എഎംടി കാറുകളെ കുറിച്ച് അറിഞ്ഞിരിക്കേണ്ട പത്തു കാര്യങ്ങള്‍

പണ്ടത്തെ പോലെ ക്ലച്ചില്‍ അഭ്യാസമെടുക്കേണ്ട. രണ്ടു പെഡലേയുള്ളൂ. റോഡില്‍ എത്ര തിരക്കുണ്ടെങ്കിലും ധൈര്യമായി ഓടിക്കാം. ഇന്ത്യയില്‍ കഴിഞ്ഞ രണ്ടുവര്‍ഷംകൊണ്ട് എഎംടി കാറുകളുടെ പ്രചാരം പതിന്മടങ്ങാണ് വര്‍ധിച്ചത്. ചെറിയ വിലയ്ക്ക് എഎംടി മോഡലുകള്‍ വിപണിയില്‍ പുറത്തിറങ്ങുമ്പോള്‍ വില്‍പ്പന കൂടിയില്ലെങ്കിലേ അത്ഭുതമുള്ളൂ. പക്ഷെ എഎംടിയെന്നാല്‍ ഓട്ടോമാറ്റിക്കാണെന്ന മിഥ്യാധാരണ ഇന്നും പലര്‍ക്കുമുണ്ട്.

എഎംടി കാറുകളെ കുറിച്ച് അറിഞ്ഞിരിക്കേണ്ട പത്തു കാര്യങ്ങള്‍

മാനുവല്‍ കാറുകളുടെ ഗിയര്‍ബോക്‌സ് സംവിധാനമാണ് എഎംടി മോഡലുകളിലും. എന്നാല്‍ ക്ലച്ചിന്റെയും ഗിയറിന്റെ പ്രവര്‍ത്തനം ഓട്ടോമാറ്റിക്കായിരിക്കുമെന്ന് മാത്രം. എഎംടി കാര്‍ വാങ്ങുമ്പോള്‍ അറിഞ്ഞിരിക്കേണ്ട പത്തു കാര്യങ്ങള്‍ ഇവിടെ പരിശോധിക്കാം.

എഎംടി കാറുകളെ കുറിച്ച് അറിഞ്ഞിരിക്കേണ്ട പത്തു കാര്യങ്ങള്‍

ചടുലമായ പ്രകടനക്ഷമത പ്രതീക്ഷിക്കരുത്

ഫോക്‌സ്‌വാഗണ്‍ പോളോ ജിടി, സ്‌കോഡ ഒക്ടാവിയ, 2014 മോഡല്‍ ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് തുടങ്ങിയ ഓട്ടോമാറ്റിക് കാറുകളുടെ പ്രകടനക്ഷമത എഎംടി മോഡലുകളില്‍ പ്രതീക്ഷിക്കരുത്.

Most Read: ആരും പറയാത്ത, എന്നാല്‍ അറിഞ്ഞിരിക്കേണ്ട ചില കാര്‍ മര്യാദകള്‍

എഎംടി കാറുകളെ കുറിച്ച് അറിഞ്ഞിരിക്കേണ്ട പത്തു കാര്യങ്ങള്‍

സാധാരണയായി ഉയര്‍ന്ന കാറുകളില്‍ ഇരട്ട ക്ലച്ച് ഗിയര്‍ബോക്‌സാണ് ഒരുങ്ങാറ്. ഇവയുടെ ഏഴയലത്ത് വരില്ല എഎംടി കാറുകള്‍. വേഗവും പ്രകടനക്ഷമതയും എഎംടി മോഡലുകള്‍ക്ക് കുറവായിരിക്കും. അതായത് ചടുലമായ ഡ്രൈവിംഗ് കാഴ്ച്ചവെക്കാന്‍ എഎംടി കാറുകള്‍ക്ക് കഴിയില്ലെന്ന് സാരം.

എഎംടി കാറുകളെ കുറിച്ച് അറിഞ്ഞിരിക്കേണ്ട പത്തു കാര്യങ്ങള്‍

ക്ലച്ചില്ലാത്ത മാനുവല്‍ ഗിയര്‍ബോക്‌സ്

ക്ലച്ച് ഓട്ടോമാറ്റിക്കാണെന്നതൊഴിച്ചാല്‍ മാനുവല്‍ ഗിയര്‍ബോക്‌സ് മെക്കാനിസം തന്നെയാണ് എഎംടി കാറുകള്‍ പിന്തുടരുന്നത്. മാനുവല്‍ കാറുകളില്‍ ഗിയര്‍ മാറണമെങ്കില്‍ ആദ്യം ആക്സിലറേറ്ററില്‍ നിന്നും കാലെടുക്കണം. എന്നിട്ട് ക്ലച്ച് ചവിട്ടണം.

എഎംടി കാറുകളെ കുറിച്ച് അറിഞ്ഞിരിക്കേണ്ട പത്തു കാര്യങ്ങള്‍

എഞ്ചിനും ഗിയര്‍ബോക്സും തമ്മിലുള്ള ബന്ധം വേര്‍പ്പെടുത്താനാണ് ക്ലച്ച്. എഎംടി സംവിധാനത്തില്‍ ക്ലച്ചിന്റെയും ഷിഫ്റ്ററുകളുടെയും പ്രവര്‍ത്തനം കമ്പ്യൂട്ടര്‍ നിയന്ത്രിക്കും. അതായത് വേഗത്തിന് അനുയോജ്യമായ ഗിയര്‍നില കമ്പ്യൂട്ടറാണ് നിശ്ചയിക്കുക. ഗിയര്‍ ഡൗണ്‍ ചെയ്യണമെങ്കില്‍ ബ്രേക്ക് ചവിട്ടിയാല്‍ മാത്രം മതി.

എഎംടി കാറുകളെ കുറിച്ച് അറിഞ്ഞിരിക്കേണ്ട പത്തു കാര്യങ്ങള്‍

പരിപാലന ചിലവ് കുറവ്

പൊതുവെ ഓട്ടോമാറ്റിക് കാറുകള്‍ക്ക് വിലയും പരിപാലന ചിലവും കൂടുതലാണ്. എന്നാല്‍ എഎംടി കാറുകള്‍ക്ക് ഈ പേരുദോഷമില്ല. മാനുവല്‍ ഗിയര്‍ബോക്‌സ് ആധാരമാവുന്നതിനാല്‍ സങ്കീര്‍ണമായ ഘടനകളോ, മെക്കാനിസമോ എഎംടി കാറുകള്‍ക്കില്ല. ഉടമകള്‍ക്ക് വലിയ ചിലവില്ലാതെ എഎംടി കാറുകള്‍ കൊണ്ടുനടക്കാമെന്ന് സാരം.

എഎംടി കാറുകളെ കുറിച്ച് അറിഞ്ഞിരിക്കേണ്ട പത്തു കാര്യങ്ങള്‍

ഹാന്‍ഡ് ബ്രേക്കിടാന്‍ മറക്കരുത്

സാധാരണയായി ബജറ്റ് കാറുകളില്‍ മാത്രമാണ് എഎംടി ഗിയര്‍ബോക്സ് ഒരുങ്ങാറ്. വില നിയന്ത്രിച്ചു നിര്‍ത്തണം; ഹില്‍ ഹോള്‍ഡ്, ഹില്‍ ഡിസന്റ് പോലുള്ള ഫീച്ചറുകള്‍ എഎംടി മോഡലുകളില്‍ ഇടംപിടിക്കാത്തതിന് കാരണവുമിതു തന്നെ. കയറ്റത്തിലും ഇറക്കത്തിലും നിര്‍ത്തിയെടുക്കുമ്പോള്‍ കൈവശം ക്ലച്ച് നിയന്ത്രണമില്ലാത്തതുകൊണ്ടു എഎംടി കാര്‍ ഉരുണ്ടു പോകാനുള്ള സാധ്യത കൂടുതലാണ്.

എഎംടി കാറുകളെ കുറിച്ച് അറിഞ്ഞിരിക്കേണ്ട പത്തു കാര്യങ്ങള്‍

ഈ സന്ദര്‍ഭങ്ങളില്‍ ഹാന്‍ഡ് ബ്രേക്കിനെ ആശ്രയിച്ചു വേണം കാര്‍ മുന്നോട്ടു എടുക്കാന്‍. എന്നാല്‍ പുതിയ എഎംടി വാഹനങ്ങളില്‍ ഹില്‍ ഹോള്‍ഡ്, ഹില്‍ ഡിസന്റ് പോലുള്ള സംവിധാനങ്ങള്‍ കമ്പനികള്‍ നല്‍കി തുടങ്ങിയിട്ടുണ്ട്.

Most Read: മാനുവല്‍ കാറിൽ ചെയ്യാന്‍ പാടില്ലാത്ത അഞ്ചു കാര്യങ്ങള്‍

എഎംടി കാറുകളെ കുറിച്ച് അറിഞ്ഞിരിക്കേണ്ട പത്തു കാര്യങ്ങള്‍

വേണമെങ്കില്‍ ഗിയര്‍ സ്വയമിടാം

ആവശ്യമായ സന്ദര്‍ഭങ്ങളില്‍ മാനുവല്‍ മോഡില്‍ ഓടിക്കാനുള്ള സൗകര്യം എഎംടി കാറുകളിലുണ്ട്. ഇതിനായി പ്രത്യേക ഗിയര്‍ ലെവര്‍ കാറില്‍ ഒരുങ്ങുന്നു. ഡ്രൈവറുടെ നിര്‍ദ്ദേശം പ്രകാരമാണ് കാറിലെ കമ്പ്യൂട്ടര്‍ ഈ അവസരത്തില്‍ പ്രവര്‍ത്തിക്കുക. അതേസമയം കുറഞ്ഞ വിലയില്‍ അണിനിരക്കുന്ന എഎംടി മോഡലുകളില്‍ മാനുവല്‍ മോഡ് തിരഞ്ഞെടുക്കാമെങ്കിലും ഗിയര്‍ കൂട്ടാനോ, കുറയ്ക്കാനോ കഴിയില്ല.

എഎംടി കാറുകളെ കുറിച്ച് അറിഞ്ഞിരിക്കേണ്ട പത്തു കാര്യങ്ങള്‍

ആധുനിക സംവിധാനങ്ങള്‍

ഓട്ടോമാറ്റിക് കാറുകളില്‍ കണ്ടുവരുന്ന ഫീച്ചറുകള്‍ എല്ലാം എഎംടി കാറില്‍ ഉണ്ടാവണമെന്നില്ല. എന്നാല്‍ ആവശ്യമായ സംവിധാനങ്ങള്‍ക്കൊപ്പമാണ് ഇന്ന് എഎംടി കാറുകള്‍ അണിനിരക്കുന്നത്. മിക്ക എഎംടി കാറുകളിലും ഇപ്പോള്‍ സ്പോര്‍ട്സ് മോഡ് ഒരുങ്ങുന്നുണ്ട്. ഉയര്‍ന്ന ആര്‍പിഎം എത്തുന്നതു വരെ ഗിയറുകളെ പിടിച്ചു നിര്‍ത്തി സ്പോര്‍ടി അന്തരീക്ഷം ഒരുക്കുകയാണ് സ്പോര്‍ട്സ് മോഡിന്റെ ദൗത്യം.

എഎംടി കാറുകളെ കുറിച്ച് അറിഞ്ഞിരിക്കേണ്ട പത്തു കാര്യങ്ങള്‍

തിരക്കുള്ള റോഡില്‍ ആക്‌സിലറേറ്റര്‍ ചവിട്ടേണ്ട

അടുത്തകാലത്തായി എഎംടി കാറുകളില്‍ ക്രീപ് ഫംങ്ഷന്‍ ഒരുങ്ങുന്നുണ്ട്. ട്രാഫിക് ബ്ലോക്കുകളിലും തിരക്കുള്ള റോഡുകളിലും ക്രീപ് ഫംങ്ഷന്‍ ഡ്രൈവറെ പിന്തുണയ്ക്കും. കാറിനെ ഇഴഞ്ഞ നീങ്ങാന്‍ സഹായിക്കുകയാണ് ക്രീപ് ഫംങ്ഷന്റെ ലക്ഷ്യം.

എഎംടി കാറുകളെ കുറിച്ച് അറിഞ്ഞിരിക്കേണ്ട പത്തു കാര്യങ്ങള്‍

ബ്രേക്ക് പെഡലില്‍ നിന്നും കാലെടുക്കുമ്പോള്‍ കാര്‍ പതിയെ നീങ്ങിത്തുടങ്ങും. ആക്‌സിലറേറ്ററില്‍ കാലമര്‍ത്താതെ തന്നെ മണിക്കൂറില്‍ ആറു മുതല്‍ എട്ടു കിലോമീറ്റര്‍ വേഗത്തില്‍ ഇഴഞ്ഞു നീങ്ങാന്‍ ക്രീപ് ഫംങ്ഷന്‍ മുഖേന എഎംടി കാറുകള്‍ക്ക് കഴിയും.

എഎംടി കാറുകളെ കുറിച്ച് അറിഞ്ഞിരിക്കേണ്ട പത്തു കാര്യങ്ങള്‍

എഞ്ചിന്‍ ബ്രേക്കിംഗിനെ ആശ്രയിക്കരുത്

മാനുവല്‍ കാറുകളില്‍ എഞ്ചിന്‍ ബ്രേക്കിംഗിനെയാണ് ഡ്രൈവര്‍മാര്‍ ആദ്യം ആശ്രയിക്കാറ്. എന്നാല്‍ എഎംടി കാറില്‍ ഇതു കിട്ടില്ല. ക്ലച്ചില്ലെന്നതു തന്നെ കാരണം. അതുകൊണ്ടു ബ്രേക്ക് ചെയ്യേണ്ട അവസരത്തില്‍ ബ്രേക്ക് പെഡല്‍ തന്നെ ചവിട്ടണം. വാഹനത്തിന്റെ വേഗം കുറയ്ക്കാന്‍ എഞ്ചിന്‍ കാര്യമായ പിന്തുണ നല്‍കില്ല.

എഎംടി കാറുകളെ കുറിച്ച് അറിഞ്ഞിരിക്കേണ്ട പത്തു കാര്യങ്ങള്‍

മൈലേജ് ഘടകം

മാനുവല്‍ ഗിയര്‍ബോക്സിനെ അടിസ്ഥാനപ്പെടുത്തിയുള്ള സെമി-ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ സംവിധാനമാണ് എഎംടി അല്ലെങ്കില്‍ ഓട്ടോമേറ്റഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍. മാനുവല്‍ ഗിയര്‍ബോക്സിനെ അടിസ്ഥാനപ്പെടുത്തുന്നതിനാല്‍ ഇന്ധനക്ഷമതയുടെ കാര്യത്തില്‍ ഓട്ടോമാറ്റിക് കാറുകളെക്കാള്‍ ഒരുപടി മുന്നിലാണ് എഎംടി കാറുകള്‍. ഇന്ധനക്ഷമതയേറിയ ഓട്ടോമാറ്റിക് കാറാണ് ആഗ്രഹമെങ്കില്‍ എഎംടി കാറുകളായിരിക്കും മികച്ച ഓപ്ഷന്‍.

എഎംടി കാറുകളെ കുറിച്ച് അറിഞ്ഞിരിക്കേണ്ട പത്തു കാര്യങ്ങള്‍

ഞൊടിയിടയില്‍ ഓവര്‍ടേക്ക് സാധ്യമല്ല

ഓവര്‍ടേക്ക് ചെയ്യുമ്പോള്‍ മാനുവല്‍ ഗിയര്‍ബോക്സിലേതു പോലെ ചടുലമായ നീക്കം എഎംടി കാറുകളില്‍ പ്രതീക്ഷിക്കരുത്. ഗിയര്‍ മാറാന്‍ എഎംടി ഗിയര്‍ബോക്സിന് സാവകാശം നല്‍കണം.

Most Read: ഡ്രിഫ്റ്റിംഗ് അഭ്യാസം പുറത്തെടുത്ത് മഹീന്ദ്ര XUV300 — വീഡിയോ

എഎംടി കാറുകളെ കുറിച്ച് അറിഞ്ഞിരിക്കേണ്ട പത്തു കാര്യങ്ങള്‍

അതുകൊണ്ടു മുന്നിലുള്ള വാഹനത്തെ പെട്ടെന്ന് ഓവര്‍ടേക്ക് ചെയ്യുമ്പോള്‍ ഡ്രൈവറുടെ താളം കാറിന് ലഭിച്ചെന്നു വരില്ല. ഓവര്‍ടേക്ക് ചെയ്യേണ്ട സന്ദര്‍ഭങ്ങളില്‍ മാനുവല്‍ മോഡിലേക്ക് കാറിനെ മാറ്റുന്നതാണ് ഏറ്റവും ഉചിതം.

Most Read Articles

Malayalam
English summary
Top Things To Know About The AMT. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X