പഴയ മാരുതി എര്‍ട്ടിഗയ്ക്ക് വന്‍വിലക്കിഴിവ്, 1.08 ലക്ഷം രൂപ വരെ ഡിസ്‌കൗണ്ട്

വന്‍വിലക്കിഴിവില്‍ പഴയ എര്‍ട്ടിഗ മോഡലുകള്‍ മാരുതി വിറ്റഴിക്കുന്നു. പുതുതലമുറ എര്‍ട്ടിഗ വില്‍പ്പനയ്‌ക്കെത്തിയ സാഹചര്യത്തില്‍ വിറ്റുതീരാത്ത മുന്‍തലമുറ എര്‍ട്ടിഗ മോഡലുകള്‍ക്ക് 1.08 ലക്ഷം രൂപ വരെ ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചിരിക്കുകയാണ് മാരുതി ഡീലര്‍ഷിപ്പുകള്‍. രണ്ടാംതലമുറ എര്‍ട്ടിഗ കഴിഞ്ഞവര്‍ഷം നവംബറില്‍ വില്‍പ്പനയ്ക്കു വരികയായിരുന്നു. ഇതോടെ പഴയ മോഡല്‍ വാങ്ങാന്‍ ആളുകളില്ലാതായി.

പഴയ മാരുതി എര്‍ട്ടിഗയ്ക്ക് വന്‍വിലക്കിഴിവ്, 1.08 ലക്ഷം രൂപ വരെ ഡിസ്‌കൗണ്ട്

എന്തായാലും വമ്പിച്ച ഡിസ്‌കൗണ്ട് ആനുകൂല്യങ്ങള്‍ പഴയ എര്‍ട്ടിഗ സ്റ്റോക്ക് തീര്‍ക്കാന്‍ ഉപകരിക്കുമെന്ന് ഡീലര്‍ഷിപ്പുകള്‍ പ്രതീക്ഷിക്കുന്നു. നിലവില്‍ 7.44 ലക്ഷം രൂപ മുതലാണ് പുതുതല എര്‍ട്ടിഗ ഇന്ത്യയില്‍ വില്‍പ്പനയ്ക്കു വരുന്നത്.

പഴയ മാരുതി എര്‍ട്ടിഗയ്ക്ക് വന്‍വിലക്കിഴിവ്, 1.08 ലക്ഷം രൂപ വരെ ഡിസ്‌കൗണ്ട്

സ്റ്റോക്ക് അടിസ്ഥാനപ്പെടുത്തി മുന്‍തലമുറ എര്‍ട്ടിഗയുടെ ഡീസല്‍ മോഡലുകള്‍ക്കാണ് 1.08 ലക്ഷം രൂപ വിലക്കിഴിവ്. പഴയ 1.4 ലിറ്റര്‍ എഞ്ചിനുള്ള പെട്രോള്‍ മോഡലുകളില്‍ 53,000 രൂപ വരെ ഡിസ്‌കൗണ്ട് ആനുകൂല്യങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കും.

പഴയ മാരുതി എര്‍ട്ടിഗയ്ക്ക് വന്‍വിലക്കിഴിവ്, 1.08 ലക്ഷം രൂപ വരെ ഡിസ്‌കൗണ്ട്

എംപിവിയുടെ സിഎന്‍ജി പതിപ്പിന് താരതമ്യേന ഡിസ്‌കൗണ്ട് കുറവാണ്. 28,000 രൂപ വരെ വിലക്കിഴിവ് മുന്‍തലമുറ എര്‍ട്ടിഗ സിഎന്‍ജി മോഡലില്‍ ഒരുങ്ങുന്നു. പഴയ മോഡലിനെ അപേക്ഷിച്ച് അടിമുടി പരിഷ്‌കാരങ്ങളുമായാണ് പുത്തന്‍ എര്‍ട്ടിഗ അണിനിരക്കുന്നത്. പുതിയ എര്‍ട്ടിഗയ്ക്ക് സംഭവിച്ച അഞ്ചു വലിയ മാറ്റങ്ങള്‍ ഇവിടെ വിലയിരുത്താം.

പഴയ മാരുതി എര്‍ട്ടിഗയ്ക്ക് വന്‍വിലക്കിഴിവ്, 1.08 ലക്ഷം രൂപ വരെ ഡിസ്‌കൗണ്ട്

പുതിയ പെട്രോള്‍ എഞ്ചിന്‍

പുതിയ പെട്രോള്‍ എഞ്ചിനാണ് 2018 എര്‍ട്ടിഗയുടെ ഹൈലൈറ്റ്. സുസുക്കിയുടെ HEARTECT അടിത്തറയില്‍ ഉപയോഗിക്കുന്ന എര്‍ട്ടിഗയില്‍ പുതിയ 1.5 ലിറ്റര്‍ K15B പെട്രോള്‍ എഞ്ചിന്‍ തുടിക്കും. സുസുക്കി സ്മാര്‍ട്ട് ഹൈബ്രിഡ് സാങ്കേതികവിദ്യയുടെ പിന്‍ബലവും എഞ്ചിനുണ്ട്. മുന്‍തലമുറയിലെ 1.4 ലിറ്റര്‍ പെട്രോള്‍ എഞ്ചിന് പകരമാണിത്. പെട്രോള്‍ എഞ്ചിന്‍ 104 bhp കരുത്തും 138 Nm torque ഉം പരമാവധി സൃഷ്ടിക്കും.

പഴയ മാരുതി എര്‍ട്ടിഗയ്ക്ക് വന്‍വിലക്കിഴിവ്, 1.08 ലക്ഷം രൂപ വരെ ഡിസ്‌കൗണ്ട്

ഡീസല്‍ എഞ്ചിനില്‍ മാറ്റമില്ല; കമ്പനി പരീക്ഷിച്ചു ഉറപ്പുവരുത്തിയ 1.3 ലിറ്റര്‍ മള്‍ട്ടിജെറ്റ് എഞ്ചിന്‍ പുതിയ എര്‍ട്ടിഗ ഡീസലിലും തുടരുന്നു. എഞ്ചിന് 89 bhp കരുത്തും 200 Nm torque ഉം ഉത്പാദിപ്പിക്കാനാവും. അഞ്ചു സ്പീഡ് മാനുവല്‍, നാലു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഓപ്ഷനുകള്‍ എംപിവിയില്‍ ലഭ്യമാണ്. എന്നാല്‍ VXi, ZXi വകഭേദങ്ങളില്‍ മാത്രമെ ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് തിരഞ്ഞെടുക്കാന്‍ കഴിയുകയുള്ളൂ.

പഴയ മാരുതി എര്‍ട്ടിഗയ്ക്ക് വന്‍വിലക്കിഴിവ്, 1.08 ലക്ഷം രൂപ വരെ ഡിസ്‌കൗണ്ട്

ഉയര്‍ന്ന മൈലേജ്

ഇന്ത്യയിലെ ഏറ്റവും ഇന്ധനക്ഷമതയുള്ള എംപിവിയാണ് പുതിയ എര്‍ട്ടിഗ. മാനുവല്‍ പെട്രോള്‍ പതിപ്പ് 19.34 കിലോമീറ്ററും ഓട്ടോമാറ്റിക് പെട്രോള്‍ പതിപ്പ് 18.69 കിലോമീറ്റര്‍ മൈലേജും കുറിക്കുമെന്നു കമ്പനി പറയുന്നു. ഡീസല്‍ മോഡലുകളുടെയും മൈലേജ് കൂടിയിട്ടുണ്ട്. 25.47 കിലോമീറ്റര്‍ മൈലേജ് എര്‍ട്ടിഗ ഡീസലിനുണ്ടെന്നാണ് മാരുതിയുടെ അവകാശവാദം.

പഴയ മാരുതി എര്‍ട്ടിഗയ്ക്ക് വന്‍വിലക്കിഴിവ്, 1.08 ലക്ഷം രൂപ വരെ ഡിസ്‌കൗണ്ട്

കൂടുതല്‍ വലുപ്പം

മുന്‍തലമുറയെ അപേക്ഷിച്ച് പുത്തന്‍ എര്‍ട്ടിഗയുടെ ആകാരയളവുകള്‍ വര്‍ധിച്ചു. 4,395 mm നീളവും 1,735 mm വീതിയും 1,690 mm ഉയരവും പുതിയ എര്‍ട്ടിഗയ്ക്കുണ്ട്. അതേസമയം ഗ്രൗണ്ട് ക്ലിയറന്‍സ് 5 mm കുറഞ്ഞ്, 180 mm -ല്‍ എത്തിനില്‍ക്കുന്നു. വീല്‍ബേസ് 2,740 mm.

പഴയ മാരുതി എര്‍ട്ടിഗയ്ക്ക് വന്‍വിലക്കിഴിവ്, 1.08 ലക്ഷം രൂപ വരെ ഡിസ്‌കൗണ്ട്

പുത്തന്‍ ഡിസൈന്‍ ഭാഷ്യം

പുതിയ എര്‍ട്ടിഗ കൂടുതല്‍ സ്പോര്‍ടിയാണെന്നു ഒറ്റ നോട്ടത്തിലെ തിരിച്ചറിയാം. മുന്നിലെ വലിയ ക്രോം ഗ്രില്ല് ഇക്കാര്യം വിളിച്ചു പറയും. ഹെഡ്‌ലാമ്പുകള്‍ പ്രൊജക്ടര്‍ യൂണിറ്റുകളായി മാറി. ബൂമറാങ് ആകൃതിയുള്ള എല്‍ഇഡി ടെയില്‍ലാമ്പുകള്‍ വോള്‍വോ മോഡലുകളെ ഓര്‍മ്മപ്പെടുത്തും.

പഴയ മാരുതി എര്‍ട്ടിഗയ്ക്ക് വന്‍വിലക്കിഴിവ്, 1.08 ലക്ഷം രൂപ വരെ ഡിസ്‌കൗണ്ട്

ടൊയോട്ട ഇന്നോവ ക്രിസ്റ്റയില്‍ കണ്ടുവരുന്ന ഗ്രീന്‍ഹൗസ് ഡിസൈന്‍ ശൈലി എര്‍ട്ടിഗയില്‍ മാരുതിയും പകര്‍ത്തിയിട്ടുണ്ട്. C ആകൃതിയിലാണ് കറുത്ത ക്ലാഡിംഗ്. പുത്തന്‍ അലോയ് വീലുകള്‍, വൈദ്യുത പിന്തുണയാല്‍ ക്രമീകരിക്കാവുന്ന മിററുകള്‍, പരിഷ്‌കരിച്ച വെയിസ്റ്റ് ലൈന്‍, ക്രോ ഡോര്‍ ഹാന്‍ഡില്‍ എന്നിവയെല്ലാം എര്‍ട്ടിഗയുടെ വിശേഷങ്ങളില്‍പ്പെടും.

പഴയ മാരുതി എര്‍ട്ടിഗയ്ക്ക് വന്‍വിലക്കിഴിവ്, 1.08 ലക്ഷം രൂപ വരെ ഡിസ്‌കൗണ്ട്

സൗകര്യങ്ങളില്‍ ധാരാളിത്തം

ബീജ് - ബ്രൗണ്‍ നിറങ്ങള്‍ ഇടകലര്‍ന്ന ഇരട്ടനിറ ശൈലിയാണ് അകത്തളത്തിന്. പുത്തന്‍ ഡാഷ്ബോര്‍ഡിലുള്ള സ്മാര്‍ട്ട്പ്ലേ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം എര്‍ട്ടിഗയുടെ പ്രീമിയം പ്രതിച്ഛായയെ സ്വാധീനിക്കുന്നു. ആന്‍ട്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, നാവിഗേഷന്‍ കണക്ടിവിറ്റി ഓപ്ഷനുകള്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനത്തിലുണ്ട്.

പഴയ മാരുതി എര്‍ട്ടിഗയ്ക്ക് വന്‍വിലക്കിഴിവ്, 1.08 ലക്ഷം രൂപ വരെ ഡിസ്‌കൗണ്ട്

ഉയര്‍ന്ന ZXi പ്ലസ്, ZDi പ്ലസ് വകഭേദങ്ങള്‍ മാത്രമെ പിന്‍ പാര്‍ക്കിംഗ് ക്യാമറയും തുകല്‍ പൊതിഞ്ഞ സ്റ്റീയറിംഗ് വീലും അവകാശപ്പെടുകയുള്ളൂ. ഫ്ളാറ്റ് ബോട്ടം സ്റ്റീയറിംഗ് വീലില്‍ ഓഡിയോ കണ്‍ട്രോള്‍ ബട്ടണുകള്‍ കമ്പനി നല്‍കുന്നുണ്ട്.

പഴയ മാരുതി എര്‍ട്ടിഗയ്ക്ക് വന്‍വിലക്കിഴിവ്, 1.08 ലക്ഷം രൂപ വരെ ഡിസ്‌കൗണ്ട്

മള്‍ട്ടി ഇന്‍ഫോര്‍മേഷന്‍ ഡിസ്പ്ലേയുള്ള ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഫാബ്രിക്ക് അപ്ഹോള്‍സ്റ്ററി, വീതികൂടിയ എയര്‍ വെന്റുകള്‍, സ്റ്റാര്‍ട്ട് / സ്റ്റോപ്പ് ബട്ടണ്‍, യുഎസ്ബി ചാര്‍ജ്ജിംഗ് പോര്‍ട്ടുകള്‍, കീലെസ് എന്‍ട്രി എന്നിവയെല്ലാം എര്‍ട്ടിഗയുടെ പ്രത്യേകതകളാണ്.

പഴയ മാരുതി എര്‍ട്ടിഗയ്ക്ക് വന്‍വിലക്കിഴിവ്, 1.08 ലക്ഷം രൂപ വരെ ഡിസ്‌കൗണ്ട്

സുരക്ഷയ്ക്കായി ഇരട്ട എയര്‍ബാഗുകളും എബിഎസും ഇബിഡിയും എംപിവിയില്‍ മാരുതി ഉറപ്പുവരുത്തുന്നുണ്ട്. ISOFIX ചൈല്‍ഡ് സീറ്റ് മൗണ്ടുകളും പിന്‍ പാര്‍ക്കിംഗ് സെന്‍സറുകളും സ്പീഡ് സെന്‍സിംഗ് ഡോറുകളും എര്‍ട്ടിഗ വകഭേദങ്ങളുടെ മുഴുവന്‍ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറുകളാണ്. ഓട്ടോമാറ്റിക് വകഭേദങ്ങളില്‍ മാത്രമെ ഇഎസ്പി, ഹില്‍ ഹോള്‍ ഫംങ്ഷന്‍ സംവിധാനം ലഭിക്കുകയുള്ളൂ.

Source: AutoCar India

More from DriveSpark

Article Published On: Thursday, January 24, 2019, 12:11 [IST]
English summary
Maruti Offering Massive Discounts On Previous Generation Ertiga. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X