ഇതാണല്ലോ പുതിയ കീഴ്‌വഴക്കം! പടം സൂപ്പർ ഹിറ്റായതോടെ സർദാർ സംവിധായകന് ഫോർച്യൂണർ സമ്മാനിച്ച് നിർമാതാവ്

ഏതെങ്കിലും ഒരു സിനിമ റിലീസായി ഹിറ്റടിച്ചാൽ അതിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് സമ്മാനങ്ങളും മറ്റ് നല്‍കി ആഘോഷിക്കുന്നത് നിലവിൽ സിനിമാ രംഗത്തെ ഒരു ട്രെൻഡാണ്. അടുത്തിടെ ഇത്തരം നിരവധി വാർത്തകളാണ് ഇന്റർനെറ്റിൽ വൈറലായതും.

ഇതാണല്ലോ പുതിയ കീഴ്വഴക്കം! പടം സൂപ്പർ ഹിറ്റായതോടെ സർദാർ സംവിധായകന് ഫോർച്യൂണർ സമ്മാനിച്ച് നിർമാതാവ്

ദേ ഇപ്പോൾ കാർത്തി നായകനായി എത്തിയ തമിഴ് ചിത്രം സർദാറിന്റെ വൻവിജയം ആഘോഷിക്കാൻ സംവിധായകൻ പിഎസ് മിത്രന് ടൊയോട്ട ഫോർച്യൂണർ സമ്മാനിച്ച് പ്രിൻസ് പിക്ചേഴ്സിന്റെ നിർമാതാവ് ലക്ഷ്മൺ കുമാറും ഈ കീഴ്വഴക്കം ആവർത്തിച്ചിരിക്കുകയാണ്.

ഇതാണല്ലോ പുതിയ കീഴ്വഴക്കം! പടം സൂപ്പർ ഹിറ്റായതോടെ സർദാർ സംവിധായകന് ഫോർച്യൂണർ സമ്മാനിച്ച് നിർമാതാവ്

ശരിക്കും പറഞ്ഞാൽ വിക്രം ഹിറ്റടിച്ചപ്പോൾ കമൽഹാസൻ സംവിധായകൻ ലോകേഷ് കനകരാജിന് ഒരു ലെക്‌സസ് ആഡംബര കാർ സമ്മാനിച്ചാണ് ഈ ട്രെൻഡിംഗിന് തുടക്കമിട്ടതെന്നു വേണമെങ്കിൽ പറയാം.

ഇതാണല്ലോ പുതിയ കീഴ്വഴക്കം! പടം സൂപ്പർ ഹിറ്റായതോടെ സർദാർ സംവിധായകന് ഫോർച്യൂണർ സമ്മാനിച്ച് നിർമാതാവ്

സർദാർ ബോക്‌സ് ഓഫീസില്‍ സൂപ്പര്‍ ഹിറ്റായതോടെയാണ് കിടിലൻ സമ്മാനം നൽകിയിരിക്കുന്നത്. സിനിമയുടെ നാകയനായ കാര്‍ത്തിയാണ് സംവിധായകന് പുതിയ വാഹനത്തിന്റെ താക്കോല്‍ കൈമാറിയിരിക്കുന്നത്. ആഗോളതലത്തില്‍ സര്‍ദാര്‍ ഇതുവരെ 85 കോടി രൂപ കളക്റ്റ് ചെയ്തിരിക്കുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്.

ഇതാണല്ലോ പുതിയ കീഴ്വഴക്കം! പടം സൂപ്പർ ഹിറ്റായതോടെ സർദാർ സംവിധായകന് ഫോർച്യൂണർ സമ്മാനിച്ച് നിർമാതാവ്

വൻ ഹിറ്റായി മാറിയ സര്‍ദാറിന്റെ വിജയാഘോഷ ചടങ്ങില്‍ ചിത്രത്തിന്റെ രണ്ടാം ഭാഗത്തെ കുറിച്ചും സൂചിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഫോർച്യൂണർ സമ്മാനമായി സംവിധായകനിലേക്ക് എത്തുന്നത്. സ്‌പൈ-ത്രില്ലർ ജോണറിലാണ് സർദാർ ഒരുക്കിയിരിക്കുന്നത്.

ഇതാണല്ലോ പുതിയ കീഴ്വഴക്കം! പടം സൂപ്പർ ഹിറ്റായതോടെ സർദാർ സംവിധായകന് ഫോർച്യൂണർ സമ്മാനിച്ച് നിർമാതാവ്

ദീപാവലിക്ക് മുന്നോടിയായി പുറത്തിറങ്ങിയ സർദാർ തമിഴ്‌നാട്ടിലുടനീളം ഹിറ്റായി മാറിയിരിക്കുകയാണ്. സിനിമ അധികം വൈകാതെ 100 കോടി ക്ലബ്ബിൽ ഇടം പിടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ടൊയോട്ടയുടെ ഏറ്റവും മികച്ച എസ്‌യുവിയായാണ് ഫോര്‍ച്യൂണര്‍ അറിയപ്പെടുന്നതു തന്നെ.

ഇതാണല്ലോ പുതിയ കീഴ്വഴക്കം! പടം സൂപ്പർ ഹിറ്റായതോടെ സർദാർ സംവിധായകന് ഫോർച്യൂണർ സമ്മാനിച്ച് നിർമാതാവ്

എന്നാൽ പിഎസ് മിത്രന് നൽകിയത് ഫോർച്യൂണറിന്റെ ഏത് വേരിയന്റാണെന്ന് വ്യക്തമല്ല. നിലവിൽ 32.59 ലക്ഷം രൂപ മുതൽ 50.34 ലക്ഷം രൂപ വരെയാണ് പ്രീമിയം ഫുൾ-സൈസ് എസ്‌യുവിയുടെ ഇന്ത്യയിലെ എക്സ്ഷോറൂം വില വരുന്നത്.

ഇതാണല്ലോ പുതിയ കീഴ്വഴക്കം! പടം സൂപ്പർ ഹിറ്റായതോടെ സർദാർ സംവിധായകന് ഫോർച്യൂണർ സമ്മാനിച്ച് നിർമാതാവ്

ഇന്ത്യയിൽ വിൽക്കുന്ന ഫോർച്യൂണർ 2.7 ലിറ്റർ 4 സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 2.8 ലിറ്റർ 4 സിലിണ്ടർ ടർബോചാർജ്ഡ് ഡീസൽ എഞ്ചിനുകളിൽ ലഭ്യമാണ്. എന്നാൽ എസ്‌യുവിയുടെ ഡീസൽ എഞ്ചിനിൽ മാത്രമേ ഫോർ വീൽ ഡ്രൈവ് ഓപ്ഷൻ ലഭ്യമാവുകയുള്ളൂ.

ഇതാണല്ലോ പുതിയ കീഴ്വഴക്കം! പടം സൂപ്പർ ഹിറ്റായതോടെ സർദാർ സംവിധായകന് ഫോർച്യൂണർ സമ്മാനിച്ച് നിർമാതാവ്

വാഹനത്തിലെ 2.7 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ 164 bhp കരുത്തിൽ പരമാവധി 245 Nm torque വികസിപ്പിക്കുമ്പോൾ 2.8 ലിറ്റര്‍ ഡീസല്‍ യൂണിറ്റ് 201 bhp പവറിൽ 500 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. 6 സ്പീഡ് മാനുവല്‍, 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകളുമായാണ് ടൊയോട്ട ഫോർച്യൂണർ എസ്‌യുവിയെ വിൽപ്പനയ്ക്ക് എത്തിക്കുന്നതും.

ഇതാണല്ലോ പുതിയ കീഴ്വഴക്കം! പടം സൂപ്പർ ഹിറ്റായതോടെ സർദാർ സംവിധായകന് ഫോർച്യൂണർ സമ്മാനിച്ച് നിർമാതാവ്

ഇനി മോഡലിന്റെ പ്രധാന ഫീച്ചറുകളിലേക്ക് നോക്കിയാൽ ടു-ടോണ്‍ ഇന്റീരിയർ, സീക്വന്‍ഷ്യല്‍ എല്‍ഇഡി ടേണ്‍ സിഗ്‌നലുകള്‍, എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളുള്ള ക്വാഡ്-എല്‍ഇഡി ഹെഡ്‌ലൈറ്റുകള്‍, ഏഴ് എയര്‍ബാഗുകള്‍, 360 ഡിഗ്രി ക്യാമറ, വെന്റിലേറ്റഡ് ഡ്രൈവര്‍, കോ-പാസഞ്ചര്‍ സീറ്റുകള്‍ എന്നിവയെല്ലാമാണ് ജാപ്പനീസ് ബ്രാൻഡ് ഒരുക്കിയിരിക്കുന്നത്.

ഇതാണല്ലോ പുതിയ കീഴ്വഴക്കം! പടം സൂപ്പർ ഹിറ്റായതോടെ സർദാർ സംവിധായകന് ഫോർച്യൂണർ സമ്മാനിച്ച് നിർമാതാവ്

തീർന്നില്ല, ഇതിനു പുറമെ 18 ഇഞ്ച് മെഷീന്‍ കട്ട് അലോയ് വീലുകള്‍, പിയാനോ ബ്ലാക്ക് ഫിനിഷ്ഡ് ഫ്രണ്ട് ഗ്രില്‍, ഒമ്പത് ഇഞ്ച് ടച്ച്സ്‌ക്രീന്‍, വയര്‍ലെസ് ചാര്‍ജര്‍, ജെബിഎല്ലിന്റെ 11-സ്പീക്കര്‍ എന്നിവയും പ്രീമിയം ഫുൾ-സൈസ് എസ്‌യുവിലുള്ള പ്രധാന സവിശേഷതകളാണ്.

More from DriveSpark

Article Published On: Friday, November 4, 2022, 13:03 [IST]
English summary
Tamil movie sardar producer gifts toyota fortuner suv to director ps mithran
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X