സിനിമയിൽ അഭിനയിക്കാതെ സെലിബ്രിറ്റിയായ സുന്ദരി, കല്യാണിയുടെ യാത്രകൾക്ക് ഇനി മാരുതി ഫ്രോങ്ക്‌സിന്റെ കൂട്ട്
റീൽസുകൾ കാണാത്ത ഒരു ദിവസം പോലും ഇന്ന് നമ്മുടെ ജീവിതത്തിലുണ്ടാവില്ല അല്ലേ. ഇഷ്‌ടപ്പെടുന്ന റീലുകളെല്ലാം കൂട്ടുകാർക്ക് അയച്ച് കൊടുക്കുന്നത് പോലും ഇപ്പോൾ ഫ്രണ്ട്‌ഷിപ്പിന്റെ ഭാഗമാണ്. ടിക്ടോക് നിരോധനത്തിലൂടെയാണ് ഇൻസ്റ്റഗ്രാമിലേക്ക് (Instagram) ഈയൊരു ഫീച്ചർ കടന്നുപോവുന്നത്. ചിലർക്ക് സെലിബ്രിറ്റി സ്റ്റാറ്റസ് നേടിക്കൊടുത്തതും ഇതേ പ്ലാറ്റ്ഫോം തന്നെയാണ്. കുട്ടികളും മുതിർന്നവരുമെല്ലാം ഒരുപോലെ റീൽ ഫാൻസായതിനാൽ എല്ലാവർക്കും അവരവരുടെ കഴിവുകൾ തെളിയിക്കാനുള്ള സ്ഥലം കൂടിയാണ് സോഷ്യൽ മീഡിയ. അത്തരത്തിൽ ഡാൻസ് വീഡിയോകളിലൂടെ എല്ലാവരുടേയും മനസ് കീഴടക്കിയ കല്യാണി അനിൽ (Kalyani Anil).
ഇൻസ്റ്റയിൽ മാത്രം 1.2 മില്യൺ ഫോളോവേഴ്‌സുള്ള കല്യാണി ഇപ്പോഴിതാ ജീവിതത്തിലേക്ക് പുതിയൊരു ആളെ വരവേറ്റിരിക്കുകയാണ്. മറ്റൊന്നുമല്ല, ഇനിയുള്ള യാത്രകൾക്കായി പുത്തനൊരു കാർ വാങ്ങിയിരിക്കുകയാണ് സോഷ്യൽ മീഡിയ താരം. രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കിയുടെ നിരയിലെ സ്റ്റൈലിഷ് എസ്‌യുവിയായ ഫ്രോങ്ക്‌സാണ് കല്യാണിയുടെ ഇനിയുള്ള യാത്രകൾക്ക് കൂട്ടായി എത്തുന്നത്.

പുതിയ വാഹനം വാങ്ങിയ വിവരം സോഷ്യൽ മീഡിയയിലൂടെയാണ് കല്യാണി ഫോളോവേഴ്‌സിലേക്ക് എത്തിച്ചിരിക്കുന്നത്. കാറിന്റെ ഡെലിവറി എടുക്കുന്ന വീഡിയോ ഇതിനകം തന്നെ 3 ലക്ഷത്തിലധികം ആളുകൾ കണ്ടുകഴിഞ്ഞു. കുടുംബത്തോടൊപ്പം എത്തിയാണ് സോഷ്യൽ മീഡിയയിലെ സെലിബ്രിറ്റി ഫ്രോങ്ക്‌സിനെ വരവേറ്റിരിക്കുന്നത്. 7.54 ലക്ഷം മുതൽ 13.06 ലക്ഷം രൂപ വരെ വില വരുന്ന മാരുതിയുടെ കൂപ്പെ സ്റ്റൈൽ എസ്‌യുവിയുടെ ഏത് വേരിയന്റാണ് കല്യാണി വാങ്ങിയിരിക്കുന്നതെന്ന് വ്യക്തമല്ല.
എങ്കിലും ഡെൽറ്റ പ്ലസ് വേരിയന്റായിരിക്കുമെന്നാണ് ഊഹം. എന്തായാലും സമാധാനത്തിന്റെ പര്യായമായ വൈറ്റ് കളർ ഓപ്ഷനാണ് സോഷ്യൽ മീഡിയ താകം തെരഞ്ഞെടുത്തിരിക്കുന്നത്. ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസും കമാൻഡിംഗ് ലുക്കും താരതമ്യേന കുറഞ്ഞ വിലയുമെല്ലാമുള്ള ഫ്രോങ്ക്‌സ് നിലവിൽ എല്ലാവർക്കും ഒരേപോലെ ഇഷ്‌ടമുള്ള കാറാണ്. ഗ്രാൻഡ് വിറ്റാരയുടേതു പോലെയുള്ള മുൻവശവും ഫ്രണ്ട് ഗ്രില്ലുമാണ് മുൻവശത്തെ പ്രധാന ആകർഷണം.

അതോടൊപ്പം എൽഇഡി ഡിആർഎല്ലുകളുള്ള എൽഇഡി മൾട്ടി-റിഫ്ലക്ടർ ഹെഡ്‌ലാമ്പുകൾ, ചങ്കി ബോഡി ക്ലാഡിംഗ്, 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ, കണക്‌റ്റഡ് എൽഇഡി ടെയിൽ ലാമ്പ്, കൂപ്പെ പോലെ പിന്നിലേക്ക് ചരിഞ്ഞിറങ്ങുന്ന റിയർ ഗ്ലാസ് ഏരിയ തുടങ്ങിയ ഡിസൈൻ ഹൈലൈറ്റുകളും മാരുതി ഫ്രോങ്ക്‌സിന്റെ എക്സ്റ്റീരിയർ ഹൈലൈറ്റുകളിൽ ഉൾപ്പെടുന്നവയാണ്. അകത്തളവും അടിപൊളിയാക്കിയാണ് കമ്പനി പണികഴിപ്പിച്ചിരിക്കുന്നത്.
9 ഇഞ്ച് സ്മാർട്ട്പ്ലേ പ്ലോ പ്ലസ് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, വയർലെസ് ചാർജർ, മൾട്ടി-ഫംഗ്ഷൻ സ്റ്റിയറിംഗ് വീൽ, 360-ഡിഗ്രി ക്യാമറ, ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേ, എഞ്ചിൻ സ്റ്റാർട്ട്-സ്റ്റോപ്പ്, കീലെസ് എൻട്രി, റിവേഴ്സ് പാർക്കിംഗ് സെൻസറുകൾ, റിയർ ഡിഫോഗർ തുടങ്ങിയ ഫീച്ചറുകളെല്ലാം മാരുതി സുസുക്കിയുടെ കൂപ്പെ സ്റ്റൈൽ എസ്‌യുവിയായ ഫ്രോങ്ക്‌സിൽ ഒരുക്കിയിട്ടുണ്ട്.

1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 1.0 ലിറ്റർ ടർബോ ബൂസ്റ്റർജെറ്റ് എഞ്ചിൻ ഓപ്ഷനുകളാണ് മാരുതി ഫ്രോങ്ക്‌സിന് തുടിപ്പേകാൻ എത്തിയിരിക്കുന്നത്. 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ എഎംടി ട്രാൻസ്മിഷനുമായി ജോടിയാക്കിയ ആദ്യത്തെ NA എഞ്ചിന് 88 bhp കരുത്തിൽ 113 Nm torque വരെ ഉത്പാദിപ്പിക്കാനാവും. അതേസമയം ബൂസ്റ്റർജെറ്റ് എഞ്ചിൻ 99 bhp പവറിൽ പരമാവധി 147.6 Nm torque വരെയാണ് നൽകുക.
5 സ്പീഡ് മാനുവൽ അല്ലെങ്കിൽ 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനാണ് ടർബോ-പെട്രോളിൽ ഒരുക്കിയിരിക്കുന്നത്. ഇതോടൊപ്പം സിഎൻജി ഓപ്ഷനിലും മാരുതി ഫ്രോങ്ക്‌സ് വാഗ്‌ദാനം ചെയ്യുന്നുണ്ട്. കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസ് വേരിയന്റുകൾ പെർഫോമൻസിൽ പിന്നിലാണെങ്കിലും ഇന്ധനക്ഷമതയിൽ പുലിയാണ് കേട്ടോ. കിലോഗ്രാമിന് 28.51 കിലോമീറ്റർ മൈലേജാണ് കമ്പനി അവകാശപ്പെടുന്നത്.

മാരുതി സുസുക്കിയുടെ ഹാർട്‌ടെക്റ്റ് പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി നിർമിച്ചിരിക്കുന്ന ഫ്രോങ്ക്‌സ് സേഫ്റ്റിയിലും മിടുക്കനാണേ. 6 എയർബാഗുകൾ, 360-ഡിഗ്രി ക്യാമറ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), എബിഎസ്, ഇബിഡി, ഹിൽ-ഹോൾഡ് അസിസ്റ്റ്, തുടങ്ങിയ സുരക്ഷാ സന്നാഹങ്ങളുമായാണ് ഫ്രോങ്ക്സ് വിപണിയിൽ എത്തുന്നത്. എന്തായാലും കല്യാണിയുടെ ഇനിയുള്ള യാത്രകൾ അടിപൊളിയാവട്ടെയെന്ന് ആശംസിക്കാം.


Click it and Unblock the Notifications








