പേരിലെ കയ്പ്പുള്ളൂ, ജീവിതം മധുരമുള്ളത്! വീട്ടിലേക്ക് പുതിയ അതിഥിയെ വരവേറ്റ് സോഷ്യൽ മീഡിയയിലെ വൈറൽ കപ്പിൾ

യൂട്യൂബേഴ്‌സിനോടും വ്ലോഗർമാരോടുമെലലാം മലയാളികൾക്ക് വല്ലാത്തൊരു ഇഷ്‌ടമാണ്. കൊറോണ ലോക്ക്ഡൌൺ ദിവസങ്ങളിൽ സമയം കളയാൻ ഇവർ സഹായിച്ചത് പോലെ വേറാർക്കും സാധിച്ചിട്ടുമില്ല. അയൽപ്പക്കത്തെയും നാട്ടിലേയും വിശേഷങ്ങളെല്ലാം അറിയാൻ ഇവരുടെ വീഡിയോകൾ ഏറെ സഹായിച്ചിട്ടുണ്ടെന്ന് വേണം പറയാൻ. ലോകത്തിൽ നടക്കുന്ന എല്ലാക്കാര്യങ്ങളെ കുറിച്ചും വ്ലോഗ് ചെയ്യാൻ ഇവിടെ ആളുണ്ടെന്നതാണ് രസകരമായ കാര്യം. അങ്ങനെ മലയാളികൾക്കിടയിൽ വൈറലായ യൂട്യൂബ് കപ്പിൾസാണ് കൈപ്പൻസ് (Kaippans). കുടുംബ വിശേഷങ്ങളും അവരുടെ വീട്ടിൽ നടക്കുന്ന രസകരമായ കാര്യങ്ങളും ഫോളോവേഴ്‌സിലെത്തിക്കുന്ന ഇവർക്ക് ഹേറ്റേഴ്‌സ് ഇല്ലെന്ന് വേണമെങ്കിലും പറയാം.

യുകെയിൽ സ്ഥിരതാമസമാക്കിയിരിക്കുന്ന കൈപ്പൻസിന് യൂട്യൂബിൽ മാത്രം 7 ലക്ഷത്തിലധികം സബ്സ്ക്രൈബേഴ്‌സാണുള്ളത്. ഇപ്പോഴിതാ ഇവരുടെ ജീവിതത്തിലേക്ക് പുതിയൊരു അതിഥി കൂടി കടന്നുവന്നിരിക്കുകയാണ്. യുകെയിലെ ഇനിയുള്ള യാത്രകൾക്കായി പുത്തനൊരു ലാൻഡ് റോവർ സ്വന്തമാക്കിയിരിക്കുന്നതാണ് കൈപ്പൻസിന്റെ പുതിയ വിശേഷം. പഴയ കാർ കൊടുത്താണ് ഇരുവരും യൂസ്‌ഡ് ലാൻഡ് റോവർ വാങ്ങിയിരിക്കുന്നത്.

Social Media Viral Couple Kaippans Buys Land Rover Discovery Sport

പുത്തൻ കാറിന്റെ ഡെലിവറി വീഡിയോയും കൈപ്പൻസ് യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ടിട്ടുണ്ട്. മുമ്പ് ഫോർഡിന്റെ ബി-മാക്‌സ് ആയിരുന്നു യുകെയിൽ ഇവർ ഉപയോഗിച്ചിരുന്നത്. മൂന്ന് വർഷത്തോളം ഒരുപാട് ഓർമകളും യാത്രകളും സമ്മാനിച്ച വണ്ടിയെ വേർപിരിയുന്നതിന്റെ ദുഖവും വ്ലോഗിലൂടെ തുറന്നുപറഞ്ഞിരുന്നു. എന്തായാലും പുതിയ ലാൻഡ് റോവർ ഡിസ്‍കവറി സ്പോർട്ടിനെ സന്തോഷത്തോടെ വരവേൽക്കുന്ന റീലും ഫോളോവേഴ്‌സ് ഏറ്റെടുത്ത് കഴിഞ്ഞു.

ഡിസൈൻ വശങ്ങളിലേക്ക് നോക്കുകയാണെങ്കിൽ പരിചിതമായ ഡിസ്‌കവറി ഗ്രിൽ, ലോവർ ബോഡി സിൽസ്, ലോവർ ബമ്പറുകൾ, 19 ഇഞ്ച് ഡയമണ്ട് ടേൺഡ് ഫിനിഷ് അലോയ് വീലുകൾ എന്നിവയെല്ലാം എസ്‌യുവിക്ക് അഴകേകുന്നുണ്ട്. ഗ്ലോസ് ബ്ലാക്ക് നിറത്തിലുള്ള മോഡലാണ് മലയാളികളുടെ പ്രിയപ്പെട്ട് വ്ലോഗിംഗ് കപ്പിൾ സ്വന്തമാക്കിയിരിക്കുന്നത്. ഈ കളർ ഓപ്ഷന് വല്ലാത്തൊരു സ്പോർട്ടി ഭാവമാണുള്ളതെന്ന് എല്ലാവരും പറയാറുള്ള കാര്യമാണ്.

Social Media Viral Couple Kaippans Buys Land Rover Discovery Sport

ഇന്റീരിയറിലേക്ക് കയറിയാൽ ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിനായി പുതിയ 11.4 ഇഞ്ച് കർവ്ഡ് ഗ്ലാസ് ഡിസ്‌പ്ലേയാണ് ബ്രിട്ടീഷ് ആഡംബര വാഹന നിർമാതാക്കൾ ഉപയോഗിച്ചിരിക്കുന്നത്. വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, വയർലെസ് ഫോൺ ചാർജിംഗ്, രണ്ടാം നിരയിൽ 12 വോൾട്ട് പവർ സോക്കറ്റുകളും ഓരോ നിരയിലും രണ്ട് യുഎസ്ബി-സി ചാർജറുകൾ, ലോഡ്‌സ്‌പെയ്‌സ്, മൂന്നാം നിരയിലുള്ളവർക്ക് ക്ലൈമറ്റ് കൺട്രോൾ എന്നിവ പോലുള്ള ഫീച്ചറുകളെല്ലാം എസ്‌യുവിയുടെ ഭാഗമാണ്.

ഇതുകൂടാതെ ത്രീ-സ്‌പോക്ക് സ്റ്റിയറിംഗ് വീലും രണ്ട് കളർ ഓപ്ഷനുകളുള്ള ഡ്യുവോലെതർ ഇന്റീരിയറും ആരേയും മോഹിപ്പിക്കും വിധമാണ് നൽകിയിരിക്കുന്നത്. പിഎം 2.5 ഫിൽട്രേഷൻ എയർ പ്യൂരിഫയർ, പനോരമിക് സൺറൂഫ്, കൂടാതെ 3D സറൗണ്ട് ക്യാമറകൾ, ക്ലിയർസൈറ്റ് ഗ്രൗണ്ട് വ്യൂ എന്നിവയും കൈപ്പൻസ് സ്വന്തമാക്കിയ ലാൻഡ് റോവർ ഡിസ്‌കവറി സ്പോർട്ട് എസ്‌യുവിയുടെ മറ്റ് സവിശേഷതകളാണ്.

Social Media Viral Couple Kaippans Buys Land Rover Discovery Sport

ലാൻഡ് റോവർ ഡിസ്‌കവറി സ്പോർട്ട് രണ്ട് എഞ്ചിൻ ഓപ്ഷനുകളോടെയാണ് വിപണനത്തിന് എത്തുന്നത്. ഇതിൽ ആദ്യത്തേത് 245 bhp കരുത്തിൽ 365 Nm torque ഉത്പാദിപ്പിക്കാനാവുന്ന 2.0 ലിറ്റർ പെട്രോൾ യൂണിറ്റാണ്. അതേസമയം 2.0 ലിറ്റർ ഇൻജീനിയം ഡീസലാണ് എസ്‌യുവിയിലെ രണ്ടാമത്തെ ഓപ്ഷൻ. ഇതിന് 201 bhp പവറിൽ പരമാവധി 430 Nm torque വികസിപ്പിക്കാൻ വരെ ശേഷിയുള്ളതാണ്.

രണ്ട് എഞ്ചിനുകളും 9-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായാണ് ജോടിയാക്കിയിരിക്കുന്നത്. കൈപ്പൻസ് തെരഞ്ഞെടുത്തിരിക്കുന്നത് ഡീസൽ മോഡലാണ്. പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ 0-60 മൈൽ സ്പീഡ് കൈവരിക്കാൻ ലാൻഡ് റോവർ ഡിസ്‌കവറി സ്പോർട്ട് ഡീസലിന് വെറും 8.3 സെക്കൻഡ് മാത്രം മതിയാവും. എന്തായാലും പുതിയ അതിഥിയുമൊത്തുള്ള കറക്കവും മറ്റ് വിശേഷങ്ങളും വീഡിയോയിലൂടെ കൈപ്പൻസ് ഉടൻ തന്നെ ഫോളോവേഴ്‌സിലേക്ക് എത്തിക്കും.

More from DriveSpark

Article Published On: Thursday, July 3, 2025, 12:12 [IST]
English summary
Social media viral couple kaippans buys land rover discovery sport details inside
കൂടുതല്‍... #auto news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X