ഇലക്‌ട്രിക്കിലും സോളാറിലും ഓടിക്കാം ഈ ഓട്ടോറിക്ഷ; Vega ETX എന്നൊരു ശ്രീലങ്കൻ അതിഥി

ഇഷ്‌ടപ്പെട്ടാലും ഇല്ലെങ്കിലും ബാറ്ററി ഇലക്‌ട്രിക് വാഹനങ്ങളിലേക്കാണ് വിപണി ഇപ്പോൾ കുതിച്ചുചാടുന്നത്. ഉയർന്ന ഇന്ധന വിലയ്ക്ക് പരിഹാരമായി പലരും ഇവികളിലേക്ക് മാറാനും തയാറായിക്കൊണ്ടിരിക്കുകയാണ്. വരും വർഷങ്ങളിൽ മിക്കവാറും എല്ലാ വാഹനങ്ങളും ആന്തരിക ജ്വലന എഞ്ചിനുകൾ ഇലക്‌ട്രിക്കിലേക്ക് തന്നെ മാറ്റിസ്ഥാപിക്കും.

ഇലക്‌ട്രിക്കിലും സോളാറിലും ഓടിക്കാം ഈ ഓട്ടോറിക്ഷ; Vega ETX എന്നൊരു ശ്രീലങ്കൻ അതിഥി

കർശനമായ മലിനീകരണ മാനദണ്ഡങ്ങളും ഇന്ധന വിലയും വർധിക്കുന്നത് പരിവർത്തന പ്രക്രിയയെ ത്വരിതപ്പെടുത്തിയിട്ടുണ്ട് എന്നകാര്യവും യാഥാർഥ്യമാണ്. പാസഞ്ചർ വാഹനങ്ങളും ഇരുചക്ര വാഹനങ്ങളും മാത്രമല്ല വാണിജ്യ വാഹനങ്ങളും പൊതുഗതാഗതവും ഈ പരിവർത്തനത്തിന്റെ ഭാഗമായി മാറികൊണ്ടിരിക്കുകയാണ്.

ഇലക്‌ട്രിക്കിലും സോളാറിലും ഓടിക്കാം ഈ ഓട്ടോറിക്ഷ; Vega ETX എന്നൊരു ശ്രീലങ്കൻ അതിഥി

ഇന്ത്യയിലും മറ്റ് ചില തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലും സാധാരണയായി ടക് ടക്കുകൾ എന്ന് വിളിക്കപ്പെടുന്ന ത്രീ-വീലർ ഓട്ടോറിക്ഷകൾ ഇപ്പോഴും പൊതുഗതാഗതത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളിൽ ഒന്നാണ്. ഇന്ത്യയിലെ പല സ്ഥലങ്ങളിലും ഡീസൽ, പെട്രോൾ ഓട്ടോറിക്ഷകൾ ഇതിനകം തന്നെ പയ്യെ നിരത്തുകൾ ഒഴിയാൻ തുടങ്ങിയിട്ടുമുണ്ട്.

ഇലക്‌ട്രിക്കിലും സോളാറിലും ഓടിക്കാം ഈ ഓട്ടോറിക്ഷ; Vega ETX എന്നൊരു ശ്രീലങ്കൻ അതിഥി

അധികം വൈകാതെ തന്നെ വാഹന വിപണിയിൽ നിന്ന് ഡീസൽ, പെട്രോൾ ഓട്ടോറിക്ഷകൾ അപ്രത്യക്ഷമാകും. നിലവിൽ കേരളത്തിൽ സിഎൻജി മോഡലുകളിലേക്കാണ് കൂടുതൽ റിക്ഷകളും മാറുന്നതെങ്കിലും ഒരു വിഭാഗക്കാർ ഇലക്‌ട്രിക് ഓട്ടോറിക്ഷകൾ തന്നെയാണ് തെരഞ്ഞെടുക്കുന്നത്. കുറഞ്ഞ ചെലവിൽ കൊണ്ടുനടക്കാനാവുമെന്നതാണ് ഇത്തരം മോഡലുകളുടെ പ്രധാന ആകർഷണം.

ഇലക്‌ട്രിക്കിലും സോളാറിലും ഓടിക്കാം ഈ ഓട്ടോറിക്ഷ; Vega ETX എന്നൊരു ശ്രീലങ്കൻ അതിഥി

ഒരു സിഎൻജി പതിപ്പിലേക്ക് മാറുക എന്നതാണ് ഉടനടി പരിഹാരമായി കാണുന്നതെങ്കിലും താമസിയാതെ അല്ലെങ്കിൽ പിന്നീട് എല്ലാ വാണിജ്യ മുച്ചക്ര വാഹനങ്ങളും ഇലക്ട്രിക്കിലേക്ക് മാറേണ്ടതുണ്ട്. സമീപകാലത്ത് ഇന്ത്യൻ ഇലക്ട്രിക് ത്രീ വീലർ വിപണി വിഹിതം വർധിക്കുന്നതിന് കാരണമായ ചില ഓപ്ഷനുകൾ ഇന്ത്യൻ വിപണിയിൽ ഉണ്ടായിരുന്നു.

ഇലക്‌ട്രിക്കിലും സോളാറിലും ഓടിക്കാം ഈ ഓട്ടോറിക്ഷ; Vega ETX എന്നൊരു ശ്രീലങ്കൻ അതിഥി

എന്നിരുന്നാലും അവയൊന്നും Mahindra Treo ഒഴികെയുള്ള ഒരു പ്രമുഖ ബ്രാൻഡിൽ നിന്നുള്ളതല്ല. വേഗ എന്ന പേരിലുള്ള ഒരു ശ്രീലങ്കൻ ഇവി സ്റ്റാർട്ടപ്പ് അടുത്തിടെ ETX എന്ന പേരിൽ മിടുക്കൻ ഇലക്ട്രിക് ഓട്ടോറിക്ഷയെ പരിചയപ്പെടുത്തിയിരുന്നു.

ഇലക്‌ട്രിക്കിലും സോളാറിലും ഓടിക്കാം ഈ ഓട്ടോറിക്ഷ; Vega ETX എന്നൊരു ശ്രീലങ്കൻ അതിഥി

ചുരുക്കത്തിന്റെ ആദ്യ രണ്ട് അക്ഷരങ്ങൾ ഇലക്ട്രിക് ത്രീ-വീലറിനെയാണ് സൂചിപ്പിക്കുന്നത്. അതേസമയം X അക്ഷരത്തിന്റെ പ്രാധാന്യം ഇതുവരെ അറിവായിട്ടില്ല. ഇപ്പോൾ റിക്ഷ ഒരു പ്രോട്ടോടൈപ്പ് ഘട്ടത്തിലാണെന്നതിനാൽ ETX ത്രീ വീലർ ഇലക്‌ട്രിക്കിന്റെ കൂടുതൽ വിശദാംശങ്ങൾ കമ്പനി പുറത്തുവിട്ടിട്ടില്ല.

സമൂഹ മാധ്യമങ്ങളിലൂടെ പുറത്തിറക്കിയ ടീസർ വീഡിയോയിൽ ETX പ്ലാറ്റ്ഫോം ഭാവിയിലേക്കുള്ള ഒരു ഇലക്ട്രിക് അർബൻ മൊബിലിറ്റി പരിഹാരമാണെന്ന് Vega അവകാശപ്പെടുകയാണ്. സുരക്ഷിതവും പരിസ്ഥിതി സൗഹൃദവും ചെലവു കുറഞ്ഞ നഗര യാത്രകൾക്കായി രൂപകൽപ്പന ചെയ്ത പുതുതലമുറ ഇലക്ട്രിക് ത്രീ-വീലറാണ് ETX.

ഇലക്‌ട്രിക്കിലും സോളാറിലും ഓടിക്കാം ഈ ഓട്ടോറിക്ഷ; Vega ETX എന്നൊരു ശ്രീലങ്കൻ അതിഥി

സാധനങ്ങൾ കൊണ്ടുപോകുന്നതിനായി സാധാരണ യാത്രക്കാർക്കുള്ള സ്ഥലത്തിന് പുറമേ ലഗേജ് ഇടവും വാഹനത്തിന് നൽകിയിട്ടുണ്ട് എന്ന കാര്യം ഏറെ ശ്രദ്ധേയമാണ്. താങ്ങാവുന്ന വില നിലനിർത്താൻ എൽ‌എഫ്‌പി ബാറ്ററി പാക്കുകളിൽ നിന്ന് കരുത്ത് ആകർഷിക്കുന്ന ഒരു ഇലക്ട്രിക് മോട്ടോറാണ് Vega ETX ഇലക്ട്രിക് റിക്ഷയ്ക്ക് തുടിപ്പേകുന്നത്.

ഇലക്‌ട്രിക്കിലും സോളാറിലും ഓടിക്കാം ഈ ഓട്ടോറിക്ഷ; Vega ETX എന്നൊരു ശ്രീലങ്കൻ അതിഥി

ഇടയ്ക്കിടയ്ക്കുള്ള ചാർജിംഗ് ഒഴിവാക്കുന്നതിനായി ഒരു സോളാർ പാനൽ റൂഫ് വാഗ്‌ദാനം ചെയ്യുന്നതാണ് ഓട്ടോറിക്ഷയുടെ മറ്റൊരു പ്രത്യേകത. ബാറ്ററി അതിന്റെ സോളാർ പാനലുകൾ ഉപയോഗിച്ച് മാത്രം പ്രതിദിനം 64 കിലോമീറ്റർ റേഞ്ച് നൽകാൻ കഴിയും.

ഇലക്‌ട്രിക്കിലും സോളാറിലും ഓടിക്കാം ഈ ഓട്ടോറിക്ഷ; Vega ETX എന്നൊരു ശ്രീലങ്കൻ അതിഥി

പാനലുകൾക്ക് ചെറിയ വലിപ്പമാണുള്ളതെങ്കിലും വ്യവസായ സ്വഭാവം ദിവസത്തിന്റെ മിക്ക ഭാഗങ്ങളിലും പാനലുകൾ ചാർജ് ചെയ്യാൻ അനുവദിക്കുന്നു എന്ന കാര്യവും ഏറെ സ്വീകാര്യമാണ്. ഇത് പൊതുഗതാഗതത്തിനുള്ള വളരെ താങ്ങാവുന്ന മാർഗമായി തെളിയിക്കുന്ന കുറഞ്ഞ പ്രവർത്തനച്ചെലവുകളിലേക്കും വിവർത്തനം ചെയ്യും.

ഇലക്‌ട്രിക്കിലും സോളാറിലും ഓടിക്കാം ഈ ഓട്ടോറിക്ഷ; Vega ETX എന്നൊരു ശ്രീലങ്കൻ അതിഥി

ശ്രീലങ്കയിൽ മാത്രമല്ല ഓട്ടോറിക്ഷകൾ പൊതു യാത്രക്കാരുടെ നിർണായക ഭാഗമായ മറ്റ് ദക്ഷിണേഷ്യൻ രാജ്യങ്ങളിലും ഈ വാഹനം അവതരിപ്പിക്കാൻ കമ്പനി പദ്ധതിയിട്ടിട്ടുണ്ട്. അടുത്ത വർഷം എപ്പോഴെങ്കിലും ETX അടിസ്ഥാനമാക്കി ഒരു പ്രൊഡക്ഷൻ-സ്പെക്ക് മോഡൽ പുറത്തിറക്കാനാണ് Vega പദ്ധതിയിട്ടിരിക്കുന്നത്.

ഇലക്‌ട്രിക്കിലും സോളാറിലും ഓടിക്കാം ഈ ഓട്ടോറിക്ഷ; Vega ETX എന്നൊരു ശ്രീലങ്കൻ അതിഥി

ഇന്ത്യയിലേക്കും ഈ മോഡൽ എത്തുകയാണെങ്കിൽ തീർച്ചയായും നിരത്തുകൾ കീഴടക്കാൻ പ്രാപ്‌തമായിരിക്കും. നിലവിൽ Mahindra Treo അടക്കിവാഴുന്ന ഈ സെഗ്മെന്റിൽ മത്സരം കനക്കുകയും ചെയ്യും. Treo, Treo Yari എന്നിങ്ങനെ രണ്ട് വേരിയന്റുകളിലായി എത്തുന്ന റിക്ഷക്ക് യഥാക്രമം 2.43 ലക്ഷം, 1.62 ലക്ഷം രൂപ എന്നിങ്ങനെയാണ് എക്സ്ഷോറൂം വില. പൂര്‍ണ ചാർജിൽ Mahindra Treo 170 കിലോമീറ്റർ ശ്രേണിയോളം നൽകാൻ പ്രാപ്‌തമാണ്.

ഇലക്‌ട്രിക്കിലും സോളാറിലും ഓടിക്കാം ഈ ഓട്ടോറിക്ഷ; Vega ETX എന്നൊരു ശ്രീലങ്കൻ അതിഥി

കമ്പനി തന്നെ വികസിപ്പിച്ചെടുത്ത ലിഥിയം അയോണ്‍ ബാറ്ററിയാണ് ഈ ഇലക്‌ട്രിക് ത്രീ-വീലറുകളിൽ പ്രവർത്തിക്കുന്നതും. Treo-യുടെ പ്രവര്‍ത്തനച്ചെലവ് കിലോമീറ്ററിന് 0.38 പൈസയാണെന്നാണ് ബ്രാൻഡ് അവകാശപ്പെടുന്നത്. ഡീസല്‍ മോഡലിനെ അപേക്ഷിച്ച് പ്രതിവര്‍ഷം 60,000 രൂപ (ഇന്ധന ചെലവ് 2.10 / കിലോമീറ്റര്‍) ലാഭിക്കാമെന്ന് വാഗ്ദാനം ചെയ്യുന്നു. നിലവിൽ മൂന്നു വര്‍ഷത്തെ അല്ലെങ്കില്‍ 80,000 കിലോമീറ്റർ വാറണ്ടിയോടെയാണ് മോഡലുകൾ നിരത്തിലെത്തുന്നതും.

Most Read Articles

Malayalam
English summary
Sri lankan ev startup vega revealed etx electric rickshaw with solar roof
Story first published: Saturday, August 28, 2021, 12:03 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X