ദുൽഖറിനും മമ്മൂട്ടിക്കും പോലുമില്ല, 4.20 കോടി വിലയുള്ള ഈ കാർ വാങ്ങിയ ആദ്യ മലയാളിയെ മനസിലായോ

കേരളത്തിൽ മാത്രമല്ല, ലോകത്തിൽ എവിടെയാണെങ്കിലും ഒരു വ്യവസായ സംരംഭം വിജയിപ്പിച്ചെടുക്കുക എന്നത് അത്ര നിസാരമായൊരു കാര്യമേയല്ല. ദിനരാത്രങ്ങളുടെ കഷ്ടപ്പാടുണ്ടെങ്കിലേ എവിടെയാണെങ്കിലും ഉയരങ്ങൾ കീഴടക്കാനാവൂ. കോലഞ്ചേരിയിലെ ഗ്രാമീണ ചുറ്റുപാടുകളില്‍ നിന്ന് ലോകത്തിന്‍റെ നെറുകയിലെത്തിയ വിജു ജേക്കബ് എന്ന വ്യവസായിയുടെ കഥയും അങ്ങനെ തന്നെയാണ്.

1972-ൽ 10 ജീവനക്കാരുമായി തുടങ്ങിയ ചെറിയ കമ്പനിയിൽ നിന്നും ഇന്ന് 3100 കോടി വിറ്റുവരവുള്ള സിന്തൈറ്റ് ഇൻഡസ്ട്രീസ് എന്ന കമ്പനിയുടെ മാനേജിം​ഗ് ഡയറക്ടറാണ് വിജു ജേക്കബ്. കേരളത്തിലെ ഏറ്റവും വലിയ സു​ഗന്ധവ്യഞ്ജന കയറ്റുമതി ചെയ്യുന്ന വ്യവസായത്തിലാണ് തുടക്കമിട്ടതെങ്കിലും ഇപ്പോൾ സു​ഗന്ധവ്യഞ്ജനങ്ങളില്‍ നിന്ന് ആരംഭിച്ച് ഭക്ഷ്യ മേഖലയും കടന്ന് ഹോസ്പ്പിറ്റാലിറ്റി, റിയല്‍ എസ്‌റ്റേറ്റ്, പവര്‍ ജനറേഷന്‍ എന്നിങ്ങനെ വിവിധ മേഖലയിലേക്ക് സിന്തൈറ്റ് ഗ്രൂപ്പ് എത്തിയിട്ടുണ്ട്.

Synthite Industries MD Viju Jacob Buys Kerala s First Ferrari Roma

പക്ഷേ ഈ പേര് പെട്ടന്ന് മനസിലാക്കണെങ്കിൽ സാധാരണക്കാരന്റെ അടുക്കളയിലേക്ക് എത്തുന്ന കിച്ചന്‍ ട്രഷേഴ്‌സിന്റെ പേര് മതിയാവും. സിന്തൈറ്റിന്റെ ഉത്പ്പന്നമാണ് ശരിക്കും കിച്ചന്‍ ട്രഷേഴ്‌സ്. ബിസിനസ് പോലെ തന്നെ വാഹനങ്ങളോടും ഏറെ കമ്പമുള്ള വ്യക്തിയാണ് വിജു ജേക്കബ്. തലക്കെട്ടിൽ സൂചിപ്പിച്ചതു പോലെ തന്നെ 4.20 കോടി വിലയുള്ള പുത്തൻ കാർ സ്വന്തമാക്കിയ സന്തോഷ വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്നത്.

കേരളത്തിലെ ആദ്യത്തെ ഫെറാറി റോമയാണ് സിന്തൈറ്റ് ഇൻഡസ്ട്രീസിന്റെ മാനേജിംഗ് ഡയറക്‌ടർ സ്വന്തമാക്കിയിരിക്കുന്നത്. ഇതിനോടകം തന്നെ മെർസിഡീസ് മെയ്ബാക്ക്, ജി-വാഗൺ, ബിഎംഡബ്ല്യു പോലുള്ള അത്യാഡംബര കാറുകളാൽ സമ്പന്നമായ വീട്ടിലേക്കാണ് തലയെടുപ്പോടെ ഈ ഇറ്റാലിയൻ കൂപ്പെ സ്പോർട്സ് കാർ എത്തിയിരിക്കുന്നത്. ആരു കൊതിക്കുന്ന രൂപവും ഭാവവുമുള്ള റോമ ശരിക്കും പെർഫോമൻസിലും പുലിക്കുട്ടിയാണ്.

Synthite Industries MD Viju Jacob Buys Kerala s First Ferrari Roma

ഇന്റഗ്രേറ്റഡ് എൽഇഡി ഡിആർഎല്ലുകളോട് കൂടിയ അഡാപ്റ്റീവ് എൽഇഡി ഹെഡ്‌ലാമ്പുകൾ, ഷാർക്ക്-നോസ് പോലെ തോന്നിക്കുന്ന ഗ്രിൽ ഭാഗം, ക്വാഡ്-എൽഇഡി ടെയിൽ ലൈറ്റുകൾ, ഫ്ലേഡ് റിയർ വീൽ ആർച്ചുകൾ, ലോ ഡ്രാഗ് ഉൾപ്പെടുന്ന റിയർ സ്‌പോയിലർ എന്നിവയാണ് ഫെറാറി റോമയുടെ പ്രധാന എക്സ്റ്റീരിയർ വിശദാംശങ്ങൾ. ഒരു 3-ഡോർ കൂപ്പെയായാണ് വാഹനം മൊത്തത്തിൽ രൂപകൽപ്പന ചെയ്‌തിരിക്കുന്നത് എന്നതും ശ്രദ്ധേയമായ കാര്യമാണ്.

റോമ ഒരു ഫ്യൂച്ചറിസ്റ്റിക് കാറായാണ് പണികഴിപ്പിച്ചിരിക്കുന്നതെങ്കിലും 250 GT ബെർലിനെറ്റ ലുസോ പോലുള്ള പഴയ ഫെറാറി ഗ്രാൻഡ് ടൂററുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഇതിൻ്റെ ഡിസൈനെന്ന് ആദ്യ കാഴ്ച്ചയിൽ തന്നെ മനസിലാക്കാം. ഫെറാറി എന്ന് കേൾക്കുമ്പോൾ തന്നെ കണ്ണിലേക്ക് ഓടിയെത്തുന്ന റെഡ് കളറിന് പകരം ഒരു സിൽവർ ഷേഡ് വരുന്ന നിറമാണ് വിജു ജേക്കബ് തന്റെ പുത്തൻ റോമക്കായി തെരഞ്ഞെടുത്തിരിക്കുന്നത്.

എക്സ്റ്റീരിയർ പോലെ തന്നെ റോമയുടെ ഇന്റീരിയറും അതിമനോഹരമായാണ് ഫെറാറി ഒരുക്കിയിട്ടുള്ളത്. കർവ്‌ഡ് 16 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, ത്രീ സ്‌പോക്ക് സ്റ്റിയറിംഗ് വീൽ, ഫ്രീ-സ്റ്റാൻഡിംഗ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റമുള്ള ഫ്ലോട്ടിംഗ് സെൻ്റർ കൺസോൾ, യാത്രക്കാർക്ക് പ്രത്യേക ഡിസ്‌പ്ലേ സ്‌ക്രീൻ എന്നിവയെല്ലാമാണ് ഫെറാറി റോമയെ അഴകുറ്റതാക്കുന്നത്. ഗ്രാൻഡ് ടൂററിൽ മുഴുവൻ ലെതർ ട്രിമ്മാണ് ഉപയോഗിച്ചിരിക്കുന്നത് എന്നതും എടുത്തു പറയേണ്ട കാര്യമാണ്.

മുൻവശത്തെ രണ്ട് സീറ്റുകൾക്ക് ഹീറ്റിംഗ്, വെൻ്റിലേഷൻ ഫംഗ്ഷനുകൾ ലഭിക്കുന്നു, കൂടാതെ അവ പതിനെട്ട് വ്യത്യസ്ത രീതികളിൽ ഇലക്ട്രോണിക് ആയി ക്രമീകരിക്കാനും കഴിയുമെന്നാണ് ഇറ്റാലിയൻ സ്പോർട്‌സ് കാർ നിർമാതാക്കൾ അവകാശപ്പെടുന്നത്. ഡ്യുവൽ-സോൺ ടെമ്പറേച്ചർ കൺട്രോൾ, F1 കാറുകളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടുള്ള ഡ്രൈവിംഗ് മോഡ് സെലക്ടർ, അലൂമിനിയം കൊണ്ട് നിർമിച്ച ആക്സിലറേറ്റർ, ബ്രേക്ക് പെഡലുകൾ എന്നിവയും റോമയുടെ പ്രത്യേകതയാണ്.

Synthite Industries MD Viju Jacob Buys Kerala s First Ferrari Roma

കാർബൺ-സെറാമിക് ബ്രേക്കുകൾ, മാഗ്നെറൈഡ് അഡാപ്റ്റീവ് സസ്പെൻഷൻ, F1 ഡിറൈവ്ഡ് ട്രാക്ക് ട്രാക്ഷൻ കൺട്രോൾ, സൈഡ്-സ്ലിപ്പ് 6.0 ടെക്നോളജി, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ഇലക്ട്രോണിക് ഡിഫറൻഷ്യൽ എന്നിങ്ങനെ നിരവധി ഫീച്ചറുകൾ ഫെറാറി ഈ സ്പോർട്സ് കാറിൽ നൽകിയിട്ടുണ്ട്. 3.9 ലിറ്റർ ടർബോചാർജ്ഡ് V8 എഞ്ചിൻ ആണ് വിജു ജേക്കബിന്റെ റോമ ഗ്രാൻഡ് ടൂററിന് തുടിപ്പേകുന്നത്.

612 bhp കരുത്തിൽ പരമാവധി 760 Nm torque വരെ ഉത്പാദിപ്പിക്കാൻ കഴിയുന്ന എഞ്ചിൻ എട്ട് സ്പീഡ് ഡിസിടി ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാണ് ജോടിയാക്കിയിരിക്കുന്നത്. 3.4 സെക്കൻഡിനുള്ളിൽ മോഡലിന് 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയും. അതേസമയം 200 കിലോമീറ്റർ 9.3 സെക്കൻഡിനുള്ളിൽ എത്തും. മണിക്കൂറിൽ 320 കിലോമീറ്ററാണ് ഉയർന്ന വേഗതയായി നിശ്ചയിച്ചിരിക്കുന്നത്.

More from DriveSpark

Article Published On: Monday, May 20, 2024, 16:36 [IST]
English summary
Synthite industries md viju jacob buys keralas first ferrari roma worth rs 4 2 crore
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X