അവസാനപടം വാരിയത് 227 കോടി കളക്ഷൻ, പിന്നാലെ 20 കോടിയുടെ സൂപ്പർകാർ സ്വന്തമാക്കി തമിഴകത്തിന്റെ മങ്കാത്ത

തമിഴ് നടൻമാർക്ക് ഏറ്റവും കൂടുതൽ ആരാധകരുള്ള നാടാണ് കേരളം. വിജയ്, അജിത്, സൂര്യ, രജനികാന്ത്, കമൽഹാസൻ തുടങ്ങിയ മുൻനിര നായകൻമാരുടെ സിനിമകൾക്കെല്ലാം ഏറ്റവും കൂടുതൽ കളക്ഷൻ ലഭിക്കുന്ന മണ്ണായി കേരളക്കര മാറിയിട്ടുണ്ട്. ഫാൻസിന്റെ എണ്ണത്തിൽ വിജയ്ക്കൊപ്പം മറ്റൊരു താരമുണ്ടെങ്കിൽ അത് തലയെന്ന് വിളിപ്പേരുള്ള നമ്മുടെ സ്വന്തം ശാലിനിയുടെ പ്രിയതമൻ അജിത്തിനാണ്. തമിഴ്‌നാട്ടിലൊക്കെ തലയുടെ പടങ്ങൾ എങ്ങനെയാണെന്ന് കൊണ്ടാടുന്നതെന്ന് പറയേണ്ട ആവശ്യമില്ലല്ലോ. താരത്തിന്റേതായി അവസാനമായി പുറത്തിറങ്ങിയ ഗുഡ് ബാഡ് അഗ്ലി ബോക്‌സ് ഓഫീസ് തൂത്തുവാരിയിരുന്നു. പടം രണ്ടാഴ്ച്ച കൊണ്ട് 227 കോടി രൂപയോളം വാരിയെന്നാണ് റിപ്പോർട്ടുകൾ.

എന്തായാലും വിഡാമുയർച്ചി വരുത്തിയ നഷ്‌ടം നികത്താൻ അജിത്തിനായിട്ടുണ്ട്. സിനിമ കഴിഞ്ഞാൽ കാർ റേസിംഗിലാണ് താരം ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്. പണ്ടേ വണ്ടിഭ്രാന്തനായ നടൻ അടുത്തിടെ സ്വന്തമായൊരു റേസിംഗ് ടീമെല്ലാം രൂപീകരിച്ചിരുന്നു. ഇപ്പോഴിതാ ഗുഡ് ബാഡ് അഗ്ലിയുടെ വിജയത്തിന് പിന്നാലെ കോടികൾ മുടക്കി പുത്തനൊരു സൂപ്പർകാർ സ്വന്തമാക്കിയിരിക്കുകയാണ് അജിത്.

Tamil Actor Ajith Kumar Bought New McLaren Senna Supercar Worth Rs 20 Crore

വിലയേറിയതും അപൂർവവുമായ സൂപ്പർകാറുകളിൽ ഒന്നായ മക്ലാരൻ സെന്നയാണ് പ്രൊഫഷണൽ റേസ്കാർ ഡ്രൈവർ കൂടിയായ അജിത്തിന്റെ ഗരാജിലേക്ക് എത്തിയിരിക്കുന്നത്. 20 കോടി രൂപയോളമാണ് ഈ പുതിയ വാഹനത്തിനായി നടൻ മുടക്കിയിരിക്കുന്നതെന്നാണ് വിവരം. അജിത് കുമാറിന്റെ മക്ലാരൻ സെന്നയെ കൂടുതൽ സവിശേഷമാക്കുന്നത് ഐക്കണിക് മാർൽബോറോ നിറത്തിൽ അയർട്ടൺ സെന്നയുടെ ഓട്ടോഗ്രാഫോടെ പൂർത്തിയാക്കിയിരിക്കുന്നു എന്നതാണ്.

അജിത് കുമാർ തന്റെ പുത്തൻ മക്ലാരൻ സെന്ന ഡെലിവറിയെടുക്കുന്നതിന്റെ വീഡിയോ അജിത് കുമാർ റേസിംഗ് അവരുടെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് ആരാധകരിലേക്ക് എത്തിച്ചിരിക്കുന്നത്. താരം കാർ ഓടിച്ചു നോക്കുന്നതും വാഹനത്തിനൊപ്പം ചിത്രങ്ങൾക്കായി പോസ് ചെയ്യുന്നതുമെല്ലാം വീഡിയോയിൽ കാണാനാവും. ഇതിഹാസ എഫ് 1 ഡ്രൈവർ അയർട്ടൺ സെന്നയോടുള്ള ആദരചൂകമായാണ് മക്ലാരൻ തങ്ങളുടെ സൂപ്പർകാറിന് സെന്നയെന്ന പേരിട്ടിരിക്കുന്നത്.

Tamil Actor Ajith Kumar Bought New McLaren Senna Supercar Worth Rs 20 Crore

പിന്നെ പ്രത്യേകം പറയാം കേട്ടോ ഇത് റേസ് ട്രാക്കുകളിൽ മാത്രം ഉപയോഗിക്കാൻ അനുവദനീയമായ കാറാണ്. അതായത് റോഡിൽ ഉപയോഗിക്കുന്നത് നിയമപരമല്ലെന്ന് സാരം. എങ്കിലും മക്ലാരൻ സെന്ന ഭൂമിയിലെ ഏറ്റവും വിലയേറിയതും അപൂർവവുമായ കാറുകളിൽ ഒന്നാണെന്ന് തന്നെ വേണം വിശേഷിപ്പിക്കാൻ. ലോകത്തിൽ തന്നെ മക്ലാരൻ സെന്നയുടെ 500 യൂണിറ്റുകൾ മാത്രമേ നിർമിച്ചിട്ടുള്ളൂവെന്നതും സവിശേഷമാക്കുന്ന കാര്യമാണ്.

വൈറ്റും ഓറഞ്ചും നിറങ്ങളിലുള്ള അതുല്യമായ ഡ്യുവൽ-ടോൺ കളർ ഓപ്ഷനാണ് തമിഴ് സൂപ്പർസ്റ്റാർ അജിത് സ്വന്തമാക്കിയ സൂപ്പർ കാറിനുള്ളത്. 1980 കളിലും 1990 കളിലും അയർട്ടൺ സെന്ന ഓടിച്ചിരുന്ന പഴയ മാർൽബോറോ ലിവറി മക്ലാരൻ F1 കാറുകളോട് സാമ്യമുള്ളതാണ് ഈ നിറം. 4.0 ലിറ്റർ ട്വിൻ-ടർബോചാർജ്ഡ് V8 എഞ്ചിനാണ് മക്ലാരൻ സെന്നയുടെ ഹൃദയം. ഈ എഞ്ചിൻ 800 bhp കരുത്തിൽ പരമാവധി 800 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ പ്രാപ്തമാണ്.

Tamil Actor Ajith Kumar Bought New McLaren Senna Supercar Worth Rs 20 Crore

ഈ സൂപ്പർകാറിനെ കൂടുതൽ സവിശേഷമാക്കുന്നത് മറ്റൊരു കാര്യം ഇതൊരു റിയർവീൽ ഡ്രൈവ് സൂപ്പർകാറാണെന്നതാണ്. സെന്നയിൽ 7-സ്പീഡ് ഡ്യുവൽ-ക്ലച്ച് ഓട്ടോമാറ്റിക് ട്രാൻസ്മിഷനാണ് കമ്പനി ഉപയോഗിച്ചിരിക്കുന്നതും. 250 കിലോമീറ്റർ വേഗതയിൽ 800 കിലോഗ്രാം ഡൗൺഫോഴ്‌സ് ഉത്പാദിപ്പിക്കുന്ന വലുതും സജീവവുമായ പിൻ വിംഗും ഇതിന്റെ പ്രധാന ആകർഷണമാണ്. പ്രശസ്ത ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയും മക്ലാരൻ സെന്ന ഉടമകളിൽ ഒരാളാണ്.

പുതിയ കാറിന് പുറമെ റേസിംഗ് പ്രാന്തനായ അജിത്തിന് ദുബായിലെ തന്റെ ഗരാജിൽ മറ്റ് നിരവധി സൂപ്പർകാറുകളും ഉണ്ട്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ താരം ഒരു പുതിയ ഫെറാറി SF90 ഹൈബ്രിഡ് സൂപ്പർകാർ സ്വന്തമാക്കിയിരുന്നു. കൂടാതെ പോർഷ 911 GT3 RS മോഡലും നടന്റെ ഗരാജിലുണ്ട്. അടുത്തിടെയാണ് താരം പുതിയ റേസിംഗ് ടീമിന് രൂപംകൊടുത്തതും. കാറോട്ടം കഴിഞ്ഞുകിട്ടുന്ന സമയങ്ങളിലാണ് അജിത് സിനിമയിൽ അഭിനയിക്കുന്നത്.

More from DriveSpark

Article Published On: Thursday, June 5, 2025, 16:32 [IST]
English summary
Tamil actor ajith kumar bought new mclaren senna supercar worth rs 20 crore
കൂടുതല്‍... #celebrity car
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X