സുരേഷ് റെയ്‌നയുടെ ആദ്യ പ്രണയം

Written By:

സുരേഷ് റെയ്‌ന തന്റെ ബാല്യകാലസഖിയെ വിവാഹം കഴിച്ചിരിക്കുകയാണ്. റെയ്‌ന പ്രണയത്തിന്റെ കാര്യത്തിലും ഒരു 'ഓള്‍റൗണ്ട'റാണ്.

നെയ്മര്‍ ജൂനിയറെന്ന ഹെലികോപ്റ്ററുടമ!

രണ്ടു വര്‍ഷം മുമ്പ്, കൃത്യമായി പറഞ്ഞാല്‍ 2013 ഏപ്രില്‍ മാസത്തില്‍, താന്‍ പ്രണയത്തിലാണെന്ന് റെയ്‌ന വെളിപ്പെടുത്തിയിരുന്നു. ടൈംസ് ഓഫ് ഇന്ത്യയാണ് ഈ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ അന്ന് റിപ്പോര്‍ട്ട് ചെയ്തത്. ഒരു ക്രിക്കറ്റിതര, പ്രിയങ്കേതര പ്രണയത്തെക്കുറിച്ചായിരുന്നു റെയ്‌നയുടെ ആ വെളിപ്പെടുത്തല്‍. താഴെ അതെക്കുറിച്ച് അറിയാം.

സുരേഷ് റെയ്‌നയുടെ ആദ്യ പ്രണയം

താളുകളിലൂടെ നീങ്ങുക.

സുരേഷ് റെയ്‌നയുടെ ആദ്യ പ്രണയം

പോഷെ ബോക്‌സ്റ്റര്‍ കണ്‍വര്‍ടിബ്ള്‍ സ്‌പോര്‍ട്‌സ് കാറുമായി താന്‍ പ്രണയത്തിലാണെന്ന് സുരേഷ് റെയ്‌ന വെളിപ്പെടുത്തുന്നത് 2013ലാണ്. തനിക്ക് മറ്റ് പ്രണയങ്ങളൊന്നും ഇല്ലെന്ന് റെയ്‌ന അന്ന് പറഞ്ഞിരുന്നു.

സുരേഷ് റെയ്‌നയുടെ ആദ്യ പ്രണയം

ഇന്ത്യന്‍ വിപണിയില്‍ രണ്ട് ബോക്‌സ്റ്റര്‍ പതിപ്പുകള്‍ ലഭ്യമാണ്. 2.7 ലിറ്റര്‍ ശേഷിയുള്ള എന്‍ജിനുമായി വരുന്ന പോഷെ ബോക്‌സ്റ്ററും 3.5 ലിറ്റര്‍ എന്‍ജിന്‍ ഘടിപ്പിച്ച ബോക്‌സ്റ്റര്‍ എസ്സും.

സുരേഷ് റെയ്‌നയുടെ ആദ്യ പ്രണയം

റെയ്‌നയുടെ പക്കലുള്ളത് ഏറ്റവും കരുത്തേറിയ പതിപ്പായ ബോക്‌സ്റ്റര്‍ എസ് ആണ്.

സുരേഷ് റെയ്‌നയുടെ ആദ്യ പ്രണയം

6 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് ബോക്‌സ്റ്റര്‍ എസ്സില്‍ ഘടിപ്പിച്ചിട്ടുള്ളത്. 6 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സ് ചേര്‍ത്തിരിക്കുന്നു എന്‍ജിനോട്.

സുരേഷ് റെയ്‌നയുടെ ആദ്യ പ്രണയം

റെയ്‌നയുടെ ബോക്‌സ്റ്റര്‍ എസ്സിന്റെ എന്‍ജിന്‍ ഉല്‍പാദിപ്പിക്കുന്നത് 6700 ആര്‍പിഎമ്മില്‍ 315 കുതിരശക്തിയാണ്. 5800 ആര്‍പിഎമ്മില്‍ 360 എന്‍എം ചക്രവീര്യം ഉല്‍പാദിപ്പിക്കാനും ഈ എന്‍ജിന് സാധിക്കും.

സുരേഷ് റെയ്‌നയുടെ ആദ്യ പ്രണയം

ബോക്‌സ്റ്ററിന്റെ 2.7 ലിറ്റര്‍ എന്‍ജിന്‍ പതിപ്പിനോട് 6 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സാണ് ചേര്‍ത്തിരിക്കുന്നത്. ഇതൊരു പെട്രോള്‍ എന്‍ജിനാണ്.

സുരേഷ് റെയ്‌നയുടെ ആദ്യ പ്രണയം

ഈ എന്‍ജിന്‍ ഉല്‍പാദിപ്പിക്കുന്നത് 6800 ആര്‍പിഎമ്മില്‍ 265 കുതിരശക്തിയാണ്. പരമാവധി ചക്രവീര്യം 6500 ആര്‍പിഎമ്മില്‍ 280 എന്‍എം.

എക്‌സ്‌ഷോറൂം വിലകള്‍

എക്‌സ്‌ഷോറൂം വിലകള്‍

റെയ്‌നയുടെ പക്കലുള്ള ബോക്‌സ്റ്റര്‍ എസ്സിന് 92,01,839 രൂപയാണ്. കുറഞ്ഞ എന്‍ജിന്‍ ശേഷിയുള്ള ബോക്‌സ്റ്ററിന് 77,95,000 രൂപ എക്‌സ്‌ഷോറൂം നിരക്ക് വരുന്നു.

കൊച്ചിയിലെ ഓണ്‍റോഡ് വിലകള്‍

കൊച്ചിയിലെ ഓണ്‍റോഡ് വിലകള്‍

കൊച്ചി നഗരത്തിലെ ഓണ്‍റോഡ് നിരക്ക് പ്രകാരം 1,08,12,987 രൂപ വിലവരും റെയ്‌നയുടെ ഉടമസ്ഥതയിലുള്ള പോഷെ ബോക്‌സ്റ്റര്‍ എസ്സിന്.

English summary
Suresh Raina and His Porsche boxster s.

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark