TRENDING ON ONEINDIA
-
രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയത് രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന്‍ പുരയ്ക്കല്‍!
-
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര്‍ ജയിക്കുന്നത്'; ന്യൂസിലന്‍ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള്‍ ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍
ടിഗോര്‍, ടിയാഗൊ മോഡലുകള്‍ പുതുക്കി ടാറ്റ, എല്ലാ വകഭേദങ്ങള്‍ക്കും എബിഎസ്
ടിയാഗൊ ഹാച്ച്ബാക്കിനും ടിഗോര്‍ കോമ്പാക്ട് സെഡാനും എബിഎസില്ലെന്ന പരാതി ടാറ്റ പരിഹരിച്ചു. ഇനി ഇരു മോഡലുകളുടെയും വകഭേദങ്ങളില്‍ മുഴുവന്‍ എബിഎസ് സംവിധാനം ഒരുങ്ങും. നേരത്തെ XZ, XZA, XZ പ്ലസ് വകഭേദങ്ങള്‍ക്ക് മാത്രമെ എബിഎസ് ലഭിച്ചിരുന്നുള്ളൂ.
വരാനിരിക്കുന്ന BNSVAP (ഭാരത് ന്യൂ സേഫ്റ്റി വെഹിക്കിള്‍ അസെസ്മെന്റ് പ്രോഗ്രാം) ചട്ടങ്ങള്‍ പ്രകാരം ഒരുപിടി സുരക്ഷാ സജ്ജീകരണങ്ങള്‍ കാറുകളില്‍ നിര്‍ബന്ധമായും ഇടംപിടിക്കേണ്ടതുണ്ട്. എബിഎസ് സംവിധാനം ഇക്കൂട്ടത്തില്‍പ്പെടും.
ഇരട്ട എയര്‍ബാഗുകള്‍, പാര്‍ക്കിംഗ് സെന്‍സറുകള്‍, വേഗ മുന്നറിയിപ്പ് സംവിധാനം, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍ എന്നിവയും പുതിയ കാറുകളില്‍ നിര്‍മ്മാതാക്കള്‍ ഉറപ്പുവരുത്തണം. അടിയന്തര ബ്രേക്കിംഗില്‍ ടയറുകള്‍ തെന്നി മാറാതെ നിയന്ത്രിച്ച് നിര്‍ത്താന്‍ സഹായിക്കുന്ന സുരക്ഷാ സംവിധാനമാണ് എബിഎസ്.
എബിഎസിന് പുറമെ ടിയാഗൊ, ടിഗോര്‍ മോഡലുകളുടെ ഉയര്‍ന്ന വകഭേദങ്ങള്‍ക്ക് കോര്‍ണര്‍ സ്റ്റബിലിറ്റി കണ്ട്രോളും കമ്പനി നല്കാന് തുടങ്ങി. ദുര്‍ഘടമായ വളവുകളില്‍ എബിഎസിനൊപ്പം ചേര്‍ന്ന് ബ്രേക്കുകളില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ കോര്‍ണര്‍ സ്റ്റബിലിറ്റി കണ്ട്രോളിന് കഴിയും; അതായത് വേഗത്തില്‍ വളവു 'വീശുമ്പോള്‍' നിയന്ത്രണം നഷ്ടപ്പെടില്ല.
പെട്രോള്‍, ഡീസല്‍ പതിപ്പുകള്‍ ടിയാഗൊയിലും ടിഗോറിലും അണിനിരക്കുന്നുണ്ട്. 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന് 84 bhp കരുത്തും 114 Nm torque ഉം പരമാവധി കുറിക്കും. 69 bhp കരുത്തും 140 Nm torque -മാണ് 1.05 ലിറ്റര്‍ ഡീസല്‍ എഞ്ചിന് സൃഷ്ടിക്കുക.
Most Read: മൈലേജല്ല, സുരക്ഷയാണ്പ്രധാനം — മാരുതിക്ക് ടാറ്റയുടെ മുഖമടച്ച മറുപടി
മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഓപ്ഷനല്‍ ഇരു കാറുകളുടെയും ഡീസല്‍ പതിപ്പുകളിലുണ്ട്. പെട്രോള്‍ പതിപ്പില്‍ മാനുവല്‍ ഗിയര്‍ബോക്സ് മാത്രമെയുള്ളൂ. വിപണിയില്‍ 3.4 ലക്ഷം മുതല്‍ 6.38 ലക്ഷം രൂപ വരെയാണ് ടാറ്റ ടിയാഗൊയ്ക്ക് വില. ടിഗോറിന് വില 5.20 ലക്ഷം മുതല്‍ 7.38 ലക്ഷം രൂപ വരെയും.
മാരുതി വാഗണ്‍ആര്‍, ഹ്യുണ്ടായി സാന്‍ട്രോ എന്നിവരുമായി ടിയാഗൊ മത്സരിക്കുമ്പോള്‍, ടിഗോറിന് എതിരാളികള്‍ മാരുതി ഡിസൈരും ഹ്യുണ്ടായി എക്സെന്റുമാണ്.