കഷ്‌ടപ്പാടിന്റെ വിളി ദൈവം കേട്ടു! വീട്ടിലേക്ക് പുത്തൻ കാറിനെ വരവേറ്റ് സോഷ്യൽ മീഡിയയിലെ ഹോട്ട് കപ്പിൾസ്
മനുഷ്യരുടെ നിത്യജീവിതത്തിൽ സോഷ്യൽ മീഡിയ വഹിക്കുന്ന പങ്ക് ചെറുതൊന്നുമല്ല. കൊവിഡ് മഹാമാരി സമയം മുതൽ ഇൻഫ്ലുവൻസേഴ്‌സ് എന്നൊരു വിഭാഗവും വളരാൻ തുടങ്ങിയിരുന്നു. വ്യത്യസ്‌ത കണ്ടന്റുകളുമായി ആളുകളെ കൈയിലെടുക്കാൻ യൂട്യൂബിലും ഇൻസ്റ്റഗ്രാമിലും ഫെയ്‌സ്‌ബുക്കിലുമെല്ലാം ഇത്തരത്തിൽ നിരവധിയാളുകളുണ്ട്. അക്കൂട്ടത്തിലെ വ്യത്യസ്‌തരാണ് വൈഷ്‌ണവി, ഷാരോൺ കപ്പിൾസ്. സമൂഹമാധ്യമങ്ങളിലൂടെ അഡൽട്ട് കണ്ടന്റുകളും വീഡിയോകളും നിർമിച്ചാണ് ഈ ഭാര്യയും ഭർത്താവും ആളുകളുടെ ശ്രദ്ധപിടിച്ചുപറ്റിയത്. ഇപ്പോൾ ഒരുപാട് ഫോളോവേഴ്‌സുള്ള ഇരുവരും വീട്ടിലേക്ക് പുതിയൊരു അതിഥിയെ കൂടി എത്തിച്ചിരിക്കുകയാണ്. മറ്റൊന്നുമല്ല, മുമ്പോട്ടുള്ള യാത്രകൾക്കായി പുത്തനൊരു ഫാമിലി കാർ വാങ്ങിയിരിക്കുകയാണ് വൈഷ്‌ണവിയും ഷാരോണും.
റെനോയുടെ ബജറ്റ് ഫ്രണ്ട്ലി 7-സീറ്റർ ട്രൈബർ എംപിവിയാണ് വൈഷ്‌ണവിയും ഷാരോണും സ്വന്തമാക്കിയിരിക്കുന്നത്. പുത്തൻ കാറിന്റെ ഡെലിവറിയെടുക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുമുണ്ട്. നിരവധിയാളുകളാണ് ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. എന്തായാലും നിലവിൽ നാലാൾ അറിയുന്ന തരത്തിൽ ഫെയിം നേടിയെടുക്കാൻ ഈ സോഷ്യൽ മീഡിയ കപ്പിൾസിനായിട്ടുണ്ടെന്നതിൽ സംശയമൊന്നും വേണ്ട.

മാരുതി എർട്ടിഗ പോലുള്ള കോംപാക്‌ട് എംപിവിയോട് മത്സരിക്കുന്ന ചെറിയ വിലയുള്ള മൾട്ടി പർപ്പസ് വാഹനമാണ് റെനോ ട്രൈബർ. 6.15 ലക്ഷം രൂപ മുതൽ 8.98 ലക്ഷം രൂപ വരെ എക്സ്ഷോറൂം വില വരുന്ന ട്രൈബർ ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ വിലയുള്ള 7-സീറ്റർ മോഡൽ കൂടിയാണ്. കാറിന്റെ ഏത് വേരിയന്റാണ് വൈഷ്‌ണവിയും ഷാരോണും തെരഞ്ഞെടുത്തിരിക്കുന്നതെന്ന് ഇപ്പോൾ അറിവായിട്ടില്ല.
ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റിൽ 4 സ്റ്റാർ സുരക്ഷാ റേറ്റിംഗ് നേടിയിട്ടുള്ള റെനോ ട്രൈബറിൽ ഇരുവരുടേയും യാത്രകൾ സുരക്ഷിതമായിരിക്കും. സ്റ്റാൻഡേർഡായി 17 സേഫ്റ്റി ഫീച്ചറുകളാണ് എംപിവിയിൽ റെനോ ചേർത്തിരിക്കുന്നത്. 1.0 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനിലാണ് എംപിവി വിപണിയിൽ എത്തുന്നത്. 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ എഎംടി ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 70 bhp കരുത്തിൽ 96 Nm torque വരെ ഉത്പാദിപ്പിക്കാനുമാവും.

സിറ്റി യാത്രകൾക്ക് അനുകൂലമാണെങ്കിലും ഡ്രൈവിംഗ് ഹരമാക്കിയിട്ടുള്ളവരെ റെനോ ട്രൈബറിന്റെ പെർഫോമൻസ് തൃപ്ത്തിപെടുത്തിയേക്കില്ല. എന്നാൽ പ്രായോഗികതയുടെ കാര്യത്തിൽ ഇത്രയും മിടുക്കനായ എംപിവി ഈയൊരു വിലയിൽ വേറെ കിട്ടാനുമില്ല. ഒപ്പം മൈലേജിലും ആള് കിടുവാണെന്നാണ് കമ്പനി പറയുന്നത്. ലിറ്ററിന് 20 കിലോമീറ്റർ ഇന്ധനക്ഷമതയാണ് ട്രൈബറിൽ ഫ്രഞ്ച് വാഹന നിർമാതാക്കൾ അവകാശപ്പെടുന്നത്.
3 വർഷത്തെ അല്ലെങ്കിൽ 1 ലക്ഷം കിലോമീറ്റർ സ്റ്റാൻഡേർഡ് വാറണ്ടിയും റെനോ ട്രൈബറിനൊപ്പം വാഗ്‌ദാനം ചെയ്യുന്നുണ്ട്. കൂടാതെ 7 വർഷത്തെ അൺലിമിറ്റഡ് കിലോമീറ്റർ കവറേജുള്ള എക്സ്റ്റൻഡഡ് വാറണ്ടി പാക്കേജും വാങ്ങുന്നവർത്ത് തെരഞ്ഞെടുക്കാനാവും. 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, മൂന്ന് വരികളിലും എസി വെന്റുകൾ തുടങ്ങിയ ഫീച്ചറുകളെല്ലാം വാഹനത്തിലുണ്ട്.

കൂടാതെ കൂൾഡ് സെന്റർ ബോക്സ്, കീലെസ് എൻട്രി, പുഷ്-ബട്ടൺ സ്റ്റാർട്ട് / സ്റ്റോപ്പ്, പവർ വിൻഡോകൾ, എൽഇഡി ഡിആർഎല്ലുകൾ, പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, റിയർ വാഷ്-വൈപ്പർ, ഒന്നിലധികം എയർബാഗുകൾ, എല്ലാ വരികളിലും ത്രീ പോയിന്റ് സീറ്റ് ബെൽറ്റുകൾ, എബിഎസ്, റിവേഴ്സ് പാർക്കിംഗ് സെൻസറുകൾ, എന്നിവ പോലുള്ള അധിക സേഫ്റ്റി ഫീച്ചറുകളും ട്രൈബർ എംപിവിയുടെ ഭാഗമാണ് കേട്ടോ.
2019 ഓഗസ്റ്റ് 28-ന് വിപണിയിൽ അവതരിപ്പിച്ച റെനോയുടെ 7-സീറ്ററിന് അക്കാലത്ത് വലിയ പ്രചാരം ലഭിച്ചിരുന്നു. അടുത്തിടെ 2025 മോഡൽ ഇയർ പരിഷ്ക്കാരം നൽകി എംപിവിയെ നവീകരിച്ച കമ്പനി ഡിസൈനിലും എഞ്ചിനിലും പെർപോമൻസിലും മാറ്റങ്ങളൊന്നും കൊണ്ടുവന്നിട്ടില്ലെങ്കിലും ട്രൈബറിന്റെ മിഡ്-വേരിയന്റുകളിൽ കൂടുതൽ ഫീച്ചറുകൾ കുത്തിനിറച്ചാണ് ഫ്രഞ്ച് വാഹന നിർമാതാക്കൾ വാഹനത്തെ അണിനിരത്തിയിരിക്കുന്നത്.


Click it and Unblock the Notifications








