പ്രൊഫൈൽ എടുത്താൽ ഏത് മലയാളിയും നോക്കിപ്പോവും, ഔഡിയുടെ ആഡംബര ഇലക്‌ട്രിക് കാറുമായി ഭക്ഷണപ്രിയരുടെ 'മാക്കറോൺ ഗാൽ'

സോഷ്യൽ മീഡിയയിൽ ഇല്ലാത്തവരായി അധികമാരും നമുക്ക് ചുറ്റിനുമുണ്ടാവില്ല. ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, യൂട്യൂബ് എന്നിങ്ങനെയായി നീണ്ടുകിടക്കുന്ന സമൂഹമാധ്യമങ്ങളിലൂടെ വളർന്നുവന്ന സെലിബ്രിറ്റി വിഭാഗമാണ് വ്ലോഗർമാർ. ഫുഡ്, ട്രാവൽ, വാഹനം അങ്ങനെ പല മേഖലകളിലും ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്ന നിരവധി പേരെയാവും നാം ഫോളോ ചെയ്യുന്നത്. ഇതിൽ ഏറ്റവും കൂടുതൽ ഫാൻസുണ്ടാവുക ഭക്ഷണവുമായി ബന്ധപ്പെട്ട വീഡിയോ ചെയ്യുന്നവർക്കായിരിക്കുമെന്ന് നിസംശയം പറയാം. പക്ഷേ ഇക്കൂട്ടത്തിൽ വളരെ വേറിട്ടുനിൽക്കുന്നൊരു കക്ഷിയുണ്ട് മാക്കറോൺ ഗാൽ. ക്യാമറയ്ക്ക് മുന്നിൽ വന്ന് വീമ്പ് പറയാതെയും ശബ്‌ദം പോലും കേൾക്കിപ്പിക്കാതെയും ലക്ഷക്കണക്കിന് ഫോളോവേഴ്‌സിനെ ഉണ്ടാക്കിയെടുത്ത പേജാണിത്.

കീർത്തി നായർ എന്ന യഥാർഥ പേര് പറഞ്ഞാൽ പലർക്കും പുള്ളിക്കാരിയെ പിടികിട്ടിയെന്ന് വന്നേക്കില്ലെങ്കിലും മാക്കറോൺ ഗാൽ എന്ന അഡ്രസ് ലോകമെമ്പാടുമുള്ള മലയാളികൾക്കിടയിൽ പ്രശസ്‌തമായിരിക്കും. അങ്ങ് യുകെയിലാണ് താമസമെങ്കിലും നാട്ടിലെ രുചികളും നാടൻ വിഭവങ്ങളുമാണ് മെയിൻ ഐറ്റം. നാലര ലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള ഇൻസ്റ്റഗ്രാം പേജിലൂടെ കീർത്തി ഭക്ഷണപ്രിയരെ കൈയിലെടുത്തിട്ട് കാലംകുറച്ചായെങ്കിലും ഇതിലൂടെ വരുമാനമൊന്നും കിട്ടുന്നില്ല.

Social Media Influencer Keerthi Nair Aka Macaron Gal Buys Audi Q8 e-Tron Luxury Electric SUV

ഇത്രയധികം ഫോളോവേഴ്സ് ഉണ്ടെങ്കിലും യാതൊരു വരുമാനവും ഇല്ലെന്ന് മാത്രമല്ല പെയ്ഡ് പ്രമോഷനും മാക്കറോൺ ഗാൽ എന്ന പേജിൽ കാണാനാവില്ല. കുഞ്ഞുന്നാൾ മുതൽ പാഷനായുള്ള പാചകം മുമ്പോട്ട് കൊണ്ടുപോവുന്നുവെന്ന് മാത്രം. എന്തായാലും പേജിലൊന്ന് കയറി നോക്കിയാൽ മലയാളികളുടെ വായിൽ വെള്ളമൂറുമെന്ന് ഉറപ്പാണ്. ഇപ്പോഴിതാ കീർത്തി നായർ എന്ന മാക്കറോൺ ഗാൽ തന്റെ ജീവിതത്തിലെ വലിയൊരു സന്തോഷം ഫോളോവേഴ്‌സിലേക്ക് എത്തിച്ചിരിക്കുകയാണ്.

മറ്റൊന്നുമല്ല, യുകെയിലെ യാത്രകൾക്കായി പുത്തനൊരു കൂട്ടെത്തിയതാണ് ആ സന്തോഷ വാർത്ത. അതും ഔഡിയുടെ ഇലക്‌ട്രിക് എസ്‌യുവിയായ Q8 ഇ-ട്രോണാണ് മാക്കറോൺ ഗാലിന്റെ പുതിയ കൂട്ട്. ഇന്ത്യയിൽ ഏകദേശം 1.14 കോടി രൂപ പ്രാരംഭ വില വരുന്ന വാഹനമാണിത്. വ്യത്യസ്‌ത വേരിയന്റുകളിൽ എത്തുന്ന ഇവിയുടെ ഏത് പതിപ്പാണ് മാക്കറോൺ ഗാൽ വാങ്ങിയിരിക്കുന്നതെന്ന് വ്യക്തമായിട്ടില്ല.

Social Media Influencer Keerthi Nair Aka Macaron Gal Buys Audi Q8 e-Tron Luxury Electric SUV

ഇന്ത്യൻ വിപണിയിൽ എസ്‌യുവി, സ്‌പോർട്ട്‌ബാക്ക് എന്നിങ്ങനെ രണ്ട് വ്യത്യസ്‌ത ബോഡി ശൈലിയിലാണ് ഔഡി Q8 ഇ-ട്രോൺ വിപണനം ചെയ്യുന്നത്. ചിത്രങ്ങൾ നോക്കുമ്പോൾ കീർത്തിയുടെ ഗരാജിലേക്ക് എത്തിയിരിക്കുന്നത് എസ്‌യുവി ടൈപ്പാണെന്നാണ് വിവരം. Q8 ഇ-ട്രോൺ എസ്‌യുവി മോഡൽ 50, 55 എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ വാങ്ങാനാവും. ഇതിൽ ആദ്യത്തേത് 491 കിലോമീറ്റർ റേഞ്ച് നൽകുമ്പോൾ രണ്ടാമത്തേത് സിംഗിൾ ചാർജിൽ 582 കിലോമീറ്റർ റേഞ്ചും നൽകും.

Q8 ഇ-ട്രോണിനൊപ്പം 22kW എസി ചാർജറാണ് ഔഡി നൽകുന്നത്. ഇതിന് 170kW DC ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കാൻ കഴിയുമെന്നതിനാൽ ചാർജിംഗിനെ കുറിച്ച് ആലോചിച്ച് ആശങ്കപ്പെടേണ്ടതില്ല. എസി ചാർജർ ഉപയോഗിച്ച് Q8 ഇ-ട്രോൺ 50 പതിപ്പിന് ഏകദേശം 4.45 മണിക്കൂറിനുള്ളിൽ 0-100 ശതമാനം ചാർജ് ചെയ്യാൻ കഴിയുമെന്ന് ഔഡി അവകാശപ്പെടുന്നു. അതേസമയം വലിയ ബാറ്ററി പായ്ക്കുള്ള 55 വേരിയന്റ് പൂർണമായും ചാർജാവാൻ ആറ് മണിക്കൂർ സമയം വേണ്ടിവരും.

Social Media Influencer Keerthi Nair Aka Macaron Gal Buys Audi Q8 e-Tron Luxury Electric SUV

ഡിസൈനിലേക്ക് നോക്കിയാലും ആരേയും കൊതിപ്പിക്കുന്ന രൂപമാണ് ഔഡിയുടെ ഇലക്‌ട്രിക് എസ്‌യുവിക്കുള്ളത്. ഒപ്പം ക്രോണോസ് ഗ്രേ, ഗ്ലേസിയർ വൈറ്റ്, മൈത്തോസ് ബ്ലാക്ക്, പ്ലാസ്മ ബ്ലൂ, സോണൈറ റെഡ്, മാഗ്നറ്റ് ഗ്രേ, സിയാം ബീജ്, മഡെയ്‌റ ബ്രൗൺ, മാൻഹട്ടൻ ഗ്രേ എന്നിങ്ങനെ വ്യത്യസ്‌ത എക്സ്റ്റീരിയർ കളർ ഓപ്ഷനുകളും ഔഡി Q8 ഇ-ട്രോൺ ഇലക്‌ട്രിക് എസ്‌യുവിയിൽ ലഭ്യമാണ്. മൈത്തോസ് ബ്ലാക്ക് എന്ന ഓപ്ഷനാണ് മാക്കറോൺ ഗാൽ തെരഞ്ഞെടുത്തിരിക്കുന്നതെന്നാണ് വിവരം.

ഇനി ഫീച്ചറുകളുടെ കാര്യത്തിലേക്ക് വന്നാൽ ഔഡിയുടെ ഫ്ലാഗ്ഷിപ്പ് ഇലക്ട്രിക് എസ്‌യുവിയിൽ മെമ്മറി ഫംഗ്‌ഷൻ, ഹീറ്റിംഗ്, വെൻ്റിലേഷൻ, മസാജ് ഫംഗ്‌ഷൻ എന്നിവയുള്ള ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഫ്രണ്ട് സീറ്റുകൾ, 10.1 ഇഞ്ച് ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, ബാംഗ് ആൻഡ് ഒലുഫ്‌സെൻ സൗണ്ട് സിസ്റ്റം, പനോരമിക് സൺറൂഫ്, 360-ഡിഗ്രി ക്യാമറ, ഫോർ-സോൺ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, TPMS എന്നിവ പോലുള്ള ഗംഭീര ഫീച്ചറുകളും ലഭിക്കും.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Wednesday, December 4, 2024, 13:23 [IST]
English summary
Social media influencer keerthi nair aka macaron gal buys audi q8 e tron luxury electric suv
കൂടുതല്‍... #auto news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X