യാത്രകൾ ഗംഭീരമാവട്ടെ, ഒന്നര കോടിയുടെ ലക്ഷ്വറി എസ്‌യുവി വാങ്ങി ദാദ
ക്രിക്കറ്റ് പ്രേമികൾക്ക് അല്ലാത്തവർക്ക് പോലും പ്രത്യേകമൊരു ആമുഖം വേണ്ടാത്തയാളാണ് ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ് ക്യാപ്റ്റനും ബിസിസിഐ അധ്യക്ഷനുമായിരുന്ന സൗരവ് ഗാംഗുലി. ഉഗ്രമായ ലെഫ്റ്റ് ഹാൻഡ് ബാറ്റിംഗിലൂടെയും ക്യാപ്റ്റൻസിയിലൂടെയും അഗ്രസീവായ സ്വഭാവത്തിലൂടെയുമാണ് ഗാംഗുലി ഫാൻസിനെ നേടിയെടുത്തത്. ഇന്നും താരത്തിന്റെ ആരാധകർ അദ്ദേഹത്തിന്റെ വിശേഷങ്ങളിയാൻ താത്പര്യം കാണിക്കാറുണ്ട്.
അടുത്ത ഐപിഎല്‍ സീസണിലേക്ക് ഡല്‍ഹി ക്യാപ്റ്റൽസിന്റെ പരിശീലക സ്ഥാനം സൗരവ് ഗാംഗുലി ഏറ്റെടുത്തേക്കുമെന്ന വാർത്തകൾ പുറത്തുവന്നതിനു പിന്നാലെ മറ്റൊരു സന്തോഷ വാർത്തകൂടി ആരാധകരിലേക്ക് എത്തുകയാണ്. തന്റെ യാത്രകള്‍ക്കായി പുതുപുത്തനൊരു ലക്ഷ്വറി വാഹനത്തെ കൂടെക്കൂട്ടിയതാണീ വിശേഷം. ആഡംബര കാറുകൾ എന്നു കേൾക്കുമ്പോഴേ ഇന്ത്യക്കാരുടെ മനസിലേക്ക് ഓടിയെത്തുന്ന പേര് മെർസിഡീസ് ബെൻസിന്റെതോവുമല്ലോ.

യാത്രകള്‍ക്കായി സൗരവ് ഗാംഗുലി കൂടെക്കൂട്ടിയതും ഈ മെർസിഡീസിന്റെ GLS കാളകൂറ്റനെയാണ്. "കൊൽക്കത്തയുടെ രാജകുമാരൻ" എന്ന് അറിയപ്പെടുന്ന മുൻ ക്രിക്കറ്റ് താരത്തിന് കൺവെർട്ടിബിൾ ഒഴികെ ഒരു ഫാൻസി കാർ ശേഖരം ഇല്ലെന്നതും ശ്രദ്ധേയമായ കാര്യമായിരുന്നു. മെർസിഡീസ് ബെൻസ് ഡീലർഷിപ്പായ ബെഞ്ച്മാർക്ക് ഇന്റർക്രാഫ്റ്റ്‌സ് ഗാംഗുലി പുതിയ കാറിന്റെ ഡെലിവറി ഏറ്റെടുക്കുന്നതിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടിട്ടുണ്ട്.
കടുത്ത വാഹനപ്രേമിയെന്ന വിശേഷണവും കാറുകളുടെ നീണ്ട കളക്ഷനുകള്‍ ഒന്നും അവകാശപ്പെടാനില്ലാത്ത താരം ഇപ്പോഴെങ്കിലും ഒരു ആഡംബര വാഹനം സ്വന്തമാക്കിയതിൽ ആരാധകർ ഹാപ്പിയാണ്. താരം താക്കോൽ ഡെലിവറി മാത്രമാണ് എടുത്തത്. കാർ പിന്നീട് ഗാംഗുലിയുടെ കൊൽക്കത്തയിലെ വീട്ടിൽ എത്തിച്ചു. അദ്ദേഹത്തിന്റെ ഭാര്യ ഡോണ ഗാംഗുലിയാണ് മെർസിഡീസ് ബെൻസ് GLS ഔദ്യോഗികമായി ഏറ്റെടുക്കുകയായിരുന്നു. GLS 400d എന്ന ഒരൊറ്റ വേരിയന്റിൽ മാത്രമാണ് ഇന്ത്യൻ വിപണിയിൽ എത്തുന്നത്.

1.29 കോടി രൂപയാണ് ഈ ലക്ഷ്വറി സ്പോർട്ട് യൂട്ടിലിറ്റി വാഹനത്തിന്റെ ഇന്ത്യയിലെ എക്സ്ഷോറൂം വില. കഴിഞ്ഞ വര്‍ഷമാണ് GLS എസ്‌യുവി ഏഴ് സീറ്റർ പതിപ്പിൽ ഇന്ത്യയിൽ എത്തുന്നത്. 326 bhp കരുത്തിൽ 700 Nm torque നൽകുന്ന കരുത്തുറ്റ 3.0 ലിറ്റർ ഇൻലൈൻ സിക്‌സ് ഡീസൽ എഞ്ചിനാണ് മെർസിഡീസ് ബെൻസിന്റെ ഈ കാറിന് തുടിപ്പേകുന്നത്. ഇത് സുഗമമായ 9-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായാണ് ജോടിയാക്കിയിരിക്കുന്നത്.
48V മൈൽഡ് ഹൈബ്രിഡ് ടെക്‌നോളജിയുടെ അനുബന്ധമായ എസ്‌യുവി ലൈനപ്പിലെ ടോപ്പ്-ടയർ ഡീസൽ വേരിയന്റാണ് GLS 400d. ഗംഭീര വലിപ്പമുള്ള വാഹനത്തിന്റെ റോഡ് പ്രെസൻസും ഗംഭീരമാണ്. വലിയ ഒക്ടാഗോണല്‍ ഗ്രിൽ, മള്‍ട്ടിബീം എല്‍ഇഡി ഹെഡ്‌ലാമ്പ്, എല്‍ഇഡി ഡിആര്‍എല്‍, എയര്‍ഡാം, ക്രോം ആരവണം നല്‍കിയിട്ടുള്ള അണ്ടര്‍ ഗാര്‍ഡ് എന്നിവയാണ് ഡിസൈനിനെ പൂരകമാക്കുന്നത്.

ഇനി പിന്നിലേക്ക് നോക്കിയാൽ അണ്ടര്‍ബോഡി ക്ലാഡിങ്ങുകളുള്ള ബമ്പർ, സില്‍വല്‍ സ്‌കിഡ് പ്ലേറ്റ്, ഡ്യുവല്‍ എക്സ്ഹോസ്റ്റ് പൈപ്പ് എന്നിവ പിന്‍ഭാഗത്തിന് സ്പോര്‍ട്ടി ഭാവം സമ്മാനിക്കുന്നു. കവൻസൈറ്റ് ബ്ലൂ, സെലനൈറ്റ് ഗ്രേ, ഹയാസിന്ത് റെഡ്, ഒബ്സിഡിയൻ ബ്ലാക്ക്, മൊജാവെ സിൽവർ, പോളാർ വൈറ്റ് എന്നിവയുൾപ്പെടെ ഒന്നിലധികം നിറങ്ങളിൽ കാർ ഇന്ത്യയിൽ ലഭ്യമാണ്. ചിത്രങ്ങളെ അടിസ്ഥാനമാക്കിയാൽ ഗാംഗുലിയുടെ വീട്ടിലെത്തിയിരിക്കുന്നത് ഒബ്സിഡിയൻ ബ്ലാക്കിൽ ഒരുങ്ങിയ എസ്‌യുവിയാണ്.
ജർമൻ വാഹന നിർമാതാക്കളായ മെർസിഡീസിന്റെ പുതിയ ലക്ഷ്വറി എസ്‌യുവി സവിശേഷതകളാൽ സമ്പന്നമാണ്. വലിയ പനോരമിക് സൺറൂഫ്, 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് യൂണിറ്റ്, 13-സ്പീക്കർ സിസ്റ്റം, 9-ചാനൽ ആംപ്ലിഫയർ എന്നിവയുമായി വരുന്നു. കൂടാതെ, ഇത് എല്ലാ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിനായി MBUX യൂണിറ്റ് ഉപയോഗിക്കുന്നു. പുതുതലമുറ ഫീച്ചറുകളും കണക്റ്റഡ് കാര്‍ ഫീച്ചറുകളും യാത്രകളെ മറ്റൊരു തലത്തിൽ എത്തിക്കുന്നുമുണ്ട്.

പിന്‍നിര സീറ്റുകള്‍ ഇലക്ട്രിക്കലി ഫോള്‍ഡ് ചെയ്യാന്‍ കഴിയുന്നതാണ്. നിരവധി സുരക്ഷ ഫീച്ചറുകളും ഈ വാഹനത്തിലുണ്ടെന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ. മെർസിഡീസ് ബെൻസിന് പുറമെ സൗരവ് ഗാംഗുലിക്ക് ഹോണ്ട സിറ്റി ZX, മെർസിഡീസ് ബെൻസ് C-ക്ലാസ്, ഫോർഡ് എൻഡവർ, മെർസിഡീസ് ബെൻസ് CLK തുടങ്ങിയ മറ്റ് കാറുകളും ഗാംഗുലിയുടെ ഗരാജിലുണ്ട്.


Click it and Unblock the Notifications








