MoveOS 3 ബീറ്റ സൈൻ-അപ്പ് തുറന്ന് ഓല, എങ്ങനെ എൻറോൾ ചെയ്യാം?

പുതിയ പുതിയ പ്രഖ്യാപനങ്ങളുമായി വാഹന വിപണിയിൽ നിറഞ്ഞുനിൽക്കുകയാണ് ഓല ഇലക്‌ട്രിക്. S1 പ്രോ എന്ന ഇ-സ്‌കൂട്ടറിലൂടെ ജനമനസുകളിലേക്ക് ചേക്കേറിയ ഈ സ്റ്റാർട്ടപ്പ് കമ്പനി പിന്നീട് S1 എന്ന ഇവിയിലൂടെ തങ്ങളുടെ ചുവട് ഉറപ്പിക്കുകയായിരുന്നു.

MoveOS 3 ബീറ്റ സൈൻ-അപ്പ് തുറന്ന് ഓല, എങ്ങനെ എൻറോൾ ചെയ്യാം?

ദേ കഴിഞ്ഞ ദിവസം ഒരു താങ്ങാനാവുന്ന S1 എയർ എന്ന ഇവിയും പരിചയപ്പെടുത്തി ഇലക്‌ട്രിക് വാഹന രംഗത്തെ തങ്ങളുടെ കഴിവുകളെല്ലാം അങ്ങേയറ്റം ഉപയോഗപ്പെടുത്തുകയാണ് ഓല. ഉടൻ തന്നെ MoveOS 3 ഓവർ ദി എയർ അപ്ഡേഷൻ അവതരിപ്പിച്ച് ഉപഭോക്താക്കളിലേക്ക് കൂടുതൽ അടുക്കുകയാണ് ബ്രാൻഡ്.

MoveOS 3 ബീറ്റ സൈൻ-അപ്പ് തുറന്ന് ഓല, എങ്ങനെ എൻറോൾ ചെയ്യാം?

2022 ഡിസംബറിൽ പ്രഖ്യാപിച്ച MoveOS 3 ഒടിഎ അപ്ഡേഷന്റെ ബീറ്റ സൈൻ-അപ്പും ഇന്ന് ഓല ഇലക്‌ട്രിക് ആരംഭിച്ചു. നിലവിലുള്ള ഉപയോക്താക്കൾക്ക് MoveOS 3-യിലേക്കുള്ള ആക്‌സസിനായി സൈൻ അപ്പ് ചെയ്യാം. എന്നാൽ ഇത് എങ്ങനെ ഘട്ടം ഘട്ടമായി ചെയ്യാമെന്ന് ഒന്നു പറഞ്ഞു തരാം.

MoveOS 3 ബീറ്റ സൈൻ-അപ്പ് തുറന്ന് ഓല, എങ്ങനെ എൻറോൾ ചെയ്യാം?

MoveOS 3 ഒടിഎ അപ്ഡേഷന്റെ ബീറ്റയിൽ എൻറോൾ ചെയ്യുന്നതിനുള്ള ഘട്ടങ്ങൾ ഇതാ... ഇതിനായി എൻറോൾ ചെയ്യൽ നടപടിക്രമം വളരെ നേരായതും ലളിതവുമാണ്. ഉപഭോക്താവ് ആദ്യം https://moveos.olaelectric.com/ എന്ന ലിങ്ക് സന്ദർശിക്കേണ്ടതുണ്ട്. അതിനുശേഷം വെബ്‌സൈറ്റ് ഉപഭോക്താവിന്റെ ഫോൺ നമ്പർ ആവശ്യപ്പെടും. ഇത് നൽകി താത്പര്യമുള്ള സവിശേഷതകൾ തെരഞ്ഞെടുക്കാം.

MoveOS 3 ബീറ്റ സൈൻ-അപ്പ് തുറന്ന് ഓല, എങ്ങനെ എൻറോൾ ചെയ്യാം?

നിലവിൽ ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാൻ കഴിയുന്ന ഏഴ് ഫീച്ചറുകൾ ഓല ഇലക്‌ട്രിക് ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിൽ ഹൈപ്പർചാർജിംഗ്, അഡ്വാൻസ്ഡ് റീജൻ, പ്രോക്സിമിറ്റി അൺലോക്ക്, കോളിംഗ്, മൂഡ്സ്, പ്രൊഫൈലുകൾ, പാർട്ടി മോഡുകൾ എന്നിവയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

MoveOS 3 ബീറ്റ സൈൻ-അപ്പ് തുറന്ന് ഓല, എങ്ങനെ എൻറോൾ ചെയ്യാം?

ഫീച്ചറുകൾ തെരഞ്ഞെടുത്തതിനു ശേഷം, ഉപഭോക്താവ് ഒരു ക്യാപ്‌ച പരിശോധന പൂർത്തിയാക്കേണ്ടതുണ്ട്. തുടർന്ന് സ്‌ക്രീനിൽ "നിങ്ങൾ വെയ്‌റ്റ്‌ലിസ്റ്റിലാണ്" എന്ന് പറയുന്ന ഒരു ടോസ്റ്റ് അറിയിപ്പ് ദൃശ്യമാകും. ഇതാണ് നടപടിക്രമം. അതിനുശേഷം ഓല ഇലക്ട്രിക് ബീറ്റ അപ്‌ഡേറ്റ് പുറത്തിറക്കുമ്പോൾ സ്‌കൂട്ടറിന് MoveOS 3 അപ്‌ഡേഷൻ ലഭിക്കും.

MoveOS 3 ബീറ്റ സൈൻ-അപ്പ് തുറന്ന് ഓല, എങ്ങനെ എൻറോൾ ചെയ്യാം?

MoveOS 3 ഒടിഎ അപ്ഡേഷന്റെ ഈ പതിപ്പ് ബീറ്റ ഘട്ടത്തിലാണെന്നത് ശ്രദ്ധിക്കേണ്ടതാണ്. അതിനാൽ ചില ബഗുകൾ ഉണ്ടായേക്കാനും സാധ്യതയുണ്ട്. ചില സവിശേഷതകൾ ശരിയായി അല്ലെങ്കിൽ പ്രതീക്ഷിച്ചതുപോലെ പ്രവർത്തിച്ചേക്കില്ലെന്ന് ഇത് അർഥമാക്കുന്നു.

MoveOS 3 ബീറ്റ സൈൻ-അപ്പ് തുറന്ന് ഓല, എങ്ങനെ എൻറോൾ ചെയ്യാം?

MoveOS 3 അപ്ഡേഷന്റെ വെബ്‌സൈറ്റിൽ കാണാത്ത ചില സവിശേഷതകൾ വരെ സ്‌കൂട്ടറിൽ പിന്നീട് ലഭ്യമായേക്കും. ഉദാഹരണത്തിന് ഹിൽ ഹോൾഡ് കൺട്രോൾ, വിജറ്റുകൾ, ഡോക്യുമെന്റ് സ്റ്റോറേജ്, വെക്കേഷൻ മോഡ്, ഹസാർഡ് ലൈറ്റുകൾ, റൈഡ് റിപ്പോർട്ടുകൾ തുടങ്ങിയവ പുതിയ പരിഷ്ക്കാരത്തിൽ എത്തിയേക്കുമെന്നാണ് സ്ഥിരീകരണം.

MoveOS 3 ബീറ്റ സൈൻ-അപ്പ് തുറന്ന് ഓല, എങ്ങനെ എൻറോൾ ചെയ്യാം?

പുതിയ ഓവർ ദി എയർ അപ്ഡേഷൻ കൂടാതെ ഓല ഇലക്ട്രിക് തങ്ങളുടെ പുതിയ S1 എയർ ഇലക്ട്രിക് സ്കൂട്ടറും അവതരിപ്പിച്ചു. അതിന്റെ ലൈനപ്പിലെ ഏറ്റവും താങ്ങാനാവുന്ന ഇലക്ട്രിക് സ്കൂട്ടറാണിത്. മോഡലിനായുള്ള ബുക്കിംഗ് ഇതിനകം കമ്പനി ആരംഭിച്ചിട്ടുമുണ്ട്. പേയ്‌മെന്റ് വിൻഡോ 2023 ഫെബ്രുവരിയിൽ തുറക്കും. തുടർന്ന് ഡെലിവറി 2023 ഏപ്രിൽ ആദ്യം ലഭ്യമാവും.

MoveOS 3 ബീറ്റ സൈൻ-അപ്പ് തുറന്ന് ഓല, എങ്ങനെ എൻറോൾ ചെയ്യാം?

ഓല എസ്1 എയറിന് ARAI റേറ്റുചെയ്ത 101 കിലോമീറ്റർ റൈഡിംഗ് റേഞ്ച് ഉണ്ട്. ബാറ്ററി പായ്ക്കിന്റെ ചാർജിംഗ് സമയം 4 മണിക്കൂർ 30 മിനിറ്റാണ്. ഇലക്ട്രിക് മോട്ടോറിന് 4.5 kW പരമാവധി പവർ ഔട്ട്പുട്ട് ഉത്പാദിപ്പിക്കാൻ കഴിയും. ഇക്കോ, നോർമൽ, സ്‌പോർട്‌സ് എന്നിങ്ങനെ മൂന്ന് റൈഡിംഗ് മോഡുകൾ ഓഫറിലുണ്ട്.

MoveOS 3 ബീറ്റ സൈൻ-അപ്പ് തുറന്ന് ഓല, എങ്ങനെ എൻറോൾ ചെയ്യാം?

85 കിലോമീറ്ററാണ് എസ്1 എയറിന്റെ ഉയർന്ന വേഗത. 9.8 സെക്കൻഡിനുള്ളിൽ 0-60 കിലോമീറ്ററും 4.3 സെക്കൻഡിനുള്ളിൽ 0-40 കിലോമീറ്ററും വേഗത കൈവരിക്കാൻ ഇതിന് കഴിയുമെന്നാണ് ഓല അവകാശപ്പെടുന്നത്.

More from DriveSpark

Article Published On: Tuesday, October 25, 2022, 18:03 [IST]
English summary
Step by step guide to enrolling in the ola moveos 3 beta sign up
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X