മൈലേജല്ല, സുരക്ഷയാണ് പ്രധാനം — മാരുതിക്ക് ടാറ്റയുടെ മുഖമടച്ച മറുപടി

'കിത്‌നാ ദേത്തി ഹെ', ആരും മറന്നുകാണില്ല മാരുതിയുടെ ഈ വിഖ്യാത പരസ്യം. പുതിയ കാര്‍ വാങ്ങാന്‍ ചെന്നാല്‍ ഇന്ത്യാക്കാര്‍ മുമ്പ് ചോദിക്കുമായിരുന്നു, 'എത്ര കിട്ടും മൈലേജ്'. ഇന്ധനക്ഷമത മാത്രം നോക്കി കാര്‍ വാങ്ങുന്ന ഇന്ത്യക്കാരെ ലക്ഷ്യമിട്ട് മാരുതി ഒരിക്കല്‍ പുറത്തിറക്കിയ പരസ്യ ക്യാമ്പയിനാണിത്.

പരിഹാസച്ചുവയുണ്ടെങ്കിലും മൈലേജില്‍ മാരുതിയെ കടത്തിവെട്ടാന്‍ മറ്റൊരു കാറില്ലെന്ന സന്ദേശം കമ്പനി രസകരമായി ജനങ്ങളിലെത്തിച്ചു. ആഢംബര നൗക വാങ്ങാന്‍ പോയാലും സൂപ്പര്‍സോണിക് വിമാനം കാണാന്‍ പോയാലും ഇന്ത്യാക്കാര്‍ ചോദിക്കും, 'എത്ര കിട്ടുമെന്ന്'.

ഇന്ത്യന്‍ ഉപഭോക്താക്കളുടെ ചിന്താഗതിയെ മാരുതി സുസുക്കി പരസ്യത്തില്‍ ശക്തമായി ചിത്രീകരിച്ചു. എന്നാല്‍ കാലങ്ങള്‍ക്കിപ്പുറം മാരുതിയുടെ പരസ്യത്തിന് പരോക്ഷ മറുപടി നല്‍കുകയാണ് ടാറ്റ. മൈലേജ് പ്രധാനമാണ്, തര്‍ക്കമില്ല.

Most Read: വാഹന രജിസ്‌ട്രേഷന്‍ കാലാവധി പത്തുവര്‍ഷമായി പരിമിതപ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍

മൈലേജല്ല, സുരക്ഷയാണ് പ്രധാനം — മാരുതിക്ക് ടാറ്റയുടെ മുഖമടച്ച മറുപടി

എന്നാല്‍ സുരക്ഷയെക്കാളും വലുതാണോ മൈലേജ്? റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് പുതിയ പരസ്യത്തില്‍ ഇന്ത്യന്‍ നിര്‍മ്മാതാക്കളായ ടാറ്റ ചോദിക്കുന്നു. പരസ്യത്തിലുടനീളം ടാറ്റ മുന്നോട്ടുവെയ്ക്കുന്ന ആശയം കാര്യപ്രസക്തമാണ്.

പ്രതിവര്‍ഷം ഏറ്റവും കൂടുതല്‍ റോഡപകടങ്ങള്‍ നടക്കുന്ന രാജ്യമാണ് ഇന്ത്യ. എന്നിട്ടും ഇതേ കുറിച്ചാര്‍ക്കും ചോദ്യങ്ങളില്ല, സംശയങ്ങളില്ല. മൈലേജിന് പകരം സുരക്ഷയെ കുറിച്ച് ചോദ്യങ്ങളുന്നയിക്കേണ്ട സമയം അതിക്രമിച്ചെന്ന് ടാറ്റ ധൈര്യപൂര്‍വ്വം അഭിപ്രായപ്പെടുന്നു.

മൈലേജല്ല, സുരക്ഷയാണ് പ്രധാനം — മാരുതിക്ക് ടാറ്റയുടെ മുഖമടച്ച മറുപടി

ജനാധിപത്യ രാജ്യമാണ് ഇന്ത്യ. ഇവിടെയാര്‍ക്കും ചോദ്യങ്ങള്‍ ചോദിക്കാം. പക്ഷെ, കാര്‍ വിപണിയിലേക്ക് വരുമ്പോള്‍ മൈലേജിലും ഫീച്ചറുകളിലും പ്രകടനക്ഷമതയിലും മാത്രമായി ചോദ്യങ്ങള്‍ ഒതുങ്ങിപ്പോവുകയാണ്. ശരിയായ ചോദ്യം ആരും ചോദിക്കുന്നില്ല.

മൈലേജല്ല, സുരക്ഷയാണ് പ്രധാനം — മാരുതിക്ക് ടാറ്റയുടെ മുഖമടച്ച മറുപടി

കാര്‍ എന്തുമാത്രം സുരക്ഷിതമാണ്? അപകടമുണ്ടായാലും ഞാനും എന്റെ കുടുംബവും സുരക്ഷിതരായിരിക്കുമോ? ഇത്തരങ്ങള്‍ ചോദ്യങ്ങളാണ് ഇനി ഉയരേണ്ടത് — പരസ്യത്തില്‍ ടാറ്റ പറയുന്നു. ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റില്‍ അഞ്ചു സ്റ്റാര്‍ നേട്ടം കുറിച്ച നെക്‌സോണിനെ പരസ്യത്തില്‍ പരാമര്‍ശിക്കാനും കമ്പനി മറക്കുന്നില്ല.

മൈലേജല്ല, സുരക്ഷയാണ് പ്രധാനം — മാരുതിക്ക് ടാറ്റയുടെ മുഖമടച്ച മറുപടി

നിലവില്‍ രാജ്യത്തെ ഏറ്റവും സുരക്ഷിതമായ കാറാണ് നെക്‌സോണ്‍. ക്രാഷ് ടെസ്റ്റില്‍ അഞ്ചു സ്റ്റാര്‍ കുറിക്കുന്ന ആദ്യ ഇന്ത്യന്‍ വാഹനം. ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റില്‍ നാലു സ്റ്റാര്‍ സുരക്ഷ ഉറപ്പുവരുത്തിയ മഹീന്ദ്ര മറാസോയും വിപണിയില്‍ മാറ്റത്തിനായി കൊടി പിടിക്കുന്നുണ്ട്.

മൈലേജല്ല, സുരക്ഷയാണ് പ്രധാനം — മാരുതിക്ക് ടാറ്റയുടെ മുഖമടച്ച മറുപടി

എന്തായാലും പുതിയ BNVSAP (ഭാരത് ന്യൂ വെഹിക്കിള്‍ സേഫ്റ്റി അസെസ്‌മെന്റ് പ്രോഗ്രാം) ചട്ടങ്ങള്‍ കര്‍ശനമാവുന്നതോടെ ഇന്ത്യന്‍ കാറുകള്‍ കൂടുതല്‍ സുരക്ഷിതമാവുമെന്ന കാര്യമുറപ്പ്. എബിഎസും എയര്‍ബാഗുകളും ഒരുങ്ങിയാല്‍ മാത്രം പോരാ. ഏറെ വൈകാതെ ക്രാഷ് ടെസ്റ്റ് കടമ്പയും പുതിയ കാറുകള്‍ക്ക് രാജ്യത്ത് കടക്കേണ്ടതായി വരും.

മൈലേജല്ല, സുരക്ഷയാണ് പ്രധാനം — മാരുതിക്ക് ടാറ്റയുടെ മുഖമടച്ച മറുപടി

ഇന്ത്യന്‍ കാറുകള്‍ക്ക് സുരക്ഷ കുറവാണെന്ന ആക്ഷേപം മായ്ച്ചുകളയാനുള്ള പുറപ്പാടിലാണ് കേന്ദ്ര സര്‍ക്കാരും. അടുത്തകാലത്തായി സുരക്ഷയുടെ കാര്യത്തില്‍ ടാറ്റ കാറുകള്‍ പുതുവിപ്ലവം രചിക്കുകയാണ്.

Most Read: വിലക്കുറവിന്റെ മാജിക്കുമായി ടാറ്റ, ഹാരിയര്‍ എസ്‌യുവി വിപണിയില്‍

മൈലേജല്ല, സുരക്ഷയാണ് പ്രധാനം — മാരുതിക്ക് ടാറ്റയുടെ മുഖമടച്ച മറുപടി

ബജറ്റ് കാറുകള്‍ക്കും ഫലപ്രദമായ സുരക്ഷ ഉറപ്പുവരുത്താന്‍ കഴിയുമെന്ന് പല അവസരങ്ങളില്‍ ടാറ്റ പറഞ്ഞുവെച്ചു. നിരയില്‍ പുതുതായി വന്ന ഹാരിയറില്‍ ലോകോത്തര നിലവാരമുള്ള സുരക്ഷാ സംവിധാനങ്ങളാണ് കമ്പനി ആവിഷ്‌കരിച്ചിരിക്കുന്നത്.

മൈലേജല്ല, സുരക്ഷയാണ് പ്രധാനം — മാരുതിക്ക് ടാറ്റയുടെ മുഖമടച്ച മറുപടി

നെക്‌സോണിന്റെ കാര്യമെടുത്താല്‍ ഇരട്ട എയര്‍ബാഗുകള്‍, പ്രീടെന്‍ഷനറുകളുള്ള സീറ്റ് ബെല്‍റ്റുകള്‍, ISOFIX ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍, ആന്റി ലോക്ക് ബ്രേക്കിംഗ് സംവിധാനം എന്നിവയെല്ലാം മോഡലില്‍ അടിസ്ഥാന ഫീച്ചറാണ്. 1.2 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ യൂണിറ്റുകള്‍ നെക്‌സോണില്‍ ഒരുങ്ങുന്നുണ്ട്.

മൈലേജല്ല, സുരക്ഷയാണ് പ്രധാനം — മാരുതിക്ക് ടാറ്റയുടെ മുഖമടച്ച മറുപടി

പെട്രോള്‍ എഞ്ചിന്‍ 108 bhp കരുത്തും 170 Nm torque ഉം സൃഷ്ടിക്കും. 108 bhp കരുത്തും 260 Nm torque -മാണ് ഡീസല്‍ എഞ്ചിന്‍ കുറിക്കുക. ആറു സ്പീഡ് മാനുവല്‍, എഎംടി ഗിയര്‍ബോക്സ് ഓപ്ഷനുകള്‍ എസ്‌യുവിയില്‍ തിരഞ്ഞെടുക്കാം.

More from DriveSpark

Article Published On: Friday, January 25, 2019, 19:32 [IST]
English summary
Tata Nexon Republic Day Advertisement. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X