ഈ വർഷം കുറഞ്ഞ വിലയുള്ള ഒരു ഡീസൽ കാർ വാങ്ങിയാലോ? നീണ്ടനിരയിലെ മിടുക്കൻമാരിതാ...
ഡീസൽ കാറുകളോട് ഇന്ത്യാക്കാർക്ക് പണ്ടുമുതലേ അടുപ്പം അൽപ്പം കൂടുതലാണ്. ഉയർന്ന മൈലേജും അതിനൊത്ത പെർഫോമൻസും നൽകാൻ ഇവയ്ക്കാവുമെന്നതാണ് ഇതിലെ പ്രധാന ഹൈലൈറ്റ്. എന്നാൽ അടുത്തിടെയായി പെട്രോൾ കാറുകളോടാണ് പലർക്കും പ്രിയം കൂടുതൽ. ഇന്ത്യൻ വാഹന മേഖല കർശനമായ മലിനീകരണ മാനദണ്ഡങ്ങളുമായി പൊരുത്തപ്പെടാൻ ഒരുങ്ങുന്നതിനാൽ ചെറുകാറുകളിൽ നിന്നും ഓയിൽ ബർണറുകൾ ഉടൻ ഇല്ലാതാവാനും സാധ്യതയുണ്ട്.
എഞ്ചിനുകൾ കൂടുതൽ ക്ലീനറാക്കാനുള്ള ഉയർന്ന ചെലവ് കാരണം താങ്ങാനാവുന്ന വിലയുള്ള ഡീസൽ കാറുകൾ നിർത്തലാക്കുന്നതിന് നിരവധി കാർ നിർമാതാക്കൾ തീരുമാനം എടുത്തു കഴിഞ്ഞു. 2020 ഏപ്രിലിൽ നടപ്പിലാക്കിയ ബിഎസ്-VI ചട്ടങ്ങളോടെ മാരുതി സുസുക്കിയെല്ലാം ഡീസൽ എഞ്ചിനുകളോട് ബൈ ബൈ പറഞ്ഞു കഴിഞ്ഞിരുന്നു. 2023 ഏപ്രിലിൽ ഇതിന്റെ രണ്ടാം ഘട്ടം കൂടി നടപ്പിലാക്കുന്നതോടെ കൂടുതൽ കാറുകളിൽ നിന്നും ഡീസൽ എഞ്ചിൻ പടിയിറങ്ങിയേക്കും എന്നതാണ് നിരാശാജനകം.

എന്നിരുന്നാലും ഡീസൽ കാറുകൾ തിരയുന്നവർക്ക് ബിഎസ്-VI രണ്ടാം ഘട്ടം നടപ്പിലാക്കും മുമ്പ് കിടിലൻ റിഫൈൻമെന്റുള്ള ഡീസൽ കാർ വാങ്ങാനാവും. 2023-ൽ ഒരു പുതിയ താങ്ങാനാവുന്ന ഡീസൽ കാർ വാങ്ങാൻ നിങ്ങൾ പദ്ധതിയിടുകയാണെങ്കിൽ, നിങ്ങൾക്ക് സ്വന്തമാക്കാൻ കഴിയുന്ന ഏറ്റവും റിഫൈൻമെന്റുള്ള ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ 5 ഡീസൽ കാറുകളെ ഒന്നു പരിചയപ്പെട്ടിരിക്കുന്നത് നല്ലതാണ്. ഓയിൽ ബർണർ വാഹനം വാങ്ങാൻ ആഗ്രഹിക്കുന്നവർക്കായുള്ള ആ ലിസ്റ്റ് ഇതാ...
ടാറ്റ ആൾട്രോസ്
7.90 ലക്ഷം രൂപ മുതൽ എക്സ്ഷോറൂം വില ആരംഭിക്കുന്ന ഇന്ത്യയിലെ ഏറ്റവും താങ്ങാനാവുന്ന ഡീസൽ കാറാണ് ടാറ്റ ആൾട്രോസ്. കൂടുതൽ മികച്ച വേരിയന്റിലേക്ക് പോവും തോറും ഈ വില ഉയർന്നേക്കും. 90 bhp പരമാവധി കരുത്തിൽ 200 Nm torque പുറപ്പെടുവിക്കുന്ന 1.5 ലിറ്റർ ഫോർ സിലിണ്ടർ ഡീസൽ എഞ്ചിനാണ് പ്രീമിയം ഹാച്ച്ബാക്കിൽ പ്രവർത്തിക്കുന്നത്. ഇത് 5 സ്പീഡ് മാനുവൽ ഗിയർബോക്‌സ് ഓപ്ഷനോടെയുമാണ് നിരത്തിൽ എത്തുന്നതും.

ഹ്യുണ്ടായി i20
8.43 ലക്ഷം രൂപ മുതൽ എക്സ്ഷോറൂം വിലയിൽ i20-യുടെ എൻട്രി ലെവൽ മാഗ്ന ഡീസൽ വേരിയന്റ് ഇപ്പോൾ സ്വന്തമാക്കാനാവും. ഇത് ഇന്ത്യയിലെ ഏറ്റവും താങ്ങാനാവുന്ന രണ്ടാമത്തെ ഡീസൽ കാറായി മാറുന്നു. ഇതിൽ 100 bhp പവറിൽ 240 Nm torque നൽകുന്ന 1.5 ലിറ്റർ എഞ്ചിനാണ് തുടിക്കുന്നത്. ഇത് ആറു സ്പീഡ് മാനുവൽ ട്രാൻസ്മിഷനിൽ സ്റ്റാൻഡേർഡായി ലഭ്യമാണ്. ഓട്ടോമാറ്റിക് ഇതിലും ലഭ്യമല്ല.
ഹോണ്ട അമേസ്
നിലവിൽ 9.02 ലക്ഷം മുതൽ 11.50 ലക്ഷം വരെ എക്‌സ്ഷോറൂം വിലയുള്ള ഡീസൽ ഓപ്‌ഷനോടു കൂടിയ ഇന്ത്യയിലെ ഏറ്റവും വിലകുറഞ്ഞ സെഡാനാണ് ഹോണ്ട അമേസ്. 100 bhp പവറിൽ 200 Nm torque സൃഷ്ടിക്കുന്ന 1.5 ലിറ്റർ ഡീസൽ എഞ്ചിനിലാണ് ഹോണ്ട അമേസിന് വാഗ്ദാനം ചെയ്യുന്നത്. 5 സ്പീഡ് മാനുവൽ അല്ലെങ്കിൽ ഒരു സിവിടി ഓട്ടോമാറ്റിക് ഗിയർബോക്‌സ് കോമ്പിനേഷനിലും അമേസ് സ്വന്തമാക്കാനാവും. എന്നിരുന്നാലും അമേസ് ഡീസൽ സിവിടിയുടെ എഞ്ചിൻ 80 bhp കരുത്തിൽ 160 Nm torque ഉത്പാദിപ്പിക്കുന്ന രീതിയിലാണ് ഡീറ്റ്യൂൺ ചെയ്തിരിക്കുന്നത്.
കിയ സോനെറ്റ്
ഏറ്റവും പുതിയ വില വർധനയോടെ കിയ സോനെറ്റ് ഡീസൽ ഇപ്പോൾ 9.45 ലക്ഷം രൂപ മുതൽ 14.39 ലക്ഷം രൂപ വരെയുള്ള ബജറ്റിൽ സ്വന്തമാക്കാനാവും. ഇത് കിയ സോനെറ്റിനെ ഇന്ത്യയിലെ ഏറ്റവും താങ്ങാനാവുന്ന ഡീസൽ എസ്‌യുവിയാക്കി മാറ്റുന്നു. സബ്-കോംപാക്‌ട് സ്പോർട്‌സ് യൂട്ടിലിറ്റി വാഹനത്തിന് ഹ്യുണ്ടായി i20 പ്രീമിയം ഹാച്ച്ബാക്കിന്റെ അതേ 1.5 ലിറ്റർ ഡീസൽ എഞ്ചിൻ ലഭിക്കുന്നത്. എന്നാൽ പവർ കണക്കിൽ വ്യത്യാസം കാണാനാവും.
മഹീന്ദ്ര ബൊലേറോ നിയോ
മഹീന്ദ്ര ബൊലേറോ നിയോ ഈ പട്ടികയിലെ മറ്റൊരു ഡീസൽ എസ്‌യുവിയാണ്. ഇതിന്റെ പ്രാരംഭ വിലയായ 9.48 ലക്ഷം രൂപ എക്സ്ഷോറൂം രൂപയ്ക്ക് 1.5 ലിറ്റർ എഞ്ചിനാണ് കമ്പനി മോഡലിൽ ഒരുക്കിയിരിക്കുന്നത്. ഇതിന് പരമാവധി 100 bhp കരുത്തിൽ 260 Nm torque വരെ നൽകാനാവും. സ്പീഡ് മാനുവൽ ഗിയർബോക്‌സുമായാണ് ഈ ഓയിൽ ബർണർ ജോടിയാക്കിയിരിക്കുന്നത്. മോണോകോക്ക് ഫ്രണ്ട് വീൽ ഡ്രൈവ് എസ്‌യുവികൾ മാത്രം അടങ്ങുന്ന ഈ സെഗ്മെന്റിൽ സ്‌യുവികൾ മാത്രം അടങ്ങുന്ന ഒരു പ്രൈസ് ബാൻഡിൽ, ടോപ്പ്-എൻഡ് വേരിയന്റിൽ ഓപ്ഷണൽ മെക്കാനിക്കൽ റിയർ ലോക്കിംഗ് ഡിഫറൻഷ്യൽ ലഭിക്കുന്ന ഒരേയൊരു ലാഡർ-ഓൺ-ഫ്രെയിം റിയർ-വീൽ ഡ്രൈവ് വാഹനമാണ് ബൊലേറോ നിയോ.


Click it and Unblock the Notifications








