്വേഷിച്ച് കണ്ടെത്തുന്നതായിരിക്കും ഉചിതം. നിങ്ങള്‍ താമസിക്കുന്നത് കടല്‍, കായല്‍, പുഴ എന്നിവയുള്ള പ്രദേശങ്ങളിലാണെങ്കില്‍ ഫ്‌ളഡ് പ്രൊട്ടക്ഷന്റെ പരിധിയില്‍ വരുത്താന്‍ ശ്രമിക്കുക. പലരും ഇത് വിട്ട് പോവാറാണ് പതിവ്. പോളിസി ബസാര്‍, കവര്‍ ഫോക്‌സ് തുടങ്ങിയ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുന്നത് ഇന്‍ഷുറന്‍സ് പോളിസിയെക്കുറിച്ച് കൂടുതല്‍ അറിവുണ്ടാക്കും.

Most Read Articles

Malayalam
English summary
mistakes done by consumers while buying a new car: read in malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Drivespark sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Drivespark website. However, you can change your cookie settings at any time. Learn more
X