Ola S1 Pro അടിച്ചോണ്ടു പോയി, കൈയോടെ പിടിക്കാൻ സഹായിച്ച് ഓല; ജിപിഎസ് ചുമ്മാതല്ല

ഇലക്ട്രിക് ഇരുചക്ര വാഹന (Electric Two Wheeler) വിപണിയെ വേറെ ലെവലാക്കിയ ബ്രാൻഡാണ് ഓല (Ola). ഫീച്ചറുകളുടെ കാര്യത്തിലെ ധാരാളിത്തവും മുടക്കുന്ന പണത്തിനുള്ള മൂല്യം നൽകുന്ന ബ്രാൻഡിന്റെ സ്‌കൂട്ടറുകൾ ജനപ്രിയരായി മാറിയത് അതിവേഗമാണ്. ഇതിനോടകം തന്നെ നിരവധി കാരണങ്ങളാൽ വാർത്തകളിൽ ഇടംപിടിച്ച ഓല ഇപ്പോൾ സോഷ്യൽ മീഡയയുടെ കൈയടിക്ക് അർഹമായിരിക്കുകയാണ്.

എങ്ങനെയെന്നല്ലേ, മോഷ്‌ടിക്കപ്പെട്ട സ്‌കൂട്ടർ ഉടമയ്ക്ക് തിരികെ കിട്ടുന്നതിൽ കമ്പനി വഹിച്ച പ്രയത്‌നമാണ് സോഷ്യൽ മീഡിയയിൽ അംഗീകരിക്കപ്പെട്ടിരിക്കുന്നത്. എങ്ങനെയെന്ന സംഭവം വഴിയേ പറഞ്ഞുതരാം... നിലവിൽ വിപണിയിലെത്തുന്ന മിക്കവാറും എല്ലാ ഇലക്ട്രിക് സ്‌കൂട്ടറുകൾക്കും നാവിഗേഷനും കണക്‌റ്റഡ് സ്മാർട്ട്‌ഫോൺ സവിശേഷതകളും ലഭിക്കുന്നുണ്ട്. ഇതിനായി ജിപിഎസ് ഓൺബോർഡ് സൗകര്യങ്ങൾ അതത് കമ്പനികൾ ഒരുക്കിയിരിക്കുന്നത്. ഇത് വാഹനത്തിന്റെ സ്റ്റാറ്റസ് ട്രാക്ക് ചെയ്യാൻ ഉടമകളെ അനുവദിക്കാൻ സഹായിക്കും.

Ola S1 Pro

ഇനി നിർഭാഗ്യവശാൽ സ്‌കൂട്ടർ മോഷ്‌ടിക്കപ്പെട്ടാലും ഈയൊരു ഫീച്ചർ വളരെ ഉപകാരപ്രദമാവുമെന്നാണ് ഓല തെളിയിച്ചിരിക്കുന്നത്. സ്കൂട്ടർ മോഷ്ടിച്ച ശേഷം തിരികെ ലഭിക്കാൻ ഉടമ ലൊക്കേഷൻ ട്രാക്കിംഗ് ഫീച്ചർ ഉപയോഗിച്ച സംഭവമാണ് ഇപ്പോൾ വൈറൽ. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അഞ്ജലി പാൽ എന്ന വ്യക്തിയുടെ ഓല S1 പ്രോ ഇലട്രിക് സ്‌കൂട്ടർ മോഷണം പോവുകയായിരുന്നു. തുടർന്ന് ജോധ്പൂർ പൊലീസിൽ പരാതിപ്പെടുകയും അതോടൊപ്പം ട്വിറ്ററിൽ മോഷണം പോയ വിവരം പറഞ്ഞ് അഞ്ജലി ഒരു പോസ്റ്റിടുകയുമായിരുന്നു.

ഇതിൽ ഓല ഇലക്ട്രിക്കിനെ ടാഗ് ചെയ്‌ത് സഹായം അഭ്യർഥിക്കുകയും ചെയ്‌തു. തന്റെ സ്‌കൂട്ടറിന്റെ ഷാസി നമ്പർ ഉൾപ്പടെയുള്ള വിശദാംശങ്ങൾ പങ്കിട്ടുകൊണ്ടാണ് സ്‌കൂട്ടർ ട്രാക്കുചെയ്യാൻ സഹായിക്കാൻ ഓല ഇലക്ട്രിക്കിനോട് അഞ്ജലി ആവശ്യപ്പെട്ടത്. തുടർന്നുള്ള വിവരങ്ങളൊന്നും പങ്കിട്ടിട്ടില്ലെങ്കിലും ഇത് ശ്രദ്ധയിൽപെട്ട കമ്പനി ഇലക്ട്രിക് സ്കൂട്ടർ കണ്ടെത്താനുള്ള പൂർണ സഹായം ഉടമയ്ക്ക് നൽകിയെന്നാണ് റിപ്പോർട്ടുകൾ. തുടർന്ന് ജോധ്പൂരിൽ നിന്ന് 300 കിലോമീറ്റർ അകലെയുള്ള ജയ്പൂരിൽ നിന്ന് മോഷണം പോയ സ്കൂട്ടർ കണ്ടെടുക്കുകയുമായിരുന്നു.

Ola S1 Pro Cluster

സ്‌കൂട്ടർ കണ്ടെത്തിയ വിവരം S1 പ്രോയുടെ ഉടമ അഞ്ജി പാൽ ട്വിറ്ററിലൂടെ തന്നെയാണ് പങ്കുവെച്ചത്. ഇതിൽ ഓല ഇലക്ട്രിക്കിനും ജോധ്പൂർ പൊലീസിനും നന്ദി പറയുകയുമുണ്ടായി. സ്‌കൂട്ടർ മറ്റൊരു നഗരത്തിലേക്ക് കയറ്റി അയയ്‌ക്കാൻ മോഷ്‌ടാക്കൾ പദ്ധതിയിട്ടതായാണ് ചിത്രങ്ങളിൽ നിന്നും വ്യക്തമാവുന്നത്. എന്നാൽ പൊലീസും ഉടമയും ചേർന്ന് മോഷ്ടാക്കളുടെ അടുത്തെത്തി ഇലക്ട്രിക് സ്‌കൂട്ടർ കൈയോടെ പൊക്കി. ഓല ഇലക്ട്രിക് S1 പ്രോ ഉൾപ്പെടെ നിരവധി ആധുനിക സ്കൂട്ടറുകൾക്ക് ഇപ്പോൾ ലൈവ് ട്രാക്കിംഗ് സവിശേഷതയുണ്ട്.

ഈ ഫീച്ചറിനെക്കുറിച്ച് തനിക്ക് അറിയില്ലായിരുന്നുവെന്നും വാഹനം ട്രാക്ക് ചെയ്യാൻ ഓല ഇലക്ട്രിക് സഹായിച്ചെന്നും മോഷണം പോയ സ്‌കൂട്ടറിന്റെ ഉടമ അഞ്ജലി വെളിപ്പെടുത്തി. ഇത്തരം വാഹനങ്ങൾ മോഷണം പോയാലും പരിഭ്രാന്തരാവേണ്ടതില്ല. ലൈവ് ട്രാക്കിംഗ് ഉപയോഗിച്ച് സ്കൂട്ടർ വേഗം കണ്ടെത്താനാവും. പക്ഷേ നിങ്ങളുടെ മോഡലിന് ഈയൊരു സവിശേഷതയുണ്ടോയെന്ന് നേരത്തെ തന്നെ ഒന്നു മനസിലാക്കി വെക്കുന്നത് വളരെ നല്ലതായിരിക്കും. ഇപ്പോൾ ഇരുചക്ര വാഹനങ്ങൾ മോഷണം പോവുന്നത് എല്ലായിടത്തും സാധാരണ കാര്യമാണ്.

Ola S1 Pro Colours

വീട്ടിൽവെച്ചാൽ വരെ അടിച്ചോണ്ട് പോവുന്ന സ്ഥിതിയാണ് ഇപ്പോഴത്തേത്. പക്ഷേ ഈയൊരു മോഷണത്തെ തടയാൻ നമുക്കാവും. അതിനായി ആന്റി-തെഫ്റ്റ് ഉപകരണം ഇൻസ്റ്റാൾ ചെയ്യുകയാണ് വേണ്ടത്. നിങ്ങളുടെ പഴയ വാഹനത്തിൽ വരെ ഇത് എളുപ്പത്തിൽ സജ്ജീകരിക്കാനാവും. ആധുനിക വാഹനങ്ങളിൽ ഇമോബിലൈസറുകൾ ഉണ്ടെന്നു കരുതി ചുമ്മാതിരിക്കരുത്. ഇന്ന് മോഷ്ടാക്കൾ മോഷ്ടിക്കാൻ അത്യാധുനിക ഉപകരണങ്ങൾ വരെ ഉപയോഗിക്കുന്ന കാലമാണിത്.

മോഷണം തടയുന്നതിനായി സ്റ്റിയറിംഗ് ലോക്കുകൾ, ഗിയർ ലോക്കുകൾ, വീൽ ലോക്കുകൾ, ജിപിഎസ് ട്രാക്കറുകൾ എന്നിവയെല്ലാം ഉപയോഗിക്കുന്നത് വളരെ നല്ല കാര്യമായിരിക്കും. പ്രത്യേകിച്ച് തിരക്കേറിയ നഗരങ്ങളിൽ പാർക്ക് ചെയ്‌ത് പോവുമ്പോഴൊക്കയാണ് വാഹനം മോഷ്‌ടിക്കപ്പെടാനുള്ള സാധ്യത ഏറുന്നത്. അതിനാൽ മുൻകരുതലായി മുകളിൽ പറഞ്ഞ ആന്റി തെഫ്റ്റ് ഉപകരണങ്ങൾ ഫിറ്റ് ചെയ്യാം. ഈ ഉപകരണങ്ങൾ അനധികൃത ആരെങ്കിലും വാഹനം മോഷ്ടിക്കാൻ ശ്രമിച്ചാൽ ഉടമയെ അറിയിക്കുന്നതും എഞ്ചിൻ വിദൂരമായി നിന്നുകൊണ്ട് തന്നെ പ്രവർത്തനരഹിതമാക്കാനും കഴിയുന്ന പോലുള്ള നിരവധി സവിശേഷതകൾ വാഗ്ദാനം ചെയ്യുന്നു.

More from DriveSpark

Article Published On: Friday, April 14, 2023, 18:16 [IST]
English summary
Stolen ola s1 pro electric scooter got back by gps tracking details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X