യാത്രകൾക്കായി 1.50 കോടിയുടെ ലക്ഷ്വറി എസ്‌യുവി സമ്മാനം, ജയിലറിന്റെ വിജയത്തില്‍ അനിരുദ്ധിനും ഒരു കാർ

തമിഴ് സിനിമയിൽ ഒരു മാസ്, ബിഗ് ബജറ്റ് ചിത്രമൊരുക്കുന്നുണ്ടെങ്കിൽ അതിന്റെ സംഗീത സംവിധാനത്തിനായി തെരഞ്ഞെടുക്കുന്നത് അനിരുദ്ധ് രവിചന്ദറിനെയാണ്. മാസും ക്ലാസും ഒരുമിച്ച് തീയേറ്ററുകളിൽ ഓളമുണ്ടാക്കണമെങ്കിൽ അനിരുദ്ധിന്റെ കൈകൾ ഉണ്ടാവണമെന്നാണ് ഇപ്പോൾ സിനിമാ രംഗത്തെ അണിയറ സംസാരം. താൻ ചെയ്യുന്ന ഏത് പടമായാലും അതിലെ ബിജിഎമ്മും പാട്ടുകളുമെല്ലാം വൻഹിറ്റാണെന്ന് പയ്യൻ അടുത്തിടെ തെളിയിച്ചു കഴിഞ്ഞു.

എആർ റഹ്മാൻ കഴിഞ്ഞാൽ ഇന്ന് ഏറ്റവും വിലപിടിപ്പുള്ള മ്യൂസിഷനാണ് അനിരുദ്ധ്. രജിനികാന്തിനെ നായകനാക്കി സൺ പിക്ചേഴ്സിന്റെ ബാനറിൽ നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്ത ജയിലറിന്റെ വിജത്തിലും ഇദ്ദേഹത്തിന്റെ പങ്ക് വളരെ വലുതാണ്. തലൈവരെ പുകഴ്ത്തിയുള്ള പാട്ടുകളും ബിജിഎമ്മും എല്ലാം വലിയ ഹിറ്റാണ് യൂട്യൂബിലും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും സൃഷ്‌ടിച്ചത്. അഭിനയം പോലെ തന്നെ ചിത്രത്തിലെ ഈ സംഗീതങ്ങളും അത്രമേൽ പ്രാധാന്യമാണ്.

Sun Pictures Gifts Porsche Macan Luxury

തമിഴ് സിനിമ ചരിത്രത്തിലെ എക്കാലത്തെയും വലിയ വിജയചിത്രങ്ങളുടെ ലിസ്റ്റിലാണ് ഇപ്പോള്‍ ജയിലര്‍. ഏതാണ്ട് 600 കോടി രൂപയോളം വേൾഡ് വൈഡ് കളക്ഷൻ നേടി മുന്നേറുന്ന പടത്തിന്റെ വിജയാഘോഷങ്ങളാണ് ഇപ്പോൾ നടക്കുന്നത്. ഇതിന്റെ ഭാഗമായി സൺപിക്ച്ചേഴ്‌സും കലാനിധി മാരനുമെല്ലാം ഓടിനടന്ന് ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്കെല്ലാം സമ്മാനങ്ങൾ നൽകുകയാണ്.

നായകൻ രജനിക്കും സംവിധായകൻ നെൽസൺ ദിലീപ് കുമാറിനും കോടികൾ വിലമതിക്കുന്ന വലിയ ആഡംബര കാറുകൾ സമ്മാനിച്ച നിർമാതാക്കൾ ഇപ്പോൾ അനിരുദ്ധിനും തെരഞ്ഞെടുക്കാന്‍ മൂന്ന് ആഡംബര കാറുകളുമായി എത്തിയിരിക്കുകയാണ്. രജനിക്കും നെൽസണും സമ്മാനം നൽകിയിട്ടും ചിത്രത്തിന്റെ വിജയത്തില്‍ നിര്‍ണായകമായ അനിരുദ്ധ് രവിചന്ദറിന് നിര്‍മാതാക്കള്‍ ഒരു നന്ദി പോലും പറയുന്നില്ല എന്ന വിമർശനം സമൂഹമാധ്യമങ്ങളില്‍ ചില പ്രേക്ഷകർ ഉയർത്തിയിരുന്നു.

Sun Pictures Gifts Porsche Macan Luxury

ഇതിനു പിന്നാലെയാണ് വിലപിടിപ്പുള്ള മൂന്ന് ലക്ഷ്വറി കാറുകളുമായി നിർമാതാവ് സംഗീത സംവിധായകന്റെ വീട്ടിലെത്തിയത്. ഇഷ്ട കാര്‍ തെരഞ്ഞെടുക്കാന്‍ മൂന്ന് ഓപ്ഷനുകള്‍ അനിരുദ്ധിനും ലഭിച്ചു. ബിഎംഡബ്ല്യുവിന്‍റെ രണ്ട് കാറുകളും പോര്‍ഷയുടെ ഒന്നുമാണ് മുറ്റത്തെത്തിയത്.ഇതിൽ നിന്നും പോർഷയുടെ മക്കാനാണ് അനിരുദ്ധും തെരഞ്ഞെടുത്തത്. 1.50 കോടി രൂപയാണ് ഇതിന് മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില.

ജയിലർ സംവിധായകന് കൊടുത്ത അതേ മോഡലിന്റെ നൈറ്റ് ബ്ലൂ മെറ്റാലിക് നിറമാണ് സംഗീത സംവിധായകന്റെ ഗരാജിലേക്ക് ഇടംപിടിച്ചിരിക്കുന്നത്. നെൽസണും അനിരുദ്ധും പോർഷയാണ് തെരഞ്ഞെടുത്തതെങ്കിൽ തലൈവർ രജനീകാന്ത് ബിഎംഡബ്ല്യു X7 എസ്‌യുവിയാണ് സമ്മാനമായി ഏറ്റുവാങ്ങിയത്. മുറ്റത്തെത്തിയ മൂന്നു മോഡലുകളിലും നെൽസൺ കയറുന്നതിന്റെയും പോർഷയുടെ താക്കോല്‍ കൈമാറുന്നതിന്റെയും വീഡിയോയും സൺപിക്ച്ചേഴ്സ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.

ജർമൻ സ്പോർട്സ് കാർ നിർമാതാക്കളായ പോർഷയുടെ നിരയിലെ ജനപ്രിയനാണ് മകാൻ സീരീസ്. സ്റ്റാൻഡേർഡ്, S, GTS എന്നിങ്ങനെ മൂന്ന് വേരിയന്റുകളിൽ എത്തുന്ന വാഹനത്തിന്റെ ഏത് വകഭേദമാണ് അനിരുദ്ധ് സ്വന്തമാക്കിയിരിക്കുന്നത് എന്നു വ്യക്തമല്ല. രണ്ട് പെട്രോൾ എഞ്ചിനുകളാണ് ഈ ലക്ഷ്വറി എസ്‌യുവിയുടെ ഹൃദയം. പരമാവധി 261 bhp കരുത്തിൽ 400 Nm torque വരെ നൽകുന്ന 2.0 ലിറ്റർ ടർബോചാർജ്ഡ് യൂണിറ്റാണ് സ്റ്റാൻഡേർഡ് പതിപ്പിൽ ലഭിക്കുക.

മകാൻ S വേരിയന്റിന് 2.9 ലിറ്റർ ട്വിൻ-ടർബോ V6 യൂണിറ്റുമായാണ് വിപണിയിലേക്ക് എത്തുന്നത്. ഇതിന് 375 bhp പവറിൽ 520 Nm torque വരെ ഉത്പാദിപ്പിക്കാനാവും. അതേസമയം ടോപ്പ്-സ്പെക്ക് മകാൻ GTS ഇതേ എഞ്ചിനിൽ നിന്നും 434 bhp പവറിൽ 550 Nm torque വരെ വികസിപ്പിക്കാൻ ശേഷിയുള്ളതാണ്. ഏഴ് സ്പീഡ് ഡിസിടി ഓട്ടോമാറ്റിക് ഗിയർബോക്‌സാണ് പോർഷ മകാനിന്റെ എല്ലാ വേരിയന്റുകളിലും ട്രാൻസ്മിഷൻ ചുമതലകൾ കൈകാര്യം ചെയ്യുന്നത്.

Porsche Macan

ആഡംബര ഫീച്ചറുകളാൽ സമ്പന്നമായ ഇന്റീരിയറാണ് ജർമൻ സ്പോർട്സ് കാർ നിർമാതാക്കളായ പോർഷ ഈ എസ്‌യുവിയിൽ ഒരുക്കിയിട്ടുള്ളത്. ഡാഷ്‌ബോർഡിന്റെ മുകളിൽ നൽകിയിരിക്കുന്ന സിഗ്നേച്ചർ അനലോഗ് ക്ലോക്ക്, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന സീറ്റുകൾ, 10.9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, എയർ സസ്പെൻഷൻ, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ലെയ്ൻ കീപ്പ് അസിസ്റ്റ്, ആക്റ്റീവ് പാർക്കിംഗ് സപ്പോർട്ട് ഉള്ള പാർക്ക് അസിസ്റ്റ് തുടങ്ങിയ സജ്ജീകരണങ്ങളെല്ലാം വണ്ടിയിലുണ്ട്.

ലുക്കിന്റെ കാര്യത്തിലും പോർഷ കാറുകളുടെ തനിമ അതേപടി നിലനിർത്തിയാണ് മകാനും പണികഴിപ്പിച്ചിരിക്കുന്നത്. നിലവിൽ സിനിമാ മേഖലയിലുള്ള ഒരു ട്രെൻഡാണ് സിനിമ ഹിറ്റായാൽ സംവിധായകനും നടൻമാർക്കുമെല്ലാം നിർമാതാക്കൾ പുതിയ വാഹനങ്ങൾ സമ്മാനിക്കുന്നത്. നേരത്തെ വിക്രത്തിന്റെ വലിയ വിജയത്തിനു ശേഷം സംവിധായകൻ ലോകേഷ് കനഗരാജിന് കമൽഹാസൻ ലെക്‌സസിന്റെ എസ്‌യുവി സമ്മാനിച്ചിരുന്നു.

More from DriveSpark

Article Published On: Tuesday, September 5, 2023, 10:25 [IST]
English summary
Sun pictures gifts porsche macan luxury suv to jailer music director anirudh ravichander
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X