സാധാരണക്കാരല്ല! എഞ്ചിനിൽ അസാധാരണത്വവുമായി എത്തിയ ചില മോഡലുകൾ

ഒരു തരത്തിലുള്ള ഊർജ്ജത്തെ മറ്റൊരു തരത്തിലുള്ള ഊർജ്ജമാക്കുന്ന ഒരു ഉപകരണമാണ് എഞ്ചിൻ അഥവാ യന്ത്രം. ഒരു വാഹനത്തിന്റെ ഹൃദയമാണ് ഇവയെന്നും പറയാം. റോഡിൽ ഓടിക്കുന്ന മിക്ക കാറുകളിലും സാധാരണ ഇൻലൈൻ 3 അല്ലെങ്കിൽ ഇൻലൈൻ 4 എഞ്ചിനാണ് പ്രവർത്തിക്കുന്നത്.

സാധാരണക്കാരല്ല! അസാധാരണ എഞ്ചിനുകളുമായി വിപണിയിലെത്തിയ ചില മോഡലുകൾ

എന്നാൽ ഈ പരമ്പരാഗത എഞ്ചിനുകൾക്ക് പുറമെ അസാധാരണവും അതുല്യവുമായ എഞ്ചിനുകളുമായി വിപണിയിൽ എത്തിയ ചില കാറുകളുണ്ട് നമുക്കിടയിൽ. എന്നാൽ പലരും അക്കാര്യങ്ങൾ ഒന്നും തന്നെ ശ്രദ്ധിക്കാറില്ല. അത്തരം ചില വാഹനങ്ങളെയാണ് ഇന്ന് നിങ്ങളെ പരിചയപ്പെടുത്താൻ ഒരുങ്ങുന്നത്.

സാധാരണക്കാരല്ല! അസാധാരണ എഞ്ചിനുകളുമായി വിപണിയിലെത്തിയ ചില മോഡലുകൾ

ടാറ്റ നാനോ

രൂപംകൊണ്ട് ഏവരെയും ഞെട്ടിച്ച കാറായിരുന്നു ടാറ്റ നാനോ. എല്ലാ സാധാരണക്കാർക്കും ഒരു കാർ എന്ന സ്വപ്നം സാക്ഷാത്ക്കരിക്കാൻ ടാറ്റ പുറത്തിറക്കിയ മോഡലായിരുന്നു ഇത്. ഇന്ത്യയിലെ ഏറ്റവും താങ്ങാനാവുന്ന കാർ എന്ന നിലയിലാണ് നാനോയെ വിപണനം ചെയ്‌തത്.

സാധാരണക്കാരല്ല! അസാധാരണ എഞ്ചിനുകളുമായി വിപണിയിലെത്തിയ ചില മോഡലുകൾ

കാഴ്ച്ചയിലേതു പോലെ തന്നെ വേറൊരു കൗതുകവും നാനോയ്ക്ക് ഉണ്ടായിരുന്നു. 2 സിലിണ്ടർ പെട്രോൾ എഞ്ചിനായിരുന്നു ആ ശ്രദ്ധേയമായ കാര്യം. ഈ കാറിന് സവിശേഷമായതും എന്നാൽ ചെറുതുമായ 624 സിസി ഇരട്ട സിലിണ്ടർ എഞ്ചിനാണ് തുടിപ്പേകിയിരുന്നത്.

സാധാരണക്കാരല്ല! അസാധാരണ എഞ്ചിനുകളുമായി വിപണിയിലെത്തിയ ചില മോഡലുകൾ

ഈ ചെറിയ എഞ്ചിൻ പരമാവധി 37 bhp കരുത്തും 51 Nm torque ഉം ഉത്പാദിപ്പിക്കാൻ പ്രാപ്‌തമായിരുന്നു. ലോകത്തിലെ തന്നെ ഏറ്റവും വിലകുറഞ്ഞ പ്രൊഡക്ഷൻ കാറായതിനാൽ ഇത് ശ്രദ്ധേയമായ ഒരു വാഹനമായിരുന്നു. കൂടാതെ മികച്ച നിർമാണ നിലവാരത്തിലാണ് വാഹനത്തെ വിപണിയിൽ എത്തിച്ചിരുന്നതും.

സാധാരണക്കാരല്ല! അസാധാരണ എഞ്ചിനുകളുമായി വിപണിയിലെത്തിയ ചില മോഡലുകൾ

പോളാരിസ് മൾട്ടിക്‌സ്

2 സിലിണ്ടർ ഡീസൽ എഞ്ചിനുമായി വരുന്ന മറ്റൊരു വാഹനമായിരുന്നു ഐഷർ പോളാരിസ് മൾട്ടിക്‌സ്. അധികമാരും കേൾക്കാത്ത പേരായിരുന്നു ഇതെന്നതും ശ്രദ്ധേയമാണ്. ഈ 4 വീലർ ഒരു കാറോ ഓട്ടോ റിക്ഷയോ ആയല്ല കമ്പനി കണക്കാക്കിയിരുന്നതും.

സാധാരണക്കാരല്ല! അസാധാരണ എഞ്ചിനുകളുമായി വിപണിയിലെത്തിയ ചില മോഡലുകൾ

ചെറു പിക്കപ്പ് എന്ന രീതിയിലാണ് ഐഷർ പോളാരിസ് മൾട്ടിക്സ് വിപണിയിൽ എത്തിയത്. വളരെ ചെറിയ ഒരു വാഹനം ആയതിനാൽ ഇത് ഒരു ചെറിയ എഞ്ചിൻ ഉപയോഗിച്ചാണ് വന്നത്. അന്നുവരെ കേട്ടുകേൾവിയില്ലാതിരുന്ന 2 സിലിണ്ടർ ഡീസൽ എഞ്ചിൻ പരിചയപ്പെടുത്തിയ നേട്ടവും മൾട്ടിക്‌സിനാണ്.

സാധാരണക്കാരല്ല! അസാധാരണ എഞ്ചിനുകളുമായി വിപണിയിലെത്തിയ ചില മോഡലുകൾ

511 സിസി, 652 സിസി എന്നിങ്ങനെ രണ്ട് വ്യത്യസ്‌ത എഞ്ചിൻ ഓപ്ഷനുമായാണ് പോളാരിസ് മൾട്ടിക്‌സിനെ വിപണിയിൽ എവതരിപ്പിച്ചത്. ചെറിയ എഞ്ചിൻ 9.78 bhp കരുത്തിൽ 27 Nm torque സൃഷ്ടിക്കാൻ പ്രാപ്തമായിരുന്നു. കുഞ്ഞൻ പിക്കപ്പിലെ 652 സിസി യൂണിറ്റിന് 13 bhp പവറും 37 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുണ്ടായിരുന്നു.

സാധാരണക്കാരല്ല! അസാധാരണ എഞ്ചിനുകളുമായി വിപണിയിലെത്തിയ ചില മോഡലുകൾ

ബജാജ് ക്യൂട്ട്

ക്വാഡ്രിസൈക്കിള്‍ ശ്രേണിയിലെത്തിയ ബജാജ് ക്യൂട്ടിന് തുടിപ്പേകുന്നത് മോട്ടോർസൈക്കിളിൽ പ്രവർത്തിക്കുന്ന സിംഗിൾ സിലിണ്ടർ എഞ്ചിനാണ്. കൃത്യമാി പറഞ്ഞാൽ 216 സിസി സിംഗിൾ സിലിണ്ടർ ലിക്വിഡ്-കൂൾഡ് യൂണിറ്റാണ് ഈ മോഡലിന്റെ ഹൃദയഭാഗത്തുള്ളത്.

സാധാരണക്കാരല്ല! അസാധാരണ എഞ്ചിനുകളുമായി വിപണിയിലെത്തിയ ചില മോഡലുകൾ

കമ്പനിയുടെ പരമ്പരാഗത ഡിടിഎസ്-ഐ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഈ ചെറിയ എഞ്ചിൻ പൂർത്തിയാക്കിയിരിക്കുന്നത്. ഈ സിംഗിൾ സിലിണ്ടർ മോട്ടോർ പരമാവധി 12 bhp പവറും 18.9 Nm torque ഉം വികസിപ്പിക്കാൻ പ്രാപ്‌തമാണ്. കൂടാതെ സി‌എൻ‌ജി, എൽ‌പി‌ജി എന്നീ രണ്ട് ഇന്ധന ഓപ്ഷനുകളും ക്യൂട്ട് വാഗ്ദാനം ചെയ്യുന്നുണ്ട്.

സാധാരണക്കാരല്ല! അസാധാരണ എഞ്ചിനുകളുമായി വിപണിയിലെത്തിയ ചില മോഡലുകൾ

മാരുതി സുസുക്കി സെലെറിയോ ഡീസൽ

ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന കാറുകൾ മാരുതി സുസുക്കിയുടേതാണ്. ഇന്ധനക്ഷമതയുള്ള പെട്രോൾ, ഡീസൽ എഞ്ചിനുകളാണ് കമ്പനിയെ ഇത്രയും ജനപ്രിയമാക്കിയതും.

സാധാരണക്കാരല്ല! അസാധാരണ എഞ്ചിനുകളുമായി വിപണിയിലെത്തിയ ചില മോഡലുകൾ

പുതിയ ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങൾ 2020 ഏപ്രിലിൽ വരുന്നതിനു മുന്നോടിയായി ഡീസൽ എഞ്ചിനുകളോട് വിടപറയാനും മാരുതി സുസുക്കി തയാറായിട്ടുണ്ട്. ഇതൊക്കെ ആളുകൾക്ക് പരിചയമുണ്ടായിരുന്നെങ്കിലും ഒരു 800 സിസി ഡീസൽ എഞ്ചിൻ കാറും നമ്മുടെ വിപണിയിൽ വന്നിരുന്നു.

സാധാരണക്കാരല്ല! അസാധാരണ എഞ്ചിനുകളുമായി വിപണിയിലെത്തിയ ചില മോഡലുകൾ

സെലെറിയോയിലാണ് ഈ യൂണിറ്റിനെ കമ്പനി പരിചയപ്പെടുത്തിയത്. ഈ ഡീസൽ എഞ്ചിൻ വലിയ സംഖ്യയിൽ വിറ്റില്ലെങ്കിലും ഇത് തീർച്ചയായും അതുല്യമായ ഒന്നായിരുന്നു. 793 സിസി 2 സിലിണ്ടർ എഞ്ചിനാണ് സെലേറിയോ ഡീസലിന് കരുത്ത് പകർന്നത്.

സാധാരണക്കാരല്ല! അസാധാരണ എഞ്ചിനുകളുമായി വിപണിയിലെത്തിയ ചില മോഡലുകൾ

105 വർഷത്തെ ചരിത്രത്തിന് ശേഷമുള്ള സുസുക്കിയുടെ ആദ്യത്തെ ഡീസൽ എഞ്ചിൻ കൂടിയായിരുന്നു ഇത്. വിപണിയിൽ എത്തിയതോടെ സെലേറിയോ ഡീസൽ രാജ്യത്തെ ഏറ്റവും വിലകുറഞ്ഞ ഡീസൽ കാറായി പേരെടുക്കുകയും ചെയ്‌തു. ഈ ചെറിയ ടർബോചാർജ്ഡ് എഞ്ചിൻ പരമാവധി 47 bhp കരുത്തിൽ 125 Nm torque ഉത്പാദിപ്പിക്കാൻ പ്രാപ്‌തമായിരുന്നു.

സാധാരണക്കാരല്ല! അസാധാരണ എഞ്ചിനുകളുമായി വിപണിയിലെത്തിയ ചില മോഡലുകൾ

മസ്‌ദ RX7

അധികമാരും കേൾക്കാത്തൊരു പേരാണ് മസ്‌ദ RX7 കാറിന്റേത്. ഇന്നുവരെ ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്താത്തൊരു കാറാണിത്. എന്നാൽ റോട്ടറി എഞ്ചിൻ ലഭിച്ച ആദ്യത്തെ പ്രൊഡക്ഷൻ കാറുകളിൽ ഒന്നായാണ് RX7 കരുതപ്പെടുന്നത്. ഈ വാഹനത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയും ഇതുതന്നെയായിരുന്നു.

സാധാരണക്കാരല്ല! അസാധാരണ എഞ്ചിനുകളുമായി വിപണിയിലെത്തിയ ചില മോഡലുകൾ

ട്വിൻ-റോട്ടർ 1300 സിസി ടർബോ പെട്രോൾ എഞ്ചിനാണ് മസ്‌ദ RX7 സ്പോർട്‌സ് കാറിന് തുടിപ്പേകിയിരുന്നത്. ഈ ചെറിയ ശേഷിയുള്ള എഞ്ചിന് 273 bhp പവറിൽ 295 Nm torque ഉത്പാദിപ്പിക്കാൻ കഴിയുമായിരുന്നു എന്നതും വളരെ കൗതുകമുളവാക്കിയിരുന്നു.

സാധാരണക്കാരല്ല! അസാധാരണ എഞ്ചിനുകളുമായി വിപണിയിലെത്തിയ ചില മോഡലുകൾ

പോർഷ ബോക്‌സ്റ്റർ

തനതായ ഫ്ലാറ്റ് 4 എഞ്ചിൻ അല്ലെങ്കിൽ ബോക്‌സർ എഞ്ചിനുമായി ഇന്ത്യയിൽ പേരെടുത്ത സ്പോർട്‌സ് കാറിയിരുന്നു പോർഷ ബോക്‌സ്റ്റർ. എന്നാൽ നിലവിലെ പോർഷ ബോക്‌സ്റ്റർ 1988 സിസി ടർബോ പെട്രോൾ 4 സിലിണ്ടർ എഞ്ചിനുമായാണ് വരുന്നത്.

സാധാരണക്കാരല്ല! അസാധാരണ എഞ്ചിനുകളുമായി വിപണിയിലെത്തിയ ചില മോഡലുകൾ

എഞ്ചിനിലെ സിലിണ്ടറുകൾ നിലത്തിന് സമാന്തരവും ലംബമായിരിക്കുന്നതുമാണ് ഫ്ലാറ്റ് 4 എഞ്ചിൻ അല്ലെങ്കിൽ ബോക്‌സർ എഞ്ചിനുകൾ. ഇത് പരമാവധി 295 bhp പവറും 380 Nm torque ഉം ഉത്പാദിപ്പിക്കാൻ പ്രാപ്തമാണ്.

Most Read Articles

Malayalam
English summary
Some Models That Come With Unusual And Unique Engines. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X