രേണു സുധിയെ വൈറലാക്കിയ ദാസേട്ടൻ, ഇനി കുടുംബത്തോടൊപ്പമുള്ള യാത്രകൾക്ക് പുതിയ 7-സീറ്റർ എംപിവി

പൊളിക്യാ പൊളിക്യാ പൊളിച്ചടുക്കുക, സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവർക്കെല്ലാം ഈ ഡയലോഗ് പറയുന്ന ആളെ കൃത്യമായി മനസിലായിട്ടുണ്ടാവും അല്ലേ. ദാസേട്ടന്‍ കോഴിക്കോട് എന്ന് സ്നേഹത്തോടെ ആളുകൾ വിളിക്കുന്ന ഷണ്‍മുഖദാസ് ആളൊരു സെലിബ്രിറ്റിയാണിപ്പോൾ. കൊറോണ സമയത്ത് ഡാൻസ് ചെയ്‌ത് ശ്രദ്ധനേടിയ ഇദ്ദേഹം ഇന്ന് സെലിബ്രിറ്റി സ്റ്റാറ്റസുള്ള വ്യക്തി കൂടിയാണ് കേട്ടോ. നെഗറ്റീവ് പബ്ലിസിറ്റി പോസിറ്റീവാക്കി മാറ്റിയ കക്ഷിയൊരു സർക്കാർ ഉദ്യോഗസ്ഥൻ കൂടിയാണെന്ന വിവരം പലർക്കും അറിയാത്തൊരു രഹസ്യം കൂടിയാണ്. ചാന്തുപൊട്ട് സിനിമയിലെ ചാന്തുകുട‌ഞ്ഞൊരു സൂര്യൻ മാനത്ത് എന്ന പാട്ട് രേണു സുധിക്കൊപ്പം റീക്രീയേറ്റ് ചെയ്‌ത് ദാസേട്ടൻ വാർത്തകളിൽ ഇടംപിടിച്ചതും മലയാളികൾ അത്രവേഗം മറക്കാനിടയുണ്ടാവില്ല.

അന്തരിച്ച കലാകാരൻ കൊല്ലം സുധിയുടെ ഭാര്യ രേണു സുധി ഓൺലൈൻ മാധ്യമങ്ങളിൽ സജീവമാവുന്നതും ഈയൊരു റീലിന് ശേഷമാണെന്ന് പറയാം. ചൂടൻ രംഗങ്ങൾ ഉൾപ്പെടുത്തികൊണ്ടുള്ള ഇരുവരുടെയും റീൽസ് എല്ലാഭാഗത്ത് നിന്നും വിമർശനങ്ങളും ഏറ്റുവാങ്ങിയിരുന്നു. എന്തായാലും ഇതൊന്നും മൈൻഡ് ചെയ്യാതെ ദാസേട്ടൻ തന്റെ ഇഷ്‌ടകാര്യങ്ങളുമായി മുമ്പോട്ടുപോവുകയാണ്.

Social Media Influencer Dasettan Kozhikode Buys New Kia Carens Clavis MPV

ഇതിനിടയിൽ ജീവിതത്തിലേക്ക് മറ്റൊരു അതിഥിയെ വരവേറ്റ സന്തോഷത്തിലാണ് ദാസേട്ടൻ കോഴിക്കോടും കുടുംബവും. മറ്റൊന്നുമല്ല, ഇനിയുള്ള യാത്രകൾക്കായി പുത്തനൊരു വാഹനം സ്വന്തമാക്കിയിരിക്കുകയാണ് ഷൺമുഖദാസ്. ഏതാണന്നല്ലേ, ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ കിയയുടെ ഏറ്റവും പുതിയ കാരെൻസ് ക്ലാവിസ് എംപിവിയാണ് സോഷ്യൽ മീഡിയ വൈറൽ താരത്തിന്റെ ഗരാജിലേക്ക് എത്തിയിരിക്കുന്നത്.

മുമ്പ് മാരുതി സ്വിഫ്റ്റ് ഉപയോഗിച്ചിരുന്ന ദാസേട്ടൻ കോഴിക്കാട് പുത്തൻ കാറിന്റെ ഡെലിവറിക്കായി ഷോറൂമിൽ എത്തുന്നതും വാഹനത്തിന്റെ താക്കോൽ ഏറ്റുവാങ്ങുന്നതുമായ വീഡിയോയും ഇൻസ്റ്റഗ്രാമിൽ വൈറലായിട്ടുണ്ട്. കുടുംബത്തോടൊപ്പം എത്തിയാണ് കാറിനെ ഒപ്പം കൂട്ടിയിരിക്കുന്നത്. വലിയൊരു ഫാമിലിയായതിനാലാണ് 7-സീറ്റർ വാഹനം വാങ്ങണമെന്ന തീരുമാനത്തിലെത്തിയതെന്നും അദ്ദേഹം പറഞ്ഞു.

Social Media Influencer Dasettan Kozhikode Buys New Kia Carens Clavis MPV

കിയ കാരെൻസ് ക്ലാവിസിന്റെ ടോപ്പ് എൻഡ് ഡീസൽ ഓട്ടോമാറ്റിക് വേരിയന്റാണ് ദാസേട്ടൻ തെരഞ്ഞെടുത്തിരിക്കുന്നത്. 18 ലക്ഷം രൂപ എക്സ്ഷോറൂം വില വരുന്ന ഈ 7-സീറ്റർ എംപിവിക്ക് 22.16 ലക്ഷം രൂപയോളമാണ് കോഴിക്കോട് ഓൺ-റോഡ് വില വരിക. HTE, HTE(O), HTK, HTK+, HTK+(O), HTX, HTX+ എന്നിവയുൾപ്പെടെ 7 വേരിയന്റുകളിലാണ് 2025 കിയ കാരൻസ് ക്ലാവിസ് സ്വന്തമാക്കാനാക്കുന്നത്.

ഐവറി സിൽവർ ഗ്ലോസ്, പ്യൂട്ടർ ഒലിവ്, ഇംപീരിയൽ ബ്ലൂ, ഗ്ലേസിയർ വൈറ്റ് പേൾ, ഗ്രാവിറ്റി ഗ്രേ, സ്പാർക്ലിംഗ് സിൽവർ, ക്ലിയർ വൈറ്റ്, അറോറ ബ്ലാക്ക് പേൾ എന്നിങ്ങനെ 8 നിറങ്ങളും ക്ലാവിസിന് കമ്പനി സമ്മാനിച്ചിട്ടുമുണ്ട്. ഇതിൽ അറോറ ബ്ലാക്ക് പേളാണ് ദാസേട്ടന്റെ കുടുംബത്തിലേക്ക് എത്തിയിരിക്കുന്നത്. മുമ്പുണ്ടായിരുന്ന കാരെൻസിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പായാണ് ക്ലാവിസ് ഇന്ത്യൻ വിപണിയിലെത്തുന്നത്.

Social Media Influencer Dasettan Kozhikode Buys New Kia Carens Clavis MPV

മുൻഗാമിയേക്കാൾ കൂടുതൽ പ്രീമിയം സെറ്റപ്പിലെത്തിയ മോഡലിന് വലിയ സ്വീകാര്യതയും ലഭിച്ചിട്ടുണ്ട്. കിയയുടെ ആഗോള മോഡലുകളിൽ നിന്നുള്ള സ്റ്റൈലിംഗ് ഉപയോഗിച്ച് വികസിപ്പിച്ചെടുത്ത പുതിയ കിയ കാരെൻസ് ക്ലാവിസ് ഒറ്റനോട്ടത്തിൽ ആരുടേയും മനംകവരും. പുതിയ എൽഇഡി ഹെഡ്‌ലാമ്പുകൾ, ഇന്റഗ്രേറ്റഡ് ഡിആർഎല്ലുകൾ, പുതിയ ബ്ലാങ്ക്ഡ്-ഓഫ് ഫ്രണ്ട് ബമ്പർ, ഫോക്‌സ് സ്‌കിഡ് പ്ലേറ്റുകൾ, ഇരുവശത്തുമുള്ള എൽഇഡി ലൈറ്റ് ബാറുകൾ, ഡ്യുവൽ-ടോൺ അലോയ് വീലുകൾ എന്നിവയെല്ലാം വല്ലാത്ത അഴകാണ് സമ്മാനിക്കുന്നത്.

ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവ ഉൾക്കൊള്ളുന്ന പുതിയ 26.62 ഇഞ്ച് പനോരമിക് സ്‌ക്രീനാണ് എംപിവിയുടെ ഏറ്റവും വലിയ പ്രത്യേകത. ഓഫ്‌സെറ്റ് കിയ ലോഗോയുള്ള പുതിയ ടു-സ്‌പോക്ക് സ്റ്റിയറിംഗ് വീലും അടിപൊളിയാണ്. രണ്ടാം നിരയിൽ വൺ-ടച്ച് ഇലക്ട്രിക് ടംബിൾ ഉള്ളതിനാൽ മൂന്നാം നിരയിലേക്ക് കടക്കുന്നത് എളുപ്പമാക്കുന്നു.

മാത്രമല്ല രണ്ടാം നിര സീറ്റുകൾക്ക് സ്ലൈഡിംഗ്, റീക്ലൈനിംഗ് ഫംഗ്ഷനും ഒരുക്കിയിട്ടുണ്ട്. പനോരമിക് സൺറൂഫ്, ലെവൽ 2 ADAS സ്യൂട്ട്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, 360-ഡിഗ്രി ക്യാമറ, ഫോർ-വേ പവർഡ് ഡ്രൈവർ സീറ്റ്, UV-കട്ട് ഗ്ലാസ്, ഡ്യുവൽ ഡാഷ് ക്യാം എന്നിവയാണ് ക്ലാവിസിന്റെ അകത്തളത്തെ മനോഹരമാക്കുന്നത്. 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 1.5 ടർബോ പെട്രോൾ, 1.5 ലിറ്റർ ഡീസൽ എഞ്ചിൻ ഓപ്ഷനുകൾ തന്നെയാവും പുതിയ കാരൻസ് ക്ലാവിസിലുമുണ്ടാവുക.

മുകളിൽ പറഞ്ഞതുപോലെ ഡീസൽ ഓട്ടോമാറ്റിക്കാണ് ദാസേട്ടൻ കോഴിക്കോടിന്റെ ഗരാജിലേക്ക് എത്തിയിരിക്കുന്നത്. ഇത് 116 bhp കരുത്തിൽ പരമാവധി 250 Nm torque വരെ നിർമിക്കാൻ ശേഷിയുള്ളതാണ്. 6 എയർബാഗുകൾ, ESC, റിയർ സീറ്റ് ഒക്കുപെന്റ് അലേർട്ട്, 18 ആക്റ്റീവ്, പാസീവ് സുരക്ഷാ സവിശേഷതകളും കിയ കാരെൻസ് ക്ലാവിസിലുണ്ടെന്നതിനാൽ കുടുംബമൊന്നിച്ചുള്ള യാത്രകൾ കൂടുതൽ മികച്ചതാവുകയും ചെയ്യും.

More from DriveSpark

Article Published On: Monday, June 30, 2025, 13:03 [IST]
English summary
Social media influencer dasettan kozhikode buys new kia carens clavis mpv
കൂടുതല്‍... #celebrity car
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X