രാഹുല്‍ ഗാന്ധിക്ക് എത്ര കാറുണ്ട്?

ഭാവിയില്‍ ഇന്ത്യയുടെ പ്രധാനമന്ത്രിക്കസേരയില്‍ ഇരിക്കുവാന്‍ സാധ്യതയുള്ള ഇന്ത്യക്കാരില്‍ പ്രമുഖനാണ് രാഹുല്‍ ഗാന്ധി. അടുത്ത ലോകസഭാ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ ഇക്കാര്യത്തില്‍ വ്യക്തത വരുമായിരിക്കും. പക്ഷെ, രാഹുലിനെക്കുറിച്ച് നിരവധി അവ്യക്തതകള്‍ നിലനില്‍ക്കുന്നുണ്ട് എന്നതാണ് സത്യം. അവയിലൊന്ന് ചുരുളഴിക്കാന്‍ പോകുകയാണ് ഇവിടെ.

രാഹുല്‍ ഗാന്ധിയുടെ കാര്‍ ഏതാണെന്ന കാര്യത്തില്‍ ചിലര്‍ക്കെങ്കിലും സന്ദേഹങ്ങള്‍ കാണുമായിരിക്കും. രാഹുല്‍ വിവിധയിടങ്ങളില്‍ പല കാറുകളില്‍ പ്രത്യക്ഷപ്പെടാറുണ്ട്. സ്ഥിരമായി അദ്ദേഹം പ്രത്യക്ഷപ്പെടാറുള്ള കാറുകളെക്കുറിച്ച് താഴെ വായിക്കാം.

ടൊയോട്ട ഇന്നോവ

ടൊയോട്ട ഇന്നോവ

രാഹുല്‍ ഗാന്ധി ഒരു എസ്‌യുവി പ്രിയനാണെന്ന കാര്യത്തില്‍ സംശയിക്കേണ്ടതില്ല. ഇദ്ദേഹത്തെ സെഡാന്‍ കാറുകളില്‍ കാണുന്നത് അപൂര്‍വമാണ്. എന്തായാലും രാഹുലിന്റെ പക്കല്‍ സെഡാന്‍ ഇല്ല എന്നതുറപ്പിക്കാം. സ്ഥിരമായി ഇദ്ദേഹം സഞ്ചരിക്കാറുള്ളത് ഒരു ടൊയോട്ട ഇന്നോവ എംപിവിയിലാണ്. ഇന്ത്യയിലെ രാഷ്ട്രീയക്കാരുടെയെല്ലാം പ്രിയപ്പെട്ട വാഹനമാണിത് എന്നറിയാമല്ലോ.

ടൊയോട്ട ഇന്നോവ

ടൊയോട്ട ഇന്നോവ

9.5 ലക്ഷം മുതല്‍ 14.5 ലക്ഷം വരെയാണ് ടൊയോട്ട ഇന്നോവയുടെ എക്‌സ്‌ഷോറൂമുകളിലെ ശരാശരി വില. പെട്രോളിലും ഡീസലിലും ഈ എംപിവി വിപണിയില്‍ ലഭിക്കും. 1998 സിസിയുടെ പെട്രോള്‍ എന്‍ജിനാണ് ഇന്നോവയ്ക്കുള്ളത്. 1494 സിസി ഡീസല്‍ എന്‍ജിനിലും ഇന്നോവ ലഭിക്കും. പെട്രോള്‍ പതിപ്പ് സിറ്റിയില്‍ ലിറ്ററിന് 8.3 കിലോമീറ്ററും ഹൈവേകളില്‍ ലിറ്ററിന് 12.5 കിലോമീറ്ററും മൈലേജ് നല്‍കുന്നു. ഡീസല്‍ പതിപ്പ് സിറ്റിയില്‍ 10.2 കിലോമീറ്റര്‍ മൈലേജ് നല്‍കുന്നുണ്ട്. ഹൈവേകളില്‍ ലിറ്ററിന് 13.5 കിലോമീറ്ററാണ് മൈലേജ്.

മിത്സുബിഷി പജീറോ

മിത്സുബിഷി പജീറോ

രാഹുലിന്റെ പക്കലുള്ള മറ്റൊരു വാഹനം മിത്സുബിഷി പജീറോയാണ്. ഇപ്പോള്‍ നിലവിലുള്ള മോഡലല്ല ഇതെന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്.

മിത്സുബിഷി പജീറോ

മിത്സുബിഷി പജീറോ

23.5 ലക്ഷം രൂപയാണ് മിത്സുബിഷി പജീറോയുടെ ഇന്ത്യന്‍ വിപണിയിലെ വില. ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സ് വഴി വില്‍ക്കുന് ഈ കാര്‍ ഘടകഭാഗങ്ങള്‍ പുറത്തു നിന്നെത്തിച്ച് ഇന്ത്യയില്‍ അസംബ്ള്‍ ചെയ്യുകയാണ് ചെയ്യുന്നത്.

ടാറ്റ സഫാരി

ടാറ്റ സഫാരി

രാഹുലിന്റെ പക്കല്‍ ഒരു ഇന്ത്യന്‍ കാറുമുണ്ട് എന്നറിയുക. രാഹുലിനെ പലപ്പോഴും ഈ ടാറ്റ സഫാരി എസ്‌യുവിയിലാണ് പൊതുസ്ഥലങ്ങളില്‍ കാണാറുള്ളത്.

ടാറ്റ സഫാരി

ടാറ്റ സഫാരി

8.5 ലക്ഷം രൂപയില്‍ തുടങ്ങി 13.5 ലക്ഷം രൂപയില്‍ അവസാനിക്കുന്നു ടാറ്റ സഫാരിയുടെ എക്‌സ്‌ഷോറൂം വില. ടാറ്റ പുറത്തിറക്കുന്ന പാസഞ്ചര്‍ കാറുകളില്‍ ഏറെ പ്രകീര്‍ത്തിക്കപ്പെടുന്ന വാഹനമാണിത്. 2.2 ലിറ്റര്‍ ഡീസല്‍ എന്‍ജിനാണ് വാഹനത്തില്‍ ഘടിപ്പിച്ചിരിക്കുന്നത്. 138 കുതിരകളുടെ കരുത്ത് പുറത്തെടുക്കാന്‍ ഈ എന്‍ജിന്‍ സാധിക്കും. ലിറ്ററിന് 10.45 കിലോമീറ്റര്‍ മൈലേജ് നല്‍കാന്‍ ഈ വാഹനത്തിന് കഴിയും.

കേരള മന്ത്രിമാരുടെ കാറുകള്‍

കേരളത്തിലെ മന്ത്രിമാര്‍ ഉപയോഗിക്കുന്ന കാറുകളെക്കുറിച്ചറിയാന്‍

More from DriveSpark

Article Published On: Thursday, September 5, 2013, 16:08 [IST]
English summary
The so called 'future prime minister of India', Mr. Rahul Gandhi has got three cars in his garage.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X