സോഷ്യൽ മീഡിയയിലെ വൈറൽ ഡോക്‌ടർ ഇനി വോൾവോയുടെ ആഡംബര കാറിൽ കറങ്ങും, കക്ഷിയെ അറിയുമോ

എന്തിനും ഏതിനും ഉത്തരം ലഭിക്കാൻ സോഷ്യൽ മീഡിയയെ ആശ്രയിക്കുന്നവരാണ് നാമെല്ലാവരും. എന്തെങ്കിലും അസുഖങ്ങളുണ്ടായാലോ അല്ലെങ്കിൽ രോഗലക്ഷണങ്ങൾ കാണിച്ചാലോ നേരെ പോയി യൂട്യൂബിൽ പരതുന്നത് മനുഷ്യരുടെ ശീലമായി മാറിയിട്ടുണ്ട്. നിരവധി ഡോക്‌ടർമാർ വരെ വ്ലോഗിംഗിലൂടെ ചില ലൈഫ് സ്റ്റൈൽ ടിപ്പുകൾ നൽകാൻ തുടങ്ങിയതോടെ ആളുകളെല്ലാം ഇവർക്കൊപ്പം കൂടാൻ തുടങ്ങി. വളരെ ഉപകാരപ്പെടുന്ന ശീലങ്ങൾ നമ്മെ പഠിപ്പിച്ച് ശ്രദ്ധനേടിയ ലൈഫ് സ്റ്റൈൽ ഡോക്‌ടറാണ് മനോജ് ജോൺസൺ (Manoj Johnson). ഇൻസ്റ്റഗ്രാമിൽ മാത്രം 1.44 ലക്ഷം ഫോളോവേഴ്‌സുള്ള ഇദ്ദേഹം സമൂഹമാധ്യങ്ങൾ ഉപയോഗിക്കുന്നവർക്ക് സുപരിചിതനായിരിക്കും.

ലൈഫ് സ്റ്റൈൽ ടിപ്പുകൾ നൽകി ആളുകൾക്കൊപ്പം കൂടിയ ഡോക്‌ടറിന് കൂട്ടായിതാ പുത്തനൊരു അതിഥി എത്തിയിരിക്കുകയാണ്. മറ്റൊന്നുല്ല ഇനിയുള്ള തന്റെ യാത്രകൾക്ക് കൂട്ടായി ഡോക്‌ടർ മനോജ് ജോൺസൺ വീട്ടിലേക്ക് പുത്തനൊരു ആഡംബര കാർ സ്വന്തമാക്കായിരിക്കുകയാണ്. ലോകത്തിലെ തന്നെ ഏറ്റവും സുരക്ഷിതമായ കാറുകൾ നിർമിക്കുന്ന വോൾവോയുടെ XC60 എന്ന എസ്‌യുവിയാണ് ഇദ്ദേഹം സ്വന്തമാക്കിയിരിക്കുന്നത്.

Social Media Fame And Doctor Manoj Johnson Buys Used Volvo XC60 SUV

പുതുപുത്തനല്ല കേട്ടോ, വോൾവോയുടെ സെക്കൻഡ് കാറാണിത്. കാർ ക്ലബ് എന്ന യൂഡ്‌സ് കാർ ഷോറൂമിൽ നിന്നുമാണ് മനോജ് ജോൺസൺ വാഹനം വാങ്ങിയിരിക്കുന്നത്. പുതിയ കാറിന്റെ ഡെലിവറിയെടുക്കുന്ന വീഡിയോ ഇൻസ്റ്റഗ്രാമിലൂടെയാണ് ഫോളോവേഴ്‌സിലേക്ക് എത്തിയിരിക്കുന്നത്. യൂസ്‌ഡ് ആയതിനാൽ തന്നെ ഇതിന്റെ വില എത്രയാണെന്ന കാര്യമൊന്നും ഊഹിക്കാൻ നിർവാഹമില്ലെന്ന് അറിയാല്ലോ.

ഏറെക്കാലം മുമ്പേ വിപണിയിലെത്തിയ വാഹനമായതിനാൽ ഡീസലിലും പെട്രോളിലുമെല്ലാം എസ്‌യുവി ഇന്ത്യയിൽ ലഭ്യമായിരുന്നു. തുടക്കകാലത്ത് ഡീസലായിരുന്നെങ്കിലും 2021-ൽ ഫെയ്‌സ്‌ലിഫ്റ്റ് പരിഷ്ക്കരണം ലഭിച്ചപ്പോൾ മൈൽഡ് ഹൈബ്രിഡ് എഞ്ചിനാണ് വാഹനത്തിന് തുടിപ്പേകാൻ എത്തിയത്. 48V ബാറ്ററിയും കൈനറ്റിക് എനർജി റിക്കവറി സിസ്റ്റംവുമായി (KERS) ജോടിയാക്കിയ 2.0 ലിറ്റർ, നാല് സിലിണ്ടർ, ടർബോചാർജ്ഡ് പെട്രോളായിരുന്നു ഇത്.

Social Media Fame And Doctor Manoj Johnson Buys Used Volvo XC60 SUV

8-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനും ഓൾവീൽഡ്രൈവ് സംവിധാനവുമായി വരുന്ന പെട്രോൾ എഞ്ചിന് 250 bhp പവറിൽ പരമാവധി 350 Nm ടോർക്ക് വരെ വികസിപ്പിക്കാനാവുമായിരുന്നു. വോൾവോയുടെ ജനപ്രിയ 2.0 ലിറ്റർ D5 ഡീസൽ എഞ്ചിൻ മോഡലിലേക്ക് നോക്കിയാൽ ഐസിനിൽ നിന്നുള്ള 8-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനും ഹാൽഡെക്സ് ഓൾ-വീൽ-ഡ്രൈവ് സിസ്റ്റവുമായി ഘടിപ്പിച്ച യൂണിറ്റായിരുന്നു ഇത്.

എഞ്ചിന് 235 bhp കരുത്തിൽ പരമാവധി 480 Nm torque വരെ ഉത്പാദിപ്പിക്കാൻ കഴിവുള്ളതാണ്. സ്റ്റാൻഡേർഡ് എയർ-സസ്‌പെൻഷനും വാഹനത്തിനൊപ്പം സ്വീഡിഷ് ബ്രാൻഡ് വാഗ്ദാനം ചെയ്യുന്നുണ്ട്. ലൈഫ് സ്റ്റൈൽ ഫിസിഷ്യനായ മനോജ് ജോൺസൺ 2021-ന് ശേഷം പുറത്തിറങ്ങിയ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പാണ് വാങ്ങായിരിക്കുന്നതെന്നാണ് അനുമാനം. എന്തായാലും സ്പോർട്ടി ലുക്ക് സമ്മാനിക്കുന്ന ഓൾ-ബ്ലാക്ക് കളർ ഓപ്ഷനാണ് വാഹനത്തിന് ലഭിക്കുന്നത്.

Social Media Fame And Doctor Manoj Johnson Buys Used Volvo XC60 SUV

ഗൂഗിളിൽ പ്രവർത്തിക്കുന്ന ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, എയർ പ്യൂരിഫയർ, കണക്റ്റഡ് കാർ സാങ്കേതികവിദ്യയ്‌ക്കായി വോൾവോ കാർസ് ആപ്പ്, വോൾവോയുടെ ബ്ലൈൻഡ് സ്‌പോട്ട് ഇൻഫർമേഷൻ സിസ്റ്റം (BLIS) തുടങ്ങിയ ഫീച്ചറുകളെല്ലാം കോർത്തിണക്കിയ വാഹനം കൂടിയാണിത്. തന്റെ മെർസിഡീസ് ബെൻസ് എസ്‌യുവിയിൽ കുടുംബത്തോടൊപ്പം എത്തിയാണ് മനോജ് ജോൺസൺ പുതിയ അതിഥിയെ സ്വീകരിക്കാൻ ഷോറൂമിലെത്തിയത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Sunday, June 22, 2025, 9:00 [IST]
English summary
Social media fame and doctor manoj johnson buys used volvo xc60 suv
കൂടുതല്‍... #auto news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X