എന്തു മൈലേജുണ്ട് പുതിയ ടാറ്റ ഹാരിയറിന്?

By Rajeev Nambiar

മാസങ്ങളുടെ കാത്തിരിപ്പ് സഫലം. ടാറ്റ ഹാരിയര്‍ ഇന്ത്യയില്‍ വില്‍പ്പനയ്‌ക്കെത്തി. ഹാരിയറിന്റെ വില പുറത്തുവന്നതോടെ ക്രെറ്റയും കോമ്പസും പരുങ്ങി നില്‍ക്കുകയാണ്. 12.69 ലക്ഷം രൂപ പ്രൈസ് ടാഗ് വിപണിയിലെ സമാവാക്യങ്ങള്‍ മുഴുവന്‍ തകിടംമറിക്കും. പ്രാരംഭ XE മോഡല്‍ 12.69 ലക്ഷം രൂപയ്ക്കും XM മോഡല്‍ 13.75 ലക്ഷം രൂപയ്ക്കുമാണ് ഷോറൂമുകളിലെത്തുന്നത്.

എന്തു മൈലേജുണ്ട് പുതിയ ടാറ്റ ഹാരിയറിന്?

ഇടത്തരം XT മോഡലിന് വില 14.95 ലക്ഷം രൂപ. ഏറ്റവും ഉയര്‍ന്ന ഹാരിയര്‍ XZ വകഭേദം വരുന്നതാകട്ടെ 16.25 ലക്ഷം രൂപയ്ക്കും. ചുരുക്കത്തില്‍ ഹ്യുണ്ടായി ക്രെറ്റയുടെയും ജീപ്പ് കോമ്പസിന്റെയും വിപണി ഹാരിയര്‍ മോഡലുകള്‍ കവര്‍ന്നെടുക്കുന്നു.

എന്തു മൈലേജുണ്ട് പുതിയ ടാറ്റ ഹാരിയറിന്?

ടാറ്റയുടെ പുതിയ ഫ്‌ളാഗ്ഷിപ്പ് എസ്‌യുവിയെ കുറിച്ചുള്ള വിവരങ്ങള്‍ മുഴുവന്‍ വിപണിക്ക് മനഃപാഠമായി കഴിഞ്ഞു. എന്നാല്‍ ഹാരിയറിന് മൈലേജ് എന്തുലഭിക്കുമെന്ന കാര്യത്തില്‍ മാത്രം സംശയങ്ങള്‍ തുടരുകയാണ്.

Most Read: പഴയ മാരുതി എര്‍ട്ടിഗയ്ക്ക് വന്‍വിലക്കിഴിവ്, 1.08 ലക്ഷം രൂപ വരെ ഡിസ്‌കൗണ്ട്

എന്തു മൈലേജുണ്ട് പുതിയ ടാറ്റ ഹാരിയറിന്?

ARAI (ഓട്ടോമൊട്ടീവ് റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യ) പരിശോധനയില്‍ 16.7 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് ടാറ്റ ഹാരിയര്‍ കാഴ്ച്ചവെച്ചത്. മഹീന്ദ്ര XUV500 -യെക്കാളും കൂടുതലാണിത്. 2.2 ലിറ്റര്‍ നാലു സിലിണ്ടര്‍ ഡീസല്‍ എഞ്ചിനുള്ള മഹീന്ദ്ര എസ്‌യുവി, ARAI ടെസ്റ്റില്‍ കുറിച്ചത് 15 കിലോമീറ്റര്‍ മൈലേജായിരുന്നു.

എന്തു മൈലേജുണ്ട് പുതിയ ടാറ്റ ഹാരിയറിന്?

2.0 ലിറ്റര്‍ നാലു സിലിണ്ടര്‍ ടര്‍ബ്ബോ ഡീസല്‍ എഞ്ചിനാണ് ഹാരിയറില്‍. 138 bhp കരുത്തും 350 Nm torque ഉം എഞ്ചിന്‍ സൃഷ്ടിക്കും. അതേസമയം ഇന്ധനക്ഷമതയുടെ കാര്യത്തില്‍ ഹ്യുണ്ടായി ക്രെറ്റയ്ക്കും ജീപ്പ് കോമ്പസിനും പിറകിലാണ് ടാറ്റ ഹാരിയര്‍. 19.6 കിലോമീറ്റര്‍ മൈലേജ് ക്രെറ്റയുടെ ഡീസല്‍ മാനുവല്‍ മോഡലിനുണ്ട്.

എന്തു മൈലേജുണ്ട് പുതിയ ടാറ്റ ഹാരിയറിന്?

കോമ്പസ് ഡീസല്‍ (രണ്ടു വീല്‍ ഡ്രൈവ്) പതിപ്പിനാവട്ടെ മൈലേജ് 17.1 കിലോമീറ്ററും. വലുപ്പവും ഭാരവും ഹാരിയറിന് മൈലേജ് കുറയാനുള്ള പ്രധാന കാരണങ്ങളാണ്. ക്രെറ്റയെക്കാളും കോമ്പസിനെക്കാളും വലുപ്പം ഹാരിയറിനുണ്ട്. ശ്രേണിയില്‍ ഭാരവും കൂടുതല്‍ ഹാരിയറിനാണ്. 1,680 കിലോ ഭാരം ഹാരിയര്‍ കുറിക്കുന്നു.

എന്തു മൈലേജുണ്ട് പുതിയ ടാറ്റ ഹാരിയറിന്?

ലാന്‍ഡ് റോവറില്‍ നിന്നും ഉരുത്തിരിഞ്ഞ ഒമേഗ ആര്‍ക്ക് പ്ലാറ്റ്ഫോമാണ് ടാറ്റ ഹാരിയറിന് ആധാരമാവുന്നത്. 4,598 mm നീളവും 1,894 mm വീതിയും 1,706 mm ഉയരവും എസ്‌യുവി കുറിക്കും. വീല്‍ബേസ് 205 mm. ബോണറ്റുമായി ചേര്‍ന്ന ഡെയ്ടൈം റണ്ണിംഗ് ലൈറ്റുകളും ബമ്പറിലെ വിഭജിച്ച പ്രൊജക്ടര്‍ ഹെഡ്‌ലാമ്പ് ഘടനയും കൂടി വ്യത്യസ്തമാണ് രൂപഭാവമാണ് ഹാരിയറിന് കല്‍പ്പിക്കുന്നത്.

എന്തു മൈലേജുണ്ട് പുതിയ ടാറ്റ ഹാരിയറിന്?

ടാറ്റയുടെ ഹെക്സഗണല്‍ ഡിസൈന്‍ ശൈലി വലിയ ഗ്രില്ലില്‍ നിറഞ്ഞനുഭവപ്പെടും. മുന്നില്‍ സില്‍വര്‍ നിറമുള്ള സ്‌കിഡ് പ്ലേറ്റുമുണ്ട് എസ്‌യുവിക്ക്. വലുപ്പത്തില്‍ XUV500 -യെ ഹാരിയര്‍ പിന്നിലാക്കും. ബോഡിയ്ക്ക് അടിവരയിട്ട് പോകുന്ന പ്ലാസ്റ്റിക് ക്ലാഡിംഗ് ഹാരിയറിന്റെ ഡിസൈന്‍ സവിശേഷതയാണ്. 16 ഇഞ്ച് സ്റ്റീല്‍ വീലുകള്‍ അല്ലെങ്കില്‍ 17 ഇഞ്ച് അലോയ് വീലുകള്‍ മോഡലില്‍ തിരഞ്ഞെടുക്കാം.

എന്തു മൈലേജുണ്ട് പുതിയ ടാറ്റ ഹാരിയറിന്?

കറുത്ത C പില്ലറും ഒഴുകിയിറങ്ങുന്ന മേല്‍ക്കൂരയും ഹാരിയറിലേക്ക് കാഴ്ച്ചക്കാരുടെ ശ്രദ്ധ പിടിച്ചിരുത്തും. പിറകില്‍ വീതികുറഞ്ഞ ടെയില്‍ലാമ്പുകള്‍ ആകര്‍ഷണീയത കൂട്ടുന്നു. പിറകിലുമുണ്ട് സില്‍വര്‍ നിറമുള്ള സ്‌കിഡ് പ്ലേറ്റ്.

Most Read: പുതിയ 'വലിയ' മാരുതി വാഗണ്‍ആര്‍ എത്തി, വില 4.19 ലക്ഷം രൂപ മുതല്‍

എന്തു മൈലേജുണ്ട് പുതിയ ടാറ്റ ഹാരിയറിന്?

പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, ഇന്‍ഡിക്കേറ്ററുകളായും പ്രവര്‍ത്തിക്കുന്ന ഡെയ്ടൈം റണ്ണിംഗ് ലൈറ്റുകള്‍, വൈദ്യുത പിന്തുണയാല്‍ ക്രമീകരിക്കാവുന്ന മിററുകള്‍, പിന്‍ പാര്‍ക്കിംഗ് സെന്‍സര്‍ എന്നിവയെല്ലാം ഹാരിയര്‍ മോഡലുകളുടെ അടിസ്ഥാന വിശേഷങ്ങളാണ്.

എന്തു മൈലേജുണ്ട് പുതിയ ടാറ്റ ഹാരിയറിന്?

ഉള്ളിലും ധാരാളിത്തം കുറവല്ല. തുകല്‍, അലൂമിനിയം, തടി മുതലായവയുടെ സമ്മിശ്ര ഇടപെടല്‍ അകത്തളത്തില്‍ കാണാം. 8.8 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനവും ഒമ്പതു സ്പീക്കര്‍ ജെബിഎല്‍ ഓഡിയോ സംവിധാനവും പൂര്‍ണ്ണ ഡിജിറ്റല്‍ TFT ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററും ഹാരിയറില്‍ പ്രത്യേകം പരാമര്‍ശിക്കണം.

എന്തു മൈലേജുണ്ട് പുതിയ ടാറ്റ ഹാരിയറിന്?

ഇക്കോ, സിറ്റി, സ്പോര്‍ട് എന്നിങ്ങനെ മൂന്നു ഡ്രൈവിംഗ് മോഡുകള്‍ ഹാരിയറിലുണ്ട്. കൂടാതെ ടെറെയ്ന്‍ റെസ്പോണ്‍സ് മോഡുകളും എസ്‌യുവിയുടെ സവിശേഷതയാണ്. നിലവില്‍ ഡീലര്‍ഷിപ്പുകളില്‍ ടാറ്റ ഹാരിയര്‍ ബുക്കിംഗ് തുടരുകയാണ്.

എന്തു മൈലേജുണ്ട് പുതിയ ടാറ്റ ഹാരിയറിന്?

30,000 രൂപ മുന്‍കൂര്‍ പണമടച്ച് ഉപഭോക്താക്കള്‍ക്ക് എസ്‌യുവി ബുക്ക് ചെയ്യാം. ഇന്ത്യന്‍ വിപണിയില്‍ ജീപ്പ് കോമ്പസ്, മഹീന്ദ്ര XUV500, നിസാന്‍ കിക്ക്സ് തുടങ്ങിയ മോഡലുകളുമായാണ് ഹാരിയറിന്റെ മത്സരം.

Source: AutoCar India

Most Read Articles

Malayalam
English summary
Tata Harrier Official Mileage Figure Revealed. Read in Malayalam.
Story first published: Thursday, January 24, 2019, 17:19 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X