കാശുണ്ടാക്കിയത് വണ്ടിപ്പണിയിലൂടെ, 6 കോടിയുടെ സൂപ്പർകാർ വാങ്ങി കാർ ഡീറ്റെയിലിംഗ് രംഗത്തെ ഡെവിൾസ്

കാർ ഡീറ്റെയിലിംഗിനെ കുറിച്ച് അറിയാത്തവരായി ആരും തന്നെയുണ്ടാവില്ലല്ലോ. പുതിയൊരു വാഹനം വാങ്ങിയാൽ പലരും ആദ്യം തന്നെ ചെയ്യുന്ന കാര്യം സെറാമിക് കോട്ടിംഗ് അല്ലെങ്കിൽ പിപിഎഫ് പോലുള്ള ഡീറ്റെയിലിംഗ് ചെയ്യുന്നതാണ്. അതിനാൽ ഇത്തരം സംവിധാനങ്ങളുള്ള ധാരാളം കടകളും നമുക്ക് ചുറ്റിനും കാണാനാവും. ഇത് നിലവിലെ ട്രെൻഡാണെൽ കാർ ഡീറ്റെയിലിംഗ് രംഗത്തെ ഏറ്റവും വലിയ കമ്പനികളിൽ ഒന്നാണ് ഡീറ്റെയിലിംഗ് ഡെവിൾ. ഇതിനോടകം ലോകമെമ്പാടുമായി നൂറിലധികം ഫ്രാഞ്ചൈസികളുള്ള ഇവർ പ്രശസ്‌തരാണ്. ഇപ്പോഴിതാ ഇതിന്റെ ഉടമ പുതിയൊരു കാർ വാങ്ങിയ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

പുതിയ കാറിന്റെ ഡെലിവറി എടുക്കുന്നത് ഏതൊരു വ്യക്തിയെയും സംബന്ധിട്ട് ആവേശകരമായ നിമിഷങ്ങളിൽ ഒന്നാണല്ലോ. ഡീറ്റെയിലിംഗ് ഡെവിളിന്റെ ഉടമ സൗരഭ് അഹൂജ തന്റെ ജീവിതത്തിലെ അസുലഭമായ നിമിഷം വീഡിയോയിൽ പകർത്തി സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചതോടെയാണ് ആരാധകരെല്ലാം സംഭവം അറിയുന്നത്. 6 കോടി രൂപ വിലമതിക്കുന്ന മക്ലാരൻ അർതുറ സൂപ്പർകാറാണ് ഇദ്ദേഹം സ്വന്തമാക്കിയിരിക്കുന്നത്.

Sourabh Ahuja Detailing Devils Founder Bought New Mclaren Artura Supercar

ആർസി കാർ പോലുള്ള പെട്ടിയിൽ എത്തിച്ചാണ് സൂപ്പർകാറിന്റെ ഡെലിവറി നടന്നത്. സഹോദരങ്ങൾക്കും സുഹൃത്തുകൾക്കും ഒപ്പമെത്തിയാണ് 6 കോടി രൂപ വിലമതിക്കുന്ന മക്ലാരൻ സൗരഭ് അഹൂജ സ്വന്തമാക്കിയിരിക്കുന്നത്. അർതുറയുടെ ഗ്രീൻ കളർ ഓപ്ഷനാണ് ഡീറ്റെയിലിംഗ് ഡെവിൾസിൻ്റെ ഉടമ തെരഞ്ഞെടുത്തിരിക്കുന്നത്. ഇത് ബ്രിട്ടീഷ് റേസിംഗ് ഗ്രീൻ നിറത്തോട് വളരെ സാമ്യമുള്ളതാണ്. കൂടാതെ സൂപ്പർകാറിന്റെ 19 ഇഞ്ച് അലോയ് വീലുകൾ ഗൺമെറ്റൽ ഗ്രേയിലാണ് പൂർത്തിയാക്കിയിരിക്കുന്നതും.

ഇറ്റാലിയൻ സൂപ്പർകാർ നിർമാതാക്കളായ മക്ലാരനിൽ നിന്നുള്ള ഏറ്റവും പുതിയ മോഡലുകളിൽ ഒന്നാണ് അർതുറ. പൂർണമായും ഇറക്കുമതി ചെയ്യുന്ന ഈ കാറിന് 6 കോടി രൂപയാണ് ഇന്ത്യയിൽ വരുന്ന വില. 3.0 ലിറ്റർ, ട്വിൻ-ടർബോ V6 എഞ്ചിനാണ് അർതുറയുടെ ഹൃദയം. സീരീസ് ഹൈബ്രിഡ് അസിസ്റ്റും അർതുറയിൽ സജ്ജീകരിച്ചിരിക്കുന്നതിനാൽ പെർഫോമൻസും കാര്യക്ഷമതയും ഒരുപോലെ കിട്ടും.

Sourabh Ahuja Detailing Devils Founder Bought New Mclaren Artura Supercar

ഈ സൂപ്പർകാറിന് അതിൻ്റെ ICE എഞ്ചിൻ ഉപയോഗിച്ച് മൊത്തം 577 bhp കരുത്തിൽ പരമാവധി 584 Nm torque വരെ ഉത്പാദിപ്പിക്കാൻ കഴിയും. അതേസമയം അതിൻ്റെ ഇലക്ട്രിക് മോട്ടോർ 94 bhp പവറും 225 Nm ടോർക്കും അധികമായി എഞ്ചിനിൽ എത്തിക്കും. അങ്ങനെ മൊത്തത്തിൽ മക്ലാരൻ അർതുറയ്ക്ക് 671 bhp കരുത്തിൽ 804 Nm torque നിർമിക്കാനാവും. വെറും 3 സെക്കൻഡിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാനും ഇതിന് കഴിയും.

330 കിലോമീറ്ററാണ് സൂപ്പർകാറിന്റെ പരമാവധി വേഗം. 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. മക്ലാരൻ അർതുറ ഒരു റിയർവീൽ ഡ്രൈവ് വാഹനമായാണ് പണികഴിപ്പിച്ചിരിക്കുന്നത്. 7.4kWh ബാറ്ററി പായ്ക്കിലൂടെ 31 കിലോമീറ്റർ വരെ ഇലക്ട്രിക്-ഒൺലി റേഞ്ചും നൽകും. ഇ-മോഡ്, കംഫർട്ട്, സ്‌പോർട്ട്, ട്രാക്ക് എന്നിങ്ങനെ വ്യത്യസ്‌തമായ ഡ്രൈവ് മോഡുകളും അർതുറയിലുണ്ട്.

Sourabh Ahuja Detailing Devils Founder Bought New Mclaren Artura Supercar

വലിപ്പത്തിന്റെ കാര്യത്തിലേക്ക് വന്നാൽ മൊത്തത്തിൽ 4,539 മില്ലീമീറ്റർ നീളവും 2,080 മില്ലീമീറ്റർ വീതിയും 1,193 മില്ലീമീറ്റർ ഉയരവും 2,640 മില്ലീമീറ്റർ വീൽബേസുമുണ്ട് മക്ലാരൻ്റെ PHEV സൂപ്പർകാറിന്. അർതുറയിൽ 66 ലിറ്റർ ഫ്യുവൽ ടാങ്കും മുൻഭാഗത്തെ ട്രങ്കിൽ 160 ലിറ്റർ സ്റ്റോറേജ് സ്പേസുമുണ്ട്. ഫീച്ചറുകളിലേക്ക് നോക്കിയാൽ ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി എന്നിവയുള്ള 8.0 ഇഞ്ച് വെർട്ടിക്കൽ മൗണ്ടഡ് ടച്ച്‌സ്‌ക്രീൻ എന്നിവയെല്ലാമാണ് കാറിനത്ത് ഉണ്ടാവുക.

അർതുറയ്ക്ക് ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, രണ്ട് യുഎസ്ബി പോർട്ടുകൾ, കൂടാതെ ADAS ടെക് എന്നിവ പോലുള്ള സവിശേഷതകളും ലഭിക്കും. ഡീറ്റെയിലിംഗ് ഡെവിൾസിന്റെ ഉടമ സൗരഭ് അഹൂജയ്ക്ക് ഇതിനോടകം തന്നെ വലിയ സൂപ്പർകാറുകളുടേയും ആഡംബര കാറുകളുടേയും വലിയ നിര തന്നെയുണ്ട്. റേഞ്ച് റോവർ സ്‌പോർട്ട്, കിയ EV6 ജിടി, മെർസിഡീസ് ബെൻസ് GLC 43 AMG കൂപ്പെ പോലുള്ള മോഡലുകളാണ് സൗരഭിന്റെ ഗരാജിലുള്ളത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Wednesday, October 30, 2024, 15:58 [IST]
English summary
Sourabh ahuja detailing devils founder bought new mclaren artura supercar
കൂടുതല്‍... #auto news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X