നമുക്ക് എന്നാണോ ഇതൊക്കെ പറ്റുന്നേ, പിറന്നാൾ ദിനത്തിൽ അച്ഛന് 22.88 ലക്ഷത്തിന്റെ എസ്‌യുവി സമ്മാനിച്ച് മകൻ

മക്കൾക്ക് വേണ്ടി ത്യാഗം ചെയ്യുന്നവരാണ് എല്ലാവരുടേയും മാതാപിതാക്കൾ. കുട്ടികളുടെ സ്വപ്നങ്ങളും ആഗ്രഹങ്ങളും സാക്ഷാത്കരിക്കാൻ തങ്ങളുടെ ഇഷ്‌ടങ്ങൾ പോലും സന്തോഷത്തോടെ ത്യഗിക്കാൻ അച്ഛനമ്മമാർ തയാറാവാറുണ്ട്. വളർന്ന് വലുതാവുമ്പോൾ ഇതിനെല്ലാം പ്രത്യുപകാരം ലഭിക്കുമെന്ന് പ്രതീക്ഷിച്ചുകൊണ്ടല്ല അവർ നമ്മുടെ സ്വപ്‌നങ്ങൾക്ക് ചിറക് നൽകുന്നത്. എന്നാൽ പലപ്പോഴും മാതാപിതാക്കളോടുള്ള സ്നേഹം മക്കൾ സമ്മാനങ്ങളിലൂടെ അറിയിക്കാറുണ്ട്. അവർക്ക് ജീവിതത്തിൽ സാധിക്കാൻ പറ്റാത്ത കാര്യങ്ങളെല്ലാം നിറവേറ്റിക്കൊടുക്കുന്ന മക്കളുടെ വാർത്തകളും വിശേഷങ്ങളുമൊക്കെ ഇടയ്ക്ക് നാം കേൾക്കാറുണ്ടല്ലോ.

അടുത്തിടെ കാറുകൾ സമ്മാനം നൽകുന്ന ട്രെൻഡ് യുവാക്കൾക്കിടയിൽ കാണാറുണ്ട്. അത്തരത്തിലൊരു സംഭവമാണ് ഇപ്പോൾ ഇന്റർനെറ്റിൽ ശ്രദ്ധനേടിയിരിക്കുന്നത്. തന്റെ അച്ഛന് ടാറ്റയുടെ ഏറ്റവും പുതിയ കർവ് കൂപ്പെ എസ്‌യുവി സമ്മാനിക്കുന്ന മകന്റെ വീഡിയോയാണ് നെറ്റിസൺസ് ഏറ്റെടുത്തിരിക്കുന്നത്. വാഹനത്തിന്റെ താക്കോൽ കൈമാറുമ്പോൾ പിതാവിന്റെ കണ്ണുകൾ നിറയുന്ന കാഴ്ച്ച ഈ വീഡിയോ കാണുന്ന ഓരോരുത്തരുടേയും മനസ് നിറയ്ക്കുന്നതാണ്.

Son Gifted Dad A Tata Curvv SUV On His Birthday Video Goes Viral

എംടിവി റോഡീസ് റിയാലിറ്റി ഷോയിലൂടെ പ്രശസ്‌തയായ നിഷ്‌ത മുഖർജിയുടെ ഭർത്താവാണ് തന്റെ അച്ഛന് പുത്തൻ വീഡിയോ നൽകിയിരിക്കുന്നത്. നിഷ്‌ത തന്നെയാണ് ഇതിന്റെ വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്നതും. പിതാവിന്റെ ജന്മദിനത്തിലാണ് ഇത്തരമൊരു സമ്മാനം അദ്ദേഹം കൊടുത്തിരിക്കുന്നത് എന്ന സംഗതി ഇരട്ടി സന്തോഷം നൽകുന്ന കാര്യം കൂടിയാണ്.

ജീവിതത്തിലെ ഇത്തരം ഹൃദയസ്പർശിയായ നിമിഷങ്ങൾ അനുഭവിച്ചറിയാൻ എല്ലാ അച്ഛനും മകനും ഭാഗ്യവാന്മാരല്ലെന്ന് പറയുന്ന വലിയൊരു കുറിപ്പും വീഡിയോയ്ക്കൊപ്പം നിഷ്‌ത മുഖർജി എഴുതിയിട്ടിട്ടുണ്ട്. ഒരു ഭാര്യ എന്ന നിലയിൽ ഇത്തരമൊരു അസുലഭ സന്ദർഭത്തിന് സാക്ഷ്യം വഹിക്കാൻ കഴിഞ്ഞതിൽ തനിക്ക് അതിയായ സന്തോഷമുണ്ടെന്നും എംടിവി റോഡീസ് ഷോയിലൂടെ താരമായ നിഷ്‌ത കൂട്ടിച്ചേർത്തു.

Son Gifted Dad A Tata Curvv SUV On His Birthday Video Goes Viral

പുതിയ കാർ മകൻ തനിക്ക് സമ്മാനമായി നൽകിയെന്ന് അദ്ദേഹത്തിന് വിശ്വസിക്കാൻ കഴിഞ്ഞില്ലെന്ന് വീഡിയോയിൽ നിന്നും വ്യക്തമാണ്. കൂപ്പെ എസ്‌യുവിയുടെ പ്രിസ്റ്റിൻ വൈറ്റ് കളർ ഓപ്ഷനാണ് അച്ഛനായി മകൻ തെരഞ്ഞെടുത്തിരിക്കുന്നത്. പക്ഷേ ടാറ്റ കർവിന്റെ ഏത് വേരിയന്റാണ് പിതാവിന് സമ്മാനം കൊടുത്തതെന്ന് വ്യക്തമായിട്ടില്ല. എങ്കിലും മോഡലിന്റെ ടോപ്പ് എൻഡ് വേരിയന്റാവാനാണ് സാധ്യത. അതിന് ഏകദേശം 22.88 ലക്ഷം രൂപയോളം ചെലവ് വരുമെന്നാണ് റിപ്പോർട്ട്.

നിലവിൽ ടാറ്റ കർവ് എസ്‌യുവിക്ക് 9.99 ലക്ഷം രൂപ മുതൽ 17.69 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില വരുന്നത്. ടാറ്റയുടെ രാജ്യത്തെ ഏറ്റവും സവിശേഷമായ കാറുകളിൽ ഒന്നായാണ് ഇതിനെ വാഴ്ത്തപ്പെടുന്നത്. മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിലെ വമ്പൻമാരായ ഹ്യുണ്ടായി ക്രെറ്റ, മാരുതി ഗ്രാൻഡ് വിറ്റാര, കിയ സെൽറ്റോസ്, ഹോണ്ട എലിവേറ്റ് തുടങ്ങിയ വമ്പൻമാരുമായി ഏറ്റുമുട്ടാനാണ് കർവിന് രൂപംകൊടുത്തിരിക്കുന്നത്.

Son Gifted Dad A Tata Curvv SUV On His Birthday Video Goes Viral

പിന്നിലേക്ക് ഒഴുകിയിറങ്ങുന്ന എസ്‌യുവി കൂപ്പെ സ്റ്റൈൽ തന്നെയാണ് ടാറ്റ കർവിന് അഴക് സമ്മാനിക്കുന്നത്. ഒപ്പം കണക്റ്റഡ് എൽഇഡി ഡിആർഎൽ, എൽഇഡി ഹെഡ്‌ലൈറ്റുകൾ, ഫ്ലഷ്-ടൈപ്പ് ഡോർ ഹാൻഡിലുകൾ, 18 ഇഞ്ച് പെറ്റൽ-സ്റ്റൈൽ അലോയ് വീലുകൾ, കണക്‌റ്റഡ് എൽഇഡി ടെയിൽ ലൈറ്റുകൾ, ഗ്ലോസ് ബ്ലാക്ക് ക്ലാഡിംഗുകൾ എന്നിവ പോലുള്ള ഫീച്ചറുകളും കൂടിയാവുമ്പോൾ കൂപ്പെ സ്പോർട് യൂട്ടിലിറ്റി വാഹനം വേറെ ലെവലാകുന്നുമുണ്ട്.

ഇനി ഇന്റീരിയറിലേക്ക് കയറിയാൽ നെക്‌സോണിന് സമാനമായ ഒരു ഡാഷ്‌ബോർഡ് ലേഔട്ടാണ് കർവിലുള്ളത്. വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയുള്ള 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, ഇലുമിനേറ്റഡ് ടാറ്റ ലോഗോയുള്ള ഫോർ സ്‌പോക്ക് സ്റ്റിയറിംഗ് വീൽ, ആംബിയൻ്റ് മൂഡ് ലൈറ്റിംഗ്, വോയ്‌സ് അസിസ്റ്റഡ് പനോരമിക് സൺറൂഫ് എന്നിവ പോലുള്ള ഫീച്ചറുകളും കൂടിയാവുമ്പോൾ ടാറ്റ കർവ് പ്രീമിയമാവുന്നുമുണ്ട്.

9-സ്പീക്കർ JBL ഓഡിയോ സിസ്റ്റം, 10.25-ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ഗേജ് ക്ലസ്റ്റർ, വയർലെസ് ചാർജർ, എയർ പ്യൂരിഫയർ, ഇലക്ട്രോക്രോമിക് IRVM, ഇലുമിനേറ്റഡ് ആൻഡ് കൂൾഡ് ഗ്ലോവ്ബോക്സ്, പവർ, വെൻ്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ഇലക്ട്രോണിക് കൺട്രോൾഡ് റിയർ ബൂട്ട് ലിഡ് എന്നിവ ടാറ്റ കർവിന് ആഡംബരമേകുന്ന ഫീച്ചറുകളാണ്. 1.5 ലിറ്റർ ഡീസൽ, 1.2 ലിറ്റർ ടർബോ പെട്രോൾ, ഹൈപ്പീരിയൻ ഡയറക്ട് ഇഞ്ചക്ഷൻ എഞ്ചിൻ ഓപ്ഷനുകളാണ് കർവിന് തുടിപ്പേകാൻ എത്തിയിരിക്കുന്നത്.

More from DriveSpark

Article Published On: Sunday, December 22, 2024, 16:00 [IST]
English summary
Son gifted dad a tata curvv suv on his birthday video goes viral
കൂടുതല്‍... #auto news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X