ലാൻഡ് റോവറിനെ വെല്ലും, ജിംനിയുടെ വേഷപ്പകർച്ചയിൽ അമ്പരന്ന് 'സാക്ഷാൽ ഡിഫെൻഡർ'

പാസഞ്ചർ കാറുകളും യൂട്ടിലിറ്റി വാഹനങ്ങളും നിർമിച്ച് പേരെടുത്തവരാണ് മാരുതി സുസുക്കി. എന്നാൽ ഒരു ഓഫ്-റോഡൽ വണ്ടി ഈ ബ്രാൻഡിൽ നിന്നും ഉണ്ടാവുമെന്ന് പണ്ടുകാലത്തൊന്നും ആരും വിചാരിച്ചിരുന്നതേയില്ല. അവിടെയാണ് ജിപ്‌സിയുടെ ജനനം. പിന്നീട് ജിപ്‌സി ജിംനിയായതും വലിയ കഥ തന്നെയാണ്. ഇന്ത്യക്കാരെ ഏറെക്കാലം കൊതിപ്പിച്ച് വിദേശ നിരത്തുകളിൽ മാത്രം ഓടിയ ഈ കുട്ടിക്കൊമ്പൻ നമ്മുടെ റോഡുകൾക്കും സുപരിചിതമാവാൻ ഒരുങ്ങുകയാണ്.

ജൂൺ ഏഴു മുതൽ ജിംനിയെ നിരത്തിൽ കാണാനാവും. എന്നാൽ ജിംനി പകർന്നാടുന്ന വേഷങ്ങൾ കണ്ടാൽ ഏതൊരു വണ്ടിപ്രേമിയും ഞെട്ടിപ്പോവും. അങ്ങ് ലാൻഡ് റോവർ ഡിഫെൻഡറിന്റെ രൂപം വരെ കൈവരിക്കാൻ മാരുതി ഓഫ്-റോഡറിന് അധിക പണിയൊന്നും വേണ്ട. അത്തരം ചില ചിത്രങ്ങളാണ് ഇപ്പോൾ ഇന്റർനെറ്റിൽ വൈറലാവുന്നത്. അസാധാരണമായ ഓഫ്-റോഡ് പ്രകടനവും താങ്ങാനാവുന്ന വിലയും കാരണം സുസുക്കി ജിംനി നിരവധി ആഗോള വിപണികളിലെ ജനസമ്മതനാണ്.

Suzuki Jimny Modified

ഇതിന്റെ ഭാഗമായി വൈവിധ്യമാർന്ന കസ്റ്റമൈസ് ബോഡി കിറ്റുകൾ ഉൾപ്പെടെയുള്ള ആഫ്റ്റർ മാർക്കറ്റ് മോഡിഫിക്കേഷൻ പാർട്‌സുകൾ ജിംനിക്ക് സുലഭമായി കിട്ടും. സുസുക്കിയുടെ എസ്‌യുവിക്ക് വേണ്ടി പ്രത്യേകം രൂപകൽപ്പന ചെയ്ത DAMD 'ലിറ്റിൽ ഡി' കിറ്റാണ് പ്രശംസപിടിച്ചുപറ്റുന്നത്. ലൈഫ്‌-സ്‌റ്റൈൽ ഓഫ്-റോഡറിനായുള്ള 'ലിറ്റിൽ ഡി' ബോഡി കിറ്റ് രണ്ട് ഓപ്ഷനുകളാണ് പ്രധാനമായും വാഗ്ദാനം ചെയ്യുന്നത്. അതിൽ ഒരു കംപ്ലീറ്റ് പാക്കേജാണ് ആദ്യത്തേത്. ഇത് ഉപഭോക്താക്കൾക്ക് അവരുടെ മുൻഗണനകൾക്കനുസരിച്ച് കസ്റ്റമൈസ് ചെയ്യാനാവുന്ന ഇൻഡിവിജ്വൽ പാർട്സുകൾ തെരഞ്ഞെടുക്കാം.

കംപ്ലീറ്റ് പാക്കേജിൽ വൈൽഡ്ബോർ (WILDBOAR) വീലുകൾ അല്ലെങ്കിൽ ഡീൻ ക്രോസ് കൺട്രി (DEAN Cross Country) വീലുകൾ എന്നിവയ്ക്കിടയിലുള്ള തെരഞ്ഞെടുപ്പും നൽകുന്നു. അവ ബോഡി കിറ്റിന്റെ ബാക്കിയായോ അല്ലാതെയോ തെരഞ്ഞെടുക്കാം. 'ലിറ്റിൽ ഡി' ബോഡി കിറ്റ് സ്റ്റോക്ക് സുസുക്കി ജിംനിയുടെ രൂപം വർധിപ്പിക്കുന്നതിന് നിരവധി പരിഷ്ക്കാരങ്ങൾ വാഗ്ദാനം ചെയ്യുന്നു. ഒരു ഹുഡ് കവർ, മഡ് ഫ്ലാപ്പുകൾ, പുനർരൂപകൽപ്പന ചെയ്ത ഫ്രണ്ട് ബമ്പർ, പുതിയ റിയർ ബമ്പർ, പുതുക്കിയ ഫ്രണ്ട് ഗ്രിൽ, യുണീക് കസ്റ്റമൈസ്‌ഡ് ബാഡ്ജിംഗ് എന്നിവ ഇതിൽ ഉൾപ്പെടുന്നു.

Suzuki Jimny Modified

കൂടാതെ ബോഡി കിറ്റിനും ഒറിജിനൽ വാഹനത്തിനും അനുയോജ്യമായ പുതിയ സീറ്റ് കവറുകളും നമ്പർ പ്ലേറ്റ് റീലോക്കേഷൻ കിറ്റും തെരഞ്ഞെടുക്കാനുള്ള ഓപ്ഷനും ഇത് ഉപഭോക്താക്കൾക്ക് നൽകുന്നു. ദൃശ്യപരമായി, 'ലിറ്റിൽ ഡി' കിറ്റ് സുസുക്കി ജിംനിയെ മുൻ തലമുറ ലാൻഡ് റോവർ ഡിഫൻഡറിനെ അനുസ്മരിപ്പിക്കുന്നുവെന്നതാണ് ഏറ്റവും വലിയ ഹൈലൈറ്റ്. ഗ്രീൻ ഓവൽ 'ലിറ്റിൽ ഡി' ബാഡ്ജ് ലാൻഡ് റോവർ ചിഹ്നത്തോട് സാമ്യമുള്ളതാണ്. തികച്ചും ഈ ബ്രീട്ടീഷ് എസ്‌യുവിയുടെ രൂപം ജിംനിക്ക് ശരിക്കും ചേരുന്നുണ്ടെന്നും മനസിലാക്കാം.

സ്റ്റീൽ റിമ്മുകളും ഹൈ-പ്രൊഫൈൽ ഓഫ്-റോഡ് ടയറുകളും കൊണ്ട് സജ്ജീകരിച്ചിരിക്കുന്ന ഈ കസ്റ്റമൈസ്‌ഡ് ജിംനി അതിന്റെ ഓഫ്-റോഡിംഗ് രൂപം മെച്ചപ്പെടുത്തുന്നതിനൊപ്പം കൂടുതൽ പ്രായോഗികമായ ശൈലി കൈവരിക്കുകയും ചെയ്യുന്നുണ്ടെന്ന് പറയാതെ വയ്യ. 5-ഡോർ ജിംനി അടുത്ത മാസം ആദ്യം പുറത്തിറക്കുന്നതിനാൽ ഇത്തരം കസ്റ്റമൈസ്‌ഡ് ബോഡി കിറ്റുകൾ ഇന്ത്യയിലേക്കും എത്തിയേക്കും.

Suzuki Jimny Modified

മാരുതി സുസുക്കി ജിംനി 1.5 ലിറ്റർ ഫോർ സിലിണ്ടർ K15B പെട്രോൾ എഞ്ചിനാണ് ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. ഐഡിൾ സ്റ്റാർട്ട്/സ്റ്റോപ്പ് സാങ്കേതികവിദ്യയെല്ലാം ഉള്ളതിനാൽ വാഹനം ഓൺ-റോഡിലും കൂടുതൽ കാര്യക്ഷമമായിരിക്കും എന്നതാണ് ശ്രദ്ധേയം. 105 bhp കരുത്തിൽ പരമാവധി 134 Nm torque വരെ നൽകാൻ ഈ എഞ്ചിന് ശേഷിയുള്ളതാണ്. കൂടാതെ അഞ്ച് സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ അല്ലെങ്കിൽ ഫോർ സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് യൂണിറ്റുമായി ജോടിയാക്കുകയും ഫോർവീൽ ഡ്രൈവ് സ്റ്റാൻഡേർഡായി നൽകുന്നുമുണ്ട്.

9 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ, പുഷ് സ്റ്റാര്‍ട്ട്-സ്റ്റോപ്പ് ബട്ടണ്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ തുടങ്ങിയ ആധുനിക ഫീച്ചറുകള്‍ കോർത്തിണക്കിയാണ് ജിംനിയുടെ വരവ്. അര്‍ബന്‍ അപ്പീല്‍ വര്‍ധിപ്പിക്കുന്നതിനായി മാരുതി എസ്‌യുവിക്ക് എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകളും ഹെഡ്‌ലാമ്പ് വാഷറുകളും നല്‍കിയിട്ടുണ്ട്.

More from DriveSpark

Article Published On: Monday, May 29, 2023, 14:08 [IST]
English summary
Suzuki jimny modified into land rover defender look with damd body kit
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X