വിപ്ലവത്തിന്റെ കൊടുങ്കാറ്റ് തീർത്തവർ, 2021-ൽ പുറത്തിറക്കിയ കിടിലൻ കാറുകൾ ഇവരൊക്കെ

ഉയർച്ചകളുടെയും താഴ്ച്ചകളുടെയും വർഷമായിരുന്നു 2021. അതേസമയം ലോകം കോവിഡ് മഹാമാരിയിൽ നിന്ന് കരകയറിയപ്പോൾ പുതുമയിലും വളർച്ചയിലും ശ്രദ്ധ കേന്ദ്രീകരിച്ച് രാജ്യത്ത് വ്യവസായങ്ങളും ശക്തി വീണ്ടെടുക്കാൻ തുടങ്ങിയതിനും ഈ വർഷം സാക്ഷ്യംവഹിച്ചു.

വിപ്ലവത്തിന്റെ കൊടുങ്കാറ്റ് തീർത്തവർ, 2021-ൽ പുറത്തിറക്കിയ കിടിലൻ കാറുകൾ ഇവരൊക്കെ

മാറ്റം തീർച്ചയായുംവാഹന വ്യവസായത്തിനും പോസിറ്റീവ് ആയിരുന്നു. മൊബിലിറ്റിയുടെ ആവശ്യകത വർധിച്ചതിനാൽ നിരവധി കമ്പനികൾ പുതിയ മോഡലുകൾ വിപണിയിൽ കൊണ്ടുവന്ന് വിപ്ലവം തീർത്തുവെന്ന് വേണം പറയാൻ. ഹാച്ച്ബാക്കുകൾ മുതൽ എസ്‌യുവികൾ വരെ കളംനിറഞ്ഞ വർഷമായിരുന്നു ഇത്. 2021-ൽ വിപണിയിൽ എത്തിയ ശ്രദ്ധേയമായ കാറുകൾ ഇതാ.

വിപ്ലവത്തിന്റെ കൊടുങ്കാറ്റ് തീർത്തവർ, 2021-ൽ പുറത്തിറക്കിയ കിടിലൻ കാറുകൾ ഇവരൊക്കെ

ടാറ്റ പഞ്ച്

പോയ വർഷം വിപണി ഇളക്കിമറിച്ച മോഡലുകളിലെ ഒന്നാമനാണ് ടാറ്റ മോട്ടോർസ് അവതരിപ്പിച്ച പഞ്ച് എസ്‌യുവി. 5.49 ലക്ഷം എന്ന അഗ്രസീവ് പ്രൈസ് ടാഗിൽ പുറത്തിറക്കിയ ടാറ്റയിൽ നിന്നുള്ള മൈക്രോ എസ്‌യുവി അതിന്റെ സവിശേഷതകളാൽ സമ്പന്നവും ചലനാത്മകവുമായ പാക്കേജിനാൽ എല്ലാത്തരം ഉപഭോക്താക്കളെയും ആകർഷിച്ചു.

വിപ്ലവത്തിന്റെ കൊടുങ്കാറ്റ് തീർത്തവർ, 2021-ൽ പുറത്തിറക്കിയ കിടിലൻ കാറുകൾ ഇവരൊക്കെ

ലോഞ്ച് ചെയ്ത് 12 ദിവസങ്ങൾക്കുള്ളിൽ ഈ വാഹനം ടാറ്റയുടെ ഏറ്റവും കൂടുതൽ വിൽപ്പനയുള്ള രണ്ടാമത്തെ വാഹനമായി മാറിയും ഏറെ ശ്രദ്ധേയമാണ്. കൂടാതെ ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ കാറുകളിലൊന്നായും പഞ്ച് അറിയപ്പെട്ടതിനാൽ ആളുകൾ ഇരച്ചെത്തി.

വിപ്ലവത്തിന്റെ കൊടുങ്കാറ്റ് തീർത്തവർ, 2021-ൽ പുറത്തിറക്കിയ കിടിലൻ കാറുകൾ ഇവരൊക്കെ

മഹീന്ദ്ര XUV700

2021 സെപ്‌റ്റംബറിലാണ് മഹീന്ദ്ര തങ്ങളുടെ ഏറ്റവും പുതിയ എസ്‌യുവിയായ XUV700 വെളിപ്പെടുത്തുന്നത്. വൻ ജനപ്രീതിയാർജ്ജിച്ച XUV500 മോഡലിന്റെ പിൻഗാമിയായി എത്തിയ ഈ മോഡൽ പല കാര്യങ്ങളാലും ഏറെ പുതുമ കൊണ്ടുവന്ന വാഹനമായിരുന്നു.

വിപ്ലവത്തിന്റെ കൊടുങ്കാറ്റ് തീർത്തവർ, 2021-ൽ പുറത്തിറക്കിയ കിടിലൻ കാറുകൾ ഇവരൊക്കെ

ഥാറിന്റെ 2.0 ലിറ്റർ ടർബോ പെട്രോളിന്റെയും 2.2 ലിറ്റർ ഡീസലിന്റെയും റീട്യൂൺ ചെയ്‌ത എഞ്ചിൻ ഉൾപ്പെടെ 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, സ്‌മാർട്ട് ഡോർ ഹാൻഡിലുകൾ, ADAS, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഇന്റഗ്രേഷൻ തുടങ്ങിയ ക്ലാസ്-ലീഡിംഗ് ഫീച്ചറുകൾക്കൊപ്പമാണ് വിപണിയിൽ എത്തിയത്. 12.49 ലക്ഷം രൂപയിൽ പുറത്തിറക്കിയ വാഹനം 48 മണിക്കൂറിനുള്ളിൽ 60,000 ബുക്കിംഗും നേടിയെടുത്തു.

വിപ്ലവത്തിന്റെ കൊടുങ്കാറ്റ് തീർത്തവർ, 2021-ൽ പുറത്തിറക്കിയ കിടിലൻ കാറുകൾ ഇവരൊക്കെ

എംജി ആസ്റ്റർ

ബ്രിട്ടീഷ് പൈതൃകമുള്ള എംജി മോട്ടോർസ് 2021-ൽ പുറത്തിറക്കിയ ഹിറ്റ് വാഹനമാണ് ആസ്റ്റർ എന്ന മിഡ്-സൈസ് എസ്‌യുവി. കമ്പനിയുടെ നിരയിൽ നിന്നുള്ള അഞ്ചാമത്തെ മോഡൽ കൂടിയാണിത്.

വിപ്ലവത്തിന്റെ കൊടുങ്കാറ്റ് തീർത്തവർ, 2021-ൽ പുറത്തിറക്കിയ കിടിലൻ കാറുകൾ ഇവരൊക്കെ

കാർ-ആസ്-എ-പ്ലാറ്റ്‌ഫോം (CAAP) സംയോജിത സേവനങ്ങൾ, ഒരു ആർട്ടിഫിഷ്യൽ ഇന്റലിജൻസ് റോബോട്ട്, ലെവൽ 2 ഓട്ടോണമസ് ഡ്രൈവിംഗ് കഴിവുകൾ തുടങ്ങി നിരവധി ഫസ്റ്റ് ഇൻ ക്ലാസ് ഫീച്ചറുകളാണ് ആസ്റ്റർ അണിനിരത്തിയത്.

വിപ്ലവത്തിന്റെ കൊടുങ്കാറ്റ് തീർത്തവർ, 2021-ൽ പുറത്തിറക്കിയ കിടിലൻ കാറുകൾ ഇവരൊക്കെ

ലെവൽ 2 ADAS ഉള്ള ഏറ്റവും വില കുറഞ്ഞ കാർ എന്ന ഖ്യാതിയും വിപ്ലവം തീർക്കാൻ ആസ്റ്ററിനെ പ്രാപ്‌തമാക്കി. 9.78 ലക്ഷം മുതൽ 15.78 ലക്ഷം രൂപ വരെയുള്ള എക്സ്ഷോറൂം വിലയിലാണ് എസ്‌യുവിയെ എംജി ഇന്ത്യയിൽ എത്തിച്ചത്. ഈ വർഷത്തേക്കുള്ള ആദ്യ 5,000 യൂണിറ്റ് വിൽപ്പനയും കമ്പനി പൂർത്തിയാക്കിയിട്ടുണ്ട്.

വിപ്ലവത്തിന്റെ കൊടുങ്കാറ്റ് തീർത്തവർ, 2021-ൽ പുറത്തിറക്കിയ കിടിലൻ കാറുകൾ ഇവരൊക്കെ

ടാറ്റ സഫാരി

21 വർഷം പഴക്കമുള്ള പാരമ്പര്യ അവകാശത്തോടെ 2021 ഫെബ്രുവരിയിലാണ് ടാറ്റ സഫാരി ഇന്ത്യയിൽ എത്തുന്നത്. എന്നാൽ പണ്ടത്തെ പരുക്കൻ വേഷം അഴിച്ചുവെച്ച് ഇത്തവണ ലൈഫ് സ്റ്റൈൽ എസ്‌യുവിയായാണ് ഈ മൂന്നുവരി എസ്‌യുവി വിപണിയിലേക്ക് കടന്നുവന്നത്.

വിപ്ലവത്തിന്റെ കൊടുങ്കാറ്റ് തീർത്തവർ, 2021-ൽ പുറത്തിറക്കിയ കിടിലൻ കാറുകൾ ഇവരൊക്കെ

2.0 ലിറ്റർ ഡീസൽ എഞ്ചിൻ നൽകുന്ന സഫാരി 6 അല്ലെങ്കിൽ 7 സീറ്റർ മോഡലിലും തെരഞ്ഞെടുക്കാം. നിരവധി സവിശേഷതകൾ വാഗ്ദാനം ചെയ്യാനും ടാറ്റ മറന്നില്ല. 14.99 ലക്ഷം മുതൽ 23.19 ലക്ഷം രൂപ വിലയുള്ള സഫാരി വിപണിയിൽ മികച്ച രീതിയിലാണ് പ്രവർത്തിക്കുന്നത്.

വിപ്ലവത്തിന്റെ കൊടുങ്കാറ്റ് തീർത്തവർ, 2021-ൽ പുറത്തിറക്കിയ കിടിലൻ കാറുകൾ ഇവരൊക്കെ

ഹ്യുണ്ടായി അൽകസാർ

ഇന്ത്യയിൽ വളർന്നുവരുന്ന 7 സീറ്റർ എസ്‌യുവി സെഗ്മെന്റിലേക്കുള്ള രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ ഹ്യുണ്ടായിയുടെ ഉത്തരമായിരുന്നു അൽകസാർ. രാജ്യത്ത് ഏറ്റവും വിൽപ്പനയുള്ള ക്രെറ്റയെ അടിസ്ഥാനമാക്കിയാണ് നിർമിച്ചിരിക്കുന്നതെങ്കിലും ഏറെ പുതുമകൾ അവകാശപ്പെടാനും സാധിക്കുന്ന വാഹനമാണിത്.

വിപ്ലവത്തിന്റെ കൊടുങ്കാറ്റ് തീർത്തവർ, 2021-ൽ പുറത്തിറക്കിയ കിടിലൻ കാറുകൾ ഇവരൊക്കെ

6 അല്ലെങ്കിൽ 7 സീറ്റർ ഓപ്ഷനിൽ എസ്‌യുവി സ്വന്തമാക്കാം. ഹ്യുണ്ടായി അൽകസാർ സഫാരിക്ക് എതിരാളിയായി പ്രവർത്തിക്കുമ്പോൾ കരുത്തുറ്റ 2.0 ലിറ്റർ പെട്രോളും 1.5 ലിറ്റർ ഡീസൽ എഞ്ചിനുമാണ് അവതരിപ്പിക്കുന്നത്. കൂടാതെ അതിന്റെ സെഗ്‌മെന്റിലെ ഏറ്റവും വലിയ വീൽബേസും അൽകസാറിന് അവകാശപ്പെടാനുള്ളതാണ്.

വിപ്ലവത്തിന്റെ കൊടുങ്കാറ്റ് തീർത്തവർ, 2021-ൽ പുറത്തിറക്കിയ കിടിലൻ കാറുകൾ ഇവരൊക്കെ

നിരവധി മുൻനിര ഫീച്ചറുകൾ ഓഫറിൽ ആകർഷകമായ ഇൻ-ക്യാബിൻ കംഫർട്ടും ഹ്യുണ്ടായിയുടെ ഏഴ് സീറ്റർ മോഡലിന്റെ പ്രത്യേകതയാണ്. 16.30 ലക്ഷം മുതൽ 20.14 ലക്ഷം രൂപ വരെ വിലയുള്ള ഹ്യൂണ്ടായി അൽകാസർ അതിഗംഭീരവും പ്രീമിയവും വിശാലവുമാണെന്ന് നിസംശയം പറയാം.

വിപ്ലവത്തിന്റെ കൊടുങ്കാറ്റ് തീർത്തവർ, 2021-ൽ പുറത്തിറക്കിയ കിടിലൻ കാറുകൾ ഇവരൊക്കെ

സ്കോഡ കുഷാഖ്

ചെക്ക് റിപ്പബ്ലിക്കൻ വാഹന നിർമാതാക്കളായ സ്കോഡയ്ക്ക് ഇന്ത്യയിൽ പുതുമുഖം സമ്മാനിച്ച മോഡലാണ് കുഷാഖ് എന്ന ഈ മിഡ്-സൈസ് എസ്‌യുവി. ചുരുങ്ങിയ സമയത്തിനുള്ളിൽ വളരെ ജനപ്രിയമായ ഒരു വാഹനമായി മാറിയ ഈ വാഹനം അത്യാധുനികതയോടെയാണ് നിർമിച്ചിരിക്കുന്നത്.

വിപ്ലവത്തിന്റെ കൊടുങ്കാറ്റ് തീർത്തവർ, 2021-ൽ പുറത്തിറക്കിയ കിടിലൻ കാറുകൾ ഇവരൊക്കെ

കണക്റ്റഡ് കാർ ടെക്‌നോളജി, മതിയായ സുരക്ഷാ ഫീച്ചറുകൾ, വെന്റിലേറ്റഡ് സീറ്റുകൾ, കൂടാതെ മറ്റു നൂതന ഫീച്ചറുകളോടെ കുഷാഖിന്റെ ലോഞ്ച് ഉയർന്ന മത്സര വിഭാഗത്തിൽ ഒരു പുതിയ എതിരാളിയെ അർഥമാക്കുന്നുമുണ്ട്.

വിപ്ലവത്തിന്റെ കൊടുങ്കാറ്റ് തീർത്തവർ, 2021-ൽ പുറത്തിറക്കിയ കിടിലൻ കാറുകൾ ഇവരൊക്കെ

സ്കോഡയുടെ 1.0 ലിറ്റർ ടിഎസ്ഐ, 1.5 ലിറ്റർ ടിഎസ്‌ഐ എഞ്ചിനുകളാണ് കുഷാഖിന് തുടിപ്പേകുന്നത്. 6 വർഷത്തേക്ക് നീട്ടാനാവുന്ന 4 വർഷത്തെ സ്റ്റാൻഡേർഡ് വാറണ്ടിയും എസ്‌യുവിയെ വിശ്വസിച്ച് കൂടെ കൂട്ടാൻ സാധിക്കുന്നൊരു ഘടകമാണ്. 10.79 മുതൽ 17.99 ലക്ഷം രൂപ വരെയാണ് കുഷാഖിന്റെ ഇന്ത്യയിലെ എക്സ്ഷോറൂം വില.

വിപ്ലവത്തിന്റെ കൊടുങ്കാറ്റ് തീർത്തവർ, 2021-ൽ പുറത്തിറക്കിയ കിടിലൻ കാറുകൾ ഇവരൊക്കെ

ഫോഴ്‌സ് ഗൂർഖ

മഹീന്ദ്ര ഥാറിന് വെല്ലുവിളി ഉയർത്തിയ ഫോഴ്‌സ് ഗൂർഖയുടെ വരവ് ഏറെ പ്രതീക്ഷയോടെയാണ് വാഹന ലോകം കാത്തിരുന്നത്. ഒടുവിൽ സെപ്തംബർ 27ന് എത്തിയ എസ്‌യുവി ഥാറിന്റെ ആധിപത്യത്തിന് കടുത്ത മത്സരം നൽകിയ ഒരു പാക്കേജുമായി തന്നെയാണ് എത്തിയത്.

വിപ്ലവത്തിന്റെ കൊടുങ്കാറ്റ് തീർത്തവർ, 2021-ൽ പുറത്തിറക്കിയ കിടിലൻ കാറുകൾ ഇവരൊക്കെ

700 mm വാട്ടർ വേഡിംഗ് കഴിവുകൾ, ക്ലാസ് ടേണിംഗ് റേഡിയസിൽ ഏറ്റവും കുറവ്, മെക്കാനിക്കലി ആക്ച്വേറ്റഡ് ഡിഫറൻഷ്യൽ, തുടങ്ങി നിരവധി ക്ലാസ്-ലീഡിംഗ് ഫീച്ചറുകളുള്ള ഫോഴ്സ് ഗൂർഖ ഒരു ഓഫ്-റോഡറുടെ സ്വപ്ന സാക്ഷാത്കാരമാണ്. ഒരൊറ്റ വേരിയന്റിൽ മാത്രം എത്തുന്ന മോഡലിന് 13.59 ലക്ഷം രൂപയാണ് ഇന്ത്യയിൽ മുടക്കേണ്ടി വരിക.

വിപ്ലവത്തിന്റെ കൊടുങ്കാറ്റ് തീർത്തവർ, 2021-ൽ പുറത്തിറക്കിയ കിടിലൻ കാറുകൾ ഇവരൊക്കെ

ടാറ്റ ടിഗോർ ഇവി

ഇന്ത്യയിൽ ഇലക്‌ട്രിക് കാർ വിപ്ലവത്തിന് നേതൃത്വം നൽകി ടാറ്റ മോട്ടോർസ് പുറത്തിറക്കിയ രണ്ടാമത്തെ ഇവി പാസഞ്ചർ വാഹനമാണ് ടിഗോർ. ഓഗസ്റ്റ് 31-ന് അരങ്ങേറ്റം കുറിച്ച മോഡൽ സിപ്ട്രോൺ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് വിപണിയിൽ എത്തിയത്.

വിപ്ലവത്തിന്റെ കൊടുങ്കാറ്റ് തീർത്തവർ, 2021-ൽ പുറത്തിറക്കിയ കിടിലൻ കാറുകൾ ഇവരൊക്കെ

26kWh ലിഥിയം-അയൺ സാങ്കേതികവിദ്യയാണ് ഇലക്‌ട്രിക് സെഡാന്റെ ഹൃദയം. 306 കിലോമീറ്റർ റേഞ്ചും 11.99-13.14 ലക്ഷം രൂപ വിലയുമുള്ള ടിഗോർ ഇവി പുതുതലമുറ ഉപഭോക്താക്കളെ ആകർഷിക്കാനും പ്രാപ്‌തമാണ്.

Most Read Articles

Malayalam
English summary
Storm of revolution the giant cars that were launched in india 2021
Story first published: Wednesday, December 15, 2021, 18:14 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X