ഒടുവില്‍ ടാറ്റ പറഞ്ഞു, 'നാനോ നിര്‍ത്താന്‍ സമയമായി'

വര്‍ഷം 2008. ഒരുലക്ഷം രൂപയ്ക്ക് ടാറ്റ നാനോ വില്‍പ്പനയ്ക്കു വന്നപ്പോള്‍ ലോകം അമ്പരന്നു. അതുവരെയാരും കാണാത്ത സ്വപ്‌നമായിരുന്നു രത്തന്‍ ടാറ്റ കണ്ടതും യാഥാര്‍ത്ഥ്യമാക്കിയതും. പോക്കറ്റ് ചോരാതെ കാര്‍ വാങ്ങാമെന്ന് ടാറ്റ സാധാരണക്കാരന് മുന്നില്‍ ബോധ്യപ്പെടുത്തി. പക്ഷെ പത്തുവര്‍ഷം നീണ്ട യാത്രയില്‍ നാനോയുടെ ഉദ്ദേശ്യശുദ്ധി ടാറ്റ എവിടെയോ വെച്ച് മറന്നുപോയി.

ഒടുവില്‍ ടാറ്റ പറഞ്ഞു, നാനോ നിര്‍ത്താന്‍ സമയമായെന്ന്

സുരക്ഷ കുറവാണെന്ന കാരണത്താല്‍ പരിഹാസ പാത്രമായി മാറുകയാണ് നാനോ ഇന്ന്. കാറിന്റെ വിലയാകട്ടെ ഇരട്ടിയാവുകയും ചെയ്തു. 2.36 ലക്ഷം രൂപ മുതലാണ് കാറിന് ഇപ്പോള്‍ വില. വിപണിയില്‍ നാനോയ്ക്ക് ആവശ്യക്കാര്‍ കുറഞ്ഞതില്‍ അത്ഭുതം തെല്ലുമില്ല.

ഒടുവില്‍ ടാറ്റ പറഞ്ഞു, നാനോ നിര്‍ത്താന്‍ സമയമായെന്ന്

ഇന്ത്യയില്‍ നാനോയെ ഫലപ്രദമായി അവതരിപ്പിക്കാനുള്ള അവസരം തങ്ങള്‍ നഷ്ടപ്പെടുത്തിയെന്നുപോലും രത്തന്‍ ടാറ്റ ഒരിക്കല്‍ പറയുകയുണ്ടായി. നിലവില്‍ നാനോ പദ്ധതി കമ്പനിക്ക് നഷ്ടമായി മാറുകയാണ്. കാര്‍ വാങ്ങാന്‍ ആളുകള്‍ നന്നെ കുറവ്.

ഒടുവില്‍ ടാറ്റ പറഞ്ഞു, നാനോ നിര്‍ത്താന്‍ സമയമായെന്ന്

ഈ അവസരത്തില്‍ നാനോയെ ഭാരത് സ്‌റ്റേജ് VI ചട്ടങ്ങളിലേക്ക് കൊണ്ടുവരേണ്ടതില്ലെന്നാണ് ടാറ്റയുടെ തീരുമാനം. അതായത് 2020 ഏപ്രിലോടെ നാനോ പൂര്‍ണ്ണമായും പിന്‍വലിക്കപ്പെടും. പുതിയ സുരക്ഷാ മാനദണ്ഡങ്ങളും നാനോയുടെ കടയ്ക്കല്‍ കത്തിവെയ്ക്കുകയാണ്.

ഒടുവില്‍ ടാറ്റ പറഞ്ഞു, നാനോ നിര്‍ത്താന്‍ സമയമായെന്ന്

കമ്പനിയുടെ പാസഞ്ചര്‍ വാഹന ബിസിനസ് യൂണിറ്റ് തലവന്‍ മായങ്ക് പരീക്കാണ് ഇക്കാര്യം പങ്കുവെച്ചത്. നിലവില്‍ ഗുജറാത്തിലെ സാനന്ദ് ശാല നാനോയുടെ ഉത്പാദനത്തിന് നേതൃത്വം നല്‍കുന്നു. ഭാരത് സ്റ്റേജ് VI നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ എല്ലാ മോഡലുകള്‍ക്കും കഴിയില്ല.

ഒടുവില്‍ ടാറ്റ പറഞ്ഞു, നാനോ നിര്‍ത്താന്‍ സമയമായെന്ന്

ഇക്കൂട്ടത്തില്‍ നാനോയും പെടുമെന്ന് മായങ്ക് വ്യക്തമാക്കി. ഇപ്പോള്‍ ഓര്‍ഡര്‍ ലഭിക്കുന്നതിന് അനുസരിച്ച് മാത്രമെ നാനോ യൂണിറ്റുകള്‍ കമ്പനി നിര്‍മ്മിക്കുന്നുള്ളൂ. 2008 ഓട്ടോ എക്‌സ്‌പോയില്‍ വെച്ചാണ് നാനോ ഹാച്ച്ബാക്കിനെ ടാറ്റ ആദ്യമായി കാഴ്ചവെച്ചത്. തൊട്ടടുത്ത വര്‍ഷം നാനോ വിപണിയില്‍ യാഥാര്‍ത്ഥ്യമായി.

Most Read: വാഹന രജിസ്‌ട്രേഷന്‍ കാലാവധി പത്തുവര്‍ഷമായി പരിമിതപ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍

ഒടുവില്‍ ടാറ്റ പറഞ്ഞു, നാനോ നിര്‍ത്താന്‍ സമയമായെന്ന്

തുടക്കത്തില്‍ വിവാദങ്ങളുടെ തോഴനായിരുന്നു ടാറ്റ നാനോ. പശ്ചിമ ബംഗാളിലെ സിംഗൂരില്‍ നാനോയ്ക്ക് വേണ്ടി ടാറ്റ തുറന്ന നിര്‍മ്മാണശാല ഏറെ വൈകാതെ പൂട്ടേണ്ടി വന്നു. ഭൂമി ഏറ്റെടുക്കല്‍ സംബന്ധിച്ച കര്‍ഷക പ്രതിഷേധമായിരുന്നു ഇതിന് കാരണം.

ഒടുവില്‍ ടാറ്റ പറഞ്ഞു, നാനോ നിര്‍ത്താന്‍ സമയമായെന്ന്

ശേഷം ഗുജറാത്തിലെ സാനന്ദ് നിര്‍മ്മാണശാലയിലേക്ക് നാനോയുടെ ഉത്പാദനം കമ്പനി മാറ്റി. വിപണിയില്‍ വിറ്റുപോയ നാനോകളില്‍ ചിലതിന് തീപിടിച്ചതോടു കൂടി കാര്‍ സുരക്ഷിതമല്ലെന്ന ധാരണ ഉപഭോക്താക്കള്‍ക്കിടയില്‍ പടര്‍ന്നു.

ഒടുവില്‍ ടാറ്റ പറഞ്ഞു, നാനോ നിര്‍ത്താന്‍ സമയമായെന്ന്

2014 -ല്‍ ADAC എന്ന ജര്‍മ്മന്‍ സംഘം നേതൃത്വം നല്‍കിയ NCAP ക്രാഷ് ടെസ്റ്റില്‍ ടാറ്റ നാനോ തികഞ്ഞ പരാജയമായി മാറി. മുതിര്‍ന്ന യാത്രക്കാര്‍ക്ക് സുരക്ഷ ഉറപ്പുവരുത്താന്‍ കാറിന് അന്നു കഴിഞ്ഞില്ല. നാനോയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ പതിയെ കെട്ടടങ്ങിയതിന് പിന്നാലെയാണ് ടാറ്റ സണ്‍സ് മുന്‍ ചെയര്‍മാന്‍ സൈറസ് മിസ്ത്രിയുടെ പരാമര്‍ശം.

ഒടുവില്‍ ടാറ്റ പറഞ്ഞു, നാനോ നിര്‍ത്താന്‍ സമയമായെന്ന്

വൈകാരിക ബന്ധം മുന്‍നിര്‍ത്തി ടാറ്റ കൊണ്ടുനടക്കുന്ന നാനോ കാര്‍ പദ്ധതി വന്‍ പരാജയമാണെന്നു സൈറസ് മിസ്ത്രി ആരോപിച്ചു. 624 സിസി രണ്ടു സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് പുതുതലമുറ ജെന്‍എക്‌സ് നാനോയില്‍ തുടിക്കുന്നത്.

ഒടുവില്‍ ടാറ്റ പറഞ്ഞു, നാനോ നിര്‍ത്താന്‍ സമയമായെന്ന്

എഞ്ചിന്‍ 37 bhp കരുത്തും 51 Nm torque ഉം പരമാവധി സൃഷ്ടിക്കും. നാലു സ്പീഡ് മാനുവല്‍, അഞ്ചു സ്പീഡ് എഎംടി ഗിയര്‍ബോക്‌സ് ഓപ്ഷനാണ് കാറിലുള്ളത്.

Most Read: വിലക്കുറവിന്റെ മാജിക്കുമായി ടാറ്റ, ഹാരിയര്‍ എസ്‌യുവി വിപണിയില്‍

ഒടുവില്‍ ടാറ്റ പറഞ്ഞു, നാനോ നിര്‍ത്താന്‍ സമയമായെന്ന്

22 കോടി രൂപയുടെ നാനോ

ഒരിക്കല്‍ 22 കോടി രൂപ വിലയില്‍ ടാറ്റ നാനോയെ കമ്പനി അവതരിപ്പിച്ചിരുന്നു. 2011 -ലാണ് സംഭവം. റോള്‍സ് റോയസ് കാറുകളെ പോലും നാണിപ്പിച്ചാണ് നാനോ ഗോള്‍ഡ് പ്ലസ് തലയുയര്‍ത്തിയത്.

ഒടുവില്‍ ടാറ്റ പറഞ്ഞു, നാനോ നിര്‍ത്താന്‍ സമയമായെന്ന്

നാനോയ്ക്ക് വിലയിത്ര കൂടാന്‍ കാരണമെന്തെന്നോ? അടിമുടി 22 കാരറ്റ് സ്വര്‍ണ്ണത്തിലാണ് ഹാച്ച്ബാക്ക് ഒരുങ്ങിയത്. 80 കിലോയിലധികം സ്വര്‍ണ്ണവും 15 കിലോയോളം വെള്ളിയും ഗോള്‍ഡ് പ്ലസിനായി കമ്പനി ഉപയോഗിച്ചു.

ഒടുവില്‍ ടാറ്റ പറഞ്ഞു, നാനോ നിര്‍ത്താന്‍ സമയമായെന്ന്

ഇതിനുപുറമെ രത്നങ്ങളും, മരതകക്കല്ലുകളും വേറെ. ടാറ്റ ഗ്രൂപ്പിന് കീഴിലുള്ള ടൈറ്റന്‍ ഇന്‍ഡസ്ട്രീസിന്റെ ഭാഗമായ ഗോള്‍ഡ് പ്ലസ് ജ്വല്ലറിയാണ് നാനോയെ സ്വര്‍ണ്ണം പൂശിയെടുത്തത്.

Most Read Articles

Malayalam
English summary
Tata Nano To Be Discontinued Officially. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X