വിശ്വസുന്ദരിക്ക് കൂട്ടായി ഒന്നരകോടിയുടെ മെർസിഡീസ് എസ്‌യുവി ഗരാജിലേക്ക്

മുൻ വിശ്വസുന്ദരി സുസ്മിത സെന്നിനെ അറിയാത്തവരോ കേൾക്കാത്തവരോ ആയി ആരും തന്നെ കാണില്ല അല്ലേ. സിനിമകളിലും വെബ് ഷോകളിലും പ്രശസ്തയായ നടി മെർസിഡീസ് AMG GLE 53 കൂപ്പെ എസ്‌യുവി സ്വന്തമാക്കിയാണ് ഇപ്പോൾ വാർത്തകളിൽ ഇടംപിടിച്ചിരിക്കുന്നത്. താരം വാഹനം സ്വന്തമാക്കിയ ചിത്രങ്ങളും വീഡിയോകളും ഇന്റർനെറ്റ് ലോകത്ത് ഇപ്പോൾ വൈറലാണ്.

പുതിയ വാഹനം വാങ്ങിയ വിവരം വിശ്വസുന്ദരി തന്നെയാണ് ആരാധകരെ അറിയിച്ചത്. സമൂഹമാധ്യമങ്ങളിലൂടെ 'ബ്യൂട്ടി ആൻഡ് ദ ബീസ്റ്റ്' എന്ന അടിക്കുറിപ്പിലാണ് ചിത്രങ്ങളും വീഡിയോയും താരം പങ്കിട്ടിരിക്കുന്നത്. 1.63 കോടി രൂപയുടെ എക്സ്ഷോറൂം വില വരുന്ന മെർസിഡീസ് AMG GLE പെർഫോമൻസ് 53 കൂപ്പെ എസ്‌യുവി നിരത്തിലെത്തുമ്പോൾ ഏകദേശം 2 കോടി രൂപയോളം ചെലവാകുമെന്നാണ് കണക്ക്. 1994-ൽ വിശ്വസുന്ദരി പട്ടം അണിഞ്ഞ സുസ്മിത ഹിന്ദി സിനിമകളെക്കൂടാതെ ചില തമിഴ് സിനിമകളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

ഇനി വാഹനത്തിന്റെ വിശദാംശങ്ങളിലേക്ക് നോക്കിയാൽ മെർസിഡീസ് AMG GLE 53 4മാറ്റിക് കൂപ്പെ എസ്‌യുവി 2020-ലാണ് ആദ്യമായി ഇന്ത്യൻ വിപണിയുടെ ഭാഗമാവുന്നത്. ജർമൻ ബ്രാൻഡിന്റെ പെർഫോമൻസ് വിഭാഗമായ AMG ശ്രേണിയിലാണ് മോഡലിന്റെ ജനനം. W167 GLE എന്ന കാറിനെ അടിസ്ഥാനമാക്കി നിർമിച്ചിരിക്കുന്ന GLE 53 കൂപ്പെയ്ക്ക് പാനമേരിക്കാന ഗ്രിൽ, ബീഫി ബോണറ്റ്, ബൂമറാങ് ആകൃതിയിലുള്ള എൽഇഡി ഡിആർഎല്ലുകൾ എന്നീ സവിശേഷതകളാണ് ലഭിക്കുന്നത്. അതുകൂടാതെ അഫാൽറ്റർബാക്ക് ട്രീറ്റ്മെന്റും വാഹനത്തിന് ലക്ഷ്വറി ഫീൽ നൽകുന്നുണ്ട്.

പിൻഭാഗത്ത് ക്വാഡ് എക്‌സ്‌ഹോസ്റ്റ് ടിപ്പുകൾ ലഭിക്കുമ്പോൾ വശക്കാഴ്ച്ചയിൽ 21 ഇഞ്ച് AMG ശൈലിയിലുള്ള അലോയ് വീലിലാണ് മോഡലിന് സമ്മാനിച്ചിരിക്കുന്നത്. സ്ലോപ്പിംഗ് റൂഫ്‌ലൈൻ സ്റ്റാൻഡേർഡ് മോഡലിൽ നിന്നും GLE 53 കൂപ്പെയെ വ്യത്യസ്‌തമാക്കുന്നത്. ഇന്ത്യയിൽ പെർഫോമൻസ് എസ്‌യുവിക്ക് സ്റ്റാൻഡേർഡായി നൈറ്റ് പാക്കേജും ലഭിക്കുന്നുണ്ട്. ഇത് ബമ്പറുകൾ, വിൻഡോ സറൗണ്ടുകൾ, ടെയിൽഗേറ്റ് എന്നിവയിൽ ഉപയോഗിച്ചിരിക്കുന്ന ക്രോം ഇൻസെർട്ടുകൾ ഒഴിവാക്കി ഗ്ലോസ് ബ്ലാക്ക് ഫിനിഷിംഗ് നേടുന്നു.

3.0 ലിറ്റർ ഇൻ-ലൈൻ, ആറ് സിലിണ്ടർ ട്വിൻ-ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് ബീസ്റ്റിന് തുടിപ്പേകുന്നത്. ഇത് 429 bhp കരുത്തിൽ 520 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഇതോടൊപ്പം അധികമായി 21.6 bhp പവറിൽ 250 Nm torque നൽകുന്ന EQ ബൂസ്റ്റ് മൈൽഡ്-ഹൈബ്രിഡ് സാങ്കേതികവിദ്യ ലഭിക്കുന്ന മെർസിഡീസ് ബെൻസിൽ നിന്നും ഇന്ത്യയിൽ എത്തുന്ന ആദ്യ വാഹനം കൂടിയാണ് GLE 53 AMG.

ഇത് പ്രാരംഭ ആക്സിലറേഷനും ഇന്ധനക്ഷമതയും മെച്ചപ്പെടുത്താൻ സഹായിക്കുന്നുവെന്നാണ് കമ്പനി അവകാശപ്പെടുന്നത്. നാല് വീലുകളിലേക്കും പവർ നൽകുന്ന 9-സ്പീഡ് AMG സ്പീഡ് ഷിഫ്റ്റ് ഗിയർബോക്‌സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. പെർഫോമൻസ് കാറായതിനാൽ തന്നെ 0-100 കിലോമീറ്റർ വേഗത വെറും 5.7 സെക്കൻഡിനുള്ളിൽ കൈവരിക്കാനും മെർസിഡീസ് AMG GLE 53 4മാറ്റിക് കൂപ്പെ എസ്‌യുവിക്ക് സാധിക്കും. അതേസമയം ഈ ലക്ഷ്വറി വാഹനത്തിന് പരമാവധി 250 കിലോമീറ്റർ വേഗതയാണ് പുറത്തെടുക്കാനാവുന്നത്.

ഏറ്റവും പുതിയ MBUX യൂസർ ഇന്റർഫേസ് പ്രവർത്തിക്കുന്ന ഇരട്ട സ്‌ക്രീനുകളാണ് കൂപ്പെ എസ്‌‌യുവിയുടെ അകത്തളത്തിലെ പ്രധാന വിശേഷം. ക്രമീകരണവും ഡ്രൈവിംഗ് മോഡുകളും മാറ്റുന്നതിനുള്ള ഷോട്ട്കട്ട് ഡയലിനൊപ്പം പുതിയ AMG സ്റ്റിയറിംഗ് വീലും ഇതിന് ലഭിക്കുന്നു. എഎംജി സ്‌പോർട്‌സ് സീറ്റുകൾ, ആംബിയന്റ് ലൈറ്റിംഗ്, പനോരമിക് സൺറൂഫ്, മെർസിഡീസ് ME കണക്റ്റിവിറ്റി, പാഡിൽ-ഷിഫ്റ്ററുകൾ, കൂടാതെ 120 കിലോമീറ്ററിൽ കൂടുതൽ വേഗതയിൽ എസ്‌യുവിയെ 10 mm ഓട്ടോമാറ്റിക്കായി കുറയ്ക്കുന്ന എയർ സസ്‌പെൻഷൻ എന്നിവയും സുസ്മിത സെൻ സ്വന്തമാക്കിയ മോഡലിന്റെ പ്രത്യേകതകളാണ്.

വലുതും ആകർഷകവുമായ ആഡംബര കാറുകൾ സുസ്മിത സെന്നിന് എല്ലായ്പ്പോഴും ഇഷ്ടമാണെന്ന കാര്യം പൊതുവേ ഏവർക്കും അറിയാവുന്ന കാര്യമാണ്. ആയിനാൽ തന്നെ താരത്തിന്റെ ഇനിയുള്ള യാത്രകൾക്ക് കൂടുതൽ ആഡംബരമേവാൻ GLE 53 AMG അനുയോജ്യമാണ്. മെർസിഡീസിന്റെ പുത്തൻ കാർ കൂടാതെ ലെക്‌സസ് LX470, ബിഎംഡബ്ല്യു 7 സീരീസ്, ബിഎംഡബ്ല്യു X6, ഔഡി Q7 എന്നിവയും മുൻ വിശ്വസുന്ദരിയുടെ ഗരാജിലുണ്ട്. ലൈഫ് ട്രാൻസ്‌ജെൻഡർ ആക്ടിവിസ്റ്റ് ഗൗരി സാവന്തിനെ അടിസ്ഥാനമാക്കിയുള്ള താലി എന്ന വെബ് സീരീസിലാണ് സെൻ അടുത്തതായി കാണുന്നത്.

Most Read Articles

Malayalam
English summary
Sushmita sen added new mercedes amg gle 53 coupe suv to her garage
Story first published: Monday, January 23, 2023, 18:21 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X