Swift മുതൽ Punch വരെ, ഇന്ത്യയിൽ വരാനിരിക്കുന്ന സിഎൻജി കാറുകൾ

രാജ്യത്തുടനീളം പെട്രോളിന്റെയും ഡീസലിന്റെയും വില ഉയർന്നു തന്നെ നിൽക്കുന്ന സാഹചര്യം കാരണം പലരും മുമ്പേ തന്നെ ഇതര ഇന്ധന ബദലുകൾ തേടുകയാണ്.

Swift മുതൽ Punch വരെ, ഇന്ത്യയിൽ വരാനിരിക്കുന്ന സിഎൻജി കാറുകൾ

കൂടാതെ സിഎൻജി കാറുകൾ ഇലക്‌ട്രിക്കിനെ അപേക്ഷിച്ച് വില കുറവുള്ളതും പരമ്പരാഗത പെട്രോൾ, ഡീസൽ കാറുകളേക്കാൾ മെയിന്റനെൻസ് കുറഞ്ഞതുമാണ്. മാത്രമല്ല പെട്രോൾ, ഡീസൽ വാഹനങ്ങൾ ഉപയോഗിക്കുന്നതു പോലെ തന്നെ കൊണ്ടുനടക്കാമെന്നതും ഇതിന്റെ മേൻമയാണ്.

Swift മുതൽ Punch വരെ, ഇന്ത്യയിൽ വരാനിരിക്കുന്ന സിഎൻജി കാറുകൾ

തുടക്കത്തിൽ ഓട്ടോറിക്ഷകൾ പോലുള്ള പൊതുഗതാഗത വാഹനങ്ങൾക്ക് സിഎൻജി വാഗ്ദാനം ചെയ്തിരുന്നെങ്കിൽ എന്നാൽ ഇപ്പോൾ ഗ്യാസ് സാധാരണ കാറുകളിലേക്കും മാറിയിരിക്കുന്നു. നിലവിൽ മിക്ക വാഹന നിർമാതാക്കളും തങ്ങളുടെ നിരയിലേക്ക് ഫാക്‌ടറി ഫിറ്റഡ് സിഎൻജി കാറുകളെ അവതരിപ്പിച്ചു തുടങ്ങയിട്ടുണ്ട്.

Swift മുതൽ Punch വരെ, ഇന്ത്യയിൽ വരാനിരിക്കുന്ന സിഎൻജി കാറുകൾ

ഇപ്പോൾ നിലവിലുള്ളതിനേക്കാൾ മികച്ചതായ ഇന്ത്യയിൽ അവതരിപ്പിക്കാൻ പോകുന്ന ഏറ്റവും മികച്ച അഞ്ച് സിഎൻജി കാറുകളുടെ ഒന്നു പരിചയപ്പെട്ടാലോ?

Swift മുതൽ Punch വരെ, ഇന്ത്യയിൽ വരാനിരിക്കുന്ന സിഎൻജി കാറുകൾ

മാരുതി സുസുക്കി ബലേനോ സിഎൻജി

മാരുതി സുസുക്കി അടുത്തിടെ ഇന്ത്യൻ വിപണിയിൽ പുതുക്കിയ ബലേനോയെ 6.35 ലക്ഷം രൂപയുടെ പ്രാരംഭ വിലയിൽ അവതരിപ്പിച്ചിരുന്നു. 1.2 ലിറ്റർ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോൾ എഞ്ചിനാണ് ഈ കാറിൽ നിലവിൽ പ്രവർത്തിക്കുന്നത്.

Swift മുതൽ Punch വരെ, ഇന്ത്യയിൽ വരാനിരിക്കുന്ന സിഎൻജി കാറുകൾ

മാനുവൽ ഗിയർബോക്‌സ് ഓപ്ഷനുള്ള വേരിയന്റുകൾക്ക 22.35 കിലോമീറ്റർ ഇന്ധനക്ഷമതയും ഓട്ടോമാറ്റിക്കിന് 22.94 കിലോമീറ്റർ മൈലേജുമാണ് ഈ പ്രീമിയം ഹാച്ച്ബാക്കിൽ കമ്പനി നിലവിൽ വാഗ്ദാനം ചെയ്യുന്നത്.

Swift മുതൽ Punch വരെ, ഇന്ത്യയിൽ വരാനിരിക്കുന്ന സിഎൻജി കാറുകൾ

എന്നിരുന്നാലും, ഉടൻ തന്നെ ഒരു സിഎൻജി വേരിയന്റ് അവതരിപ്പിക്കുന്നതോടെ ബലേനോയെ കൂടുതൽ കാര്യക്ഷമമാക്കാനാണ് മാരുതി സുസുക്കി ലക്ഷ്യമിടുന്നത്. കമ്പനിയുടെ പ്രീമിയം നെക്‌സ ഔട്ട്‌ലെറ്റുകളിലൂടെ വാഗ്ദാനം ചെയ്യുന്ന ആദ്യത്തെ സിഎൻജി കാർ ആയിരിക്കും ബലേനോ. അതേസമയം മറ്റ് മോഡലുകളായ XL6, ഇഗ്നിസ് എന്നിവയും ഇതിനു ശേഷം സിഎൻജിയിലേക്ക് ചേക്കേറുകയും ചെയ്‌തേക്കും.

Swift മുതൽ Punch വരെ, ഇന്ത്യയിൽ വരാനിരിക്കുന്ന സിഎൻജി കാറുകൾ

89 bhp പരമാവധി കരുത്തിൽ 113 Nm torque ഉത്പ്പാദിപ്പിക്കുന്ന അതേ 1.2 ലിറ്റർ പെട്രോൾ എഞ്ചിൻ തന്നെയായിരിക്കും ബലേനോ സിഎൻജി വേരിയന്റിനും തുടിപ്പേകാൻ എത്തുക. എന്നിരുന്നാലും സിഎൻജി മോഡിലേക്ക് മാറുമ്പോൾ പവറും ടോർക്കും കുറയുകയും ചെയ്യും.

Swift മുതൽ Punch വരെ, ഇന്ത്യയിൽ വരാനിരിക്കുന്ന സിഎൻജി കാറുകൾ

2022 ബലേനോ മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷനുകൾക്കൊപ്പം നൽകുമ്പോൾ സിഎൻജി വേരിയന്റിൽ മാനുവൽ ഗിയർബോക്‌സ് ഓപ്ഷൻ മാത്രമായിരിക്കും സജ്ജീകരിക്കപ്പെടുക. പുതിയ ബലേനോ സിഎൻജിയുടെ കാര്യക്ഷമത ഏകദേശം 30 കി.മീ/കിലോ ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹാച്ച്ബാക്കിന്റെ സിഎൻജി വേരിയന്റുകൾക്ക് ഏകദേശം 8.4 ലക്ഷം രൂപ മുതലായിരിക്കും എക്സ്ഷോറൂം വിലയും ആരംഭിക്കുക.

Swift മുതൽ Punch വരെ, ഇന്ത്യയിൽ വരാനിരിക്കുന്ന സിഎൻജി കാറുകൾ

മാരുതി സ്വിഫ്റ്റ് സിഎൻജി

മാരുതി സുസുക്കി സ്വിഫ്റ്റ് ഇന്ത്യൻ വിപണിയിൽ ആരംഭിച്ചതിന് ശേഷം രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഹാച്ച്ബാക്കുകളിൽ ഒന്നായി ഇത് മാറി. മാരുതി സുസുക്കി സ്വിഫ്റ്റ് തുടക്കത്തിൽ പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളിൽ ലഭ്യമായിരുന്നെങ്കിലും രാജ്യത്ത് ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങൾ നടപ്പിലാക്കിയതോടെ പെട്രോൾ വാഹനമായി ഇത് മാറി.

Swift മുതൽ Punch വരെ, ഇന്ത്യയിൽ വരാനിരിക്കുന്ന സിഎൻജി കാറുകൾ

ഡിസയർ സി‌എൻ‌ജിക്ക് സമാനമായി ഫാക്ടറി ഫിറ്റഡ് സി‌എൻ‌ജി കിറ്റിനൊപ്പം 1.2 ലിറ്റർ ഡ്യുവൽ‌ജെറ്റ് K12C പെട്രോൾ എഞ്ചിനുമായാവും മാരുതി സുസുക്കി സ്വിഫ്റ്റ് സി‌എൻ‌ജി വരിക. സിഎൻജി പരിവേഷത്തിൽ ഈ എഞ്ചിൻ 76 bhp കരുത്തിൽ പരമാവധി 96 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതുമായിരിക്കും.

Swift മുതൽ Punch വരെ, ഇന്ത്യയിൽ വരാനിരിക്കുന്ന സിഎൻജി കാറുകൾ

ഗിയർബോക്‌സ് ഓപ്ഷനുകളിൽ 5 സ്പീഡ് മാനുവൽ മാത്രമായിരിക്കും കമ്പനി ഉൾപ്പെടുത്തുക. ഫീച്ചറുകളുടെ കാര്യത്തിൽ സ്വിഫ്റ്റിൽ 7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റി, എൽഇഡി ഹെഡ്‌ലാമ്പുകളും ടെയിൽലൈറ്റുകളും, പുഷ്-ബട്ടൺ ഇഗ്നിഷൻ/സ്റ്റോപ്പ്, റിയർ പാർക്കിംഗ് ക്യാമറ, ഇബിഡി ഉള്ള എബിഎസ്, മുന്നിൽ രണ്ട് എയർബാഗുകൾ, ISOFIX ചൈൽഡ് സീറ്റ് ആങ്കറുകൾ, ക്ലൈമറ്റ് കൺട്രോൾ എന്നിവയും കമ്പനി സജ്ജീകരിച്ചിരിക്കും.

Swift മുതൽ Punch വരെ, ഇന്ത്യയിൽ വരാനിരിക്കുന്ന സിഎൻജി കാറുകൾ

മാരുതി ബ്രെസ സിഎൻജി

മാരുതി സുസുക്കി വിറ്റാര ബ്രെസ അതിന്റെ സെഗ്‌മെന്റിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കാറുകളിലൊന്നാണ്. വിറ്റാര ബ്രെസ തുടക്കത്തിൽ ഫിയറ്റിൽ നിന്നുള്ള 1.3 ലിറ്റർ മൾട്ടി-ജെറ്റ് ഡീസൽ എഞ്ചിനിലാണ് ലഭ്യമായിരുന്നത്. എന്നാൽ ഫെയ്‌സ്‌ലിഫ്റ്റിന്റെ വരവോടെ ഡീസൽ, പെട്രോൾ എഞ്ചിനു വഴിയൊരുക്കി. എന്നിരുന്നാലും ഉടൻ തന്നെ കമ്പനിക്ക് ഒരു സിഎൻജി വേരിയന്റ് വാഹനത്തിൽ അവതരിപ്പിക്കാനാകും.

Swift മുതൽ Punch വരെ, ഇന്ത്യയിൽ വരാനിരിക്കുന്ന സിഎൻജി കാറുകൾ

ഫാക്ടറി ഫിറ്റഡ് സിഎൻജി കിറ്റോടുകൂടിയ 1.5 ലിറ്റർ പെട്രോൾ എഞ്ചിനിലാണ് മാരുതി സുസുക്കി വിറ്റാര ബ്രെസ സിഎൻജി വിപണിയിലേക്ക് എത്തുക. നാച്ചുറൽ ഗ്യാസ് മോഡിൽ വാഹനം 91 bhp പവറിൽ 122 Nm torque നൽകാനായി കമ്പനി ട്യൂൺ ചെയ്യും.

Swift മുതൽ Punch വരെ, ഇന്ത്യയിൽ വരാനിരിക്കുന്ന സിഎൻജി കാറുകൾ

ടാറ്റ ആൾട്രോസ് സിഎൻജി

ടാറ്റ മോട്ടോഴ്‌സ് അടുത്തിടെ ആൾട്രോസിന്റെ ഓട്ടോമാറ്റിക് വേരിയന്റ് പുറത്തിറക്കിയിരുന്നു. ഇതിന്റെ വിജയത്തിന് മേമ്പൊടിയേകാനായി കമ്പനി ഉടൻ തന്നെ സിഎൻജി ആൾട്രോസും പുറത്തിറക്കും. പ്രീമിയം ഹാച്ചിന്റെ നാച്ചുറൽ ഗ്യാസ് വേരിയന്റ് 72 bhp പവറിൽ 95 Nm torque വികസിപ്പിക്കുന്ന 1.2 ലിറ്റർ നാച്ചുറലി ആസ്പിരേറ്റഡ് 3 സിലിണ്ടർ പെട്രോൾ എഞ്ചിനുമായി ചേർന്നായിരിക്കും പ്രവർത്തിക്കുക.

Swift മുതൽ Punch വരെ, ഇന്ത്യയിൽ വരാനിരിക്കുന്ന സിഎൻജി കാറുകൾ

പെട്രോൾ, ഡീസൽ എന്നിവയിൽ പ്രവർത്തിക്കുന്ന ആൾട്രോസുമായി താരതമ്യം ചെയ്യുമ്പോൾ വാഹനത്തിൽ ഡിസൈൻ മാറ്റങ്ങളൊന്നും തന്നെയുണ്ടാവില്ല. ഫീച്ചറുകളുടെ കാര്യത്തിൽ ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റിയുള്ള ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ക്രൂയിസ് കൺട്രോൾ, വയർലെസ് ചാർജിംഗ് ഔട്ട്‌ലെറ്റ്, ഉയരം ക്രമീകരിക്കാവുന്ന സീറ്റ് എന്നിവയും ഇതിന് ലഭിക്കും.

Swift മുതൽ Punch വരെ, ഇന്ത്യയിൽ വരാനിരിക്കുന്ന സിഎൻജി കാറുകൾ

ടാറ്റ പഞ്ച് സിഎൻജി

മൈക്രോ എസ്‌യുവിയായ ടാറ്റ പഞ്ചിനും സമീപ ഭാവിയിൽ സിഎൻജി ഓപ്ഷൻ ലഭിക്കും. 2022 ഫെബ്രുവരിയിൽ ടിയാഗോ സിഎൻജി, ടിഗോർ സിഎൻജി എന്നിവ പുറത്തിറക്കിക്കൊണ്ട് ടാറ്റ മോട്ടോർസ് സിഎൻജി സെഗ്‌മെന്റിലേക്ക് പ്രവേശിച്ച് വിജയം കൈവരിച്ചിരുന്നു.

Swift മുതൽ Punch വരെ, ഇന്ത്യയിൽ വരാനിരിക്കുന്ന സിഎൻജി കാറുകൾ

പഞ്ചിന്റെ 1.2 ലിറ്റർ, മൂന്ന് സിലിണ്ടർ, നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ യൂണിറ്റിലേക്ക് സിഎൻജി കിറ്റ് ഘടിപ്പിക്കുമ്പോൾ പവറും ടോർക്കും യഥാക്രമം 72 bhp, 95 Nm എന്നിങ്ങനെയായി മാറും.ഫീച്ചറുകളുടെ കാര്യത്തിൽ പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, എൽഇഡി ഡിആർഎല്ലുകൾ, എൽഇഡി ടെയിൽലൈറ്റുകൾ, 16 ഇഞ്ച് ഡ്യുവൽ-ടോൺ അലോയ് വീലുകൾ, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകൾ, റെയിൻ സെൻസിംഗ് വൈപ്പറുകൾ, ഒരു സെമി-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവയും മൈക്രോ എസ്‌യുവിയിലുണ്ടാവും.

More from DriveSpark

Article Published On: Thursday, June 9, 2022, 11:33 [IST]
English summary
Swift to punch upcoming cng fitted cars in india details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X