സ്റ്റാലിന്റെ യാത്ര ഇനി ലാൻഡ് റോവർ ഡിഫെൻഡർ എസ്‌യുവിയിൽ

ഇത് സ്റ്റാലിൻ യുഗമാണ്. ജോർജിയൻ വിപ്ലവകാരിയും സോവിയറ്റ് രാഷ്ട്രീയ നേതാവുമായിരുന്ന ജോസഫ് വിസാരിയോനോവിച്ച് സ്റ്റാലിൻ എന്നറിയപ്പെട്ടിരുന്ന സ്റ്റാലിന്റെയല്ല! മുത്തുവേൽ കരുണാനിധി സ്റ്റാലിൻ എന്ന തമിഴ്‌നാടിന്റെ എട്ടാമത്തെയും ഇപ്പോഴത്തെ മുഖ്യമന്ത്രിയുമായ ആളുടെ കാര്യമാണ് ഈ പറഞ്ഞുവരുന്നത്.

സ്റ്റാലിന്റെ യാത്ര ഇനി ലാൻഡ് റോവർ ഡിഫെൻഡർ എസ്‌യുവിയിൽ

പല സുപ്രധാന തീരുമാനങ്ങളിലൂടെയും ചുരുങ്ങിയ ദിനം കൊണ്ട് ആളുകളെ കൈയ്യിലെടുത്ത വേറൊരു മുഖ്യമന്ത്രി ഈ അടുത്തകാലത്തെങ്ങും ഉണ്ടായിട്ടില്ലെന്നു വേണം പറയാൻ. വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സ്റ്റാലിൻ ദേ ഇപ്പോൾ വാഹന പ്രേമികളുടെ സ്വപ്‌ന മോഡലുകളിൽ ഒന്നായ ലാൻഡ് റോവർ ഡിഫെൻഡർ എസ്‌യുവി സ്വന്തമാക്കിയിരിക്കുകയാണ്.

സ്റ്റാലിന്റെ യാത്ര ഇനി ലാൻഡ് റോവർ ഡിഫെൻഡർ എസ്‌യുവിയിൽ

ദക്ഷിണേന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള രാഷ്ട്രീയ നേതാക്കൻമാരിൽ ഒരാളായ സ്റ്റാലിൻ വൈറ്റ് നിറത്തിലുള്ള ലാൻഡ് റോവർ ഡിഫൻഡറാണ് ഇപ്പോൾ തന്റെ കാർ ശേഖരത്തിലേക്ക് എത്തിച്ചിരിക്കുന്നത്. അടുത്തിടെയായി പല കാര്യങ്ങളിലൂടെയും വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന വാഹനമാണ് ഡിഫെൻഡർ എസ്‌യുവി എന്നതും ശ്രദ്ധേയമാണ്.

സ്റ്റാലിന്റെ യാത്ര ഇനി ലാൻഡ് റോവർ ഡിഫെൻഡർ എസ്‌യുവിയിൽ

നടന്‍ ജോജു ജോര്‍ജിന്‍റെ വാഹനത്തിന്റെ ചില്ല് യൂത്ത്​​ കോൺഗ്രസ് പ്രവര്‍ത്തകര്‍ അടിച്ചുതകർത്തതോടെയാണ് ഡിഫന്‍ഡര്‍ കഴിഞ്ഞ ദിവസം വാർത്തകളിൽ ഇടംപിടിച്ചത്. കേരളത്തിൽ വിവാദമായ എസ്‌യുവി തമിഴ്‌നാട്ടിൽ മുഖ്യന്‍റെ സുരക്ഷാ വാഹനവുമായി. വെള്ളയും കറുപ്പും നിറത്തിലുള്ള ഡിഫെൻഡറിന്റെ 5 ഡോർ പതിപ്പാണ് സ്റ്റാലിന്‍ സ്വന്തമാക്കിയിരിക്കുന്നത്.

സ്റ്റാലിന്റെ യാത്ര ഇനി ലാൻഡ് റോവർ ഡിഫെൻഡർ എസ്‌യുവിയിൽ

സുരക്ഷാ വാഹനങ്ങളുടെ എണ്ണം കുറയ്ക്കണമെന്ന് പൊലീസിനോട് ആവശ്യപ്പെട്ടിരുന്ന എംകെ സ്റ്റാലിൻ ഇതിന് പിന്നാലെയാണ് ഡിഫൻഡറിലേക്ക് യാത്ര മാറ്റിയിരിക്കുന്നത്. പുതിയ എസ്‌യുവിയിലുള്ള മുഖ്യന്റെ യാത്രകൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലുമാണ്.

സ്റ്റാലിന്റെ യാത്ര ഇനി ലാൻഡ് റോവർ ഡിഫെൻഡർ എസ്‌യുവിയിൽ

വെള്ള നിറത്തോട്​ ഏറെ ഇഷ്ടമുള്ള തമിഴ്‌നാട് മുഖ്യമന്ത്രി ത​ന്‍റെ പാർട്ടിയുടെ നിറങ്ങളിൽ ഒന്നായ കറുപ്പുംകൂടി​ ചേർത്ത്​ ഇരട്ട നിറമുള്ള ഡിഫൻഡർ 5 ഡോർ പതിപ്പാണ് സുരക്ഷയ്ക്കായി തെരഞ്ഞെടുത്തിരിക്കുന്നത്. ലാൻഡ് റോവർ ഡിഫെൻഡർ അദ്ദേഹത്തിന്റെ ഗാരേജിലെ ഒരേയൊരു ആഢംബര എസ്‌യുവിയല്ലെന്നതും ഓർമിക്കേണ്ട കാര്യമാണ്.

സ്റ്റാലിന്റെ യാത്ര ഇനി ലാൻഡ് റോവർ ഡിഫെൻഡർ എസ്‌യുവിയിൽ

നിലവിൽ വെള്ള നിറത്തിലുള്ള റേഞ്ച് റോവറും കറുത്ത നിറത്തിലുള്ള ലെക്‌സസ് LX 470 പോലെയുള്ള മറ്റ് ശ്രദ്ധേയമായ എസ്‌യുവികളും സ്റ്റാലിന് ഇതിനോടകം തന്നെ സ്വന്തമാണ്. ദൈനംദിന യാത്രാ മാർഗത്തിനായി ലാൻഡ് റോവർ ഡിഫെൻഡർ തെരഞ്ഞെടുക്കുന്ന ആദ്യത്തെ രാഷ്ട്രീയക്കാരനുമല്ല സ്റ്റാലിൻ. അടുത്തിടെ കന്യാകുമാരി നിയോജക മണ്ഡലത്തിൽ നിന്നുള്ള പാർലമെന്റ് അംഗം വിജയ് വസന്തും തന്റെ പഴയ ടൊയോട്ട ഫോർച്യൂണറിന് പകരമായി ചുവപ്പ് നിറത്തിലുള്ള ഡിഫെൻഡർ 110 സ്വന്തമാക്കിയിരുന്നു.

സ്റ്റാലിന്റെ യാത്ര ഇനി ലാൻഡ് റോവർ ഡിഫെൻഡർ എസ്‌യുവിയിൽ

രാഷ്ട്രീയക്കാരൻ എന്നതിലുപരി പ്രശസ്ത വ്യവസായി കൂടിയാണ് വസന്ത്. തമിഴ് ചലച്ചിത്രമേഖലയിൽ നിന്നുള്ള നിരവധി സിനിമകളിൽ അഭിനയിച്ചയാളും കൂടിയാണ് വിജയ് വസന്ത്. ലാൻഡ് റോവർ ഡിഫെൻഡർ ഒരു പ്രീമിയം ലൈഫ്‌സ്‌റ്റൈൽ ലക്ഷ്വറി എസ്‌യുവിയാണ്. ശരിയായ ആഢംബര വാഹനമായിരിക്കുമ്പോൾ തന്നെ ഓഫ്-റോഡ് ഭൂപ്രദേശങ്ങളിലെ മികവിന് പേരുകേട്ട മോഡലുകൂടിയാണ് ഇതെന്നതും ശ്രദ്ധേയമാണ്.

സ്റ്റാലിന്റെ യാത്ര ഇനി ലാൻഡ് റോവർ ഡിഫെൻഡർ എസ്‌യുവിയിൽ

3 ഡോർ പതിപ്പ് ഡിഫെൻഡർ 90, 5 ഡോർ പതിപ്പ് ഡിഫെൻഡർ 110 എന്നിങ്ങനെ രണ്ട് ബോഡി ശൈലികളിൽ ഡിഫെൻഡർ ലഭ്യമാണ്. 3 ഡോർ ഡിഫെൻഡർ 90 അതിന്റെ താരതമ്യേന ചെറിയ വലിപ്പവും അതുല്യമായ ത്രീ-ഡോർ ലുക്കും സമ്മാനിക്കുമ്പോൾ, 3 ഡോർ പതിപ്പിന്റെ വ്യതിരിക്തതയെക്കാൾ പ്രായോഗികത ഇഷ്ടപ്പെടുന്നവർക്ക് അനുയോജ്യമായ മോഡലാണ് 5 ഡോർ ഡിഫെൻഡർ 110.

സ്റ്റാലിന്റെ യാത്ര ഇനി ലാൻഡ് റോവർ ഡിഫെൻഡർ എസ്‌യുവിയിൽ

രണ്ട് പെട്രോൾ, ഒരു ഡീസൽ എന്നിങ്ങനെ മൂന്ന് എഞ്ചിൻ ഓപ്ഷനുകളിലാണ് ലാൻഡ് റോവർ ഡിഫെൻഡർ നിരത്തിലെത്തുന്നത്. 2.0 ലിറ്റർ 300 bhp ടർബോ പെട്രോൾ, 3.0 ലിറ്റർ 400 bhp ടർബോ പെട്രോൾ എഞ്ചിനുകളാണ് എസ്‌യുവിയുടെ രണ്ട് പെട്രോൾ ഓപ്ഷനുകൾ. മറുവശത്ത്, 300 bhp കരുത്തുള്ള 3.0 ലിറ്റർ യൂണിറ്റാണ് ഡീസൽ ഓപ്ഷൻ.

സ്റ്റാലിന്റെ യാത്ര ഇനി ലാൻഡ് റോവർ ഡിഫെൻഡർ എസ്‌യുവിയിൽ

ഡിഫെൻഡറിന്റെ എല്ലാ പതിപ്പുകളും എഞ്ചിൻ ഓപ്ഷനുകളും സ്റ്റാൻഡേർഡായി 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായാണ് വരുന്നത്. 291 മില്ലിമീറ്റർ ഗ്രൗണ്ട് ക്ലിയറൻസുണ്ട്. 900 മില്ലിമീറ്റർ വരെ വാട്ടർവേഡിംഗ് ശേഷിയും ഈ ബ്രിട്ടീഷ് ആഢംബര സ്പോർട്‌സ് യൂട്ടിലിറ്റി വാഹനത്തിന്റെ പ്രത്യേകതയാണ്. ലാൻഡ് റോവർ ഡിഫെൻഡർ ശ്രേണിക്ക് നിലവിൽ 86.24 ലക്ഷം മുതൽ 1.08 കോടി രൂപ വരെയാണ് എക്സ്ഷോറൂം വില.

സ്റ്റാലിന്റെ യാത്ര ഇനി ലാൻഡ് റോവർ ഡിഫെൻഡർ എസ്‌യുവിയിൽ

ഇന്ത്യയിൽ എത്തിയതു മുതൽ ലാൻഡ് റോവർ ഡിഫെൻഡർ അതിന്റെ ആകർഷണീയമായ റോഡ് സ്റ്റാൻസ്, ആഡംബരവും സാങ്കേതികവിദ്യയും നിറഞ്ഞ കാബിൻ, കുറ്റമറ്റ ഓഫ്-റോഡ് ഡ്രൈവബിലിറ്റി എന്നീ സവിശേഷതകളാൽ വ്യാപകമായി പ്രചാരം നേടിയിട്ടുണ്ട്. ഒർജിനൽ ലാൻഡ് റോവർ സീരിസിൽ നിന്ന് വികസിപ്പിച്ച ഡിഫെൻഡർ എസ്‌യുവി 1983 ലാണ് പുറത്തിറങ്ങുന്നത്.

സ്റ്റാലിന്റെ യാത്ര ഇനി ലാൻഡ് റോവർ ഡിഫെൻഡർ എസ്‌യുവിയിൽ

കുറഞ്ഞ ഫ്രണ്ട്, റിയർ ഓവർഹാങ് ആണു പുതിയ ഡിഫൻഡറിനും. ഇവ മികച്ച അപ്രോച്ച്, ഡിപ്പാർച്ചർ ആംഗിളുകൾ ലഭ്യമാക്കുകയും ഓഫ്റോഡിങ് സാഹചര്യങ്ങൾക്ക് തികച്ചും അനുയോജ്യമാക്കുകയും ചെയ്യുന്നതും വാഹനത്തിന്റെ മേന്മകളായി എടുത്തു പറയാനും സാധിക്കും.

Most Read Articles

Malayalam
English summary
Tamil nadu chief minister mk stalin added land rover defender to his car collections
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X