പുതിയ റൈഡിംഗ് ജാക്കറ്റുകളും വിപണിയിൽ എത്തിച്ച് സ്റ്റ‌ഡ്‌സ്

മോട്ടോർസൈക്കിൾ റൈഡിംഗ് ജാക്കറ്റുകൾ വിപണിയിൽ പുറത്തിറക്കി ജനപ്രിയ ഇരുചക്ര വാഹന ഹെൽമെറ്റ് നിർമാതാക്കളായ സ്റ്റഡ്സ് ആക്സസറീസ്. ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ഹെൽമെറ്റ് ബ്രാൻഡിന്റെ പുതിയ റൈഡിംഗ് ജാക്കറ്റ് ശ്രേണിക്ക് 5,000 മുതൽ 6,500 രൂപ വരെയാണ് വില.

പുതിയ റൈഡിംഗ് ജാക്കറ്റുകളും വിപണിയിൽ എത്തിച്ച് സ്റ്റ‌ഡ്‌സ്

ചൂടുള്ള ദിവസങ്ങളിൽ സവാരി ചെയ്യുന്ന സമയത്ത് ഉപയോക്താവിനെ തണുപ്പിക്കുന്നതിനായി മാന്യമായ വായുസഞ്ചാരത്തിനായി പരിരക്ഷിതവും ആശ്വാസകരവുമായ മെഷ് ഡിസൈനാണ് റൈഡിംഗ് ജാക്കറ്റുകളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

പുതിയ റൈഡിംഗ് ജാക്കറ്റുകളും വിപണിയിൽ എത്തിച്ച് സ്റ്റ‌ഡ്‌സ്

നീക്കം ചെയ്യാവുന്ന ഇന്റേർണൽ തെർമൽ ലൈനറിൽ നിന്നും ജാക്കറ്റുകൾ പ്രയോജനം ചെയ്യുന്നുവെന്നതും ശ്രദ്ധേയമാണ്. ഇത് താപനില കുറയുമ്പോൾ റൈഡിംഗിനെ അതനുസരിച്ച് സഹായിക്കുകയും ചെയ്യും.

പുതിയ റൈഡിംഗ് ജാക്കറ്റുകളും വിപണിയിൽ എത്തിച്ച് സ്റ്റ‌ഡ്‌സ്

വിപണിയിൽ എത്തിച്ച റൈഡിംഗ് ജാക്കറ്റുകളിൽ രണ്ട് വ്യത്യസ്ത ഡിസൈനുകളും വ്യത്യസ്ത നിറങ്ങളും ഉപഭോക്താക്കൾക്ക് യഥേഷ്‌ടം തെരഞ്ഞെടുക്കാം. ഒരു ജാക്കറ്റ് പൂർണമായും കറുപ്പിൽ പൂർത്തിയാക്കിയപ്പോൾ ആകർഷകമായ കളർ ഓപ്ഷൻ തേടുന്നവർക്കായി ഫ്ലൂറസെന്റ് ഗ്രീൻ, ബ്ലാക്ക് നിറങ്ങളിലും ജാക്കറ്റ് ലഭ്യമാക്കിയിട്ടുണ്ട്.

പുതിയ റൈഡിംഗ് ജാക്കറ്റുകളും വിപണിയിൽ എത്തിച്ച് സ്റ്റ‌ഡ്‌സ്

ഈ ജാക്കറ്റുകൾ പ്രൊഫഷണൽ റൈഡറുകളെ മാത്രമല്ല ദൈനംദിന യാത്രയ്ക്ക് ഉപയോഗിക്കാനും കഴിയുന്നതാണെന്ന് സ്റ്റഡ്സ് ആക്സസറീസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്‌ടർ സിദ്ധാർത്ഥ ഭൂഷൺ ഖുറാന അഭിപ്രായപ്പെട്ടു.

പുതിയ റൈഡിംഗ് ജാക്കറ്റുകളും വിപണിയിൽ എത്തിച്ച് സ്റ്റ‌ഡ്‌സ്

ഉപയോക്താക്കൾക്ക് സമഗ്രവും മെച്ചപ്പെട്ടതുമായ സവാരി അനുഭവമാണ് ജാക്കറ്റുകൾ നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തിട്ടുണ്ട്. ലഗേജ്, ഗ്ലൗസ്, ഹെൽമെറ്റ് സെക്യൂരിറ്റി ഗാർഡുകൾ, മൊബൈൽ സ്യൂട്ടുകൾ, ഐവെയർ എന്നിവ പോലുള്ള ടൂ വീലർ ലൈഫ്സ്റ്റൈൽ ഉൽപ്പന്നങ്ങൾ നിർമിക്കുന്നതിൽ പേരെടുത്തവരാണ് സ്റ്റഡ്‌സ്.

പുതിയ റൈഡിംഗ് ജാക്കറ്റുകളും വിപണിയിൽ എത്തിച്ച് സ്റ്റ‌ഡ്‌സ്

റൈഡറിന്റെ ശരീരത്തിന് തികച്ചും അനുയോജ്യമായ രീതിയിലാണ് ജാക്കറ്റുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നതെന്നും ലളിതമായി ഉപയോഗിക്കാവുന്ന ക്രമീകരിക്കാവുന്ന എൽബോ സ്ട്രാപ്പുകളുമായാണ് ഇവ വരുന്നതെന്നും കമ്പനി അവകാശപ്പെടുന്നു.

പുതിയ റൈഡിംഗ് ജാക്കറ്റുകളും വിപണിയിൽ എത്തിച്ച് സ്റ്റ‌ഡ്‌സ്

ക്യാരീയിങ് കീകൾ, മൊബൈൽ ഫോണുകൾ, മറ്റ് നിക്ക്-നാക്കുകൾ എന്നിവ പോലുള്ള സാധനങ്ങൾ കൊണ്ടുപോകുന്നതിന് നിരവധി വലിയ മൾട്ടി പർപ്പസ് പോക്കറ്റുകളും റൈഡിംഗ് ജാക്കറ്റുകളുടെ മറ്റ് പ്രത്യേകതകളാണ്.

പുതിയ റൈഡിംഗ് ജാക്കറ്റുകളും വിപണിയിൽ എത്തിച്ച് സ്റ്റ‌ഡ്‌സ്

അപകടമുണ്ടായാൽ റൈഡറിനെ സുരക്ഷിതമാക്കുന്നതിന് ബാക്ക് പ്രൊട്ടക്ടറുകൾ, ഹോൾഡർ പ്രൊട്ടക്റ്ററുകൾ, എൽബോ പ്രൊട്ടക്റ്ററുകൾ എന്നിവ ജാക്കറ്റിനുള്ളിൽ സ്റ്റഡ്‌സ് ക്രമീകരിച്ചിട്ടുണ്ട്. കൂടാതെ, ഇംപാക്റ്റ് പ്രൊട്ടക്ടറുകൾ, മൊബൈൽ ലൈനറുകൾ, ഒരു തെർമൽ ഇന്റീരിയർ എന്നിവയും ഇവയ്ക്ക് ലഭിക്കും.

Most Read Articles

Malayalam
English summary
Studds Introduced New Motorcycle Riding Jackets Range In India. Read in Malayalam
Story first published: Tuesday, July 27, 2021, 16:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X