Swift മുതൽ Altroz വരെ; ഈ മോഡലുകൾ ഒന്ന് പെർഫോമൻസ് കാറുകൾ ആയിരുന്നുവെങ്കിൽ...!

പെർഫോമൻസ് കാറുകളെ പ്രണയിക്കുന്ന ഒരു വിഭാഗം നമുക്കിടയിലുണ്ട്. ഇത്തരം മോഡലുകൾ വിൽപ്പനയുടെ കാര്യത്തിൽ കാര്യമായ ചലനമൊന്നും സൃഷ്‌ടിച്ചവരല്ലെങ്കിലും നമ്മുടെ നിരത്തുകളിൽ പെർഫോമൻസ് കാറായി വിലസാൻ പറ്റിയ ചില സാധാരണ കാറുകളുണ്ട്. ഡിസൈനിലായാലും ഡ്രൈവിംഗ് മികവിലായാലും എല്ലാം തികഞ്ഞവരാണിവർ.

Swift മുതൽ Altroz വരെ; ഈ മോഡലുകൾ ഒന്ന് പെർഫോമൻസ് കാറുകൾ ആയിരുന്നുവെങ്കിൽ...!

അതായത് പെർഫോമൻസ് കാറുകളാവാൻ യോഗ്യരായ കിടിലൻ കാറുകൾ നമ്മുടെ വിപണിയിലുണ്ടെന്നാണ് പറഞ്ഞുവരുന്നത്. ഇവരൊന്ന് പെർഫോമൻസ് കാറുകൾ ആയിരുന്നുവെങ്കിൽ എന്ന് ആഗ്രഹിക്കുന്നവരായിരിക്കാം പലരും. അത്രയേറെ മിടുക്കരായ ആ കാറുകളെ നമുക്ക് ഒന്നു പരിചയപ്പെട്ടാലോ?

Swift മുതൽ Altroz വരെ; ഈ മോഡലുകൾ ഒന്ന് പെർഫോമൻസ് കാറുകൾ ആയിരുന്നുവെങ്കിൽ...!

മാരുതി സുസുക്കി സ്വിഫ്റ്റ്

ശരിക്കും സാധാരണക്കാരുടെ പെർഫോമൻസ് കാറായി അറിയപ്പെടുന്ന മോഡലാണ് മാരുതി സുസുക്കി സ്വിഫ്റ്റ്. ആദ്യ തലമുറ മോഡലുകളുടെ മേൻമകളൊന്നും പറയാനില്ലെങ്കിലും അത്ര മോശക്കാരനൊന്നുമല്ല സ്വിഫ്റ്റ്. ഒരു നല്ല കാറാണെങ്കിലും കമ്പനിക്ക് ഇതിനെ കൂടുതൽ മെച്ചപ്പെടുത്താനാവുമെന്നതാണ് ശ്രദ്ധേയം. ശക്തമായ എഞ്ചിനും സുഗമമായ ട്രാൻസ്മിഷനുമാണ് ഇപ്പോഴത്തെ സ്വിഫ്റ്റിന്റെ പ്രധാന ഹൈലൈറ്റ്. എന്നാൽ ഡ്രൈവിംഗ് പ്രേമികളെ പൂർണമായി സംതൃപ്തിപ്പെടുത്താൻ വാഹനത്തിന് ഇതുവരെ ആയിട്ടില്ലെന്ന് വേണം പറയാൻ.

Swift മുതൽ Altroz വരെ; ഈ മോഡലുകൾ ഒന്ന് പെർഫോമൻസ് കാറുകൾ ആയിരുന്നുവെങ്കിൽ...!

മാരുതി സുസുക്കി സ്വിഫ്റ്റിന്റെ സസ്‌പെൻഷനും അത്ര മികച്ചതല്ല എന്നതാണ് ഇതിലെ ഒരു പ്രധാന പോരായ്‌മ. ലോംഗ് ഡ്രൈവുകൾക്ക് അല്ലെങ്കിൽ ഉയർന്ന വേഗതയിൽ പോലും കോർണറിംഗ് ചെയ്യുന്നത് പോലും സ്വിഫ്റ്റിൽ അസ്വാസ്ഥ്യകരമാണ്. എന്നാൽ ചില അധിക സാധനങ്ങൾ ഉപയോഗിച്ച് സ്വിഫ്റ്റിനെ ഒരു കിടിലൻ പെർഫോമൻസ് കാറാക്കി മാറ്റാനാവും. പ്രത്യേകിച്ച് വിദേശ വിപണികളിൽ ഇതിന്റെ സ്പോർട്ട് എന്ന വേരിയന്റ് ഉള്ളതിനാൽ മാരുതി സുസുക്കിക്ക് ഇത് എളുപ്പത്തിൽ ചെയ്യാനുമാവും.

Swift മുതൽ Altroz വരെ; ഈ മോഡലുകൾ ഒന്ന് പെർഫോമൻസ് കാറുകൾ ആയിരുന്നുവെങ്കിൽ...!

ഹ്യുണ്ടായി വേർണ

ഹ്യുണ്ടായി വേർണയും ഒരു നല്ല കാറാണ്. പക്ഷേ പെർഫോമൻസ് മോഡൽ കൂടിയായിരുന്നെങ്കിൽ പൊളിച്ചേനേ... ദൈനംദിന യാത്രാ ജോലികൾ എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ കഴിയുന്ന സുഖകരവും സുരക്ഷിതവുമായ ഒരു പ്രീമിയം സെഡാനാണ് വേർണ. യാത്രക്കാരെ കൃത്യസമയത്ത് ലക്ഷ്യസ്ഥാനത്ത് എത്തിക്കാൻ ഇതിന് മതിയായ പവർ ഇതിനോടകം തന്നെയുണ്ടെന്നും വേണം പറയാൻ. ഒപ്പം ആകർഷകമായ സ്പേസും കൂടി ചേരുന്നതോടെ വേർണ അടിപൊളിയാവുന്നു.

Swift മുതൽ Altroz വരെ; ഈ മോഡലുകൾ ഒന്ന് പെർഫോമൻസ് കാറുകൾ ആയിരുന്നുവെങ്കിൽ...!

ഹ്യുണ്ടായി വേർണ സൗകര്യമോ സുരക്ഷയോ പ്രശ്‌നങ്ങളില്ലാതെ പോയിന്റ് എ മുതൽ ബി വരെ നിങ്ങളെ എത്തിക്കുന്ന ഒരു ഓൾറൗണ്ട് വാഹനമാണ്. നല്ല ഇന്ധനക്ഷമത റേറ്റിംഗുള്ള (17.7 kmpl) താങ്ങാനാവുന്ന ഒരു ചെറിയ സെഡാൻ തിരയുമ്പോൾ ലഭ്യമായ ഏറ്റവും മികച്ച ഓപ്ഷനുകളിലൊന്നായി ഇത് മാറുന്നുമുണ്ട്. പക്ഷേ ഇതൊരു പെർഫോമൻസ് കാറായി മാറിയിരുന്നെങ്കിൽ ഒരു തട്ടുപൊളിപ്പൻ മോഡലാവുമായിരുന്നു എന്ന് നിസംശയം പറയാനാവും.

Swift മുതൽ Altroz വരെ; ഈ മോഡലുകൾ ഒന്ന് പെർഫോമൻസ് കാറുകൾ ആയിരുന്നുവെങ്കിൽ...!

ഫോക്‌സ്‌വാഗൺ പോളോ

ഫോക്‌സ്‌വാഗൺ പോളോയിൽ 189 bhp കരുത്ത് വരെ ഉത്പാദിപ്പിക്കുന്ന 1.8 ലിറ്റർ 4 സിലിണ്ടർ പെട്രോൾ എഞ്ചിനാണുള്ളത്. 16.34 കിലോമീറ്റർ എന്ന ഇന്ധന ഉപഭോഗ കണക്കുകളുള്ള ഹാച്ച്ബാക്ക് വളരെ കാര്യക്ഷമമായ ഒരു കാറാണ്. നല്ല രൂപവും പ്രായോഗികതയും കൂടാതെ, പോളോ ഓട്ടോമാറ്റിക് ട്രാൻസ്മിഷനിലും സ്വന്തമാക്കാനാവുകയും ചെയ്യും. 0-100 കിലോമീറ്റർ വേഗത വെറും 7.2 സെക്കൻഡ് ആണ് പോളോ കൈവരിക്കുന്നത്.

Swift മുതൽ Altroz വരെ; ഈ മോഡലുകൾ ഒന്ന് പെർഫോമൻസ് കാറുകൾ ആയിരുന്നുവെങ്കിൽ...!

ഈ പറയുന്നത് പോളോ ജിടിഐയുടെ കാര്യമാണെന്നു മാത്രം. അതായത് ഇത് സാധാരണക്കാരന് എത്തിപ്പിടിക്കാനാവത്ത സ്വപ്നങ്ങളിൽ ഒന്നായിരുന്നു. ആയതിനാൽ സ്റ്റാൻഡേർഡ് പോളോ ഒന്ന് പെർഫോമൻസ് വേരിയന്റായിരുന്നുവെങ്കിൽ...

Swift മുതൽ Altroz വരെ; ഈ മോഡലുകൾ ഒന്ന് പെർഫോമൻസ് കാറുകൾ ആയിരുന്നുവെങ്കിൽ...!

ടാറ്റ ആൾട്രോസ്

ടാറ്റ മോട്ടോർസ് നിർമിക്കുന്ന ആദ്യത്തെ പ്രീമിയം ഹാച്ച്ബാക്ക് കാറാണ് ആൾട്രോസ്. ഇൻഡിഗോയുടെ അഞ്ചാം തലമുറയായി 2020 ജനുവരിയിൽ ഇത് ഇന്ത്യയിൽ അവതരിപ്പിച്ചുവെന്നു വേണം പറയാൻ. ലുക്കിന്റെ കാര്യത്തിലായാലും സേഫ്റ്റിയായാലും ഹാൻഡിലിംഗിന്റെ കാര്യത്തിലായാലും ഇവനൊരു പുലി തന്നെയാണ്. നിലവിൽ ടർബോ പെട്രോൾ എഞ്ചിനിൽ വാഹനം ലഭ്യമാണെങ്കിലും ഒരു ഹാർഡ്കോർ പെർഫോമൻസ് കാറായി ഇതിനെ മാറ്റാൻ ടാറ്റയ്ക്കാവും.

Swift മുതൽ Altroz വരെ; ഈ മോഡലുകൾ ഒന്ന് പെർഫോമൻസ് കാറുകൾ ആയിരുന്നുവെങ്കിൽ...!

കാറിന് 5-സ്പീഡ് മാനുവൽ ട്രാൻസ്മിഷനാണ് ഇപ്പോൾ ലഭിക്കുന്നത്. കൂടാതെ ഇന്നത്തെ മിക്ക ഇന്ത്യൻ ഹാച്ച്ബാക്കുകളെയും പോലെ ഒരു ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനും ഉണ്ട്. ഒരു ഹാർഡ്കോർ പെർഫോമൻസ് കാറാനാവുള്ള എല്ലാ യോഗ്യതയുണ്ടെങ്കിലും ആൾട്രോസിനെ അത്തരത്തിലേക്ക് മാറ്റാൻ കമ്പനിക്ക് ഇതുവരെ യാതൊരു വിധ പദ്ധതിയുമില്ല. പോളോ ജിടിഐ കളമൊഴിഞ്ഞ വിടവിലേക്ക് ആൾട്രോസിനെ പ്രതിഷ്ഠിക്കാൻ കമ്പനിക്കായാൽ ആ ലെവൽ ഒന്നു ചുമ്മാ ആലോചിച്ചു നോക്കിക്കെ...

Swift മുതൽ Altroz വരെ; ഈ മോഡലുകൾ ഒന്ന് പെർഫോമൻസ് കാറുകൾ ആയിരുന്നുവെങ്കിൽ...!

ഹോണ്ട സിറ്റി

ഓടിക്കാൻ വളരെ മനോഹരമായ കാറാണ് ഹോണ്ട സിറ്റി. ഇത് ചെറുതും ഭാരം കുറഞ്ഞതുമായതിനാൽ നഗരത്തിലെ ഡ്രൈവിംഗിന് മികച്ചതാണ്. എന്നാൽ പഞ്ചി പവറിന്റെ അഭാവം ഒരു സെഡാനെക്കാൾ ഹാച്ച്ബാക്ക് ഓടിക്കുന്നതായേ തോന്നൂവെന്ന് മാത്രം. മറ്റ് തരത്തിലുള്ള എല്ലാ കഴിവുകളും ഉള്ളതിനാൽ സിറ്റിയെ അനായാസം പെർഫോമൻസ് കാറാക്കി മാറ്റാനും ജാപ്പനീസ് ബ്രാൻഡിനാവും. പ്രത്യേകിച്ച് വിദേശ വിപണികളിൽ RS പോലുള്ള വേരിയന്റുകൾ ഹോണ്ടയ്ക്കുള്ളതിനാൽ.

More from DriveSpark

Article Published On: Friday, January 6, 2023, 13:15 [IST]
English summary
Swift to altroz if these models were performance cars
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X