ഓഫ് റോഡുകളുടെ തോഴന്‍; നിസാൻ ജോംഗ സ്വന്തമാക്കി സൂര്യകുമാർ യാദവ്

ധോണിക്ക് പിന്നാലെ നിസാൻ ജോംഗ എന്നറിയപ്പെടുന്ന നിസാൻ 1 ടൺ എസ്‌യുവി സ്വന്തമാക്കി ഇന്ത്യൻ ക്രിക്കറ്റ് താരം സൂര്യകുമാർ യാദവ്. വാഹനം സ്വന്തമാക്കുന്ന രാജ്യത്തെ ചുരുക്കം ചിലരിൽ ഒരാളാണ് ഈ മുംബൈ താരം.

ഓഫ് റോഡുകളുടെ തോഴന്‍; നിസാൻ ജോംഗ സ്വന്തമാക്കി സൂര്യകുമാർ യാദവ്

ഓഫ് റോഡുകളുടെ തോഴന്‍, സൈന്യത്തിലെ പോലും കരുത്തന്‍ തുടങ്ങിയ നിരവധി വിശേഷണങ്ങള്‍ ചാര്‍ത്തി നല്‍കിയിട്ടുള്ള വാഹനമാണ് ഐതിഹാസിക നിസാന്‍ വണ്‍ ടണ്‍ അഥവാ നിസാന്‍ ജോംഗ.

ഓഫ് റോഡുകളുടെ തോഴന്‍; നിസാൻ ജോംഗ സ്വന്തമാക്കി സൂര്യകുമാർ യാദവ്

ഹെവി-ഡ്യൂട്ടി ഓഫ്-റോഡ് വാഹനം മുമ്പ് ഇന്ത്യൻ സൈന്യവും ഉപയോഗിച്ചിരുന്നു. ജോംഗ എന്നത് അതിന്റെ ഔദ്യോഗിക നാമമല്ല, ജബൽപൂർ ഓർഡനൻസ്, ഗൺകാരേജ് അസംബ്ലി എന്നിവയുടെ ചുരുക്കപ്പേരാണിത് സൂചിപ്പിക്കുന്നത്. ഇത് നിർമിച്ചത് കമ്പനിയുടെ വെഹിക്കിൾ ഫാക്ടറി ജബൽപൂർ (VFJ) വിഭാഗമാണ്.

ഓഫ് റോഡുകളുടെ തോഴന്‍; നിസാൻ ജോംഗ സ്വന്തമാക്കി സൂര്യകുമാർ യാദവ്

"എന്റെ പുതിയ കളിപ്പാട്ടമായ 'HULK'-നോട് ഹലോ പറയൂ" എന്ന തലക്കെട്ടുമായാണ് വാഹനം സ്വന്തമാക്കിയ സന്തോഷം സൂര്യകുമാർ യാദവ് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. കസ്റ്റമൈസ് ചെയ്ത ഫ്ലൂറസെന്റ് ഗ്രീൻ നിസാൻ ജോംഗയാണ് ഇനി താരത്തിന്റെ ഗരേജിലും കാണാനാവുക.

ഓഫ് റോഡുകളുടെ തോഴന്‍; നിസാൻ ജോംഗ സ്വന്തമാക്കി സൂര്യകുമാർ യാദവ്

മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണിയും നിസാൻ ജോംഗ സ്വന്തമാക്കിയിട്ടുള്ള താരമാണ്. 1965-ൽ നിസാൻ അനുവദിച്ച എക്‌സ്‌ക്ലൂസീവ് ലൈസൻസിന് കീഴിലാണ് ജോംഗ ആദ്യം ഇന്ത്യൻ സൈന്യത്തിന് വേണ്ടി നിർമിച്ചത് എന്നതാണ് ഈ വാഹനത്തെ ഇത്രമാത്രം സവിശേഷമാക്കുന്നത്. 1969 മുതൽ 1999 വരെ ഈ വാഹനം സൈന്യത്തിലെ സ്ഥിര സാന്നിധ്യമായിരുന്നു.

ഓഫ് റോഡുകളുടെ തോഴന്‍; നിസാൻ ജോംഗ സ്വന്തമാക്കി സൂര്യകുമാർ യാദവ്

എന്നിരുന്നാലും, VFJ 1996-ൽ അവതരിപ്പിച്ച ജോംഗയുടെ ഒരു സിവിലിയൻ വേരിയന്റും നിർമ്മിച്ചു. 1999-ൽ വാഹനം ഘട്ടംഘട്ടമായി നിർത്തലാക്കുന്നതുവരെ 100 യൂണിറ്റുകൾ മാത്രമാണ് സാധാരണക്കാർക്ക് വിറ്റിരുന്നത്. പിന്നീട് ഈ വാഹനം പിന്‍വലിയുകയും മഹീന്ദ്രയുടെ എം.എം.540 ജീപ്പ് സൈന്യത്തിന്റെ ഭാഗമാകുകയുമായിരുന്നു.

ഓഫ് റോഡുകളുടെ തോഴന്‍; നിസാൻ ജോംഗ സ്വന്തമാക്കി സൂര്യകുമാർ യാദവ്

110 bhp കരുത്തിൽ 264 Nm torque ഉത്പാദിപ്പിക്കുന്ന 3.9 ലിറ്റർ ആറ് സിലിണ്ടർ ഡീസൽ എഞ്ചിനാണ് ജോംഗയ്ക്ക് തുടിപ്പേകുന്നത്. 3 സ്പീഡ് മാനുവൽ ഗിയർബോക്സും ഫോർ വീൽ ഡ്രൈവും സ്റ്റാൻഡേർഡായി എസ്‌യുവിക്ക് ലഭിച്ചു. യാദവിന്റെ ജോംഗയെ ഏതാണ്ട് തികഞ്ഞ അവസ്ഥയിലേക്ക് പുനഃസ്ഥാപിച്ചിട്ടുണ്ട്.

ഓഫ് റോഡുകളുടെ തോഴന്‍; നിസാൻ ജോംഗ സ്വന്തമാക്കി സൂര്യകുമാർ യാദവ്

കൂടാതെ ഹെവി-ഡ്യൂട്ടി ബമ്പർ, ശക്തമായ വിഞ്ച്, എൽഇഡി ലാമ്പുകൾ എന്നിവയും അതിലേറെയും പോലുള്ള അധിക സവിശേഷതകളും വാഹനത്തിലേക്ക് ചേക്കേറിയിട്ടുണ്ട്. ഇന്ത്യൻ ക്രിക്കറ്റിന്റെ ടി20, ഏകദിന ടീമുകളുടേയും ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിന്റെ താരമായ സൂര്യകുമാർ യാദവ് ഒരു വാഹന പ്രേമി തന്നെയാണ്.

ഓഫ് റോഡുകളുടെ തോഴന്‍; നിസാൻ ജോംഗ സ്വന്തമാക്കി സൂര്യകുമാർ യാദവ്

സൂര്യകുമാർ യാദവിന്റെ കാർ ശേഖരത്തിൽ റേഞ്ച് റോവർ വെലാർ, ഒരു മിനി കൂപ്പർ എസ്, ഔഡി RS 5 തുടങ്ങിയ ചില വിദേശ മോഡലുകളും ഉൾപ്പെടുന്നു. സ്‌കോഡ സൂപ്പർബ് സെഡാനും യാദവിന്റെ പക്കലുണ്ട്. മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണിയാണ് തന്റെ ജന്മനാടായ റാഞ്ചിയിൽ ജോംഗ സ്വന്തമാക്കിയ ആദ്യ ക്രിക്കറ്റ് താരം.

ഓഫ് റോഡുകളുടെ തോഴന്‍; നിസാൻ ജോംഗ സ്വന്തമാക്കി സൂര്യകുമാർ യാദവ്

സൂര്യകുമാർ യാദവിന്റെ ജോംഗ പോലെ, ധോണിയുടെ വാഹനത്തിന്റെ പതിപ്പും അകത്തും പുറത്തും വളരെയധികം കസ്റ്റമൈസ് ചെയ്‌തിട്ടുണ്ട്. കൂടാതെ ഡാർക്ക് ഗ്രീൻ നിറത്തിലുള്ള വാഹനമാണ് മുൻ ഇന്ത്യൻ ക്രിക്കറ്റ് നായകന്റെ പക്കലുള്ളത്. പൊതു ആവശ്യത്തിനുള്ള വാഹനം, ആംബുലൻസ്, റികോയിൽലെസ് റൈഫിളുകൾക്കുള്ള തോക്ക് വാഹകൻ, റീകൺ, പട്രോളിംഗ് വാഹനം എന്നീ നിലകളിൽ ജോംഗ ഉപയോഗിച്ചിരുന്നു.

More from DriveSpark

Article Published On: Tuesday, February 1, 2022, 11:59 [IST]
English summary
Suryakumar yadav buys heavily customized iconic nissan jonga
കൂടുതല്‍... #നിസ്സാൻ #nissan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X