ഈ മോഡിഫിക്കേഷനുകൾ വേണ്ട, വാഹനത്തിൽ ചെയ്യാന്‍‌ പാടില്ലാത്ത പരിഷ്ക്കാരങ്ങൾ ഇവയൊക്കെ

രണ്ട് ദിവസമായി കേരളത്തിൽ നിറഞ്ഞുനിൽക്കുന്ന വാർത്തയാണ് വാഹന മോഡിഫിക്കേഷനും ഇ-ബുൾജെറ്റും. എന്തെങ്കിലും ഒരു എക്സ്ട്രാ ഫിറ്റിംഗ് വാഹനത്തിൽ തിരുകി കയറ്റാതെ ഉറക്കം വരാത്ത ഒരുപാട് പേരുണ്ട് ഇന്ന്. പ്രത്യേകിച്ചും യുവാക്കൾക്കിടയിലാണ് ഈ പ്രവണത കൂടുതലും കണ്ടുവരുന്നതും.

ഈ മോഡിഫിക്കേഷനുകൾ വേണ്ട, വാഹനത്തിൽ ചെയ്യാന്‍‌ പാടില്ലാത്ത പരിഷ്ക്കാരങ്ങൾ ഇവയൊക്കെ

വാഹന പരിഷ്ക്കരണം എന്നത് അല്ലെങ്കിൽ ആൾട്ടറേഷൻ എന്നത് കാറിന്റെ പ്രകടനം മെച്ചപ്പെടുത്തുന്നതോ അല്ലെങ്കിൽ കാഴ്ച്ച മെച്ചപ്പെടുത്തുന്നതോ ആയ ഫാക്ടറി നിബന്ധനകളിലെ ഏതെങ്കിലും സൗന്ദര്യവർദ്ധക മാറ്റങ്ങളോ ആണ്. എല്ലാ വാഹന പരിഷ്ക്കരണങ്ങളും നിയമപരമല്ല എന്നതും പലർക്കും അറിയാം.

ഈ മോഡിഫിക്കേഷനുകൾ വേണ്ട, വാഹനത്തിൽ ചെയ്യാന്‍‌ പാടില്ലാത്ത പരിഷ്ക്കാരങ്ങൾ ഇവയൊക്കെ

മോഡിഫിക്കേഷനെപ്പറ്റി പലര്‍ക്കും പല സംശയങ്ങളും ഉണ്ടാകും. ഈ മേഖലയിലെ ഒരു സുപ്രധാന വഴിത്തിരവായത് 2019 ജനുവരിയിലെ സുപ്രീംകോടതി വിധിയാണ്. വാഹനത്തിന്റെ അല്ലെങ്കിൽ കാറിന്റെ അടിസ്ഥാനഘടനയില്‍ മാറ്റം വരുത്തുന്നത് പല നിയമപ്രശ്നങ്ങള്‍ക്കും കാരണമാകും.

ഈ മോഡിഫിക്കേഷനുകൾ വേണ്ട, വാഹനത്തിൽ ചെയ്യാന്‍‌ പാടില്ലാത്ത പരിഷ്ക്കാരങ്ങൾ ഇവയൊക്കെ

അതോടൊപ്പം നാം ചെറുതെന്ന് കരുതി തള്ളിക്കളയുന്ന പല മോഡിഫിക്കേഷനുകളും വാഹനത്തിന്റെ സുരക്ഷയെ തന്നെ പ്രതികൂലമായി ബാധിക്കാറുണ്ട്. എന്നാൽ നിയമ വിധേയമായ പല പരിഷ്ക്കാരങ്ങളും നമുക്ക് കാറുകളിൽ അല്ലെങ്കിൽ മറ്റ് വാഹനങ്ങളിൽ ചെയ്യാനുമാകും.

ഈ മോഡിഫിക്കേഷനുകൾ വേണ്ട, വാഹനത്തിൽ ചെയ്യാന്‍‌ പാടില്ലാത്ത പരിഷ്ക്കാരങ്ങൾ ഇവയൊക്കെ

എന്നാൽ പലർക്കും പല രീതിയിലുള്ള താത്പര്യങ്ങളാണ് മോഡിഫിക്കേഷനുള്ളത്. ഇവയെല്ലാം ആളുകളുടെ ശ്രദ്ധതിരിക്കുന്നതും വാഹനങ്ങളുടെ സുരക്ഷയെ തന്നെ ബാധിക്കുന്നതുമാവാം. അത്തരത്തിൽ ചെയ്‌തു കൂടാനാവാത് ചില മോഡിഫിക്കേഷനുകൾ ഏതെല്ലാമാണെന്ന് ഒന്ന് പരിശോധിക്കാം.

ഈ മോഡിഫിക്കേഷനുകൾ വേണ്ട, വാഹനത്തിൽ ചെയ്യാന്‍‌ പാടില്ലാത്ത പരിഷ്ക്കാരങ്ങൾ ഇവയൊക്കെ

ഫാൻസി നമ്പർ പ്ലേറ്റുകൾ

ഇന്ത്യയിൽ കാറിന്റെ നമ്പർ പ്ലേറ്റ് സംബന്ധിച്ച് സർക്കാർ നിശ്ചയിച്ചിട്ടുള്ള നിയമങ്ങൾ നിങ്ങൾ പാലിക്കേണ്ടതുണ്ട്. അതായത് വാഹനത്തിന്റെ ഐഡന്റിറ്റിയായ നമ്പർ പ്ലേറ്റുകളിൽ യാതൊരുവിധ ചിത്രപ്പണികളും പാടില്ലെന്ന് സാരം. 2019 ഏപ്രില്‍ ഒന്ന് മുതല്‍ ഇന്ത്യയില്‍ പുറത്തിറങ്ങുന്ന എല്ലാ പുതിയ വാഹനങ്ങളിലും അതിസുരക്ഷാ നമ്പര്‍പ്ലേറ്റുകള്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയിരുന്നു.

ഈ മോഡിഫിക്കേഷനുകൾ വേണ്ട, വാഹനത്തിൽ ചെയ്യാന്‍‌ പാടില്ലാത്ത പരിഷ്ക്കാരങ്ങൾ ഇവയൊക്കെ

ഇതനുസരിച്ച് വാ​ഹ​നം ഷോ​റൂ​മി​ൽ​നി​ന്നു ഡെലിവറി ചെയ്യുമ്പോൾ ​ത​ന്നെ ഹോളോഗ്രാം പതിപ്പിച്ച അ​തി​സു​ര​ക്ഷാ ന​മ്പ​ർ പ്ലേ​റ്റു​ക​ൾ നിര്‍മാതാക്കള്‍ ഘ​ടി​പ്പി​ച്ചു ന​ൽ​ക​ണം. ഇത് അഴിച്ചുവെക്കാനേ പാടില്ല. ഫാൻസി നമ്പർ പ്ലേറ്റുകൾ വെക്കുന്ന പാഷന് അറുതിവരുത്താനാണ് ഈ നടപടി പ്രധാനമായും കൈക്കൊണ്ടത്.

ഈ മോഡിഫിക്കേഷനുകൾ വേണ്ട, വാഹനത്തിൽ ചെയ്യാന്‍‌ പാടില്ലാത്ത പരിഷ്ക്കാരങ്ങൾ ഇവയൊക്കെ

ഫാൻസി ഫോണ്ടുകൾ കൊണ്ട് എഴുതിയ ഒരു നമ്പർ പ്ലേറ്റ് തീർച്ചയായും നിയമവിരുദ്ധമാണ്. കൂടാതെ പ്ലേറ്റ് അളവുകൾ നിർദ്ദിഷ്ട വലിപ്പത്തിൽ കവിയുകയുമരുത്. കാറിന്റെ മുന്നിലും പിന്നിലും പ്ലേറ്റുകൾ പ്രദർശിപ്പിക്കേണ്ടതും നിർബന്ധമാണ്. . പഴയ വണ്ടികൾ പതിയ ഹൈ സെക്യൂരിറ്റി നമ്പർ പ്ലേറ്റിലേക്ക് മാറ്റേണ്ടതാണ്. എന്നാൽ ഇതുസംബന്ധിച്ച ഉത്തരവ് ഇറങ്ങിയിട്ടില്ലാത്തതിനാൽ 2019-ന് മുമ്പ് ഇറങ്ങിയ വാഹനങ്ങൾ നിലവിൽ സേഫാണ്.

ഈ മോഡിഫിക്കേഷനുകൾ വേണ്ട, വാഹനത്തിൽ ചെയ്യാന്‍‌ പാടില്ലാത്ത പരിഷ്ക്കാരങ്ങൾ ഇവയൊക്കെ

കാതടപ്പിക്കുന്ന ഹോണുകൾ

പരിസ്ഥിതിയുടേയും ആളുകളുടേയും സുരക്ഷ കണക്കിലെടുത്ത് എയർ ഹോണുകളും സർക്കാർ നിരോധിച്ചിട്ടുണ്ട്. ചെറിയ വാഹനങ്ങളിൽപ്പോലും ചെവി പൊട്ടുന്നതരത്തിലുള്ള ഹോണുകൾ വ്യാപകമായി ഉപോഗിച്ചുവരുന്നുണ്ടെങ്കിലും ഇത് പ്രധാനമായും കാണുന്നത് വലിയ ലോറികളിലും ടൂറിസ്റ്റ് ബസുകളിലുമായിരുന്നു.

ഈ മോഡിഫിക്കേഷനുകൾ വേണ്ട, വാഹനത്തിൽ ചെയ്യാന്‍‌ പാടില്ലാത്ത പരിഷ്ക്കാരങ്ങൾ ഇവയൊക്കെ

100 ഡെസിബെലിനു മുകളിലുള്ള ശബ്ദം പുറപ്പെടുവിക്കുന്ന ഹോണുകളാണ് നിരോധിച്ചിരിക്കുന്നത്. കമ്പനി ഫിറ്റ് ചെയ്‌തു തരുന്ന ഹോണുകൾ മാറ്റി ശബ്ദം കൂടിയ ഹോണുകൾ ഘടിപ്പിക്കുന്നത് റോഡിലുള്ള മറ്റ് യാത്രക്കാരെ തീർച്ചയായും ബുദ്ധിമുട്ടിക്കുന്ന ഒന്നാണ്. ഉച്ചത്തിലുള്ള ശബ്ദങ്ങൾ കേൾവിശക്തി നഷ്ടപ്പെടാൻ ഇടയാക്കും. മുനഷ്യർക്കു മാത്രമല്ല, അത് മൃഗങ്ങൾക്കും പക്ഷികൾക്കും ദോഷകരമാണ്.

ഈ മോഡിഫിക്കേഷനുകൾ വേണ്ട, വാഹനത്തിൽ ചെയ്യാന്‍‌ പാടില്ലാത്ത പരിഷ്ക്കാരങ്ങൾ ഇവയൊക്കെ

ആഫ്റ്റർമാർക്കറ്റ് എക്സോസ്റ്റുകൾ

100 ഡെസിബെല്ലുകളേക്കാൾ ഉച്ചത്തിലുള്ള പല ആഫ്റ്റർമാർക്കറ്റ് എക്സോസ്റ്റുകളും നിയമവിരുദ്ധമാണ്. സൈലൻസർ എന്നറിയപ്പെടുന്ന എക്സോസ്റ്റുകൾ ഒരു വണ്ടിയുടെ പെർഫോമൻസിനെ സ്വാധീനിക്കുന്ന വസ്‍തു കൂടിയാണ്. അതിനാൽ സൈലൻസറിലും രൂപ മാറ്റം വരുത്താൻ പാടില്ല.

ഈ മോഡിഫിക്കേഷനുകൾ വേണ്ട, വാഹനത്തിൽ ചെയ്യാന്‍‌ പാടില്ലാത്ത പരിഷ്ക്കാരങ്ങൾ ഇവയൊക്കെ

എന്നാൽ ഇവിടെ ചില വിട്ടുവീഴ്ച്ചകളുണ്ട്. കമ്പനി ഓപ്ഷണലായി നൽകുന്ന നിശ്ചിത ഡെസിബൽ സൗണ്ടിൽ വരുന്ന ഓട്ടോമോട്ടീവ് ഇൻഡസ്ട​സ്റ്റിയൽ സ്റ്റാൻഡേർഡ് പ്രകാരമുള്ളവ ഉപയോ​ഗിക്കാവും. വാഹനങ്ങളിൽ ഫിറ്റ് ചെയ്യുന്ന ആഫ്റ്റർ മാർക്കറ്റ് എക്‌സ്‌ഹോസ്റ്റുകൾക്ക് കാറ്റലിറ്റിക് കൺവെർട്ടർ ഇല്ലെന്നതും ഒരു പോരായ്‌മയാണ്.

ഈ മോഡിഫിക്കേഷനുകൾ വേണ്ട, വാഹനത്തിൽ ചെയ്യാന്‍‌ പാടില്ലാത്ത പരിഷ്ക്കാരങ്ങൾ ഇവയൊക്കെ

ഇതിനർഥം അവ ശരിക്കും ബിഎസ്-VI മാനദണ്ഡങ്ങൾ പാലിക്കുന്നില്ല എന്നാണ്. വിഷലിപ്തമായ വാതക വാതകങ്ങളെ ജലബാഷ്പമായും കുറഞ്ഞ വിഷമുള്ള കാർബൺ ഡൈ ഓക്സൈഡായും മാറ്റുന്നതിൽ കാറ്റലിറ്റിക് കൺവെർട്ടർ ഒരു പ്രധാന പങ്കാണ് വഹിക്കുന്നത്.

ഈ മോഡിഫിക്കേഷനുകൾ വേണ്ട, വാഹനത്തിൽ ചെയ്യാന്‍‌ പാടില്ലാത്ത പരിഷ്ക്കാരങ്ങൾ ഇവയൊക്കെ

സൺ ഫിലിം ഉപയോഗം

ഏവരെയും ഒരേപോലെ നിരാശപ്പെടുത്തിയ തീരുമാനമായിരുന്നു സൺ ഫിലിമിന്റെ നിരോധനം. കാരണം അപകടം സംഭവിക്കുമ്പോൾ പൊടിയായി പൊടിഞ്ഞുപോകുന്ന രീതിയിലാണ് വണ്ടിയുടെ ചില്ലുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ഈ മോഡിഫിക്കേഷനുകൾ വേണ്ട, വാഹനത്തിൽ ചെയ്യാന്‍‌ പാടില്ലാത്ത പരിഷ്ക്കാരങ്ങൾ ഇവയൊക്കെ

ഫിലിം ഒട്ടിക്കുന്നതോടെ ഈ സവിശേഷത ഇല്ലാതാകും. തുടർന്ന് അപടകം സംഭവിച്ചാൽ ചില്ല് കുത്തിക്കേറിയുണ്ടാകുന്ന മുറിവുകൾ ഉണ്ടാകാനും കാരണമാകും. ഇത് ഒഴിവാക്കാനാണ് സൺ ഫിലിം ഉപയോഗം നിരോധിച്ചുള്ള തീരുമാനം കോടതി നടപ്പിലാക്കിയിരിക്കുന്നത്.

ഈ മോഡിഫിക്കേഷനുകൾ വേണ്ട, വാഹനത്തിൽ ചെയ്യാന്‍‌ പാടില്ലാത്ത പരിഷ്ക്കാരങ്ങൾ ഇവയൊക്കെ

ലൈറ്റുകളുടെ ഉപയോഗം

ഹെഡ്‌ലൈറ്റിന് പുറമെ സ്പോട്ട് ലൈറ്റുകളും കണ്ണടിച്ചുപോകുന്ന ഓക്‌സിലറി ലാമ്പുകളും മറ്റ് എൽഇഡി ലൈറ്റുകളും ഉപയോഗിക്കാറുള്ളത് സ്ഥിരം കണ്ടുവരുന്ന ഒരു പ്രവണതയാണ്. ഇത്തരം ലൈറ്റുകൾ എതിരെ വരുന്ന വാഹനങ്ങൾക്ക് കൂടുതൽ പ്രശ്നങ്ങളാണ് ഉണ്ടാക്കുന്നത്.

ഈ മോഡിഫിക്കേഷനുകൾ വേണ്ട, വാഹനത്തിൽ ചെയ്യാന്‍‌ പാടില്ലാത്ത പരിഷ്ക്കാരങ്ങൾ ഇവയൊക്കെ

വാഹനത്തിന്റെ മുന്നിൽ എക്സ്ട്രാ ലൈറ്റുകളൊന്നും വെക്കാനേ പാടില്ലെന്ന് സാരം. മൂമ്പിലെ ലൈറ്റുകൾ 50-60 വാട്സ് വെളിച്ചത്തിൽ കൂടാനും സാധിക്കില്ല. ഇതിനെതിരായ ആഫ്റ്റർ മാർക്കറ്റി ലൈറ്റുകൾ എതിരെ വരുന്ന വാഹനത്തിന് റോഡിലെ കാഴ്ചകൾക്ക് മങ്ങലേൽപ്പിക്കുകയും ചെയ്യും.

ഈ മോഡിഫിക്കേഷനുകൾ വേണ്ട, വാഹനത്തിൽ ചെയ്യാന്‍‌ പാടില്ലാത്ത പരിഷ്ക്കാരങ്ങൾ ഇവയൊക്കെ

എന്നാൽ നിയോൺ ലൈറ്റുകളോ ഗ്ലോ ലൈറ്റുകളിലോ ഉപയോഗിക്കാം. എന്നാൽ അവ മറച്ചുവെക്കണമെന്നാണ് ചട്ടംപറയുന്നത്. അധിക ശോഭയുള്ള ഓക്സിലറി ലൈറ്റുകൾ ചേർക്കുന്നതും ഇതിൽ ഉൾപ്പെടുന്നു.

ഈ മോഡിഫിക്കേഷനുകൾ വേണ്ട, വാഹനത്തിൽ ചെയ്യാന്‍‌ പാടില്ലാത്ത പരിഷ്ക്കാരങ്ങൾ ഇവയൊക്കെ

റൂഫിലെ പരിഷ്ക്കാരങ്ങൾ

നിയമപരമായി നിങ്ങൾക്ക് നിങ്ങളുടെ വാഹനത്തിന്റെ റൂഫ് കൺവേർട്ട് ചെയ്യാനാകില്ല. മാത്രമല്ല സൺറൂഫിനായും ഇത്തരം ചെയ്‌തികൾ അനുവദനീയമല്ല. വാഹനത്തിന്റെ മേൽക്കൂര ചാസിയുടെ അവിഭാജ്യഘടകമാണ്. അതിനാൽ തന്നെ ഇത്തരത്തിൽ റൂഫ് മുറിക്കുന്നത് കാറിന്റെ ഘടനാപരമായ സമഗ്രതയെ ബാധിക്കും.

ഈ മോഡിഫിക്കേഷനുകൾ വേണ്ട, വാഹനത്തിൽ ചെയ്യാന്‍‌ പാടില്ലാത്ത പരിഷ്ക്കാരങ്ങൾ ഇവയൊക്കെ

എഞ്ചിൻ സ്വാപ്പ്

എഞ്ചിൻ പരിഷ്ക്കരണത്തിന്റെ നിയമപരമായ വശം അൽപ്പം ആശയക്കുഴപ്പമുണ്ടാക്കുന്നതാണ്. എഞ്ചിന്റെ ചില മാറ്റങ്ങളും 'ട്യൂണിംഗും' നിയമാനുസൃതമാണെങ്കിലും എഞ്ചിൻ സ്വാപ്പിങിനെ നിയമം അനുകൂലിക്കില്ല. ഇത് തികച്ചും നിയമവിരുദ്ധമാണ്. 2019 ൽ സുപ്രീം കോടതി പാസാക്കിയ ബിൽ നിർമാതാവിന്റെ നിബന്ധനകൾ പാലിക്കാത്ത ഏതെങ്കിലും പരിഷ്ക്കരണങ്ങൾ വ്യക്തമായി നിരോധിച്ചിരിക്കുന്നു.

ഈ മോഡിഫിക്കേഷനുകൾ വേണ്ട, വാഹനത്തിൽ ചെയ്യാന്‍‌ പാടില്ലാത്ത പരിഷ്ക്കാരങ്ങൾ ഇവയൊക്കെ

ആർസി ബുക്കിൽ പറഞ്ഞിരിക്കുന്നതിൽ നിന്നും കാറിന്റെ എഞ്ചിൻ മെച്ചപ്പെട്ട ശേഷി കൂടിയ എഞ്ചിനിലേക്ക് സ്വാപ്പ് ചെയ്യാനാകില്ല. ഇതൊഴികെ ആർടിഒ അംഗീകാരത്തോടെ എഞ്ചിനിൽ ചില മാറ്റങ്ങൾ വരുത്താം.

ഈ മോഡിഫിക്കേഷനുകൾ വേണ്ട, വാഹനത്തിൽ ചെയ്യാന്‍‌ പാടില്ലാത്ത പരിഷ്ക്കാരങ്ങൾ ഇവയൊക്കെ

ബുൾ, ക്രാഷ്ബാർ

വാഹനത്തിന്റെ ബമ്പറിൽ സ്ഥാപിച്ചിരിക്കുന്ന മെറ്റൽ പോലുള്ള ഘടനകളാണ് ബുൾ ബാറുകൾ. ഷോക്ക് ആഗിരണം ചെയ്തുകൊണ്ട് അവർ കാറിന്റെ മുൻവശത്തെ കേടുപാടുകൾ കുറയ്ക്കുന്നു. എന്നാൽ വാഹനം വഴിയാത്രക്കാരനെ ഇടിച്ചാൽ ഉപകാരത്തേക്കാൾ ഉപദ്രവമാകും ഉണ്ടാവുക.

ഈ മോഡിഫിക്കേഷനുകൾ വേണ്ട, വാഹനത്തിൽ ചെയ്യാന്‍‌ പാടില്ലാത്ത പരിഷ്ക്കാരങ്ങൾ ഇവയൊക്കെ

ഗുരുതരമായ പരുക്കുകള്‍ക്ക് വഴിവെക്കുക മാത്രമല്ല ബുൾബാറുണ്ടെങ്കിൽ വാഹനത്തിലെ എയർ ബാ​ഗ് പ്രവർത്തിക്കത്തുമില്ല. പാർക്കിംഗ് സെൻസറുകളും എയർബാഗ് സെൻസറും പോലെയുള്ള സെൻസറുകളെ തടസപ്പെടുത്താൻ അവയ്ക്ക് കഴിയും. അതിനാലാണ് ക്രാഷ് ബാറുകൾ, ബുൾ ബാറുകൾ എന്നിവയ്ക്ക് സുപ്രിംകോടതി വിലക്കേർപ്പെടുത്തിയിരിക്കുന്നതും.

ഈ മോഡിഫിക്കേഷനുകൾ വേണ്ട, വാഹനത്തിൽ ചെയ്യാന്‍‌ പാടില്ലാത്ത പരിഷ്ക്കാരങ്ങൾ ഇവയൊക്കെ

വലിയ വീലുകൾ

ഒരു കാറെടുത്താൽ ആളുകൾ ആദ്യം ചെയ്യുന്ന കാര്യമാണ് വീൽ പരിഷ്ക്കരണം. വാഹനങ്ങളില്‍ അലോയ് വീലുകൾ ഉപയോഗിക്കുന്നതിൽ ഒരു തെറ്റുമില്ല. എന്നാൽ പുറത്തേക്ക് തള്ളിനിക്കുന്ന വീലുകൾക്കാണ് നിരോധനമുള്ളത്.

ഈ മോഡിഫിക്കേഷനുകൾ വേണ്ട, വാഹനത്തിൽ ചെയ്യാന്‍‌ പാടില്ലാത്ത പരിഷ്ക്കാരങ്ങൾ ഇവയൊക്കെ

മാനുഫാക്ചറിം​ഗ് കമ്പനികൾ നിർദേശിക്കുന്ന ഹൈ വേരിയന്റ് മുതൽ ലോ വേരിയന്റ് വരെയുള്ള വീൽ സൈസുകളും അതിന് പറ്റിയ അലോയികളും ഉപയോ​ഗിക്കാം. കമ്പനി നിർദേശിക്കുന്ന വലിപ്പത്തിൽ അധികമുള്ള ബോഡിക്ക് പുറത്തേക്ക് തള്ളി നിൽക്കുന്ന വീലുകൾ ഉപയോഗിക്കുന്നത് വാഹനം അപകടത്തിൽപ്പെടാൻ കാരണമാകും.

ഈ മോഡിഫിക്കേഷനുകൾ വേണ്ട, വാഹനത്തിൽ ചെയ്യാന്‍‌ പാടില്ലാത്ത പരിഷ്ക്കാരങ്ങൾ ഇവയൊക്കെ

ബോഡി ലിഫ്റ്റിംഗ് കിറ്റുകൾ

ബോഡി ലിഫ്റ്റ് കിറ്റുകൾ വാഹനത്തിന്റെ ബോഡി ഉയർത്തുകയും ഗ്രൗണ്ട് ക്ലിയറൻസ് വർധിപ്പിക്കാനും സഹായിക്കുന്ന ഒന്നാണ്. ഇവിടെ ഉയരം കൂട്ടുകയാണെങ്കിലും സസ്പെൻഷനിൽ ഒരു മാറ്റവും വരുത്തുന്നില്ല. അതിനാൽ തന്നെ ബോഡി ലിഫ്റ്റിംഗ് കിറ്റുകൾ വാഹനത്തിന്റെ സ്ഥിരത നഷ്‌ടപ്പെടുത്തും. അപകടകരമായതിനാൽ തന്നെ ഇക്കാര്യം ഇന്ത്യയിൽ നിയമവിരുദ്ധവുമാണ്.

Most Read Articles

Malayalam
English summary
Some illegal vehicle modifications in india details
Story first published: Wednesday, August 11, 2021, 13:47 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X