അച്ഛന് ബുള്ളറ്റ് സമ്മാനിച്ച് യുവ ഡോക്‌ടർ, സർപ്രൈസ് ഒളിപ്പിച്ച് നമ്പർപ്ലേറ്റും; സോഷ്യൽ മീഡിയയും ഞെട്ടി

മക്കളുടെ ഏതൊരു സ്വപ്‌നങ്ങൾക്കും ചിറക് നൽകുന്നവരാണ് മാതാപിതാക്കൾ. ചെറുപ്രായം മുതൽ പഠിച്ച് നല്ലൊരു ജോലി വാങ്ങുന്നത് വരെ അവരുടെ കാര്യങ്ങളെല്ലാം മുടങ്ങാതെ ചെയ്‌തു കൊടുക്കാൻ അച്ഛനമ്മമാർ ശ്രമിക്കാറുണ്ട്. ഒപ്പം പരീക്ഷയിലും മറ്റും മികച്ച വിജയം നേടിയാൽ സൈക്കിളും ബൈക്കും സ്‌കൂട്ടറും എല്ലാം സമ്മാനം നൽകാമെന്ന് പല മാതാപിതാക്കളും മക്കൾക്ക് വാക്ക് നൽകാറുള്ള കാര്യമാണ്. എന്നാൽ ഇതുപോലെ മക്കൾക്ക് ഇത് രക്ഷിതാക്കളോട് പറയാൻ അധികം അവസരം കിട്ടാറില്ല. ആഗ്രഹിച്ചിട്ടും നടക്കാതെ പോയ സ്വപ്‌നങ്ങൾ പൂർത്തീകരിച്ചു കൊടുക്കാനുൻ ശ്രമിക്കുന്ന മക്കൾ നിരവധിയുണ്ട്.

സോഷ്യൽ മീഡിയ സജീവമായതോടെ പലരും തങ്ങളുടെ അച്ഛനും അമ്മയുടേയും ആഗ്രഹങ്ങളെല്ലാം സാധിച്ചുകൊടുക്കുന്നതെല്ലാം വാർത്തയാവാറുണ്ട്. സർപ്രൈസായി വിലപിടിപ്പുള്ള വാഹനങ്ങൾ സമ്മാനിക്കുന്ന വാർത്തകൾ അടുത്തിടെ ഇന്റർനെറ്റിൽ ഒരുപാട് കേൾക്കുന്നൊരു കാര്യമാണ്. അത്തരത്തിലൊരു വാർത്തയാണ് വീണ്ടും ഇന്റർനെറ്റിൽ വൈറലായിരിക്കുന്നത്. തന്റെ പിതാവിന് പുത്തനൊരു ബൈക്ക് സമ്മാനിച്ച ഡോക്ടറാണ് ഇവിടുത്തെ താരം.

Son Gifted Father A Royal Enfield Meteor 350 Video Goes Viral on Social Media

പുത്തൻ ബൈക്ക് സമ്മാനിച്ചതിൽ മാത്രമൊതുങ്ങുന്നതല്ല ഈ മകന്റെ സർപ്രൈസ്. വാഹനത്തിന്റെ രജിസ്‌ട്രേഷൻ നമ്പറിനുമുണ്ട് പ്രത്യേകത. പിതാവിന്റെ ജനനത്തീയതി ബൈക്കിന്റെ നമ്പറായി മകൻ സ്വന്തമാക്കുകയും ചെയ്‌തു. ഒരു ചെറിയ ഗിഫ്റ്റ് ബോക്സിൽ ഒളിപ്പിച്ചാണ് ഡോക്ടറായ മകൻ അച്ഛന് ഇത്തരത്തിലൊരു സർപ്രൈസ് സമ്മാനം കൈമാറിയത്. ഇനി വണ്ടിയേതാണെന്ന് പറയാം.

റോയൽ എൻഫീൽഡിന്റെ മീറ്റിയോർ 350 ക്രൂയിസറാണ് അച്ഛന് ഗിഫ്റ്റായി മകൻ കൊടുത്തിരിക്കുന്നത്. ഡോക്ടറായ ഗൗരവ് തന്നെയാണ് ഏവരുടേയും മനംകവർന്ന ഈ വീഡിയോ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്. ഒരു ചെറിയ ഗിഫ്റ്റ് ബോക്സിൽ ഒളിപ്പിച്ചാണ് മകൻ പിതാവിന് സമ്മാനം കൈമാറിയതെന്ന് പറഞ്ഞല്ലോ. അതിന്റെ ആകാംക്ഷനിറഞ്ഞ നിമിഷങ്ങൾ ഒപ്പിടെയുത്തത് കാണുന്നതും മനസിന് കുളിർമയുണ്ടാക്കുന്ന കാര്യമാണ്.

Son Gifted Father A Royal Enfield Meteor 350 Video Goes Viral on Social Media

ചെറിയ ഗിഫ്റ്റ് ബോക്സ് തുറന്ന് നോക്കുമ്പോൾ അതിൽ ബൈക്കിന്റെ താക്കോൽ കാണുന്നുണ്ടെങ്കിലും ആദ്യം വിശ്വസിക്കാൻ കുടുംബാംഗങ്ങൾക്ക് കഴിയുന്നുണ്ടായിരുന്നില്ല. പിന്നീട് വീടിന് പുറത്തേക്ക് വരുന്ന അച്ഛനെ വിസ്മയിപ്പിച്ചു കൊണ്ട് മുറ്റത്ത് റോയൽ എൻഫീൽഡിന്റെ ബൈക്ക് തുണികൊണ്ട് മൂടിയിരിക്കുന്നതും കാണാം. ഇതുമാറ്റി പുതുബൈക്ക് കാണുമ്പോൾ വീണ്ടും അതിശയിപ്പിക്കുന്നത് ആ നമ്പർ പ്ലേറ്റായിരുന്നു.

5768 എന്ന നമ്പറിൽ അച്ഛന്റെ ജനനത്തീയതിയും കണ്ടതോടെ ഏവർക്കും ഇരട്ടി സന്തോഷവും കൈവനന്നു. ഏറെ അഭിമാനത്തോടെയും സന്തോഷത്തോടെയുമാണ് ഡോക്‌ടറിന്റെ പിതാവും കുടുംബാംഗങ്ങളും റോയൽ എൻഫീൽഡ് മീറ്റിയോറിനെ വീട്ടിലേക്ക് സ്വീകരിക്കുന്നത്. ക്രൂയിസർ മോട്ടോർസൈക്കിളിന്റെ സ്റ്റെല്ലാർ ബ്ലാക്ക് കളർ ഓപ്ഷനാണ് അച്ഛനായി മകൻ തെരഞ്ഞെടുത്തിരിക്കുന്നത്.

ഏകദേശം 2.78 ലക്ഷം രൂപയോളമാണ് റോയൽ എൻഫീൽഡ് മീറ്റിയോർ 350 മോഡലിന്റെ സ്റ്റെല്ലാർ പതിപ്പിന് മുടക്കേണ്ടി വരുന്ന ഓൺ-റോഡ് വില. റെട്രോ ക്ലാസിക് മോട്ടോർസൈക്കിൾ നിർമാതാക്കളുടെ ഏറ്റവും പുതിയ ജെ-പ്ലാറ്റ്ഫോമിൽ പണികഴിപ്പിച്ച ആദ്യത്തെ ബൈക്കായിരുന്നു മീറ്റിയോർ. 349 സിസി, സിംഗിൾ-സിലിണ്ടർ, എയർ-ഓയിൽ-കൂൾഡ് എഞ്ചിനുമായി വരുന്ന വണ്ടിക്ക് വൈബ്രേഷനും നന്നേ കുറവായിരുന്നു.

5-സ്പീഡ് ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്ന ഈ 349 സിസി എഞ്ചിന് 20.2 bhp പവറിൽ പരമാവധി 27 Nm torque വരെ ഉത്പാദിപ്പിക്കാനാവും. ട്രിപ്പർ നാവിഗേഷൻ പോഡ്, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, എൽഇഡി ഹെഡ്‌ലാമ്പ്, ടെയിൽ ലാമ്പ് എന്നിവയുള്ള സെമി-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും റോയൽ എൻഫീൽഡ് മീറ്റിയോർ 350 പതിപ്പിന് ലഭിക്കുന്നുണ്ട്. ഇന്ത്യയിലെ ക്രൂയിസർ ബൈക്കുകളുടെ തമ്പുരാനായി അറിയപ്പെട്ടിരുന്ന തണ്ടർബേർഡിന്റെ പിൻഗാമിയായി 2021-ലാണ് മീറ്റീയോർ അവതാരപ്പിറവിടെയുക്കുന്നത്.

More from DriveSpark

Article Published On: Tuesday, July 8, 2025, 18:19 [IST]
English summary
Son gifted father a royal enfield meteor 350 video goes viral on social media
കൂടുതല്‍... #auto news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X