നെയ്മര്‍ ജൂനിയറെന്ന ഹെലികോപ്റ്ററുടമ!

ഈ ലോകകപ്പില്‍ ഇനി നെയ്മര്‍ ജൂനിയറുടെ അപദാനങ്ങള്‍ പാടാന്‍ ബ്രസീലിന്റെ പാണന്മാര്‍ക്ക് കഴിയില്ല. കൊളംബിയയും ബ്രസീലും തമ്മിലുള്ള കളി കൊടും ഫൗളുകളുടേതായി മാറിയിരുന്നു. പഠിപ്പ് തികയാത്ത ദോഷം! പരുക്കേറ്റ് പുറത്തുനില്‍ക്കുന്ന നെയ്മര്‍ ഇനിയുള്ള കളികളില്‍ ഉണ്ടാകാനിടയില്ല എന്നാണറിയുന്നത്.

ബാഴ്‌സിലോണ ഫൂട്‌ബോള്‍ ക്ലബ്ബില്‍ മെസ്സിക്കൊപ്പം ഫോര്‍വേഡ് ഗോളടിയന്ത്രമായി പ്രവര്‍ത്തിക്കുന്ന നെയ്മറിന് ഫൂട്‌ബോള്‍ മാത്രമല്ല ഹരം. ഇദ്ദേഹം ഒരു വന്‍ വണ്ടിപ്രാന്തന്‍ കൂടിയാണ്. അത്യാഡംബരക്കാറുകളാണ് നെയ്മറിന്റെ ഒഴിവുസമയങ്ങളെ സമ്പന്നമാക്കുന്നത്. ഒരു ഹെലിക്കോപ്റ്റര്‍, യാച്ച് എന്നിവയും നെയ്മറിന് സ്വന്തമായുണ്ട്. വര്‍ഷത്തില്‍ 10 ദശലക്ഷം ഡോളര്‍ ശമ്പളം വാങ്ങുന്ന ഒരാള്‍ക്ക് ഇതൊക്കെയില്ലെങ്കിലല്ലേ അത്ഭുതം? താഴെ നെയമറിന്റെ വാഹനങ്ങളെ പരിചയപ്പെടാം.

നെയ്മര്‍ ജൂനിയറെന്ന ഹെലികോപ്റ്ററുടമ!

ചിത്രങ്ങളിലൂടെ നീങ്ങുക.

നെയ്മറിന്റെ ഫോക്‌സ്‌വാഗണ്‍ ടോറഗ് വി8 എഫ്എസ്‌ഐ

നെയ്മറിന്റെ ഫോക്‌സ്‌വാഗണ്‍ ടോറഗ് വി8 എഫ്എസ്‌ഐ

ഫോക്‌സ്‌വാഗണ്‍ പുറത്തിറക്കുന്ന ഒരു ആഡംബര എസ്‌യുവിയാണ് ടോറഗ്. 2002 മുതല്‍ ഈ യൂട്ടിലിറ്റി വാഹനം നിരത്തിലിറങ്ങുന്നു. നെയ്മര്‍ പ്രാക്ടീസിനു പോകാന്‍ നേരത്ത് ക്ലിക്ക് ചെയ്തതാണ് ഈ പോട്ടം.

നെയ്മറിന്റെ ഫോക്‌സ്‌വാഗണ്‍ ടോറഗ് വി8 എഫ്എസ്‌ഐ

നെയ്മറിന്റെ ഫോക്‌സ്‌വാഗണ്‍ ടോറഗ് വി8 എഫ്എസ്‌ഐ

ഫോക്‌സ്‌വാഗണ്‍ ടോറഗുമായി ഓഫ് റോഡിങ്ങിനു പോകുന്ന പരിപാടിയും നെയ്മറിനുണ്ട്. സുഹൃത്തുക്കളുമൊത്തുള്ള ഇത്തരം യാത്രകളാണ് നെയ്മറിന്റെ ഒഴിവുസമയ വിനോദങ്ങളിലൊന്ന്.

നെയ്മറിന്റെ ഓഡി ആര്‍8 ജിടി

നെയ്മറിന്റെ ഓഡി ആര്‍8 ജിടി

സ്‌പോര്‍ട്‌സ് താരങ്ങള്‍ക്ക് സ്‌പോര്‍ട്‌സ് കാറുകളോട് താല്‍പര്യം ജനിക്കുക സ്വാഭാവികമാണ്. നെയ്മറും സ്‌പോര്‍ട്‌സ് കാര്‍ ആരാധകനാണ്. പാര്‍ട്ടിക്കും മറ്റും പോകുമ്പോള്‍ നെയ്മര്‍ ഈ കാറാണ് ഉപയോഗിക്കാറുള്ളത്.

നെയ്മറും ഓഡി ആര്‍8 ജിടിയും

നെയ്മറും ഓഡി ആര്‍8 ജിടിയും

ലോകത്തില്‍ ആരെ 333 ഓഡി ആര്‍8 ജിടി കാറുകളാണുള്ളത്. 5.2 ലിറ്റര്‍ എന്‍ജിന്‍ ഘടിപ്പിച്ച ഈ വാഹനം മണിക്കൂറില്‍ 100 കിലോമീറ്റര്‍ മൈലേജ് പിടിക്കാന്‍ 3.6 സെക്കന്‍ഡ് മാത്രമെടുക്കുന്നു. 552 കുതിരശക്തിയാണ് ഈ എന്‍ജിന്‍ പുറത്തെടുക്കുക. വാഹനത്തിന് പോകാവുന്ന പരമാവധി വേഗത മണിക്കൂറില്‍ 320 കിലോമീറ്റര്‍. 1,42,74,275 രൂപയാണ് നികുതിയും മറ്റും അടയ്ക്കുന്നതിനു മുമ്പുള്ള വില.

നെയ്മറിന്റെ പോഷെ പനാമീറ

നെയ്മറിന്റെ പോഷെ പനാമീറ

ദീര്‍ഘയാത്രകള്‍ക്ക് നെയമറിന് കൂട്ടായി പോഷെ പനാമീറയുണ്ട്. പനാമീറയ്ക്ക് പെട്രോള്‍, ഡീസല്‍, ഹൈബ്രിഡ് എന്‍ജിനുകളുണ്ട്. നമ്മുടെ കപില്‍ദേവിന്റെ പക്കല്‍ ഒരു ഡീസല്‍ പനാമീറയുണ്ട്. 2009ലാണ് ഈ വാഹനത്തിന്റെ ഉല്‍പാദനം തുടങ്ങിയത്.

നെയ്മറിന്റെ ഹെലികോപ്റ്റര്‍

നെയ്മറിന്റെ ഹെലികോപ്റ്റര്‍

പെട്ടെന്നെത്തേണ്ടയിടങ്ങളിലേക്ക് നെയ്മര്‍ തന്റെ ഹെലികോപ്റ്ററാണ് ഉപയോഗിക്കാറ്. ഒരു സെലിബ്രിറ്റിയുടെ ജീവിതത്തിന് ഇതെല്ലാം അത്യന്താപേക്ഷിതമാണല്ലോ.

നെയ്മറിന്റെ യാച്

നെയ്മറിന്റെ യാച്

നെയ്മറിന്റെ ഉടമസ്ഥതയില്‍ ഒരു ആഡംബര ബോട്ടുമുണ്ട്. സുഹൃത്തുക്കളുമൊത്ത് ഈ നൈകയില്‍ പാര്‍ട്ടി നടത്താറുണ്ട് നെയ്മര്‍.

നെയ്മറും പെലെയും

വീഡിയോ

Most Read Articles

Malayalam
English summary
Neymar Jr is passionate about his Football, however, he is also passionate about the motor vehicles that he possesses.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X