ഐശ്വര്യ റായിയുടെ അപര, നക്ഷത്രക്കണ്ണുള്ള പെണ്ണിന് കൂട്ടായി കിയയുടെ കുട്ടിക്കുറുമ്പൻ; വീഡിയോ ഏറ്റെടുത്ത് ആരാധകർ

ലോകസുന്ദരി ഐശ്വര്യ റായിയുടെ രൂപസാദൃശ്യം കൊണ്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയ താരമാണ് അമൃത സജു. കേരളത്തിന്റെ ഐശ്വര്യ റായ് എന്ന് വിളിപ്പേര് സ്വന്തമാക്കിയ കക്ഷി റീൽസുകളിലൂടെ സമൂഹമാധ്യങ്ങളിൽ നിറഞ്ഞുനിൽക്കുന്നുമുണ്ട്. ടിക് ടോക്കിലൂടെയാണ് അമൃതയ്ക്ക് ഐശ്വര്യ റായിയുടെ മുഖസാദൃശ്യമനുണ്ടെന്ന് പ്രേക്ഷകര്‍ തിരിച്ചറിയുന്നത്. പുള്ളിക്കാരി അഭിനയിച്ച സിനിമകളിലെ ഹിറ്റ് പാട്ടുകളും ഓരോ ഭാഗങ്ങളും വീഡിയോ എടുത്തപ്പോൾ സംഭവം കയറിയങ്ങ് വൈറലാവുകയും ചെയ്‌തു. പക്ഷേ എല്ലാത്തിനും വിമർശകരുള്ള കാലമാണല്ലോ ഇത്. ഐശ്വര്യ റായിയുടെ പേരില്‍ ആദ്യം ആഘോഷിയ്ക്കപ്പെട്ടെങ്കിലും പിന്നീട് അമൃതയ്ക്ക് ഒരുപാട് ട്രോളുകൾ ഏറ്റുവാങ്ങേണ്ടിയും വന്നിട്ടുണ്ട്.

പക്ഷേ ഇതിനൊന്നും ചെവി കൊടുക്കാതെ ശക്തമായി തന്നെ കുട്ടിക്ക് മുന്നോട്ട് പോവാനായിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ മാത്രമല്ല ടെലിവിഷനിലും സിനിമയിലുമെല്ലാം സാന്നിധ്യം അറിയിച്ചിട്ടുണ്ട് അമൃത. അങ്ങനെ കേരളത്തിന്റെ ഐശ്വര്യ റായ് അൽപം ഫേമസായി നിൽക്കുകയാണ്. ഇതിനിടയിൽ ഡ്രൈവിംഗിനോടും കക്ഷിക്ക് ഏറെ താത്പര്യമുണ്ട്. അതിന്റെ ഭാഗമായി തന്റെ യാത്രകൾക്ക് പുതിയൊരു ആളെക്കൂടി കൂട്ടിയിരിക്കുകയാണ് അമൃത.

Social Media Viral Girl Amrutha Saju Buys Kia Sonet SUV

ആരാണന്നല്ലേ, കിയയുടെ കുഞ്ഞൻ എസ്‌യുവിയായ സോനെറ്റാണ് അമൃത സജുവിന്റെ ഇനിയുള്ള യാത്രകൾക്ക് കൂട്ടായെത്തുന്നത്. പുതിയ വാഹനത്തെ ജീവിതത്തിലേക്ക് കൂട്ടുന്ന ശുഭമുഹൂർത്തം പകർത്തി സോഷ്യൽ മീഡിയയിലെ തന്റെ ഫോളോവേഴ്‌സിലേക്ക് എത്തിക്കാനും അമൃതയ്ക്കായിട്ടുണ്ട്. പുതിയ സോനെറ്റിന്റെ ഡെലിവറിക്കായി അച്ഛനേയും അമ്മയേയും കൂട്ടിയാണ് കേരളത്തിന്റെ ഐശ്വര്യ റായ് എത്തിയത്.

ഇരുവരേയും സൈഡിലിരുത്തി വീട്ടിലേക്ക് വാഹനം ഡ്രൈവ് ചെയ്ത് പോവുന്നതും വീഡിയോയിൽ കാണാനാവും. HTE, HTE (O), HTK, HTK (O), HTK+, HTX, HTX+, GTX, GTX+, X ലൈൻ എന്നിങ്ങനെ ഒമ്പത് വേരിയൻ്റുകളിൽ സോനെറ്റ് ലഭ്യമാണെങ്കിലും ഇതിൽ ഏത് മോഡലാണ് അമൃത സജു തെരഞ്ഞെടുത്തിരിക്കുന്നതെന്ന് വ്യക്തമല്ല. എങ്കിലും ടോപ്പ് എൻഡ് ഓട്ടോമാറ്റിക്കാവാനാണ് സാധ്യത.

Social Media Viral Girl Amrutha Saju Buys Kia Sonet SUV

വിലയുടെ കാര്യത്തിലേക്ക് വന്നാൽ 8 ലക്ഷം മുതൽ 15.74 ലക്ഷം രൂപ വരെയാണ് കിയ സോനെറ്റിന്റെ വില വരുന്നത്. 1.2 ലിറ്റർ NA പെട്രോൾ, 1.0 ലിറ്റർ ടർബോ-പെട്രോൾ, 1.5 ലിറ്റർ ഡീസൽ എഞ്ചിൻ ഓപ്ഷനുകളിലാണ് കോംപാക്‌ട് എസ്‌യുവി വിപണയിലെത്തുന്നത്. 5 സ്പീഡ് മാനുവൽ, 6 സ്പീഡ് മാനുവൽ, 6 സ്പീഡ് ഐഎംടി, 7 സ്പീഡ് ഡിസിടി, ഓട്ടോമാറ്റിക് ടോർക്ക് കൺവെർട്ടർ യൂണിറ്റ് എന്നിങ്ങനെ വൈവിധ്യമാർന്ന ട്രാൻസ്മിഷൻ ഓപ്ഷനും സോനെറ്റിലുണ്ട്.

എന്നാൽ ഇതിൽ ഏത് കോമ്പിനേഷനാണ് സോഷ്യൽ മീഡിയയിലെ വൈറൽ താരത്തിന്റെ ഗരാജിലേക്ക് എത്തിയിരിക്കുന്നതെന്ന് വ്യക്തമായിട്ടില്ല. ഇന്ത്യയിലെ ഏറ്റവും ഫീച്ചർ റിച്ചായ സബ്-4 മീറ്റർ എസ്‌യുവികളിൽ ഒന്നുകൂടിയാണ് സോനെറ്റ്. 110.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, 10.25 ഇഞ്ച് സെൻട്രൽ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് യൂണിറ്റ്, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഡ്രൈവ് മോഡുകൾ തുടങ്ങിയ മോഡേൺ സംവിധാനങ്ങളെല്ലാം കിയിയുടെ എസ്‌യുവിയിലുണ്ട്.

ഇതുകൂടാതെ ട്രാക്ഷൻ കൺട്രോൾ, കോർണറിംഗ് ലാമ്പുകൾ, 360-ഡിഗ്രി ക്യാമറ, കൂൾഡ് ഫ്രണ്ട് സീറ്റുകൾ, ലെതറെറ്റ് അപ്ഹോൾസ്റ്ററി, ബോസ് ഓഡിയോ സിസ്റ്റം, സൺറൂഫ് എന്നിവ പോലുള്ള ഗംഭീര ഫീച്ചറുകളും അമൃത വാങ്ങിയ കിയ സോനെറ്റിലെ പ്രധാന ഫീച്ചറുകളാണ് കേട്ടോ. 6 എയർബാഗുകൾ, ഹിൽ-സ്റ്റാർട്ട് അസിസ്റ്റ്, ഒരു ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ എന്നിവ സോനെറ്റിന്റെ എല്ലാ വേരിയന്റുകളിലും സ്റ്റാൻഡേർഡായി വരുന്നുണ്ട്.

കിയ സോനെറ്റിന്റെ ടോപ്പ് വേരിയന്റുകളിൽ ADAS ടെക്കും കമ്പനി ഒരുക്കിയിട്ടുണ്ട്. 11 എക്സ്റ്റീരിയർ കളർ ഓപ്ഷനുകളാണ് വാഹനത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. ഗ്ലേസിയർ വൈറ്റ് പേൾ, സ്പാർക്ലിംഗ് സിൽവർ, ഗ്രാവിറ്റി ഗ്രേ, അറോറ ബ്ലാക്ക് പേൾ, ഇന്റെൻസ് റെഡ്, ഇംപീരിയൽ ബ്ലൂ, ക്ലിയർ വൈറ്റ്, പ്യൂറ്റർ ഒലിവ്, ഇന്റെൻസ് റെഡ് വിത്ത് ബ്ലാക്ക് റൂഫ്, ഗ്ലേസിയർ വൈറ്റ് പേൾ വിത്ത് ബ്ലാക്ക് റൂഫ്, മാറ്റ് ഗ്രാഫൈറ്റ് എന്നിവയെല്ലാമാണ് നിറങ്ങൾ.

More from DriveSpark

Article Published On: Sunday, July 6, 2025, 11:00 [IST]
English summary
Social media viral girl amrutha saju buys kia sonet suv
കൂടുതല്‍... #celebrity car
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X