വിലക്കുറവിന്റെ മാജിക്കുമായി ടാറ്റ, ഹാരിയര്‍ എസ്‌യുവി വിപണിയില്‍

വിലക്കുറവിന്റെ മാജിക്കുമായി ടാറ്റ. 12.69 ലക്ഷം രൂപ പ്രാരംഭ വിലയില്‍ ഹാരിയര്‍ എസ്‌യുവി വിപണിയില്‍ പുറത്തിറങ്ങി. 16.25 ലക്ഷം രൂപയാണ് എസ്‌യുവിയുടെ ഏറ്റവും ഉയര്‍ന്ന മോഡലിന് വില. XE, XM, XT, XZ വകഭേദങ്ങള്‍ അണിനിരക്കുന്ന ഹാരിയറില്‍ ഡീസല്‍ എഞ്ചിന്‍ പതിപ്പ് മാത്രമെയുള്ളൂ.

വിലക്കുറവിന്റെ മാജിക്കുമായി ടാറ്റ, ഹാരിയര്‍ എസ്‌യുവി വിപണിയില്‍

പ്രാരംഭ XE മോഡല്‍ 12.69 ലക്ഷം രൂപയ്ക്കും XM മോഡല്‍ 13.75 ലക്ഷം രൂപയ്ക്കും ഷോറൂമുകളിലെത്തും. 14.95 ലക്ഷം രൂപയാണ് ഇടത്തരം XT മോഡലിന് വില. ഏറ്റവും ഉയര്‍ന്ന ഹാരിയര്‍ XZ വകഭേദം 16.25 ലക്ഷം രൂപ വില കുറിക്കും.

Variants

Price (In Lakh)

XE

Rs 12.69

XM

Rs 13.75

XT

Rs 14.95

XZ

Rs 16.25

വിലക്കുറവിന്റെ മാജിക്കുമായി ടാറ്റ, ഹാരിയര്‍ എസ്‌യുവി വിപണിയില്‍

ലാന്‍ഡ് റോവറില്‍ നിന്നും ഉരുത്തിരിഞ്ഞ ഒമേഗ ആര്‍ക്ക് പ്ലാറ്റ്‌ഫോമാണ് ടാറ്റ ഹാരിയറിന് ആധാരമാവുന്നത്. 4,598 mm നീളവും 1,894 mm വീതിയും 1,706 mm ഉയരവും എസ്‌യുവി കുറിക്കും. വീല്‍ബേസ് 205 mm.

Most Read: എഎംടി കാറുകളെ കുറിച്ച് അറിഞ്ഞിരിക്കേണ്ട പത്തു കാര്യങ്ങള്‍

വിലക്കുറവിന്റെ മാജിക്കുമായി ടാറ്റ, ഹാരിയര്‍ എസ്‌യുവി വിപണിയില്‍

ബോണറ്റുമായി ചേര്‍ന്ന ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകളും ബമ്പറിലെ വിഭജിച്ച പ്രൊജക്ടര്‍ ഹെഡ്‌ലാമ്പ് ഘടനയും ചേര്‍ന്ന് വ്യത്യസ്തമാണ് രൂപഭാവമാണ് ഹാരിയറിന് കല്‍പ്പിക്കുന്നത്. ടാറ്റയുടെ ഹെക്‌സഗണല്‍ ഡിസൈന്‍ ശൈലി വലിയ ഗ്രില്ലില്‍ നിറഞ്ഞനുഭവപ്പെടും.

വിലക്കുറവിന്റെ മാജിക്കുമായി ടാറ്റ, ഹാരിയര്‍ എസ്‌യുവി വിപണിയില്‍

മുന്നില്‍ സില്‍വര്‍ നിറമുള്ള സ്‌കിഡ് പ്ലേറ്റുമുണ്ട് എസ്‌യുവിക്ക്. വലുപ്പത്തില്‍ XUV500 -യെ ഹാരിയര്‍ പിന്നിലാക്കും. ബോഡിയ്ക്ക് അടിവരയിട്ട് പോകുന്ന പ്ലാസ്റ്റിക് ക്ലാഡിംഗ് ഹാരിയറിന്റെ ഡിസൈന്‍ സവിശേഷതയാണ്. 16 ഇഞ്ച് സ്റ്റീല്‍ വീലുകള്‍ അല്ലെങ്കില്‍ 17 ഇഞ്ച് അലോയ് വീലുകള്‍ മോഡലില്‍ തിരഞ്ഞെടുക്കാം.

വിലക്കുറവിന്റെ മാജിക്കുമായി ടാറ്റ, ഹാരിയര്‍ എസ്‌യുവി വിപണിയില്‍

കറുത്ത C പില്ലറും ഒഴുകിയിറങ്ങുന്ന മേല്‍ക്കൂരയും ഹാരിയറിലേക്ക് കാഴ്ച്ചക്കാരുടെ ശ്രദ്ധ പിടിച്ചിരുത്തും. പിറകില്‍ വീതികുറഞ്ഞ ടെയില്‍ലാമ്പുകള്‍ ആകര്‍ഷണീയത കൂട്ടുന്നു. പിറകിലുമുണ്ട് സില്‍വര്‍ നിറമുള്ള സ്‌കിഡ് പ്ലേറ്റ്.

വിലക്കുറവിന്റെ മാജിക്കുമായി ടാറ്റ, ഹാരിയര്‍ എസ്‌യുവി വിപണിയില്‍

പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, ഇന്‍ഡിക്കേറ്ററുകളായും പ്രവര്‍ത്തിക്കുന്ന ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകള്‍, വൈദ്യുത പിന്തുണയാല്‍ ക്രമീകരിക്കാവുന്ന മിററുകള്‍, പിന്‍ പാര്‍ക്കിംഗ് സെന്‍സര്‍ എന്നിവയെല്ലാം ഹാരിയര്‍ മോഡലുകളുടെ അടിസ്ഥാന വിശേഷങ്ങളാണ്.

വിലക്കുറവിന്റെ മാജിക്കുമായി ടാറ്റ, ഹാരിയര്‍ എസ്‌യുവി വിപണിയില്‍

ഉള്ളിലും ധാരാളിത്തം കുറവല്ല. തുകല്‍, അലൂമിനിയം, തടി മുതലായവയുടെ സമ്മിശ്ര ഇടപെടല്‍ അകത്തളത്തില്‍ കാണാം. 8.8 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനവും ഒമ്പതു സ്പീക്കര്‍ ജെബിഎല്‍ ഓഡിയോ സംവിധാനവും പൂര്‍ണ്ണ ഡിജിറ്റല്‍ TFT ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററും ഹാരിയറില്‍ പ്രത്യേകം പരാമര്‍ശിക്കണം.

വിലക്കുറവിന്റെ മാജിക്കുമായി ടാറ്റ, ഹാരിയര്‍ എസ്‌യുവി വിപണിയില്‍

2.0 ലിറ്റര്‍ നാലു സിലിണ്ടര്‍ ടര്‍ബ്ബോ ഡീസല്‍ എഞ്ചിനാണ് ടാറ്റ ഹാരിയറിന്റെ ഹൃദയം. ക്രെയോട്ടെക്കെന്ന് എഞ്ചിനെ ടാറ്റ വിളിക്കുന്നു. ജീപ്പ് കോമ്പസിലുള്ള ഫിയറ്റ് എഞ്ചിന്‍ തന്നെയാണിത്. എന്നാല്‍ ഹാരിയര്‍ വ്യത്യസ്തമായ കരുത്തുത്പാദനം കുറിക്കുമെന്ന് മാത്രം.

Most Read: ഡ്രിഫ്റ്റിംഗ് അഭ്യാസം പുറത്തെടുത്ത് മഹീന്ദ്ര XUV300 — വീഡിയോ

വിലക്കുറവിന്റെ മാജിക്കുമായി ടാറ്റ, ഹാരിയര്‍ എസ്‌യുവി വിപണിയില്‍

138 bhp കരുത്തും 350 Nm torque -മാണ് ക്രെയോട്ടെക്ക് എഞ്ചിന്‍ സൃഷ്ടിക്കുക. മോഡലുകളില്‍ മുഴുവന്‍ ആറു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് ഇടംപിടിക്കും. ഇക്കോ, സിറ്റി, സ്‌പോര്‍ട് എന്നിങ്ങനെ മൂന്നു ഡ്രൈവിംഗ് മോഡുകള്‍ ഹാരിയറിലുണ്ട്.

വിലക്കുറവിന്റെ മാജിക്കുമായി ടാറ്റ, ഹാരിയര്‍ എസ്‌യുവി വിപണിയില്‍

കൂടാതെ ടെറെയ്ന്‍ റെസ്‌പോണ്‍സ് മോഡുകളും എസ്‌യുവിയുടെ സവിശേഷതയാണ്. നിലവില്‍ ഡീലര്‍ഷിപ്പുകളില്‍ ടാറ്റ ഹാരിയര്‍ ബുക്കിംഗ് തുടരുകയാണ്. 30,000 രൂപ മുന്‍കൂര്‍ പണമടച്ച് ഉപഭോക്താക്കള്‍ക്ക് എസ്‌യുവി ബുക്ക് ചെയ്യാം. ഇന്ത്യന്‍ വിപണിയില്‍ ജീപ്പ് കോമ്പസ്, മഹീന്ദ്ര XUV500, നിസാന്‍ കിക്ക്‌സ് തുടങ്ങിയ മോഡലുകളുമായാണ് ഹാരിയറിന്റെ കന്നിയങ്കം.

More from DriveSpark

Article Published On: Wednesday, January 23, 2019, 15:35 [IST]
English summary
Tata Harrier Launched In India. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X