പുതിയ കാറിന്റെ താക്കോൽ കൈമാറാൻ വിദേശത്ത് നിന്നെത്തി മകൻ, സർപ്രൈസ് എൻട്രിയിൽ ഞെട്ടി ഉമ്മ ചെയ്‌തത് കണ്ടോ

നിങ്ങൾ എപ്പോഴെങ്കിലും മാതാപിതാക്കൾക്ക് അവർക്ക് പ്രിയപ്പെട്ടതായ എന്തെങ്കിലും സർപ്രൈസായി വാങ്ങി കൊടുത്തിട്ടുണ്ടോ? ഇല്ലെങ്കിൽ ഒരുതവണയെങ്കിലും ഇങ്ങനെയൊന്ന് ചെയ്‌ത് നോക്കണം കേട്ടോ. അത് വല്ലാത്തൊരു നിമിഷമായിരിക്കും സമ്മാനിക്കുകയെന്നതിൽ സംശയം വേണ്ട. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ വൈറലായിരിക്കുന്നത്. വീട്ടിലേക്ക് വാങ്ങിയ പുത്തൻ കാറിന്റെ ഡെലിവറി സമയത്ത് വിദേശത്തുള്ള മകൻ അച്ഛനും അമ്മയ്ക്കും മുൻപിൽ സർപ്രൈസായി പ്രത്യക്ഷപ്പെടുന്നതാണ് വീഡിയോയിൽ കാണാനാവുന്നത്. ഡീലർഷിപ്പുമായി മുൻപ് തീരുമാനിച്ച പ്രകാരം പ്ലാൻ ചെയ്‌ത് നടത്തിയ ഡെലിവറിയാണിത്. ടൊയോട്ട ഹൈറൈഡറിന്റെ താക്കോൽ കൈമാറാനായി മുഖംമറച്ച് മകൻ എത്തുന്നതാണ് സംഭവം.

അടുത്ത് നിൽക്കുന്ന അച്ഛനോ അമ്മയ്ക്കോ ആദ്യം മകനെ മനസിലായില്ല. എന്തോ കോപ്രായത്തിന് ആരോ അടുത്ത് വന്ന പുച്ഛമായിരുന്നു അമ്മയുടെ മുഖത്ത് ആദ്യം. പിന്നീട് താക്കോൽ കൈമാറുന്ന വേളയിൽ മകൻ മുഖത്ത് ധരിച്ചിരുന്ന മാക്‌സ് മാറ്റുകയും ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതും ഓട്ടക്കണ്ണിട്ട് ചിരിച്ചോണ്ട് അച്ഛനും അമ്മയും കാണുന്നുണ്ട്. പെട്ടെന്ന് അത് വിദേശത്തുള്ള തന്റെ മകനാണെന്ന് തിരിച്ചറിഞ്ഞ ഉമ്മ മകനെ കണ്ട സന്തോഷത്തിൽ ചാടി കെട്ടിപ്പെടിക്കുന്നത് കണ്ടുനിൽക്കുന്ന ആരുടേയും മനസ് നിറയ്ക്കും.

Son Surprises His Parents At The Toyota Hyryder Delivery

ചെറുപുഞ്ചിരിയോടെ മാത്രമേ നമുക്ക് ഈ വീഡിയോ കണ്ട്തീർക്കാനാവൂ. വടക്കൻ കേരളത്തിലെ ടൊയോട്ടയുടെ പ്രമുഖ വിതരണക്കാരായ അമാന ടൊയോട്ട ഡീലർഷിപ്പിലാണ് ഇത്തരത്തിലൊരു സംഭവം അരങ്ങേറിയിരിക്കുന്നത്. ഡീലർഷിപ്പ് തന്നെയാണ് ഈ സർപ്രൈസ് ഡെലിവറിയുടെ നിമിഷങ്ങൾ പകർത്തി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. ഉമ്മയുടെ ആ അത്ഭുതത്തോടെയുള്ള ചാട്ടത്തെ പ്രശംസിച്ചുകൊണ്ട് നിരവധി പേരാണ് കമന്റ് ബോക്‌സിൽ എത്തിയിരിക്കുന്നത്.

ഇതിലും നല്ല പരസ്യം ടൊയോട്ടക്ക് കിട്ടാൻ ഇല്ലെന്നായിരുന്നു ഒരാളുടെ കമന്റ്. ഉമ്മ ഓക്കെ പക്ഷേ ഇതിലും അപ്പുറം ഉള്ള ഫീലിംഗ്സ് ഒക്കെ അടക്കി വെച്ചുള്ള ഉപ്പാന്റെ ആ നിൽപ്പിനെയും പ്രശംസിക്കുന്നവരുണ്ട് കേട്ടോ. ഉപ്പയെയും ഉമ്മയെയും വെട്ടികൊലപ്പെടുത്തുന്ന മനുഷരെ, ഇങ്ങളിത് കാണരുതെന്നാണ് മറ്റൊരാളുടെ കമന്റ്. എന്തായാലും ഇത്തരത്തിലുള്ളൊരു വീഡിയോ കാണുന്നത് ഏതൊരു മനുഷ്യന്റേയും ഉള്ളിൽ പുഞ്ചിരി വിടർത്തുമെന്ന കാര്യത്തിൽ സംശയമൊന്നും വേണ്ട.

Son Surprises His Parents At The Toyota Hyryder Delivery

ടൊയോട്ടയുടെ നിരയിലെ ഹൈബ്രിഡ് എസ്‌യുവിയാണ് അർബൻ ക്രൂയിസർ ഹൈറൈഡർ. ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, ഹോണ്ട എലിവേറ്റ് തുടങ്ങിയ വമ്പൻ മിഡ്-സൈസ് എസ്‌യുവികളോട് മുട്ടാനിറങ്ങിയ വാഹനം മാരുതി സുസുക്കിയുടെ പങ്കാളിത്തത്തോടെയാണ് കമ്പനി വികസിപ്പിച്ചെടുത്തിരിക്കുന്നത്. E, S, G, V എന്നിങ്ങനെ വ്യത്യസ്‌ത വകഭേദങ്ങളിൽ എത്തുന്ന ഹൈറൈഡറിന് 11.14 ലക്ഷം മുതൽ 19.99 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്.

മിഡ്-സൈസ് എസ്‌യുവിയുടെ ബേസ് ഒഴികെ എല്ലാ വേരിയന്റുകളും സ്ട്രോംഗ് ഹൈബ്രിഡ് ഓപ്ഷനുകൾ ലഭ്യമാണ്. എഞ്ചിൻ വിശദാംശങ്ങളിലേക്ക് വന്നാൽ ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കിയ സ്ട്രോംഗ് ഹൈബ്രിഡ് 1.5 ലിറ്റർ പെട്രോളാണ് ഏറ്റവും വലിയ ഹൈലൈറ്റ്. ഇ-ഡ്രൈവ് ഓട്ടോമാറ്റിക് ഗിയർബോക്‌സ് വഴി ഫ്രണ്ട് വീൽ ഡ്രൈവായി പണികഴിച്ചിരിക്കുന്ന ഇത് 116 bhp പവറിൽ പരമാവധി 141 Nm torque വരെ ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്.

Son Surprises His Parents At The Toyota Hyryder Delivery

സ്ട്രോംഗ് ഹൈബ്രിഡ് എഞ്ചിന് ലിറ്ററിന് 27.97 കിലോമീറ്റർ മൈലേജാണ് ടൊയോട്ട അവകാശപ്പെടുന്നത്. അതേസമയം സുസുക്കിയിൽ നിന്നുള്ള1.5 ലിറ്റർ NA K15C മൈൽഡ്-ഹൈബ്രിഡ് പെട്രോൾ എഞ്ചിൻ 102 bhp കരുത്തിൽ 135 Nm torque വരെ വികസിപ്പിക്കുന്ന രീതിയിലാണ് ട്യൂൺ ചെയ്‌തിരിക്കുന്നത്. ഇതോടൊപ്പം ഒരു കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസ് വേരിയന്റും ടൊയോട്ടയുടെ മിഡ്-സൈസ് എസ്‌യുവിയിലുണ്ട്.

ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ സിഎൻജി വേരിയന്റിന് മാരുതി സുസുക്കിയുടെ 1.5 ലിറ്റർ, നാല് സിലിണ്ടർ, K12C എഞ്ചിന് ഹൈറൈഡറിൽ സിഎൻജി ഫ്യുവലുമായി പ്രവർത്തുമ്പോൾ പവർ കണക്കുകൾ 88 bhp പവറും 121.5 Nm ടോർക്കുമാണ് നൽകാനാവുക. ടൊയോട്ട അവകാശപ്പെടുന്നത് പോലെ എസ്‌യുവിയുടെ സിഎൻജി വേരിയന്റിന് 26.6 കിലോമീറ്റർ ഇന്ധനക്ഷമതയാണ് നൽകാനാവുക.

ടൊയോട്ട ഹൈറൈഡറും മാരുതി ഗ്രാൻഡ് വിറ്റാരയും സുസുക്കിയുടെ ഗ്ലോബൽ-സി പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് പണികഴിപ്പിച്ചിരിക്കുന്നത്. പ്ലാറ്റ്‌ഫോം മാത്രമല്ല, ഗ്രാൻഡ് വിറ്റാരയുമായി ഫീച്ചറുകളും എഞ്ചിൻ ഓപ്ഷനുകളും ഹൈറൈഡർ പങ്കിടുന്നുമുണ്ട്. എൽഇഡി ഹെഡ്‌ലാമ്പുകൾ, 17 ഇഞ്ച് അലോയ് വീലുകൾ, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവയാണ് വാഹനത്തിലെ പ്രധാന ഫീച്ചറുകൾ.

കഴിഞ്ഞില്ല, ഇതുകൂടാതെ ഹെഡ്‌സ് അപ് ഡിസ്പ്ലേ (HUD), സറൗണ്ട്-വ്യൂ ക്യാമറ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, കണക്‌റ്റഡ് കാർ ടെക്, എഞ്ചിൻ സ്റ്റാർട്ട്/സ്റ്റോപ്പ് ബട്ടൺ, ആറ് എയർബാഗുകൾ, ക്രൂയിസ് കൺട്രോൾ, പാർക്കിംഗ് സെൻസറുകളുള്ള റിവേഴ്‌സിംഗ് ക്യാമറ എന്നീ ഫീച്ചറുകളും ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡറിലുണ്ട്. വീഡിയോയിൽ സർപ്രൈസ് എൻട്രി കൊടുത്ത മകൻ മാതാപിതാക്കൾക്ക് വാങ്ങിയക്കൊടുത്തത് എസ്‌യുവിയുടെ ഏത് വേരിയന്റാണെന്ന് വ്യക്തമായിട്ടില്ല.

More from DriveSpark

Article Published On: Monday, March 10, 2025, 19:48 [IST]
English summary
Son surprises his parents at the toyota hyryder delivery video goes viral
കൂടുതല്‍... #auto news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X